എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച പ്രദേശങ്ങളിലെ സ്ഥിതി വളരെ ദയനീയമാണ് . സാധാരണക്കാരായ തോട്ടം തൊഴിലാളി കുടുംബങ്ങള്‍ ആണ് കൂടുതലും ഇര ആയിട്ടുള്ളത് . കുടുംബത്തില്‍ കുട്ടികള്‍ ആണ് കൂടുതലും എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്നവര്‍ . അവരെ ഒറ്റക്കിട്ടിട്ടു കൂലി പണിക്കു പോകാനാവാത്ത സാധാരണ തൊഴിലാളി കുടുംബങ്ങള്‍ . സര്‍ക്കാരുകള്‍ അവരെ പുനരധിവസിപ്പിക്കുകയല്ലേ വേണ്ടത് .
ദുരിത ബാധിതര്‍ക്കായി സാമൂഹ്യ ക്ഷേമ വകുപ്പ് സൌജന്യ റേഷനും പെന്‍ഷനും നടപ്പിലാക്കിയത് തികച്ചും അഭിനന്ദനീയമായ കാര്യം തന്നെ ആണ് . ശയ്യാവലംബികള്‍ ആയ എന്‍ഡോസള്‍ഫാന്‍ രോഗികളെ പരിചരിക്കുന്നവര്‍ക്ക് മുന്നൂറു രൂപയും രോഗികള്‍ക്ക് നാനൂറു രൂപയുമാണ് നിലവില്‍ കേരള സര്‍ക്കാര്‍ നല്‍കുന്നത് . ഏതാണ്ട് 537 പേര്‍ക്ക് ഇതിന്റെ പ്രയോജനം ഉണ്ടായിട്ടുണ്ട് . പക്ഷെ ചില വലതു പക്ഷ ജന പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പേര് വിവരം ജില്ലാ പഞ്ചായത്ത് സെല്ലിലോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ നല്‍കിയിട്ടില്ല എന്നൊരു ആക്ഷേപം നിലവില്‍ ഉണ്ട് ഇത് കാണാതെ പോകരുത്. എല്ലാ ദുരിത ബാധിതര്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കണം .
എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച ദുരന്ത ഭൂമിയില്‍ ദുരിത ബാധിതരെ തേടി കേരള സര്‍ക്കാരിന്റെ മൊബൈല്‍ ചികിത്സാ സംഘങ്ങള്‍ സേവനവുമായി എത്തുന്നു. ആയുര്‍വേദ -ഹോമിയോ -അലോപ്പതി ഡോക്ടര്‍മ്മാരുടെ സംയുക്ത സംഘമാണിതില്‍ ഉള്ളത് . കൂടാതെ ഫിസിയോ തെറാപ്പിസ്റ്റ് , സ്പീച് തെറാപ്പിസ്റ്റ്, മാനസിക വൈകല്യ മുള്ളവര്‍ക്കും പഠന വൈകല്യ മുള്ളവര്‍ക്കും ആവശ്യമായ കൌണ്സിലിങ്ങിനുള്ളവരും മെഡിക്കല്‍ സംഘത്തോടോപ്പമുണ്ട് . വീട്ടില്‍ നിന്നും വൈകല്യം മൂലം പുറത്തിറങ്ങാന്‍ കഴിയാത്ത എന്‍ഡോസള്‍ഫാന്‍ദുരിത ബാധിതരെ അവരുടെ വീടുകളില്‍ പോയി ചികിത്സ നല്‍കുന്നതിനു ഇത് വഴി സാധിക്കുന്നുണ്ട്.
ഇത്തരം ആശ്വാസ നടപടികള്‍ കൂടാതെ ഈ പ്രശ്നങ്ങള്‍ക്ക് ഓരോ ശാശ്വത പരിഹാരം ഉണ്ടാകണ്ടേ ?
