Tuesday, March 26, 2013

പദ്മശ്രീ സുകുമാരിയമ്മക്ക് ആദരാഞ്ജലി


ഭഗത്സിങ് രക്തസാക്ഷി ദിനം ആചരിച്ചുPosted on: 23-Mar-2013 11:54 PM
പത്തനംതിട്ട: ജില്ലയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഭഗത്സിങ്ങിന്റെ 83-ാം രക്തസാക്ഷി ദിനം ആചരിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററില്‍ അനുസ്മരണ യോഗം ജില്ലാ പ്രസിഡന്റ് പി ആര്‍ പ്രദീപ് ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം എ റിബിന്‍ഷാ, എന്‍ സജികുമാര്‍, ബി അരുണ്‍ ദാസ്, ബഞ്ചമിന്‍ ജോസ് ജേക്കബ്, ആര്‍ ശ്യാമ, അഭിലാഷ് വിശ്വനാഥ്, വി ആര്‍ ജോണ്‍സണ്‍, എ ഷഫീഖ് എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭഗത് സിങ് രക്തസാക്ഷി ദിനം സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിച്ചു. "അധിനിവേശത്തെ ചെറുക്കുക, നാടിനെ വിറ്റുതുലക്കുന്നവര്‍ക്കെതിരെ പൊരുതുക" എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ആചരണം. ഇഎംഎസ് ഹാളില്‍ അനുസ്മരണയോഗം എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം എം എ റിബിന്‍ഷ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍ ശ്യാമ അധ്യക്ഷയായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എന്‍ സജികുമാര്‍, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ഷാനു സലീം, ജയകൃഷ്ണന്‍, സജിത് പി ആനന്ദ്, നൈജില്‍ കെ ജോണ്‍ എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ബഞ്ചമിന്‍ ജോസ് ജേക്കബ് സ്വാഗതവും പത്തനംതിട്ട ഏരിയ പ്രസിഡന്റ് ഫിലിപ്പ് തോമസ് നന്ദിയും പറഞ്ഞു.
- See more at: http://www.deshabhimani.com/newscontent.php?id=278948#sthash.QbkVf6zo.dpuf

കടമ്മനിട്ട കവിതാമത്സരം
Posted on: 25-Mar-2013 01:39 PM
തിരുവല്ല: തിരുവല്ലയില്‍ നടക്കുന്ന കടമ്മനിട്ട സ്മൃതി സദസിന്റെ ഭാഗമായി ഏപ്രില്‍ ആറിന് രാവിലെ 9.30ന് തിരുവല്ല ഡയറ്റില്‍ സ്കൂള്‍ -കോളേജ് വിദ്യാര്‍ഥികള്‍ക്കായി കടമ്മനിട്ട കവിതകളുടെ കാവ്യാലാപന മല്‍സരം നടത്തും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ 9495329484 എന്ന ഫോണ്‍ നമ്പരില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം
- See more at: http://www.deshabhimani.com/newscontent.php?id=279555#sthash.YLBAeSYs.dpuf

Monday, March 18, 2013

ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി


ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സഖാവ് റോഷന്‍ റോയി മാത്യുവിന് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍.
എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ്,സെക്രട്ടറി,സംസ്ഥാന ജോയ്ന്റ് സെക്രട്ടറി,കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സഖാവ് നിലവില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.ഐ.എം. റാന്നി താലൂക്ക് കമ്മിറ്റി അംഗവുമാണ്.


