Sunday, July 31, 2011

ഡിവൈഎഫ്ഐ ജാഥകള്‍ക്ക് ഗംഭീരതുടക്കം

പത്തനംതിട്ട: അഴിമതിക്കാരെ തുറുങ്കിലടയ്ക്കുക, കള്ളപ്പണം കണ്ടുകെട്ടുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ കാല്‍നട പ്രചാരണ ജാഥകള്‍ ഞായറാഴ്ച തുടങ്ങി. അഴിമതിക്കെതിരെ ആഗസത് 15ന് പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ റാലിക്ക് മുന്നോടിയായാണ് ജാഥകള്‍ . ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്‍ സജികുമാര്‍ ക്യാപ്ടനായ ജാഥ മല്ലപ്പള്ളിയിലെ ചുങ്കപ്പാറയില്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എ എന്‍ ഷംസീര്‍ എന്‍ സജികുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു..  ജില്ലാ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് വി ആന്റണി ക്യാപ്ടനായ ജാഥ പഴകുളത്ത് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. 

dyfi - SAVE INDIA RALLY

Saturday, July 30, 2011

dyfi3


dyfi2


dyfi 1


ഡിവൈഎഫ്ഐ ജില്ലാ ജാഥകള്‍ ഇന്ന് തുടങ്ങുംപത്തനംതിട്ട: അഴിമതിക്കാരെ തുറുങ്കിലടയ്ക്കുക, കള്ളപ്പണം കണ്ടുകെട്ടുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ കാല്‍നട പ്രചാരണ ജാഥകള്‍ ഞായറാഴ്ച വൈകിട്ട് നാലിന് ആരംഭിക്കും. അഴിമതിക്കെതിരെ ആഗസത് 15ന് പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ റാലിക്ക് മുന്നോടിയായാണ് ജാഥകള്‍ . ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്‍ സജികുമാര്‍ ക്യാപ്ടനായ ജാഥ മല്ലപ്പള്ളിയിലെ ചുങ്കപ്പാറയില്‍ ആരംഭിച്ച് പത്തനംതിട്ട ഏരിയയിലെ നാരങ്ങാനത്ത് സമാപിക്കും. ജില്ലാ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് വി ആന്റണി ക്യാപ്ടനായ ജാഥ അടൂരില്‍ ആരംഭിച്ച് തിരുവല്ലയില്‍ സമാപിക്കും. മല്ലപ്പള്ളി ജാഥ 31ന് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. എം എസ് രാജേന്ദ്രന്‍ , സി ജി ദിനേശ്, എസ് വി സുബിന്‍ , വിജു രാധാകൃഷ്ണന്‍ (വൈസ് ക്യാപ്റ്റന്മാര്‍), പി ആര്‍ പ്രദീപ് (മാനേജര്‍) എന്നിവര്‍ ജാഥാംഗങ്ങളാണ്. ആഗസ്റ്റ് രണ്ടിന് റാന്നി, മൂന്നിന് കോന്നി, നാലിന് കൊടുമണ്‍ ഏരിയാകളില്‍ പര്യടനം പൂര്‍ത്തിയാക്കി നാരങ്ങാനത്ത് സമാപിക്കും. സമാപന സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അടൂര്‍ ജാഥ പഴകുളത്ത് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. ജി കൃഷ്ണകുമാര്‍ , രമ്യാ സുരേന്ദ്രന്‍ , ജെനു മാത്യു (വൈസ് ക്യാപ്റ്റന്മാര്‍), എസ് ഷിബു (മാനേജര്‍) എന്നിവര്‍ ജാഥാംഗങ്ങളാണ്്. ആഗസ്ത് ഒന്നിന് പന്തളം, രണ്ടിന് കോഴഞ്ചേരി, മൂന്നിന് ഇരവിപേരൂര്‍ ഏരിയകളില്‍ പര്യടനം നടത്തി നാലിന് തിരുവല്ലയില്‍ സമാപിക്കും. സമാപന സമ്മേനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം കെ എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. യുവജന ജാഥ വിജയമാക്കണമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് വി ആന്റണി, സെക്രട്ടറി എന്‍ സജികുമാര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tuesday, July 19, 2011

