Sunday, March 27, 2011


Vote for LDF

രണ്ടു രൂപയ്ക്ക് അരിയുടെ നാള്‍വഴി:

ചില യു  ഡി എഫ് നേതാക്കന്മ്മാര്‍ ആരോപിക്കുന്നത് എല്‍ ഡി എഫ് സര്‍ക്കാര്‍ സര്‍ക്കാരിന്റെ അവസാന കാലയളവില്‍ ആണ് രണ്ടു രൂപയുടെ അരി കൊണ്ട് വന്നത് എന്നാണ് . എന്താണ് ഇതിന്റെ  വസ്തുത . എന്നാണ് ഈ പദ്ധതി തുടങ്ങിയത് 

രണ്ടു രൂപയ്ക്ക് അരിയുടെ നാള്‍വഴി:
 
2007: പട്ടികജാതി/വര്‍ഗ, മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്
 
2009:‍ പട്ടികജാതി/വര്‍ഗ, മല്‍സ്യത്തൊഴിലാളി (APL also), കര്‍ഷകത്തൊഴിലാളി, കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, പനമ്പ്, ഈറ്റ, മണ്‍പാത്ര, തഴപ്പായ, ഖാദി, തോട്ടം തൊഴിലാളികള്‍ക്കും, ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ 50 ദിവസമെങ്കിലും പണിയെടുത്തവര്‍ക്കും. പിന്നീട് എന്‍ഡോസള്‍ഫാന്‍ ബാധിതരെക്കൂടി പദ്ധതിക്കു കീഴില്‍ കൊണ്ടുവന്നു.
 
2010-ല്‍ ഈ കൂട്ടത്തില്‍ പരമ്പരാഗത ആഭരണ നിര്‍മാണ തൊഴിലാളികള്‍, ഓട്ടു കമ്പനി തൊഴിലാളികള്‍, ഓട്ടോമൊബൈല്‍ റിപ്പയറിങ് തൊഴിലാളികള്‍, സ്‌കൂള്‍ ശുചീകരണ പാചകത്തൊഴിലാളികള്‍, ഭാഗ്യക്കുറി മേഖലയിലെ തൊഴിലാളികള്‍, ഓട്ടോ തൊഴിലാളികള്‍, ഇ.പി.എഫ് പെന്‍ഷന്‍കാര്‍, നിര്‍മാണ തൊഴിലാളികള്‍, കള്ളുചെത്തു തൊഴിലാളികള്‍, വികലാംഗര്‍, പെട്രോള്‍ ബങ്കില്‍ പണിയെടുക്കുന്നവര്‍, ചുമട്ടു തൊഴിലാളികള്‍, മോട്ടോര്‍ തൊഴിലാളികള്‍, കരകൗശലരംഗത്തെ തൊഴിലാളികള്‍, കശുവണ്ടി തോട്ടം തൊഴിലാളികള്‍, തയ്യല്‍ത്തൊഴിലാളികള്‍, സര്‍ക്കാറിതര ഖാദി ജീവനക്കാര്‍, ക്ഷീരകര്‍ഷകര്‍, പെയിന്റിങ് തൊഴിലാളികള്‍, വൃദ്ധജനങ്ങള്‍, പേപ്പര്‍ വ്യവസായം (കൈത്തൊഴില്‍), മദ്രസ അധ്യാപകര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവരെയും ഉള്‍പ്പെടുത്തി. ഇതോടെ 40 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതി ആനുകൂല്യം ലഭിച്ചു.
 
ഇതൊക്കെ കഴിഞ്ഞിട്ടാണ്‌ 2011 ഫെബ്രുവരി മുതല്‍ പദ്ധതി A.P.L. വിഭാഗത്തിലെ 30 ലക്ഷം കുടുംബങ്ങള്‍ക്കും കൂടി വ്യാപിപ്പിച്ചത്.

Thursday, March 24, 2011

ഇതാ, ആയിരം തലയുള്ള അഴിമതിപ്പട്ടിക
ഡല്‍ഹിയില്‍ രാവുംപകലും നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നു. എല്ലാം തികഞ്ഞ പട്ടിക. അഴിമതിക്ക് അഴിമതി, പെണ്‍‌വാണിഭത്തിന് പെണ്‍‌വാണിഭവും. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായതൊന്നും പട്ടികയിലില്ല. മുസ്ളിംലീഗിന്റെയും കേരള കോണ്‍ഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജേക്കബ് ഗ്രൂപ്പുകളുടെയും സ്ഥാനാര്‍ഥിപ്പട്ടിക ഇതിനോട് ചേര്‍ത്തുവച്ചാല്‍ എല്ലാം പൂര്‍ണമാകും. ജയിലിലുള്ള ബാലകൃഷ്ണപിള്ള പിന്മാറിയപ്പോള്‍ ജയിലില്‍ പോകാനൊരുങ്ങി നില്‍ക്കുന്നവര്‍ നന്നായി അലങ്കരിക്കുന്നുണ്ട് സ്ഥാനാര്‍ഥിപ്പട്ടികയെ.