വേനല്‍മഴയും വഴിമാറി; ചരിത്രമെഴുതി യുവജനറാലി
കോഴഞ്ചേരി: ഇടമുറിയാത്ത യുവജന പ്രവാഹത്തിന് കോഴഞ്ചേരി സാക്ഷ്യംവഹിച്ചു. ഡിവൈഎഫ്ഐ പന്ത്രാണ്ടാമത് ജില്ലാ സമ്മേളനത്തിന് സമാപനംകുറിച്ച് നടന്ന യുവജന റാലി നഗരത്തിന്റെ ചരിത്രത്തില്‍ പുത്തനദ്ധ്യായം രചിച്ചത്. മതസമാഗമങ്ങള്‍ക്കും ജലോത്സവങ്ങള്‍ക്കുമായി ആയിരങ്ങള്‍ ഒഴുകിയെത്തുന്ന കോഴഞ്ചേരിയില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ നേരവകാശികള്‍ ശുഭ്രപതാകയുമേന്തി വാദ്യഘോഷങ്ങളുമായി വെള്ളാരക്കടല്‍ തീര്‍ത്തു. ആറന്മുള ഐയ്യന്‍കോയിക്കല്‍ ജങ്ഷനില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച പതിനായിരകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന യുവജന റാലി ഒരു കിലോമീറ്റര്‍ പിന്നിടും മുമ്പുതന്നെ കോരിച്ചൊരിയുന്ന വേനല്‍ മഴ നിറഞ്ഞാടിയെങ്കിലും ഒരു ശക്തിക്കും തകര്‍ക്കാനാവാത്ത ആവേശവുമായിട്ടാണ് യുവജനങ്ങള്‍ കോഴഞ്ചേരി വണ്ടിപ്പേട്ടയില്‍ ഒരുക്കിയ പി ഗോവിന്ദപിള്ള നഗറിലേക്ക് മാര്‍ച്ച് ചെയ്തത്. ജാഥയെത്തുംമുമ്പുതന്നെ സമ്മേളന നഗരി ജാഥാംഗങ്ങള്‍ക്ക് കടക്കാനാവാത്തവണ്ണം നിറഞ്ഞ് കവിഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ , ജില്ലാ പ്രസിഡന്റ് പി ആര്‍ പ്രദീപ്, സെക്രട്ടറി റോഷന്‍ റോയി മാത്യു, മുന്‍ ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാര്‍, ഡിവൈഎഫ്ഐ ജില്ലാ വൈസ്പ്രസിഡന്റുമാരായ സി എന്‍ രാജേഷ്, പി ബി സതീഷ് കുമാര്‍, എ ആര്‍ അജീഷ് കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ അഡ്വ. പേരൂര്‍ സുനില്‍, എസ് രാജേഷ്, കെ യു ജനീഷ് കുമാര്‍, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ എം വി സന്‍ജു, സി രാഗേഷ്, ഷിജു കുരുവിള, ജിജി ഗോപാല്‍ എന്നിവര്‍ ജാഥയുടെ മുന്‍ നിരയില്‍ അണിനിരന്നത്. ചെണ്ടമേളം, ബാന്‍ഡുമേളം, മുത്തുകുടകള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ ജാഥയ്ക്ക് ദൃശ്യ ചാരുത പകര്‍ന്നു. ഛിദ്രശക്തികള്‍ക്കും വര്‍ഗീയ ശക്തികള്‍ക്കുമെതിരെ യുഡിഎഫിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും ജനദ്രോഹനടപടികള്‍ക്കെതിരെയുമുള്ള മുദ്രാവാക്യങ്ങളാണ് ജാഥാംഗങ്ങള്‍ ഉയര്‍ത്തിയത്. പൊതുസമ്മേളനം സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ആര്‍ പ്രദീപ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ , ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് തയ്യാറാക്കിയ മികച്ചലോഗോയ്ക്ക് സമ്മാനം നേടിയ മനോജിന് കാഷ് അവാര്‍ഡ് നല്‍കി. സിപിഐ എം ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍, സംസ്ഥാനകമ്മിറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള, സ്വാഗത സംഘം ചെയര്‍മാന്‍ എ പത്മകുമാര്‍, പ്രഫ ടി കെ ജി. നായര്‍, കെ പി ഉദയഭാനു, ബാബു കോയിക്കലേത്ത്, ആര്‍ സനല്‍കുമാര്‍, കെ എം ഗോപി, എന്‍. സജി കുമാര്‍, ജി. കൃഷ്ണ കുമാര്‍, ജിനു മാത്യു, എസ് രാജീവ്, ആര്‍ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി റോഷന്‍ റോയി മാത്യു സ്വാഗതവും, സ്വാഗത സംഘം കണ്‍വീനര്‍ പി ബി സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കരുത്: ഡിവൈഎഫ്ഐPosted on: 11-Mar-2013 01:15 AM
കോഴഞ്ചേരി (അനീഷ് രാജന്‍ നഗര്‍): ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തി ആറന്മുളയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച വിമാനത്താവളത്തിന് അനുമതി നല്‍കരുതെന്ന് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഭൂമാഫിയയെ സംരക്ഷിക്കാനും സഹായിക്കാനും യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍ വില്ലേജുകളിലെ നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ്. യാഥാര്‍ഥ്യ ബോധമില്ലാത്ത അനുമതികള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം പുനഃപരിശോധിച്ച് ആറന്മുളയിലെ ബഹുജനങ്ങള്‍ നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇന്‍ഷുറന്‍സ്, പുത്തന്‍ തലമുറ ബാങ്കുകള്‍, ഐടി, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഐടി അധിഷ്ഠിത തൊഴിലിടങ്ങളിലെ ചൂഷണം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രണ്ടാം ദിവസമായ ഞായറാഴ്ച പ്രതിനിധി സമ്മേളനം തുടര്‍ന്നു. ചര്‍ച്ചയ്ക്ക് ജി കൃഷ്ണകുമാറും, കെ എസ് സുനില്‍കുമാറും മറുപടി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, ജോയിന്റ് സെക്രട്ടറി എ എം ഷംഷീര്‍ എന്നിവരും സംസാരിച്ചു.

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം കോഴഞ്ചേരിയില്‍ നാളെ തുടങ്ങും


പത്തനംതിട്ട: ഡിവൈഎഫ്ഐ 11-ാമത് ജില്ലാ സമ്മേളനം കോഴഞ്ചേരിയില്‍ വെള്ളിയാഴ്ച തുടങ്ങും. വൈകിട്ട് പി ഗോവിന്ദപിള്ള നഗറില്‍ (പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ്) ദീപശിഖ-കൊടിമര- പതാക ജാഥകള്‍ എത്തും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ എ പത്മകുമാര്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ശനിയാഴ്ച അനീഷ് രാജന്‍ നഗറില്‍ (മാര്‍ത്തോമ്മ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി ആര്‍ പ്രദീപ് അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിക്കും. വിവിധ വര്‍ഗ-ബഹുജന സംഘടനാ ഭാരവാഹികള്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. വൈകിട്ട് നാലിന് പൂര്‍വകാല നേതൃസംഗമം നടക്കും. ഞായറാഴ്ച പ്രതിനിധി സമ്മേളനം തുടരും. ചര്‍ച്ചയും മറുപടിയും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കും. 11ന് വൈകിട്ട് യുവജനറാലിയോടും പൊതുയോഗത്തോടും കൂടി സമ്മേളനം സമാപിക്കും. പി ഗോവിന്ദപിള്ള നഗറില്‍ പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാര്‍, പ്രസിഡന്റ് പി ആര്‍ പ്രദീപ്, സ്വാഗതസംഘം കണ്‍വീനര്‍ പി ബി സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.