ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്
Sunday, November 28, 2010
എന്‍ഡോസള്‍ഫാന്‍
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇനി ഏതു കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് ആണ് വരാനുള്ളത്.
നൂറു കണക്കിനാളുകള്‍ മരിച്ചു, ആയിരക്കണക്കിനാളുകള്‍ ദുരിതവും പേറി എന്നും ജീവിക്കുന്നു . ഇതൊന്നു കാണാന്‍ ജയറാം രമേശ് സാറിന് കനിവ് ഉണ്ടാകുമോ ആവോ ?
കാന്‍സര്‍ ബാധിച്ചു ചത്ത് ജീവിക്കുന്ന എത്രയോ ജനങ്ങളെ എങ്ങനെ കണ്ടില്ലെന്നു നടിക്കും ?.
ഈ രോഗ അവസ്ഥ സഹിക്ക വയ്യാതെ ആത്മഹത്യാ ചെയ്ത പാവപ്പെട്ട തൊഴിലാളിയുടെ വീട്ടുകാരുടെ കണ്ണീര്‍ ആര് തുടയ്ക്കും ?
ഹോര്‍മോണ്‍ തകരാറ് മൂലം ജീവിതം ഇല്ലാതെ പോയവരെ ആര് സാന്ത്വനിപ്പിക്കും ?
മണ്ണിലും വെള്ളത്തിലും മനുഷ്യരുടേയും മൃഗങ്ങളുടെയും രക്തത്തിലും മുലപ്പാലിലും എന്‍ഡോസള്‍ഫാന്‍തന്മാത്ര അടങ്ങിയിട്ടുണ്ട് എന്ന ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിമാര്‍ ഇനിയും കണ്ടില്ല എന്നോ ?
ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി ഇല്ലാതാക്കുന്ന്‍ ഈ മാരക വിഷത്തെ ക്കുറിച്ച് ഇനി എന്താണ് പഠിക്കേണ്ടത് ?
ബുദ്ധി മാന്ദ്യവും അംഗ വൈകല്യുവും തുടര്‍ക്കഥ ആകുന്നതു തടയേണ്ട എന്നാണോ ?
അമേരിക്കയുള്‍പ്പെടെ അറുപതിലേറെ രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ വിനാശകാരി ആയ ഈ കീട നാശിനിയാണെന്ന് തിരിച്ചറിഞ്ഞ് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട് എന്നത് എന്തിനും ഏതിനും വിദേശ രാജ്യങ്ങളെ അനുകരിക്കുന്ന കേന്ദ്ര മന്ത്രിമാര്‍ അറിയുന്നില്ലേ ? തിരോംന്തോരത്തെ ആകെ അടി മുടി മാറ്റി മറിക്കാന്‍ നടക്കുന്ന ശ്രീമാന്‍ ശശി തരൂര്‍ അവര്‍കള്‍ ഇതൊന്നും അറിഞ്ഞില്ലേ ആവോ .
പുഴയില്‍ മീനെ പിടിക്കാന്‍ എന്‍ഡോസള്‍ഫാന്‍ കലക്കുന്നവര്‍ അറിയുന്നുണ്ടാവില്ല ഇതിന്റെ ഭീകരത .
റബ്ബര്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ മരുന്ന് അടിച്ചവര്‍ ദുരിത ക്കയങ്ങളില്‍ ആണ് എന്നതും വിസ്മരിച്ചു കൂടാ .പ്ലാന്റെഷന്‍ കോര്‍പറേഷന്റെ റബ്ബറിന്റെ കറ വര്‍ദ്ധിക്കാനായും ഇലയില്‍ കീടം വരാതിരിക്കാനും എന്‍ഡോസള്‍ഫാന്‍ ഹെലി കോപ്ടരില്‍ വീശിയടിച്ചതിന്റെ ദുരിതം പേറുന്ന തൊഴിലാളികള്‍ ഇനി എന്താണ് ചെയ്യേണ്ടത് ?
കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്ക് ഇതു ഒരു വാര്‍ത്തയും അല്ലാലോ . ഐ പി എല്ലും കൊച്ചി ടീമും ചെങ്ങന്നൂര്‍ ദേവി തൃപ്പുത്താകുന്നതും ചക്കുളത്ത് കാവ് പൊങ്കാലയുടെ ലൈവ് ദ്രിശ്യങ്ങളും ആണല്ലോ കൊടുക്കാനായി താല്പര്യം .
കുട്ടനാട് എന്തുകൊണ്ടാണ് കാന്‍സര്‍ ഉണ്ടാകുന്നതു എന്ന് ചിന്തിച്ചിട്ടുണ്ടോ ? വയലില്‍ കള നാശിനി ആയി തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ വെള്ളത്തില്‍ കൂടിയും നെല്ലില്‍ കൂടിയും മനുഷ്യ ശരീരത്തു തന്നെ എത്തിയത് കൊണ്ടല്ലേ ?
കീടങ്ങളെ നശിപ്പിക്കാനായി ഉള്ള പച്ച ക്കറികളില്‍ എല്ലാം എന്‍ഡോസള്‍ഫാന്‍ തളിക്കുന്നുണ്ട് എന്നത് ഗൌരവ വിഷയമല്ലേ ?
ജൈവ കീട നശിനിക്ക് പകരം അധിക വിളവിനായി എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് തടയേണ്ട എന്നാണോ ?
എല്ലാം ചത്തൊടുങ്ങട്ടെ .................... ഈ ദുരിതക്കയങ്ങളില്‍ നിന്നവര്‍ രക്ഷ നേടുമല്ലോ
അല്ലയോ തോമസ് മാഷേ, ജയറാം രമേശ് സാറെ ഈ ജനങ്ങളുടെ കണ്ണിരിനു നിങ്ങള്‍ ഒരിക്കല്‍ സമാധാനം പറയേണ്ടി വരും ഓര്‍ത്തോളു
പട്ടി പെറ്റാലും ഉടന്‍ ചാനല്‍ ചര്‍ച്ചക്കായി ഇറങ്ങുന്ന ചില അഭിനവ ബുദ്ധി ജീവികളെ ഇത് വരെ കണ്ടില്ല ഉടനെ രംഗ പ്രവേശനം ചെയ്യു മായിരിക്കും അല്ലേ ?
ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ശേല് ആണ് അല്ലെ സാറന്‍മ്മാരെ ?
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സമഗ്രപാക്കേജ് നടപ്പാക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. അത് ഉടനടി നടപ്പാകട്ടെ എന്ന് പ്രത്യാശിക്കാം
Subscribe to:
Post Comments (Atom)
കാസര്‍കോട് ജില്ലയില്‍ നിന്നും ഞാന്‍ പകര്‍ത്തിയ ചിത്രമാണ് മുകളില്‍ കൊടുത്തിട്ടുള്ളത്
ReplyDeleteKK BASHEER, ERNAKULAM
9072518518