Thursday, March 24, 2011

ഇതാ, ആയിരം തലയുള്ള അഴിമതിപ്പട്ടിക




ഡല്‍ഹിയില്‍ രാവുംപകലും നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നു. എല്ലാം തികഞ്ഞ പട്ടിക. അഴിമതിക്ക് അഴിമതി, പെണ്‍‌വാണിഭത്തിന് പെണ്‍‌വാണിഭവും. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായതൊന്നും പട്ടികയിലില്ല. മുസ്ളിംലീഗിന്റെയും കേരള കോണ്‍ഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജേക്കബ് ഗ്രൂപ്പുകളുടെയും സ്ഥാനാര്‍ഥിപ്പട്ടിക ഇതിനോട് ചേര്‍ത്തുവച്ചാല്‍ എല്ലാം പൂര്‍ണമാകും. ജയിലിലുള്ള ബാലകൃഷ്ണപിള്ള പിന്മാറിയപ്പോള്‍ ജയിലില്‍ പോകാനൊരുങ്ങി നില്‍ക്കുന്നവര്‍ നന്നായി അലങ്കരിക്കുന്നുണ്ട് സ്ഥാനാര്‍ഥിപ്പട്ടികയെ.

1)പാമോലിൻ കേസ്
2)സൈന്‍ബോര്‍ഡില്‍ 735 കോടിയുടെ അഴിമതി

3)ലീഗും പൊതുമരാമത്ത് അഴിമതിയും

4)ഉമ്മൻ ചാണ്ടിയുടെ ബ്ലൂ സ്കൈ വിദ്യാരക്ഷ !

5)ബാർ ലൈസൻസും ജഡ്ജിക്കോഴയും

6)ഐസ്ക്രീമും മലബാർ സിമന്റ്സും തമ്മിലെന്ത് ?

7)കരിയാർകുറ്റി-കാരപ്പാറയും ബ്രഹ്മപുരവും മറ്റു ഇടപാടുകളും

8)ഭക്ഷ്യ-സിവിൽ സപ്ലൈസ് അഴിമതികൾ

9)മാണിയുടെ “പാലാഴി”യും മറ്റും

10)കെ‌എം‌എം‌എല്ലിനു 20 ലക്ഷം ഡോളർ കോഴ വാഗ്ദാനം

11)പിള്ളയ്ക്ക് പിൻ‌ഗാമിയാകാൻ നീളൻ ക്യൂ

പാമൊലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണഗതിക്ക് അനുസരിച്ച് ഭാവി നിര്‍ണയിക്കപ്പെടാന്‍ പോകുന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയാണ് സ്ഥാനാര്‍ഥിപ്പട്ടികയിലെ കേമന്മാരില്‍ ഒരാള്‍.41 വര്‍ഷമായി പ്രതിനിധാനം ചെയ്യുന്ന പുതുപ്പള്ളി തന്നെ ഇത്തവണയും. ഇത്രകാലമായിട്ടും പുതുപ്പള്ളിയില്‍ കൊള്ളാവുന്ന വികസനപ്രവര്‍ത്തനമൊന്നും നടത്താന്‍ കഴിയാത്തതിന്റെ റെക്കോഡുമുണ്ട് അദ്ദേഹത്തിന്. ഉമ്മന്‍ചാണ്ടിക്ക് പങ്കാളിത്തമുള്ള അഴിമതി പാമൊലിനില്‍ ഒതുങ്ങുന്നില്ല. ഇപ്പോള്‍ സിബിഐ അന്വേഷണത്തിലുള്ള 50 കോടിയുടെ വിദ്യാഭ്യാസവായ്പാ അഴിമതി, ഘടകകക്ഷി നേതാവ് ടി എം ജേക്കബ് ഉന്നയിച്ച സൈന്‍ ബോര്‍ഡ് അഴിമതി എന്നിവ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുപ്പില്‍ തുറിച്ചുനോക്കുന്ന പ്രശ്നങ്ങളാണ്. 735 കോടിയാണ് സൈന്‍ ബോര്‍ഡ് കരാറിലൂടെ ഉമ്മന്‍ചാണ്ടി വെട്ടിച്ചതെന്ന് ടി എം ജേക്കബ് പറഞ്ഞിരുന്നു.

സുരക്ഷിതമണ്ഡലമെന്നു കരുതി വേങ്ങരയില്‍ ചേക്കേറിയ മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് പ്രചാരണവേളയില്‍ മറുപടി പറയേണ്ടത് ഐസ്ക്രീം പെണ്‍‌വാണിഭത്തെ കുറിച്ചുതന്നെയായിരിക്കും. റൌഫിന്റെ പുതിയ വെളിപ്പെടുത്തലും ഐസ്ക്രീം കേസില്‍ പല മേഖലയില്‍ നിന്നുയരുന്ന പുതിയ ആരോപണങ്ങളും വ്യവസായമന്ത്രിയായിരിക്കെ പൊതുമേഖലയെ കുളംതോണ്ടിയതിന്റെയും കെഎംഎംഎല്‍ അഴിമതിയുടെയും റെക്കോഡുമായാണ് കുഞ്ഞാലിക്കുട്ടി ജനവിധി തേടുന്നത്. ബാലകൃഷ്ണപിള്ളയെ മത്സരരംഗത്തുനിന്നു പിന്മാറ്റാന്‍ ഉമ്മന്‍ചാണ്ടിയും പി പി തങ്കച്ചനും ചെലുത്തിയ സമ്മര്‍ദമൊന്നും കുഞ്ഞാലിക്കുട്ടിമേല്‍ പ്രയോഗിക്കാനാകില്ല.

പ്രധാന ഘടകകക്ഷി നേതാക്കളായ ടി എം ജേക്കബ്ബിനെ കുരിയാര്‍കുറ്റി-കാരപ്പാറ അഴിമതിയും കെ എം മാണിയെ പാലാഴി റബര്‍ അഴിമതിയും ഈ തെരഞ്ഞെടുപ്പില്‍ വേട്ടയാടുമെന്നുറപ്പ്. കുരിയാര്‍കുറ്റി-കാരപ്പാറ കേസില്‍ ജേക്കബിനെ പ്രതിയാക്കുന്നതുസംബന്ധിച്ച് ഹര്‍ജിയില്‍ സുപ്രീംകോടതി മൂന്നാഴ്ചയ്ക്കുശേഷം വാദം കേള്‍ക്കാനിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം തോറ്റ പിറവത്തുതന്നെയാണ് ജേക്കബ് ഇത്തവണയും മത്സരിക്കുന്നത്. മാണി പാലായിലും. മാണിക്കെതിരെ പാലാഴി റബര്‍ അഴിമതി പ്രശ്നമുന്നയിച്ച പി സി ജോര്‍ജ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് മാണിക്കൊപ്പമാണ്.

റേഷന്‍ ഡിപ്പോ അനുവദിക്കുന്നതിന് കെപിസിസി സെക്രട്ടറി എന്‍ കെ അബ്ദുറഹ്മാനില്‍ നിന്ന് കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ പ്രതിയായ അടൂര്‍ പ്രകാശ് കോന്നിയില്‍ വീണ്ടും ജനവിധി തേടുന്നു. പൊതുമരാമത്ത് കരാര്‍ വഴിവിട്ട് നല്‍കി അഴിമതിക്കേസിലും ചെക്ക് കേസിലും ഉള്‍പ്പെട്ട മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ മത്സരിക്കുന്നത് കോഴിക്കോട് സൌത്തിലാണ്. കെഎസ്ആര്‍ടിസി എംപാനല്‍ നിയമന അഴിമതിയില്‍ ഉള്‍പ്പെട്ട എന്‍ ശക്തന്‍ കാട്ടാക്കടയിലും വനം മാഫിയുടെ സ്വന്തം ആളെന്ന കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന കെ പി വിശ്വനാഥന്‍ പുതുക്കാട്ടും ജനവിധി തേടുന്നു.

No comments:

Post a Comment