Tuesday, November 29, 2011

പുന്നപ്ര രക്ത സാക്ഷി ദിനംമുല്ലപ്പെരിയാര്‍ പ്രശ്നം


കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയായിത്തീര്‍ന്നിരിക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് നിയമസഭ അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
115 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ ഉറപ്പിനെ സംബന്ധിച്ച് വലിയതോതിലുള്ള ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. ഇതു സംബന്ധിച്ച് പഠനം നടത്തിയ നിരവധി ഏജന്‍സികളും ഇക്കാര്യം ശരിവയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ നിരവധി തവണ ഭൂകമ്പം ഉണ്ടായി എന്നത് ഇതിന്റെ ഗൌരവം ഏറെ വര്‍ദ്ധിപ്പിക്കുന്നു. ശക്തമായ ഭൂചലനം മുല്ലപ്പെരിയാറിന്റെ തകര്‍ച്ചയിലേക്കും അതുവഴി ജനലക്ഷങ്ങളുടെ ജീവന്‍ തന്നെ അപകടപ്പെടുത്തുമെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഓര്‍ക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ട മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, ജനങ്ങള്‍ ആകമാനം ആശങ്കയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ അത് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനു പകരം സംസ്ഥാന ഫിലിം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായി എന്നത് അങ്ങേയറ്റം അപലപനീയമാണ്. 

രണ്ട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പ്രശ്നം എന്ന നിലയില്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണേണ്ട പ്രധാനമന്ത്രി അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെക്കൊണ്ട് ഇടപെടുവിക്കുന്നതിന് ആവശ്യമായ രാഷ്ട്രീയ സമ്മര്‍ദ്ദനം ചെലുത്തുന്നതിലും തികഞ്ഞ അലംഭാവമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ജനങ്ങളുടെ ആശങ്ക ഉയര്‍ത്തുന്നതിന് ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ട് അടിയന്തരമായി ഡാമിലെ ജലനിരപ്പ് 120 അടിയാക്കി മാറ്റുന്നതിന് തയ്യാറാവേണ്ടതുണ്ട്.

ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം പുതിയ ഡാം നിര്‍മ്മിക്കുക എന്നതു മാത്രമാണ്. ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ആ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തേണ്ടതുണ്ട്. ഈ മേഖലയില്‍ എന്തെങ്കിലും ദുരന്തമുണ്ടായാല്‍ അത് കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്ന കാര്യത്തിലും തികഞ്ഞ ശുഷ്കാന്തി എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിച്ചിരുന്നു. എന്നാല്‍, ദുരന്ത നിവാരണത്തിനായുള്ള ഇത്തരം നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നത് അങ്ങേയറ്റം അപലപനീയമാണ്. ഇക്കാര്യത്തില്‍ മന്ത്രിമാരുടെ വൈകാരിക പ്രകടനമല്ല, ക്രിയാത്മകമായ നടപടികളാണ് ഉണ്ടാവേണ്ടത്.

മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്നാടിന് ജലവും ലഭിക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടാവേണ്ടത്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് തമിഴ്നാടിന് ഇന്ന് നല്‍കുന്ന അളവില്‍ ജലം നല്‍കുന്നതിന് കേരളത്തിലാരും എതിരുണ്ടാകുമെന്ന് തോന്നുന്നില്ല. ഈ നിലപാടില്‍ നിന്നുകൊണ്ടുള്ള നടപടിക്രമങ്ങള്‍ മുന്നോട്ടുനീക്കുന്നതിന് നിയമസഭയുടെ അടിയന്തര സമ്മേളനം ചേര്‍ന്ന് അതിനുള്ള നടപടിക്രമം നീക്കുക എന്നത് മര്‍മ്മപ്രധാനമായ കാര്യമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവം ഒരിക്കലും തിരുത്താനാവാത്ത തെറ്റിലേക്കു നയിക്കും. മനുഷ്യജീവന്‍ കൊണ്ട് പന്താടുന്ന തരത്തിലുളള അലംഭാവം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപേക്ഷിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Monday, November 28, 2011