1)പാമോലിൻ കേസ്
2)സൈന്‍ബോര്‍ഡില്‍ 735 കോടിയുടെ അഴിമതി

3)ലീഗും പൊതുമരാമത്ത് അഴിമതിയും

4)ഉമ്മൻ ചാണ്ടിയുടെ ബ്ലൂ സ്കൈ വിദ്യാരക്ഷ !

5)ബാർ ലൈസൻസും ജഡ്ജിക്കോഴയും

6)ഐസ്ക്രീമും മലബാർ സിമന്റ്സും തമ്മിലെന്ത് ?

7)കരിയാർകുറ്റി-കാരപ്പാറയും ബ്രഹ്മപുരവും മറ്റു ഇടപാടുകളും

8)ഭക്ഷ്യ-സിവിൽ സപ്ലൈസ് അഴിമതികൾ

9)മാണിയുടെ “പാലാഴി”യും മറ്റും

10)കെ‌എം‌എം‌എല്ലിനു 20 ലക്ഷം ഡോളർ കോഴ വാഗ്ദാനം

11)പിള്ളയ്ക്ക് പിൻ‌ഗാമിയാകാൻ നീളൻ ക്യൂ

പാമൊലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണഗതിക്ക് അനുസരിച്ച് ഭാവി നിര്‍ണയിക്കപ്പെടാന്‍ പോകുന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയാണ് സ്ഥാനാര്‍ഥിപ്പട്ടികയിലെ കേമന്മാരില്‍ ഒരാള്‍.41 വര്‍ഷമായി പ്രതിനിധാനം ചെയ്യുന്ന പുതുപ്പള്ളി തന്നെ ഇത്തവണയും. ഇത്രകാലമായിട്ടും പുതുപ്പള്ളിയില്‍ കൊള്ളാവുന്ന വികസനപ്രവര്‍ത്തനമൊന്നും നടത്താന്‍ കഴിയാത്തതിന്റെ റെക്കോഡുമുണ്ട് അദ്ദേഹത്തിന്. ഉമ്മന്‍ചാണ്ടിക്ക് പങ്കാളിത്തമുള്ള അഴിമതി പാമൊലിനില്‍ ഒതുങ്ങുന്നില്ല. ഇപ്പോള്‍ സിബിഐ അന്വേഷണത്തിലുള്ള 50 കോടിയുടെ വിദ്യാഭ്യാസവായ്പാ അഴിമതി, ഘടകകക്ഷി നേതാവ് ടി എം ജേക്കബ് ഉന്നയിച്ച സൈന്‍ ബോര്‍ഡ് അഴിമതി എന്നിവ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുപ്പില്‍ തുറിച്ചുനോക്കുന്ന പ്രശ്നങ്ങളാണ്. 735 കോടിയാണ് സൈന്‍ ബോര്‍ഡ് കരാറിലൂടെ ഉമ്മന്‍ചാണ്ടി വെട്ടിച്ചതെന്ന് ടി എം ജേക്കബ് പറഞ്ഞിരുന്നു.

സുരക്ഷിതമണ്ഡലമെന്നു കരുതി വേങ്ങരയില്‍ ചേക്കേറിയ മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് പ്രചാരണവേളയില്‍ മറുപടി പറയേണ്ടത് ഐസ്ക്രീം പെണ്‍‌വാണിഭത്തെ കുറിച്ചുതന്നെയായിരിക്കും. റൌഫിന്റെ പുതിയ വെളിപ്പെടുത്തലും ഐസ്ക്രീം കേസില്‍ പല മേഖലയില്‍ നിന്നുയരുന്ന പുതിയ ആരോപണങ്ങളും വ്യവസായമന്ത്രിയായിരിക്കെ പൊതുമേഖലയെ കുളംതോണ്ടിയതിന്റെയും കെഎംഎംഎല്‍ അഴിമതിയുടെയും റെക്കോഡുമായാണ് കുഞ്ഞാലിക്കുട്ടി ജനവിധി തേടുന്നത്. ബാലകൃഷ്ണപിള്ളയെ മത്സരരംഗത്തുനിന്നു പിന്മാറ്റാന്‍ ഉമ്മന്‍ചാണ്ടിയും പി പി തങ്കച്ചനും ചെലുത്തിയ സമ്മര്‍ദമൊന്നും കുഞ്ഞാലിക്കുട്ടിമേല്‍ പ്രയോഗിക്കാനാകില്ല.

പ്രധാന ഘടകകക്ഷി നേതാക്കളായ ടി എം ജേക്കബ്ബിനെ കുരിയാര്‍കുറ്റി-കാരപ്പാറ അഴിമതിയും കെ എം മാണിയെ പാലാഴി റബര്‍ അഴിമതിയും ഈ തെരഞ്ഞെടുപ്പില്‍ വേട്ടയാടുമെന്നുറപ്പ്. കുരിയാര്‍കുറ്റി-കാരപ്പാറ കേസില്‍ ജേക്കബിനെ പ്രതിയാക്കുന്നതുസംബന്ധിച്ച് ഹര്‍ജിയില്‍ സുപ്രീംകോടതി മൂന്നാഴ്ചയ്ക്കുശേഷം വാദം കേള്‍ക്കാനിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം തോറ്റ പിറവത്തുതന്നെയാണ് ജേക്കബ് ഇത്തവണയും മത്സരിക്കുന്നത്. മാണി പാലായിലും. മാണിക്കെതിരെ പാലാഴി റബര്‍ അഴിമതി പ്രശ്നമുന്നയിച്ച പി സി ജോര്‍ജ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് മാണിക്കൊപ്പമാണ്.

റേഷന്‍ ഡിപ്പോ അനുവദിക്കുന്നതിന് കെപിസിസി സെക്രട്ടറി എന്‍ കെ അബ്ദുറഹ്മാനില്‍ നിന്ന് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ പ്രതിയായ അടൂര്‍ പ്രകാശ് കോന്നിയില്‍ വീണ്ടും ജനവിധി തേടുന്നു. പൊതുമരാമത്ത് കരാര്‍ വഴിവിട്ട് നല്‍കി അഴിമതിക്കേസിലും ചെക്ക് കേസിലും ഉള്‍പ്പെട്ട മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ മത്സരിക്കുന്നത് കോഴിക്കോട് സൌത്തിലാണ്. കെഎസ്ആര്‍ടിസി എംപാനല്‍ നിയമന അഴിമതിയില്‍ ഉള്‍പ്പെട്ട എന്‍ ശക്തന്‍ കാട്ടാക്കടയിലും വനം മാഫിയുടെ സ്വന്തം ആളെന്ന കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന കെ പി വിശ്വനാഥന്‍ പുതുക്കാട്ടും ജനവിധി തേടുന്നു.

സ്ഥാനാര്‍ഥി വിശേഷം

 അടൂര്‍ സ്ഥാനാര്‍ഥി സ: ചിറ്റയം ഗോപകുമാര്‍ 
 ആറന്മുള  ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന്റെ  ഉത്ഘാടനം  ജില്ല സെക്രട്ടറി സ:  അനന്തഗോപന്‍ 
  അടൂര്‍ സ്ഥാനാര്‍ഥി സ: ചിറ്റയം ഗോപകുമാര്‍ 
 എം എസ് രാജേന്ദ്രന്റെ നോമിനെഷനുള്ള തുക കൈമാറുന്നു
 കോന്നി സ്ഥാനാര്‍ഥി എം എസ് രാജേന്ദ്രന്‍ നോമിനേഷന്‍ നല്‍കുന്നു 
  കോന്നി സ്ഥാനാര്‍ഥി എം എസ് രാജേന്ദ്രന്‍ നോമിനേഷന്‍ നല്‍കുന്നു
 റാന്നി സ്ഥാനാര്‍ഥി സ:രാജു എബ്രഹാം 
റാന്നി ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന്റെ  ഉത്ഘാടനം : ജില്ല സെക്രട്ടറി സ:  അനന്തഗോപന്‍ 

Tuesday, March 22, 2011

എല്‍ ഡി എഫ് കണ്‍വെന്‍ഷന്‍

 എല്‍ ഡി എഫ് ആറന്മുള കണ്‍വെന്‍ഷന്‍
  എല്‍ ഡി എഫ് ആറന്മുള കണ്‍വെന്‍ഷന്‍
   എല്‍ ഡി എഫ് കോന്നി  കണ്‍വെന്‍ഷന്‍
   എല്‍ ഡി എഫ് തിരുവല്ല  കണ്‍വെന്‍ഷന്‍

Monday, March 21, 2011

നൂറില്‍ നൂറു മാര്‍ക്കും നേടിയ ധന മന്ത്രി


തിരു: സാമ്പത്തികമേഖലയില്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ സമാനതകളില്ലാത്തത്‌. അഞ്ചുവര്‍ഷത്തിനിടെ റിസര്‍വ്‌ ബാങ്കില്‍നിന്ന്‌ ഒരുദിവസം പോലും സംസ്ഥാനത്തിന്‌ കൈവായ്പപോലും എടുക്കേണ്ടിവന്നില്ല. ട്രഷറിയില്‍നിന്ന്‌ പണം നല്‍കുന്നതിന്‌ ഒരുദിവസം പോലും നിയന്ത്രണവുമുണ്ടായില്ല.
ധനമാനേജ്മെന്റിലെ അക്കാദമിക്‌ അനുഭവങ്ങള്‍ പ്രായോഗിക തലത്തിലേക്ക്‌ പകര്‍ത്തിയപ്പോള്‍ നൂറില്‍ 100 മാര്‍ക്ക്‌ നേടുന്നു ഡോ. തോമസ്‌ ഐസക്‌ എന്ന ധനമന്ത്രി. നികുതി വരുമാനത്തില്‍ അഞ്ചുവര്‍ഷംകൊണ്ട്‌ 9000 കോടിരൂപയുടെ വര്‍ധന, കംപ്യൂട്ടര്‍വല്‍ക്കരണം, ഇ- റിട്ടേണ്‍, ഇ- പേയ്മെന്റ്‌, ചെക്ക്പോസ്റ്റുകളുടെ നവീകരണം തുടങ്ങിയവയെല്ലാം മികച്ച ധനമാനേജ്മെന്റിന്റെ പ്രത്യക്ഷ നേട്ടങ്ങളില്‍ ചിലത്‌. രാജ്യത്ത്‌ ആദ്യമായി ഇ- പേയ്മെന്റ്‌ നടപ്പിലാക്കിയപ്പോള്‍ കേരളത്തിനുലഭിച്ചത്‌ രണ്ടു ദേശീയ അവാര്‍ഡുകള്‍.
സര്‍ക്കാരിനെയും മികച്ച ധനമാനേജ്മെന്റും സാമ്പത്തികമേഖലയിലെ വിപ്ലവാത്മകപരിഷ്കാരങ്ങളും മുന്‍ ധനസെക്രട്ടറിയും മുന്‍ ചീഫ്‌ സെക്രട്ടറിയുമായ ഡോ. ഡി ബാബുപോള്‍ വിലയിരുത്തുന്നു. ഒപ്പം ഡോ. തോമസ്‌ ഐസക്‌ എന്ന ധനകാര്യ വിദഗ്ധനെയും.
"1957-ലെ മന്ത്രിസഭയില്‍ സി അച്യുതമേനോനുശേഷം ഡോ. തോമസ്‌ ഐസക്കിനെപ്പോലെ ഇത്രയും പ്രഗത്ഭനായ ധനമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. മൂന്നുവര്‍ഷം ധനവകുപ്പ്‌ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ പറയും, 'ഔട്ട്സ്റ്റാന്‍ഡിങ്‌ പെര്‍ഫോമന്‍സ്‌' ആണെന്ന്‌. ഒരുദിവസം പോലും ട്രഷറി അടച്ചില്ല. റിസര്‍വ്ബാങ്കില്‍നിന്ന്‌ ഒരുദിവസംപോലും വെയ്സ്‌ ആന്‍ഡ്‌ മീന്‍സ്‌ ഇനത്തില്‍ കൈവായ്പ എടുക്കേണ്ടിയും വന്നില്ല. ധനമാനേജ്മെന്റിന്റെ കാര്യക്ഷമതക്ക്‌ ഇതുതന്നെ തെളിവ്‌.
പ്രശ്നം കൃത്യമായി പഠിച്ച്‌ വിലയിരുത്തിയാണ്‌ മന്ത്രി എന്ന നിലയില്‍ ഐസക്‌ ഇടപെടുന്നത്‌. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരെ നിയന്ത്രണത്തില്‍ നിര്‍ത്താനും ആവശ്യമായ സ്വാതന്ത്ര്യം നല്‍കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇതു വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചു. ഭരണനടത്തിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ സ്വാതന്ത്ര്യം കുറയുമ്പോഴാണ്‌ പ്രശ്നങ്ങള്‍ തലപൊക്കുന്നത്‌. എന്നാല്‍, ധനവകുപ്പില്‍ അദ്ദേഹം കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ നടപ്പിലാക്കുന്നതിലും അദ്ദേഹം വിജയമായി.
കുതിരപ്പുറത്തിരിക്കുന്ന ആള്‍ ഏതുതരക്കാരനെന്ന്‌ അഞ്ചുമിനിറ്റുകൊണ്ട്‌ കുതിരയ്ക്ക്‌ അറിയാന്‍ കഴിയും. കുതിരക്കാരന്‍ സമര്‍ഥനല്ലെന്ന്‌ മനസ്സിലാക്കിയാല്‍ കുതിര അതിന്റെ വഴിക്കുപോകും. പിന്നെ നിയന്ത്രണവും അസാധ്യം. ഇതുതന്നെയാണ്‌ ഉദ്യോഗസ്ഥരുടെ കാര്യത്തിലും സംഭവിക്കുക. കൃത്യമായി കാര്യങ്ങള്‍ അറിയുകയും പഠിക്കുകയും ചെയ്യുന്നവരെ മാത്രമേ അവര്‍ അനുസരിക്കൂ. അക്കാര്യത്തില്‍ ധനമന്ത്രി വന്‍വിജയവുമാണ്‌. മാനേജ്മെന്റിന്റെ സൂക്ഷ്മതലങ്ങളില്‍മുതല്‍ കാഴ്ചപ്പാടിന്റെ ഉയര്‍ന്നതലങ്ങളില്‍വരെ ഏറ്റവും മികച്ച പ്രകടനം അദ്ദേഹം കാഴ്ചവച്ചു.
ഒരേസമയം ധനമന്ത്രിയും ധനസെക്രട്ടറിയും വാണിജ്യസെക്രട്ടറിയായുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാകാം. എന്നാല്‍, അതുതന്നെയാണ്‌ ധനമന്ത്രി എന്നനിലയില്‍ അദ്ദേഹത്തിന്റെ വിജയം. നികുതിവകുപ്പില്‍ സുതാര്യത ഉറപ്പാക്കിയതും ചെക്കുപോസ്റ്റുകളെ അഴിമതി വിമുക്തമാക്കാനുള്ള ശ്രമങ്ങളും സ്വര്‍ണത്തിന്‌ കോമ്പൗണ്ടിങ്‌ നികുതി ഏര്‍പ്പെടുത്തിയതുമെല്ലാം സാഹസികമായ ഇച്ഛാശക്തിയുടെ പ്രകടമായ ഉദാഹരണങ്ങള്‍. ഇക്കാര്യങ്ങളിലെല്ലാം ഉദ്ദേശിച്ച വിജയം കൈവരിക്കാനും കഴിഞ്ഞു.
പരിഷ്കാരങ്ങള്‍ മുന്നോട്ടുപോകുകയാണ്‌ വേണ്ടത്‌. അടുത്ത ഗവണ്‍മെന്റിലും ഈ മികവും പ്രാഗത്ഭ്യവും ഏറ്റെടുക്കാന്‍ കഴിയുന്ന വ്യക്തികള്‍തന്നെ ധനവകുപ്പ്‌ കൈകാര്യം ചെയ്യണം. ഇപ്പോഴുള്ളതുപോലെ വ്യക്തമായ വീക്ഷണമുള്ള ധനമന്ത്രിയെയാണ്‌ ഇനിയും കേരളത്തിനു വേണ്ടത്‌." 

Sunday, March 20, 2011

ഭരണമികവിന്റെ അഞ്ചു വര്‍ഷങ്ങള്‍


 നാ‍ളിതുവരെ കേരളം ഭരിച്ച ഇടതുപക്ഷ-വലതുപക്ഷ  ഗവർണ്മെന്റുകൾക്ക് ചെയ്യാൻ സാധിച്ചതിന്റെ പതിന്മടങ്ങ് ജനക്ഷേമ പരിപാടികൾ നടപ്പിലാക്കാൻ കഴിഞ്ഞ ഒരു ഗവർണ്മെന്റാണ് ഇപ്പോഴത്തെ ഇടതുപക്ഷ ഗവർണ്മെന്റ്. ഭരണമേറ്റ ആദ്യ നാളുകളിൽ പാർട്ടികളിലും  മുന്നണിയിലും ഉണ്ടായിരുന്ന ആന്തരികമായ ചില പ്രതികൂല ഘടകങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ നേട്ടം ഉണ്ടാക്കാൻ കഴിയുമായിരുന്നു. അതെല്ലാം പരിഹരിച്ചു വന്നപ്പോഴേയ്ക്കും സമയം അല്പം വൈകിയിരുന്നു. എന്നിട്ടും ഇത്രയും മെച്ചപ്പെട്ട ഒരു ഭരണം കാഴ്ചവയ്ക്കാനായി എന്നത് എടുത്തുതന്നെ പറയണം.
ഈ ഭരണത്തിന് തുടർച്ച കിട്ടിയാൽ കേരളം വികസന രംഗത്ത് അദ്ഭുതകരമായ വിജയം കൈവരിക്കും എന്ന കാര്യത്തിൽ സംശയമില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നിഷേധാത്മകമായ നിലപാട് സ്വീകരിക്കാതെ ഈ ഗവർണ്മെന്റ് കൈവരിച്ച ഭരണ  നേട്ടങ്ങൾക്ക് വോട്ടിലൂടെ കൈയ്യൊപ്പ് നൽകിയാൽ അത് കേരളത്തിന്റെ സൌഭാഗ്യം തന്നെ ആയിരിക്കും. ഭരണത്തെ വിലയിരുത്തി ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്ന ഒരാൾക്കും ഇടതുപക്ഷത്തിനല്ലാതെ വോട്ടു ചെയ്യാനാകില്ല.അവർ കടുത്ത ഇടതുപക്ഷ വിരുദ്ധരല്ലെങ്കിൽ!
എല്ലാ മേഖലകളിലും ഒരു ഭരണകൂടത്തിന്റെ നേതൃത്വവും സംരക്ഷണം കൂടെയുണ്ടെന്ന് ഉറപ്പാക്കുന്നതായിരുന്നു ഈ ഭരണം. സമസ്ത മേഖലകളിലും മാറ്റത്തിന്റെ കാഹളം മുഴക്കാൻ ഈ ഗവർണ്മെന്റിന് സാധിച്ചു. സർക്കാരിന്റെ ഇടപെടൽ എല്ലാ മേഖലകളിലും ദൃശ്യമായിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തിക്കൊണ്ടുവരുന്നതിലാണ് ഈ ഗവർണ്മെന്റ് പ്രത്യേകം ഊന്നൽ നൽകിയത് എന്നത് അഭിമാനപൂർവ്വം പറയാൻ കഴിയും. സമ്പന്നവർഗ്ഗ താല്പര്യങ്ങളെക്കാലുപരി പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ബാദ്ധ്യതപ്പെട്ട മുന്നണിയാണ് ഇടതുമുന്നണി. ആനിലയിൽ   ഇടതുസർക്കാരിനു ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടി ചെയ്യാൻ കഴിഞ്ഞു.
മൂലധന ശക്തികൾക്ക് ലാഭമുണ്ടാക്കാൻ കഴിയുന്ന വൻ കിട പദ്ധതികളെ മാത്രം വികസന അടയാളങ്ങളായി കൊട്ടി ഘോഷിക്കുന്നവർക്ക് കനത്ത മറുപടിയായിരുന്നു ഈ ഭരണം. വ്യാവസായിക മേഖലയിലും മുമ്പെങ്ങുമില്ലാത്ത വികസന വിപ്ലവങ്ങൾ ഈ ഭരണ കാലത്ത് നടന്നിട്ടുണ്ട്. എങ്കിലും പാവങ്ങളെ ഇത്രയധികം ശ്രദ്ധിച്ചതിനുതന്നെയാണ്  കൂടുതൽ മാർക്ക് നൽകേണ്ടത്. എത്ര വൻ പദ്ധതികൾ വന്നാലും ദുരിത ഭാരം പേറി കഴിയുന്ന വിഭാഗം ജനങ്ങൾക്ക് ആശ്വാസമെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഭരണനേട്ടമായി കരുതാനാകില്ല. ആനിലയിൽ ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരിന് എൺപതു മാർക്ക് ഏതു പൊട്ടക്കണ്ണൻ രാഷ്ട്രീയ നിരീക്ഷകനും നൽകും.
സമ്പൂർണ്ണ സംതൃപ്തി എന്ന ലക്ഷ്യത്തിലേയ്ക്കുള്ള മുന്നേറ്റത്തിനിടയിലാണ് ഭരണകാലാവധി തീരുന്നത്. ഇപ്പോൾ ഇടതുമുന്നണിക്ക് ഭരണം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ കേരളം കുറഞ്ഞത്  അഞ്ച്  വർഷം പുറകിലേയ്ക്ക് പോകും.  യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇടതുഭരണം നടപ്പിലാക്കിയ ജനക്ഷേമ പരിപാടികളെ ഒന്നൊന്നായി അട്ടിമറിക്കുവാനാണ് സാദ്ധ്യത. പിന്നെ ഒരു ഇടവേളയ്ക്ക് ശേഷം ഇടതുപക്ഷം വീണ്ടും വന്നാൽ ഒന്നേന്ന് എല്ലാം ഉടർച്ചുവാർത്ത്  തുടങ്ങണം. മറിച്ച് പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ജനവിധി വീണ്ടും ഇടതുമുന്നണിയ്ക്ക് അനുകൂലമായാൽ   കേരളം വികസനക്കുതിപ്പിൽ മറ്റ് സംസ്ഥാനങ്ങൾക്ക്തന്നെ ഒരു മാതൃകയാകും.
2006 മെയ് 18-ന് അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനകീയ വികസന പന്ഥാവിലൂടെ ഉജ്ജ്വലമായ മുന്നേറ്റമാണ് നടത്തിയത്. കർഷക ആത്മഹത്യാ പ്രവണത ഇല്ലായ്മ ചെയ്യുകയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുകയും വ്യവസായ ഐറ്റി -ടൂറിസം മേഖലകളിൽ റെക്കോർഡ് നേട്ടം കൈവരിക്കുകയും ചെയ്തു. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിലും പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിലും സമ്പൂർണ്ണ പാർപ്പിട പദ്ധതിയും സമ്പൂർണ്ണ വൈദ്യുതീകരണവും നടപ്പിലാക്കിത്തുടങ്ങുന്നതിലും വിജയിച്ചു. ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുകയും മുഴുവൻ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കാൻ നടപടിയെടുക്കുകയും ചെയ്തു. ക്ഷേമ പെൻഷനുകൾ മൂന്നു മടങ്ങോളമായി വർദ്ധിപ്പിച്ച് കൃത്യമായി ലഭ്യമാക്കി.
ക്രമസമാധാന രംഗത്ത് രാജ്യത്ത് ഒന്നാം സ്ഥാനം കൈവരിച്ചു. ദശലക്ഷക്കണക്കിനായ പ്രവാസി മലയാളികൾക്ക് പെൻഷനുൾപ്പെടെ ക്ഷേമനിധി ഏർപ്പെടുത്തി. കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി, ദേശീയ ജലപാത കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട അടിസ്ഥാന സൌകര്യ വികസനം ഉൾപ്പെടെ ബൃഹദ് പദ്ധതികൾക്ക് തുടക്കം കുറിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും സത്വരമായ വികസന- ക്ഷേമ പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ വർഷങ്ങൾ സാക്ഷ്യം വഹിച്ചത്. അങ്ങനെ ഭരണ നേട്ടങ്ങളുടെ  വിജയപതാകയുമേന്തി മുന്നേറുന്ന ഇടതുഭരണത്തിന് തുടർച്ച കിട്ടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പൂർത്തീകരിച്ച നിരവധി പദ്ധതികൾക്കൊപ്പം  തുടങ്ങിവച്ച പല പദ്ധതികൾക്കും തുടർച്ചയും വിജയവും കൈവരിക്കുവാൻ ഇടതു മുന്നണി ഭരണം വീണ്ടും അധികാരത്തിൽ വരണം.
ഒരു ദിവസം പോലും ട്രഷറി പൂട്ടാതെ ഭരണം നടത്തിയത് ഇന്ദ്രജാല സമാനമായാണ് പല ധനകാര്യ വിദഗ്ദ്ധരും കരുതുന്നത്. കേരളത്തിന്റെ ഖജനാവിനെ  ഇത്രയും സുരക്ഷിതമായി നിലനിർത്തുവാൻ  കഴിഞ്ഞതിന്  ഇടതുപക്ഷഗവർമെന്റിന്റെ നിറുകയിൽ  പൊൻ തൂവൽ  ചാർത്തിക്കൊടുക്കണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഓരോ വോട്ടും ആ  ഓരോ  പൊൻ തൂവലുകളാകുമെന്ന് പ്രത്യാശിക്കാം! കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സംഭവിച്ച കൈപ്പിഴകളിൽ കൈയ്യുടൻ ദുരനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന  ജനങ്ങൾ ഇപ്പോൾ ഇരുത്തി ചിന്തിക്കുന്നുണ്ട്. ഇനിയും അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ! ഭരണം ഇത്തവണയും ഇടതുമുന്നണിയ്ക്ക് ലഭിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ തിമിരമൊന്നുമില്ലാത്ത  പ്രധാന രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.