സ്വയംസംരംഭകത്വ വികസനമിഷന്‍ വെറും കണ്‍കെട്ടുവേല : ടി വി രാജേഷ്


ധനമന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് മറ്റെല്ലാ മേഖലയിലുമെന്നപോലെ, തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിലും ദയനീയമായി പരാജയപ്പെട്ടു. തൊഴിലില്ലായ്മയെ പ്രധാന പ്രശ്നമായി അംഗീകരിച്ച് നടത്തിയ ബജറ്റ് പ്രസംഗത്തില്‍ , ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ കേവലം കണ്‍കെട്ടുവേലമാത്രമായി. യുവജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ, എങ്ങനെയാണ് യുഡിഎഫ് സര്‍ക്കാര്‍ പരിഗണിക്കുക എന്നതിന്റെ സൂചകമായി ഈ ബജറ്റിനെ കണ്ടാല്‍ , തികച്ചും നിരാശാജനകമെന്ന് വിലയിരുത്തേണ്ടി വരുന്നു. ഏതൊരു ബജറ്റും അത് പ്രതിനിധാനംചെയ്യുന്ന സമ്പദ്വ്യവസ്ഥയുടെ ജീവത്തായ പ്രശ്നങ്ങളെ വസ്തുനിഷ്ഠപരമായി പരിശോധിക്കുന്നതും അവയ്ക്ക് ക്രിയാത്മക പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതും ആവശ്യമായ തുക വകയിരുത്തുന്നതുമാകണം. ഏതൊരു പ്രശ്നത്തിനും നിര്‍ദേശിക്കപ്പെടുന്ന പരിഹാരങ്ങള്‍ അവയുടെ അടിസ്ഥാനകാരണങ്ങള്‍ വിലയിരുത്തിക്കൊണ്ടുള്ളതാകണമെന്നത് സാമാന്യതത്വമാണ്. കെ എം മാണി അവതരിപ്പിച്ച ബജറ്റില്‍ തൊഴിലില്ലായ്മ പരിഹരിക്കാനായി നിര്‍ദേശിച്ചിരിക്കുന്നത് കേരള സ്വയംസംരംഭകത്വ വികസനമിഷനും അതിന്റെ പ്രവര്‍ത്തനങ്ങളുമാണ്. ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാകുന്ന, 2000 കോടി രൂപയുടെ ബൃഹത്തായ പദ്ധതിയെന്ന് മന്ത്രി വിശേഷിപ്പിച്ച സംരംഭകത്വ വികസനമിഷനുവേണ്ടി കേവലം 25 കോടി രൂപയാണ് വകയിരുത്തിയത്.

പൊതുമേഖല-സ്വകാര്യമേഖല-പഞ്ചായത്തുകള്‍ (ജജജ മോഡല്‍) എന്നിവയുടെ സംയുക്ത സംരംഭമായി ഈ പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രി വിഭാവനംചെയ്തിരിക്കുന്ന പദ്ധതിപ്രകാരം കേരളത്തിലെ ഓരോ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ പ്രദേശത്തു നിന്നും 50 ചെറുപ്പക്കാരെ വീതം തെരഞ്ഞെടുത്ത് 50,000 പേര്‍ക്ക് പരിശീലനം നല്‍കും. ഓരോ 50 പേരില്‍നിന്നും അഞ്ചുപേരെ വീതം ഉള്‍പ്പെടുത്തി സംഘങ്ങള്‍ രൂപീകരിക്കും. അവയുടെ എണ്ണം പതിനായിരത്തോളം വരും. ഇത്തരം യൂണിറ്റുകള്‍ക്ക് 90 ശതമാനംവരെ പലിശരഹിത വായ്പ നല്‍കും. കൂടാതെ, മുടക്കുമുതലിന്റെ ഒരു ശതമാനം മാനേജീരിയല്‍ സബ്സിഡിയായും നല്‍കുമത്രേ. ചുരുക്കത്തില്‍ , സ്വയംതൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയാണിത്. തീര്‍ച്ചയായും, സ്വയംതൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ , തൊഴിലില്ലായ്മയെന്ന കാതലായ വിഷയത്തെ അഭിസംബോധന ചെയ്യാന്‍ ഈ നിര്‍ദേശത്തിന് കരുത്തുണ്ടോ എന്നതാണ് പ്രധാനപ്രശ്നം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ആകര്‍ഷകമായ പദ്ധതികളുടെയോ പരിശീലനങ്ങളുടെയോ സബ്സിഡിയുടെയോ അഭാവമാണോ കേരളത്തിലെ തൊഴിലില്ലായ്മയുടെ കാരണമായി മന്ത്രി കാണുന്നത് എന്നും വ്യക്തമാക്കണം. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി നിരവധി സ്വയംതൊഴില്‍ പദ്ധതികള്‍ ആകര്‍ഷകമായ വ്യവസ്ഥകളോടെ കേരളത്തില്‍ പതിറ്റാണ്ടുകളായി നടപ്പാക്കി വരുന്നുണ്ട്. ഇന്റഗ്രേറ്റഡ് റൂറല്‍ ഡെവലപ്മെന്റ് പ്രോഗ്രാം (കഞഉജ), സ്വര്‍ണജയന്തി ഗ്രാം സ്വരോസ്ഗാര്‍ യോജന , പ്രധാനമന്ത്രിയുടെ തൊഴില്‍ദാനപദ്ധതി (ജങഞഥ- ഇപ്പോള്‍ ജങഋഏജ) തുടങ്ങി നിരവധി പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കിയിരുന്നു. പലതും ഇപ്പോള്‍ സജീവവുമാണ്. ഇതിനെല്ലാം പുറമെയാണ് കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ നേതൃത്വത്തില്‍ സ്വയംതൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ .

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള മാര്‍ഗമായി സ്വയംതൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകമാത്രം ചെയ്യുന്ന ബജറ്റിലൂടെ സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടുകയാണ്. സംഘടിത തൊഴില്‍മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, പൊതുമേഖലാ വ്യവസായങ്ങളുടെയും സംരംഭങ്ങളുടെയും വിപുലീകരണംവഴിയുള്ള തൊഴിലവസരങ്ങള്‍ തുടങ്ങിയവയൊന്നും ബജറ്റില്‍ ഇടം പിടിച്ചിട്ടില്ല. സ്വയംതൊഴില്‍ സംരംഭങ്ങള്‍ സ്ഥാപിക്കുക എന്നതിനേക്കാള്‍ ദുഷ്കരമാണ് മന്ത്രി വിഭാവനംചെയ്യുന്നതുപോലെ അഞ്ച് സംരംഭകരും അഞ്ച് തൊഴിലാളികളുമടങ്ങുന്ന സംരംഭങ്ങള്‍ പത്ത് തൊഴില്‍ദിനങ്ങള്‍വീതം സൃഷ്ടിച്ചുകൊണ്ട് ലാഭകരമായി നടത്തിക്കൊണ്ടുപോകുക എന്നത്. വിവിധ സ്കീമുകളിലായി കേരളത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ആരംഭിച്ച എത്ര യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതും സ്ഥാപനങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ കാരണവും പഠനവിധേയമാക്കണം. അത്തരം വിലയിരുത്തലുകളില്ലാതെ തൊഴിലില്ലായ്മയുടെ പരിഹാരമായി സ്വയംസംരംഭകത്വ മിഷനെ ചൂണ്ടിക്കാട്ടുന്നത് ഉത്തരവാദിത്തമില്ലായ്മ മാത്രമാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് സ്വയംതൊഴില്‍ സംരംഭങ്ങള്‍ എന്നത് മറ്റ് പല സാധ്യതകളില്‍ ഒന്നുമാത്രമാണെന്ന് അനുഭവസമ്പന്നനായ കെ എം മാണിക്ക് ബോധ്യമുണ്ടായിരിക്കുമല്ലോ.