ജനകീയ കൂട്ടായ്മ

കേരളത്തിന്റെ  35 ലക്ഷത്തോളം  വരുന്ന  ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആയ മുല്ല പെരിയാറില്‍ പുതിയ ഡാം  നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍  ഇടപെടണം എന്നാവശ്യപ്പെട്ടു  കൊണ്ട് DYFI അടൂര്‍ ഏരിയ കമ്മിറ്റി  യുടെ നേതൃത്വത്തില്‍ Adoor KSRTC കോര്‍ണറില്‍  ജനകീയ  കൂട്ടായ്മ    സംഘടിപ്പിച്ചു  , ജനകീയ  കൂട്ടായ്മ  അടൂര്‍  എം എല്‍ എ  ശ്രീ  ചിറ്റയം  ഗോപകുമാര്‍  ഉത്ഘാടനം   ചെയ്തു . DYFI അടൂര്‍  ഏരിയ  പ്രസിഡന്റ്‌  അഡ്വ എസ്  രാജീവ്‌  അധ്യക്ഷനായി . DYFI ഏരിയ  സെക്രട്ടറി  എ  ആര്‍  അജീഷ്  കുമാര്‍  സ്വാഗതം  ആശംസിച്ചു . KPCC  അംഗവും    പത്തനംതിട്ട ജില്ല  പഞ്ചായത്ത്  അംഗവുമായ  പഴകുളം  മധു , BJP മണ്ഡലം  പ്രസിഡന്റ്‌  എം ജി  കൃഷ്ണകുമാര്‍  CPIM ജില്ല  കമ്മിറ്റി  അംഗം  റോയി    ഫിലിപ്പ്  DYFI ജില്ലാ  സെക്രട്ടറി  ജി   കൃഷ്ണകുമാര്‍ ,   കെ  മഹേഷ്‌  കുമാര്‍ , വികാസ് ടി നായര്‍ കെ എസ ടി എ ജില്ലാ വൈസ് പ്രസിഡന്റ്‌  രാജന്‍ ബോസ്  എന്നിവര്‍ പങ്കെടുത്തു Sunday, November 27, 2011

save mullapperiyar


koothuparambമുല്ലപ്പെരിയാര്‍ കേന്ദ്രസര്‍കാര്‍ അടിയന്തിരമായി ഇടപെടണം : ഡി വൈ എഫ് ഐ

മുല്ലപെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ്‌ എം സ്വരാജ് ഉം ,സെക്രട്ടറി ടി വി രാജേഷ്‌ ഉം ആവശ്യപ്പെട്ടു .അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങള്‍ ഇടുക്കി ,എറണാകുളം ,ആലപ്പുഴ ,കോട്ടയം ജില്ലകളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് . കാലാവധി കഴിഞ്ഞ അണകെട്ടാണ് മുലപ്പെരിയാറിലേത് ,ഏതു നിമിഷവും സംഭവിക്കാവുന്ന ദുരന്തത്തിന്റെ നിഴലിലാണ് ജനങ്ങള്‍ . മുല്ലപ്പെരിയാറില്‍ പുതിയ അണകെട്ട് വേണമെന്നത് കേരളം ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്‌ .എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ പ്രധിഷേധാര്‍ഹാമാണ് . രണ്ടു സംസ്ഥാനങ്ങളെ തമ്മിലടിപ്പിച്ചു രാഷ്ട്രീയ ലാഭം കൊയ്യാനാണ് കൊണ്ഗ്രെസ്സ് സര്‍ക്കാര്‍ ശ്രമിക്കുന്നത് . കേരളത്തില്‍ നിന്നുള്ള ആറു കേന്ദ്ര മന്ത്രിമാര്‍ തുടരുന്ന മൗനം അപലനീയമാണ് . പുതിയ അണകെട്ട് നിര്‍മ്മിച്ച്‌ തമിഴ് നാടിനു ജലവും കേരളത്തിലെ ജനങ്ങള്‍ക്ക്‌ സുരക്ഷിതത്വവും ഉറപ്പുവരുത്തണം -ഇരുവരും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു

കൂത്തുപറമ്പ് രക്തസാക്ഷിദിനംആചരിച്ചു


തിരു: സാമ്രാജ്യത്വനയങ്ങള്‍ക്കും ഭരണകൂട ഭീകരതയ്ക്കുമെതിരെ പോരാടും എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ കൂത്തുപറമ്പ് രക്തസാക്ഷിദിനം സമുചിതമായി ആചരിച്ചു. സംസ്ഥാനവ്യാപകമായി ഏരിയ, ബ്ലോക്ക് കേന്ദ്രങ്ങളില്‍ റാലിയും പൊതുയോഗവും നടന്നു. പതിനായിരങ്ങള്‍ അണിനിരന്ന റാലികളില്‍ യുവജനങ്ങള്‍ പ്രതിജ്ഞ എടുത്തു. യൂണിറ്റ് കേന്ദ്രങ്ങളില്‍ പ്രഭാതഭേരി നടത്തി പതാക ഉയര്‍ത്തി. തിരുവനന്തപുരം പാളയത്ത് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം എ ബേബി അനുസ്മരണയോഗം ഉദ്ഘാടനംചെയ്തു. കൂത്തുപറമ്പ് രക്തസാക്ഷിദിനം വിജയിപ്പിച്ച എല്ലാ യുവജനങ്ങളെയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജും സെക്രട്ടറി ടി വി രാജേഷും അഭിവാദ്യംചെയ്തു. പത്തനംതിട്ടയിലെ കുമ്പഴയില്‍ ചേര്‍ന്ന യോഗം സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗം സജി ചെറിയാന്‍ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് സംഗേഷ് ജി നായര്‍ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി വി കെ പുരുഷോത്തമന്‍പിള്ള, പി ആര്‍ പ്രദീപ്, കെ ആര്‍ ബൈജു, അനിത മോഹന്‍ , സക്കീര്‍ ഹുസൈന്‍ , അന്‍സാരി എസ് അസീസ്, പി സി രാജീവ്, അബ്ദുള്‍ മനാഫ്, എ ഷഫീഖ് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി എം വി സന്‍ജു സ്വാഗതം പറഞ്ഞു. പന്തളത്ത് യോഗം ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ സജികുമാര്‍ ഉദ്ഘാടനംചെയ്തു. കെ ലതീഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി പ്രദീപ്, സി രാഗേഷ്, സി ബി സജികുമാര്‍ , ജയപ്രസാദ് എന്നിവര്‍ സംസാരിച്ചു. വടശേരിക്കര പഞ്ചായത്തുകമ്മറ്റിയുടെ നേതൃത്വത്തില്‍ ബൈക്ക് റാലിയും യോഗവും നടത്തി. പള്ളിക്കമുരുപ്പില്‍ ചേര്‍ന്ന യോഗം ഡിവൈഎഫ്ഐ റാന്നി താലൂക്ക് സെക്രട്ടറി റോഷന്‍ റോയി മാത്യു ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡന്റ് കെ യു ജനീഷ്കുമാര്‍ അധ്യക്ഷനായി. ജില്ലാക്കമ്മറ്റിയംഗം പ്രവീണ്‍ പ്രഭാകര്‍ , അനു ടി സാമുവല്‍ , ബഞ്ചമിന്‍ ജോസ് ജേക്കബ്, പി ആര്‍ പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. ചിറ്റാര്‍ പഞ്ചായത്തുകമ്മറ്റിയുടെ നേതൃത്വത്തില്‍ ബൈക്ക് റാലിയും യോഗവും നടത്തി. ചിറ്റാര്‍ ടൗണില്‍ ചേര്‍ന്ന യോഗം ഡിവൈഎഫ്ഐ ജില്ലാക്കമ്മറ്റിയംഗം പി ബി ബിജു ഉദ്ഘാടനം ചെയ്തു. ബിജു പടനിലം അധ്യക്ഷനായി. ടി കെ സജി, കെ ജി മുരളീധരന്‍ , ഷെഫീക്ക്, അജികുമാര്‍ , അബ്ദുള്‍ സമദ് തുടങ്ങിയവര്‍ സംസാരിച്ചു. കോഴഞ്ചേരിയില്‍ പ്രകടനവും യോഗവും നടന്നു. യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി വിനോദ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ബാബു കോയിക്കലത്ത്, ജില്ലാ കമ്മിറ്റിയംഗം കെ എം ഗോപി, ബി കെ ബിനു, ബി എസ് അനീഷ്മോന്‍ , തോമസ് തങ്കച്ചന്‍ , ക്രിസ്റ്റഫര്‍ ദാസ്, നൈജിന്‍ കെ ജോണ്‍എന്നിവര്‍ സംസാരിച്ചു. പി ബി സതീഷ്കുമാര്‍ സ്വാഗതവും അനു ടിനന്ദിയും പറഞ്ഞു. തെക്കേമല ജങ്ഷനില്‍നിന്ന് നുറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനവും ഉണ്ടായിരുന്നു. കൊടുമണ്ണില്‍ ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ആര്‍ ബി രാജീവ് കുമാര്‍ അധ്യക്ഷനായി. വിജു രാധാകൃഷ്ണന്‍ , എസ് രാജേഷ്, അനീഷ് കുമാര്‍ , സുനോജ്, മനോജ്, ഉന്മേഷ്, സി മധു, വി തങ്കപ്പന്‍പിള്ള, സോമശേഖരന്‍പിള്ള, ബി ബിജു എന്നിവര്‍ സംസാരിച്ചു. കോന്നി ഏരിയയില്‍ മലയാലപ്പുഴയില്‍ യുവജനറാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം കെഎസ്കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. കെ ആര്‍ പ്രമോദ്കുമാര്‍ ഉദ്ഘാടനംചെയ്തു. അഡ്വ പേരൂര്‍ സുനില്‍ അധ്യക്ഷനായി. അഡ്വ. ബി അരുണ്‍ദാസ് സ്വാഗതം പറഞ്ഞു. എന്‍ എസ് ഭാസി, സി ജി ദിനേശ്, വി മുരളീധരന്‍ , കെ കെ വാസുദേവന്‍നായര്‍ , എസ് ഷാജി, പി ജെ ഏബ്രഹാം, കെ ആര്‍ ജയന്‍ , സന്തോഷ് കുഴിവിള, ടി രാജേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Wednesday, November 16, 2011