photos of MS RAJENDRAN KONNI CANDIDATE

konni march

Friday, March 18, 2011


ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളായി കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യാ മാർക്സിസ്റ്റ് [സി.പി.ഐ (എം)]ൽ നിന്നും മത്സരിക്കുന്നവരുടെ പട്ടിക ഇതൊന്നിച്ച് പ്രസിദ്ധീകരിക്കുന്നു.
 1. മഞ്ചേശ്വരം - സി എച്ച് കുഞ്ഞമ്പു,
 2. ഉദുമ - കെ കുഞ്ഞിരാമന്‍,
 3. തൃക്കരിപ്പൂര്‍ - കെ കുഞ്ഞിരാമന്‍,
 4. പയ്യന്നൂര്‍ - സി കൃഷ്ണന്‍,
 5. തള്ളിപ്പറമ്പ് - ജെയിംസ് മാത്യൂ,
 6. കല്ല്യാശേരി - ടി വി രാജേഷ്,
 7. അഴീക്കോട് - എം പ്രകാശന്‍,
 8. ധര്‍മ്മടം - കെ കെ നാരായണന്‍,
 9. മട്ടന്നൂര്‍ - ഇ പി ജയരാജന്‍,
 10. പേരാവൂര്‍ - കെ കെ ശൈലജ,
 11. തലശേരി - കോടിയേരി ബാലകൃഷ്ണന്‍,
 12. കുറ്റ്യാടി - കെ കെ ലതിക,
 13. പേരാമ്പ്ര - കെ കുഞ്ഞമ്മദ്,
 14. ബാലുശേരി - പുരുഷന്‍ കടലുണ്ടി,
 15. കൊയിലാണ്ടി - കെ ദാസന്‍,
 16. കോഴിക്കോട് നോര്‍ത്ത് - എ പ്രദീപ്കുമാര്‍,
 17. കോഴിക്കോട് സൌത്ത് - സി പി മുസാഫീര്‍ അഹമ്മദ്,
 18. ബേപ്പൂര്‍ - എളമരം കരീം,
 19. തിരുവമ്പാടി - ജോര്‍ജ് എം തോമസ്,
 20. കൊടുവള്ളി - എം മെഹബൂബ്,
 21. മാനന്തവാടി - കെ സി കുഞ്ഞിരാമന്‍,
 22. സുല്‍ത്താന്‍ ബത്തേരി - ഇ എ ശങ്കരന്‍,
 23. കല്‍പ്പറ്റ - പി എ മുഹമ്മദ്,
 24. വണ്ടൂര്‍ - വി രമേശന്‍,
 25. കൊണ്ടോട്ടി - പി സി നൌഷാദ്,
 26. പെരിന്തല്‍മണ്ണ - വി ശശികുമാര്‍,
 27. മങ്കട - ഖദീജ സത്താര്‍,
 28. താനൂര്‍ - ഇ ജയന്‍,
 29. തിരൂര്‍ - പി പി അബ്ദുള്ളക്കുട്ടി,
 30. പൊന്നാനി - പി ശ്രീരാമകൃഷ്ണന്‍,
 31. തൃത്താല - പി മമ്മിക്കുട്ടി,
 32. തരൂര്‍ - എ കെ ബാലന്‍,
 33. ആലത്തൂര്‍ - എം ചന്ദ്രന്‍,
 34. നെന്മാറ - വി ചെന്താമരാക്ഷന്‍,
 35. ഷൊര്‍ണൂര്‍ - കെ എസ് സലീഖ,
 36. ഒറ്റപ്പാലം - എം ഹംസ,
 37. പോങ്ങാട് - കെ വി വിജയദാസ്,
 38. പാലക്കാട് - കെ കെ ദിവാകരന്‍,
 39. മലമ്പുഴ - വി എസ് അച്യുതാനന്ദന്‍,
 40. കുന്ദംകുളം - ബാബു എം പാലിശേരി,
 41. ചേലക്കര - കെ രാധാകൃഷ്ണന്‍,
 42. മണലൂര്‍ - ബേബി ജോ,