ഒരു കാലത്ത് ഈ സമൂഹമാക തൊട്ടു കൂടാത്തവരും തീണ്ടി കൂടാത്തവരും ദ്രിഷ്ട്ടിയില്‍ കണ്ടാല്‍ ദോഷമുള്ളവരുമായി കണക്കാക്കിയവര്‍ ആയിരുന്നു കുഷ്ഠ രോഗികള്‍ . സ്വന്തം വീട്ടില്‍ നിന്നു പോലും അടിച്ചിറക്കപ്പെട്ടവര്‍, സമൂഹത്തില്‍ നിന്നും അട്ടിയോടിക്കപ്പെട്ടവര്‍. ബന്ധുക്കളുടെ പോയിട്ട് സ്വെന്തം മകന്റെയോ മകളുടെയോ പോലും വിവാഹത്തില്‍ പോലും പോകാന്‍ പറ്റാത്തവര്‍ . ഉറ്റവരുടെയോ ഉടയവരുടെയോ മരണത്തില്‍ പോലും ഒഴിപ്പിച്ചു നിര്‍ത്തിയവര്‍ , അമ്പലത്തിലോ പള്ളിയിലോ ആരാധനക്കായി ചെന്നാലും കയറ്റാത്ത അവസ്ഥ. ചായക്കടയില്‍ ചെന്നാല്‍ പോലും ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കൊടുക്കാത്ത അവസ്ഥ ഇനി അഥവാ കൊടുത്താലോ ചിരട്ടയില്‍ ! അത്ര മാത്രം ദുരിതം അനുഭവിച്ച ജനങ്ങള്‍ ആയിരുന്നു അവര്‍ . അവരെ പുനരധിവസിപ്പിക്കുന്നതിനായിട്ടാണ് ലെപ്രസ്സി സാനിട്ടോറിയം സ്ഥാപിച്ചത് . ഏഷ്യ യിലെ തന്നെ ഏറ്റവും വലിയ ലെപ്രസ്സി സാനിട്ടോറിയം ആണ് ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലുക്കിലെ നൂറനാട് സ്ഥിതി ചെയ്യുന്നത് . ആലപ്പുഴയുടെ തെക്ക് കിഴക്കേ അറ്റത്താണ് നൂറനാട് എന്ന ഗ്രാമം.
ഇവിടെ പുനരധിവസിപ്പിച്ചവര്‍ക്കായി വീടും കൃഷി ഭൂമിയും നല്‍കി. അവരെ ചികിത്സിക്കാന്‍ ഡോക്ടര്‍മ്മാരെത്തി . അവിടെ അവര്‍ക്ക് ആരാധിക്കാന്‍ അമ്പലവും പള്ളിയും മോസ് കും പണിതു നല്‍കി. അവര്‍ക്കായി ചുടല പറമ്പും സെമിത്തേരിയും ഖബറും പണിതു . വായന ശാലകള്‍ ഉണ്ടായി . ഇന്ന് ലെപ്രസ്സി സാനിട്ടോറിയം അതിന്റെ പ്ലാറ്റിനം ജൂബിലി കൊണ്ടാടുകയാണ് . ഇവിടെയിരുന്നു കൊണ്ടാണ് നാടകാചാര്യനായ തോപ്പില്‍ ഭാസി മലയാള നാടക ചരിത്രത്തില്‍ തന്നെ എക്കാലത്തെയും മികച്ച "അശ്വമേധം " എഴുതിയത് . അവരെ ക്കുറിച്ചാണ്
" പാമ്പുകള്‍ക്ക് മാളമുണ്ട് , പറവകള്‍ക്ക് ആകാശമുണ്ട് ..
മനുഷ്യാ പുത്രന് തല ചായിക്കാന്‍ മണ്ണില്‍ ഇടമില്ല "
" ചില്ല് മേടയില്‍ ഇരുന്നെന്നെ കല്ലെറിയല്ലേ ...." എന്നീ വരികള്‍ ഉണ്ടായതും . എന്ത് കൊണ്ടു നമുക്ക് അങ്ങനെ ചിന്തിച്ചു കൂടാ . എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി . ഒരു സാനിട്ടോറിയം പണിതു കൂടാ . അതല്ലേ കുറച്ചു കൂടി ശാശ്വത പരിഹാരം .
No comments:
Post a Comment