ഡിവൈഎഫ്ഐ അതിജീവനം പദ്ധതി തുടങ്ങി


കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കീടനാശിനി വിഷമഴയായി പെയ്തിറങ്ങിയ കാസര്‍കോട്ടെ ദുരിതബാധിതര്‍ക്ക് സാന്ത്വനത്തിന്റെ സഹായഹസ്തമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന "അതിജീവനം" പദ്ധതിക്ക് തുടക്കമായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പദ്ധതി പ്രഖ്യാപനവും സഹായവിതരണവും ഉദ്ഘാടനം ചെയ്തത്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുള്ള മിലന്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് അധ്യക്ഷനായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ ഡിവൈഎഫ്ഐ നടത്തിയ ഫണ്ട് ശേഖരണത്തിലൂടെ 87,26,804 രൂപയാണ് ലഭിച്ചത്. ഇതില്‍ 2.5 ലക്ഷം വീതം ചെലവിട്ട് 15 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കും. ദുരിതബാധിത കുടുംബങ്ങള്‍ക്ക് വീട് പണിയുന്നതിനുള്ള രേഖകള്‍ പിണറായി കൈമാറി. സുശീല ബാവിക്കര മുളിയാര്‍ , ഫാത്തിമത്ത് സര്‍ഫാന ബെഞ്ച്കോടതി മുളിയാര്‍ , അബ്ദുള്‍ ഇര്‍ഷാദ് കൈത്തോട് ആദൂര്‍ , രാമ കുട്ടത്ത്ബയല്‍ കുണ്ടാര്‍ , മുഹമ്മദ് നസീര്‍ ചക്കുടല്‍ കുമ്പഡാജെ, ദേവകി കല്ലേരിമൂല ബെള്ളൂര്‍ , ആയിസുമ്മ ബേരിക്ക കക്കബെട്ടു, ഷീലാവതി ബസക്കാരെമൂലെ ഏത്തടുക്ക, പുരുഷോത്തമ പൂജാരി ബജകൂടലു പെര്‍ള, ജിഷ്ണു ചന്ദ്രന്‍ മാട്ടകുന്ന് പനത്തടി, അരുണ്‍ അമ്പലത്തറ ആനന്ദാശ്രമം, ബിബിന്‍ ചാക്കോ നാരാമംഗലത്ത് കള്ളാര്‍ , ശാരദ തണ്ണോട്ട് രാവണീശ്വരം, നമിത മാടത്തടുക്ക പെര്‍ഡാല, കെ പി രഞ്ജിത്ത് ചീമേനി പെട്ടിക്കുണ്ട് എന്നിവര്‍ക്കാണ് വീട് നിര്‍മിച്ചുനല്‍കുന്നത്. ദുരിതബാധിതരായ നിര്‍ധന കുടംബങ്ങളിലെ 50 വിദ്യാര്‍ഥികള്‍ക്ക് അരലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് രേഖകളും പിണറായി കൈമാറി. വിദ്യാര്‍ഥികളുടെ പേരില്‍ നിക്ഷേപിച്ച തുകയുടെ പലിശ വര്‍ഷന്തോറും സ്കോളര്‍ഷിപ്പായി ലഭിക്കും. പത്ത് വര്‍ഷം കഴിഞ്ഞ് നിക്ഷേപതുക വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ദുരിതബാധിതരെ ചികിത്സക്ക് സഹായിക്കാന്‍ സൗജന്യമായി ഏര്‍പ്പെടുത്തിയ ആംബുലന്‍സിന്റെ താക്കോല്‍ പിണറായി ജില്ലാ സഹകരണ ആശുപത്രി ഡയറക്ടര്‍ എ ചന്ദ്രശേഖരന്‍ , ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് മധു മുദിയക്കാല്‍ , സെക്രട്ടറി സിജി മാത്യു എന്നിവര്‍ക്ക് കൈമാറി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെയും ജില്ലാ സഹകരണ ആശുപത്രിയുടെയും ചുമതലയിലായിരിക്കും ആംബുലന്‍സ്. എന്‍ഡോസള്‍ഫാന്‍ പ്രയോഗത്താല്‍ മാരക രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കായി എട്ടുലക്ഷം രൂപയുടെ ചികിത്സാനിധിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, ശ്രീപഡ്രെ, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം വി സുമേഷ്, പ്രസ്ക്ലബ് പ്രസിഡന്റ് കെ വിനോദ്ചന്ദ്രന്‍ , നാരായണന്‍ പേരിയ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് സ്വാഗതവും ജില്ലാ പ്രസിഡന്റ് മധു മുദിയക്കാല്‍ നന്ദിയും പറഞ്ഞു.

സഖാവ് എം വി ജയരാജന്‍ ജയില്‍ മോചിതനായിസഖാവ്  എം വി ജയരാജന്‍ ജയില്‍ മോചിതനായി 
പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നില്‍ തടിച്ചു കൂടിയ ആയിരക്കണക്കിനായ 
ബഹുജനങ്ങളുടെ ആവേശോജ്വലമായ മുദ്രാവാക്യം വിളികളാല്‍ 
മുഖരിതമായ അന്തരീക്ഷത്തില്‍ 
സ്നേഹോഷ്മള മായ സ്വീകരണങ്ങള്‍
ഏറ്റുവാങ്ങി  സ എം വി ജയരാജന്‍ പുറത്തേക്കെത്തി...............
തുടര്‍ന്ന് പൂജപ്പുര മണ്ഡപത്തില്‍ വെച്ചു നടന്ന പ്രൌഡ ഗംഭീരമായ സ്വീകരണ ചടങ്ങില്‍ 
ആയിരങ്ങള്‍ പങ്കെടുത്തു