 43. ഗുരുവായൂര്‍ - കെ വി അബ്ദുള്‍ ഖാദര്‍,
 44. പുതുക്കാട് - സി രവീന്ദ്രനാഥ്,
 45. ഇരിങ്ങാലക്കുട - കെ ആര്‍ വിജയ,
 46. ചാലക്കുടി - ബി ഡി ദേവസി,
 47. വടക്കാഞ്ചേരി - എന്‍ ആര്‍ ബാലന്‍,
 48. ആലുവ - എ എം യൂസഫ്,
 49. പെരുമ്പാവൂര്‍ - സാജുപോള്‍,
 50. കുന്നത്തുനാട് - എം എ സുരേന്ദ്രന്‍,
 51. വൈപ്പിന്‍ - എസ് ശര്‍മ,
 52. കളമശേരി - കെ ചന്ദ്രന്‍പിള്ള,
 53. കൊച്ചി - എം സി ജോസഫൈന്‍,
 54. തൃക്കാക്കര- എം ഇ ഹസൈനാര്‍,
 55. തൃപ്പൂണിത്തുറ - സി എം ദിനേശ്മണി,
 56. പിറവം- എം ജെ ജേക്കബ്,
 57. ഇടുക്കി - സി വി വര്‍ഗീസ്,
 58. ദേവികുളം - എസ് രാജേന്ദ്രന്‍,
 59. ഉടുമ്പന്‍ചോല - കെ കെ ജയചന്ദ്രന്‍,
 60. ഏറ്റുമാനൂര്‍ - കെ സുരേഷ്കുറുപ്പ്,
 61. കോട്ടയം - വി എന്‍ വാസവന്‍,
 62. പുതുപ്പള്ളി - പ്രഫ. സുജ സൂസന്‍ ജോര്‍ജ്,
 63. ചങ്ങനാശേരി - ഡോ. ബി ഇക്ബാല്‍,
 64. അരൂര്‍ - എ എം ആരിഫ്്,
 65. ആലപ്പുഴ - ഡോ.ടി എം തോമസ് ഐസക്ക്,
 66. അമ്പലപ്പുഴ - ജി സുധാകരന്‍,
 67. കായംകുളം - സി കെ സദാശിവന്‍,
 68. ചെങ്ങന്നൂര്‍ - സി എസ് സുജാത,
 69. മാവേലിക്കര - ആര്‍ രാജേഷ്,
 70. റാന്നി - രാജു എബ്രഹാം,
 71. ആറന്മുള - കെ സി രാജഗോപാല്‍,
 72. കോന്നി - എം എസ് രാജേന്ദ്രന്‍,
 73. കൊട്ടാരക്കര - അയിഷ പോറ്റി,
 74. പത്തനാപുരം - കെ രാജഗോപാല്‍,
 75. കുണ്ടറ - എം എ ബേബി,
 76. കൊല്ലം - പി കെ ഗുരുദാസന്‍,
 77. വര്‍ക്കല - എം എ റഹീം,
 78. ആറ്റിങ്ങല്‍ - വി സത്യന്‍,
 79. വാമനപുരം - കോലിയക്കോട് കൃഷ്ണന്‍നായര്‍,
 80. കാട്ടാക്കട- ഷീല രമണി,
 81. കഴക്കൂട്ടം - സി അജയകുമാര്‍,
 82. നേമം - വി ശിവന്‍കുട്ടി,
 83. നെയ്യാറ്റിന്‍കര- ആര്‍ ശെല്‍വരാജി,
 84. പാറശാല - ആനാവൂര്‍ നാഗപ്പന്‍.

സി പി ഐ എം സ്വതന്ത്രര്‍

 1. കുന്നമംഗലം - പിടിഎ റഹീം,
 2. വള്ളിക്കുന്ന് - ശങ്കരനാരായണന്‍,
 3. നിലമ്പൂര്‍ - പ്രഫ. തോമസ് മാത്യൂ,
 4. തവനൂര്‍ - കെ ടി ജലീല്‍,
 5. എറണാകുളം - ഡോ. സെബാസ്റ്റ്യന്‍പോള്‍,
 6. തൊടുപുഴ - പ്രഫ. ജോസഫ് സെബാസ്റ്റ്യന്‍,
 7. വട്ടിയൂര്‍ക്കാവ് - ചെറിയാന്‍ ഫിലിപ്പ്,