മറ്റെല്ലാ സാധ്യതകളും അടച്ച് സംരംഭക മിഷന്‍&ൃെൂൗീ;എന്ന പ്രഖ്യാപനത്തില്‍മാത്രം തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നിര്‍ദേശം പരിമിതപ്പെടുത്തിയതിലൂടെ വ്യക്തമാകുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ കാപട്യവും തൊഴില്‍രഹിതരോടുള്ള അവഗണനയുമാണ്. ഇത്തരം പ്രഖ്യാപനങ്ങള്‍ യൂത്ത് ഫ്രണ്ടിന്റെ സമ്മേളനവേദിയിലായിരുന്നെങ്കില്‍ വിധിക്കപ്പെട്ടവരായതുകൊണ്ട്, അവരെങ്കിലും കൈയടിച്ചേനെ. താരതമ്യേന കുറഞ്ഞ മുതല്‍മുടക്കില്‍ പരിമിതമായ പരിശീലനംകൊണ്ടുമാത്രം ആരംഭിക്കുന്ന സംരംഭങ്ങള്‍ , അവ ഏതു മേഖലയിലാണെങ്കിലും മത്സരിക്കേണ്ടത് വന്‍ കുത്തകകള്‍ അടക്കമുള്ള വിപണിയില്‍ കരുത്ത് തെളിയിച്ചവരോടാണ്. അതുകൊണ്ടുതന്നെ വിജയസാധ്യതയോളം തന്നെ പരാജയസാധ്യതയുമുണ്ട്. വന്‍ തുക വായ്പയെടുത്ത് സാമ്പത്തിക കടഭാരത്തിലേക്ക് തൊഴിലില്ലാത്തവരെ നയിക്കുന്ന സാഹചര്യവും സ്വയംതൊഴില്‍ സംരംഭങ്ങള്‍കൊണ്ട് സംജാതമാകാം. കേരളത്തിലെ പരാജിത സംരംഭങ്ങളുടെ തോത് 60 ശതമാനത്തോളം വരുമെന്നാണ് പഠനങ്ങളില്‍ തെളിയുന്നത്. അതോടൊപ്പം സംരംഭകമിഷന്‍വഴി വിതരണം ചെയ്യുമെന്നു പറയുന്ന പലിശരഹിത വായ്പയുടെ ജാമ്യത്തെക്കുറിച്ച് ബജറ്റ് മൗനം പാലിക്കുകയാണ്. ഒരു ജാമ്യവുമില്ലാതെ വലിയ തുക പലിശരഹിതമായി വായ്പ നല്‍കാന്‍ ധനസ്ഥാപനങ്ങള്‍ തയ്യാറാകുമെന്നത് വിശ്വസിക്കാന്‍ അനുഭവങ്ങള്‍ അനുവദിക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ ജാമ്യം നല്‍കാന്‍ കഴിയാത്ത പാവപ്പെട്ട തൊഴില്‍രഹിതന്‍ അവഗണിക്കപ്പെടാന്‍ സാധ്യത തെളിയും. സര്‍ക്കാര്‍തന്നെ നേതൃത്വം നല്‍കുന്ന പൊതുമേഖലയിലുള്ള സംരംഭങ്ങള്‍ക്ക്, ഇക്കാരണങ്ങള്‍കൊണ്ടുതന്നെ സാമൂഹ്യമായ പ്രാധാന്യമേറുകയാണ്. പാവപ്പെട്ട ചെറുപ്പക്കാരെ കടക്കെണിയിലേക്കു തള്ളിവിടുന്ന ജനവഞ്ചനയ്ക്കു പകരം പരിശീലനം നേടുന്ന തൊഴില്‍രഹിതരെ സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ സംഘടിപ്പിച്ചുകൊണ്ടുള്ള സംരംഭങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദായകന്‍ സര്‍ക്കാര്‍തന്നെയാണ്. പൊതുമേഖലയുടെ കാലാനുസൃതമായ വൈവിധ്യവല്‍ക്കരണവും വിപുലീകരണവും വഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ പ്രദാനംചെയ്യാന്‍ വലിയൊരളവുവരെ സര്‍ക്കാരിനു കഴിയും. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് എട്ട് പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപംനല്‍കിയത്.

പൊതുമേഖലയുടെ വിപുലീകരണത്തിനാവശ്യമായ ക്രിയാത്മക പദ്ധതികള്‍ അവതരിപ്പിക്കാനോ വര്‍ധിച്ച നിക്ഷേപത്തിനുള്ള വിഭവങ്ങള്‍ വകയിരുത്താനോ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാത്രമല്ല, പൊതുമേഖല കേരളീയരുടെ ദൗര്‍ബല്യമാണെന്ന പരിഹാസമാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്. ഇത്തരം സമീപനങ്ങള്‍ പുലര്‍ത്തുന്ന സര്‍ക്കാരില്‍നിന്ന് കേരളത്തിലെ യുവജനങ്ങള്‍ക്ക് ഏറെയൊന്നും പ്രതീക്ഷിക്കാനില്ല. അതോടൊപ്പംതന്നെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനായുള്ള അണിയറനീക്കങ്ങളും അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ ലക്ഷക്കണക്കിനു യുവാക്കളുടെ മനസ്സില്‍ തീ കോരിയിടുകയാണ്. കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങള്‍ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാകില്ല. അത്തരം പ്രവണതകള്‍ തിരുത്തിക്കുന്നതിനുള്ള ശക്തമായ യുവജനമുന്നേറ്റങ്ങള്‍ സമീപഭാവിയില്‍ ഉയര്‍ന്നുവരികതന്നെ ചെയ്യും. (ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)