Wednesday, August 7, 2013

rahul gandhi


cartoon


സലിം രാജ്

ജയ് ഹിന്ദ്


ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തമായ മതേതര ജനാധിപത്യ രാജ്യം ...ലോകജനസംഖ്യയിൽ രണ്ടാമത് .വിഭവ സമാഹാരണത്തിലും വിദ്യാഭ്യസ്സത്തിലും ഏഷ്യയിൽ ഒന്നാം സ്ഥാനം ..ലോകത്തിലെ 5 വൻശക്തികളിൽപ്പെടുന്ന രാജ്യം .. .കൂടാതെ ആണവ ശക്തിയും സ്വന്തം ........ 

എന്നിട്ടും നമ്മൾ വിദേശശക്തികളിൽ നിന്നും എന്നും ആക്രമണ പരമ്പരകൾ നേരിടുന്നു ..ഇൻഡ്യൻ ജനാധിപത്യത്തിൻറെ ശ്രീകോവിലായ പാർലമെന്റും വ്യാവസായിക തലസ്ഥാനം ആയ മുംബയും ഭീകര ആക്രമണങ്ങൾക്ക് ഇരയായി ..പിന്നയും പിന്നയും അധിനിവേശങ്ങളും ആക്രമണ പരമ്പരയും..........

ഒടുവിലിതാ നമ്മുടെ 5 സൈനികരുടെ ജീവനും നമുക്ക് നഷ്ട്ടമായി ...
ചീറി പാഞ്ഞുവന്ന വെടിയുണ്ടക്കു മുന്നിൽ നെഞ്ചും വിരിച്ചു നിന്ന് രാജ്യത്തിന്റെ മാനം കാത്തവർ ..നാം ഉറങ്ങിയപ്പോൾ ഉണര്ന്നു ഇരുന്നവർ ...നാം ആഹാരം കഴിച്ചപ്പോൾ വിശന്നു ഇരുന്നവർ ..നമ്മുടെ ചോരക്കായി വന്നവരുടെ മുന്നിൽ സ്വന്തം ചോരയും ജീവനും നൽകിയവർ .. ഭാരതത്തിന്റെ വീരപുത്രന്മാർ..
അവരുടെ ജീവൻ എടുത്തത്‌ ഏതു നായ്ക്കൾ ആയാലും മറുപടി കൊടുത്തെ തീരൂ ..നമ്മുടേത്‌ ധര്മ്മയുദ്ധം നടന്ന മണ്ണാണ് ..ഈ മണ്ണിന്റെ സംസ്കാരം കടമെടുത്താണ്..പലരും വളർന്നത്‌ ..നമ്മുടെ ചിന്താ ധാരയാണ് ലോകത്തിലെ ശാസ്ത്ര സത്യങ്ങളുടെ അടിസ്ഥാനം ..എന്നിട്ടും നമുക്ക് മാത്രം പരാജയം ..അത് ആരും നല്കിയതല്ല നമ്മൾ ചോദിച്ചു മേടിക്കുന്നതാണ് ...ഇഛാശക്തിയുള്ള ഭരണാധികാരികൾ നമുക്ക് ഇല്ലാത്തതിനാൽ നമുക്ക് കിട്ടുന്ന സമ്മാനം.

.സമാധാനം എന്നത് നമുക്ക് മാത്രമുള്ള വാചകം അല്ല .ആതമാഭിമാനം നഷ്ടാപ്പെട്ടു ജീവിക്കുന്നതിനേക്കാൾ പൊരുതി മരിക്കുന്നതാണ് ..ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതി വെച്ചുപുലര്തുന്ന ആളാണ് ..പക്ഷെ മനസ്സു കൊണ്ട് ഇന്ദിരാഗാന്ധിയെപ്പോലെ മനക്കരുത്തുള്ള ഒരു ഭരണാധികാരിയെ ഞാൻ ആഗ്രഹിക്കുന്നു..അവരുടെ അടിയന്തരാവസ്ഥ പോലുള്ള നയങ്ങളെ എതിര്ക്കുന്നെങ്കിലും ..വിദേശനയവും പ്രതിരോധനയവും അന്ഗീകരിക്കപ്പെടെണ്ടത് തന്നയാണ് .

.ആക്രമിക്കാൻ വന്ന പാകിസ്ഥാനെ അടിച്ചൊതുക്കി ആ രാജ്യത്തു ഒരുദിവസം എങ്കിലും ഇന്ത്യൻ ദേശീയ പതാക പാറിച്ച ശക്തിമതി ..പാക്കിസ്താൻ സൈനീക ജനറലിനെ കുത്തിപ്പിടിച്ചു ഇരുത്തി കരാറുകളിൽ ഒപ്പ് വെപ്പിച്ച മഹതി ...അവരെ പ്പോലുള്ള ഭരണാധികാരികളാണ് ഇന്നു ഭാരതത്തിനു ആവിശം .

.ആണും പെണ്ണും കെട്ട സാമ്പത്തിക ശാസ്ത്രന്ജ്ജൻമാരല്ല ..പ്രതിരോധം എന്നത് വെറും പ്രതിഷേധം മാത്രം ആക്കുന്ന പ്രതിരോധ മന്ത്രിയുംമല്ല നമ്മുടെ നാട് ഭരിക്കേണ്ടത് ..എന്തിനെയാണ് ഇവർ ഭയക്കുന്നത്..

ആണവ ആയുധത്തിനയോ ...ഇന്ത്യക്ക് എതിരെ ആണവായുധം പ്രയോഗിച്ചാൽ പിന്നെ ലോകത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പാകിസ്താൻ എന്നൊരു രാജ്യം തന്നെ കാണില്ലന്നു നിരവധി തവണ നമ്മുടെ സൈനിക നേതൃത്വം അർദ്ധ ശങ്കക്ക് ഇടയില്ലാതെ വെക്തമാക്ക്യിട്ടുള്ളതാണ്...

.പാകിസ്താനിലെ നിരപരാധികളായ ജനങ്ങളെ ബാധിക്കുക ഇല്ലായിരുന്നെങ്കിൽ അവന്ടയൊക്കെ ഉമ്മാടെ തീവ്രവാദ പ്രത്യയ ശാസ്ത്രവുമായി ഒരുത്തനും ആ അതിര്ത്തി കടന്നു ഇന്ത്യൻ മണ്ണിൽ എത്തില്ല ..സമാധാനത്തിനും സഹിഷ്ണതക്കും ഒരു പരിധി നമുക്ക് ഉണ്ട് ...പോത്തിനോട് വേദം ചൊല്ലൽ ഇനിയെങ്കിലും അവസാനിപ്പിക്കണം ..ഇന്ത്യൻ സൈനികരുടെ ജീവന്റെ വിലയ്ക്ക് പകരം ചോദിച്ചേ തീരൂ .നമ്മുടെ നാടിന്റെ മുഖത്ത് വീഴുന്ന അടികൾക്ക് പകരം ചോദിക്കാൻ എന്ത് വിലകൊടുക്കേണ്ടിവന്നാലും അതിനു ഈ നാട് തയ്യാർ ...
ജയ് ഹിന്ദ്


DYFI Ayroor north thondimankel unit)) WAITING SHED AND THONDIMANKEL UNIT OFFICE INAUGURATION .