പത്തനംതിട്ട: അഴിമതിക്കാരെ തുറുങ്കിലടയ്ക്കുക, കള്ളപ്പണം കണ്ടുകെട്ടുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ കാല്‍നട പ്രചാരണ ജാഥകള്‍ ഞായറാഴ്ച തുടങ്ങി. അഴിമതിക്കെതിരെ ആഗസത് 15ന് പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ റാലിക്ക് മുന്നോടിയായാണ് ജാഥകള്‍ . ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്‍ സജികുമാര്‍ ക്യാപ്ടനായ ജാഥ മല്ലപ്പള്ളിയിലെ ചുങ്കപ്പാറയില്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എ എന്‍ ഷംസീര്‍ എന്‍ സജികുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.. ജില്ലാ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് വി ആന്റണി ക്യാപ്ടനായ ജാഥ പഴകുളത്ത് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment