മുല്ലപെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് ഉം ,സെക്രട്ടറി ടി വി രാജേഷ് ഉം ആവശ്യപ്പെട്ടു .അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങള്‍ ഇടുക്കി ,എറണാകുളം ,ആലപ്പുഴ ,കോട്ടയം ജില്ലകളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് . കാലാവധി കഴിഞ്ഞ അണകെട്ടാണ് മുലപ്പെരിയാറിലേത് ,ഏതു നിമിഷവും സംഭവിക്കാവുന്ന ദുരന്തത്തിന്റെ നിഴലിലാണ് ജനങ്ങള്‍ . മുല്ലപ്പെരിയാറില്‍ പുതിയ അണകെട്ട് വേണമെന്നത് കേരളം ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ് .എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ പ്രധിഷേധാര്‍ഹാമാണ് . രണ്ടു സംസ്ഥാനങ്ങളെ തമ്മിലടിപ്പിച്ചു രാഷ്ട്രീയ ലാഭം കൊയ്യാനാണ് കൊണ്ഗ്രെസ്സ് സര്‍ക്കാര്‍ ശ്രമിക്കുന്നത് . കേരളത്തില്‍ നിന്നുള്ള ആറു കേന്ദ്ര മന്ത്രിമാര്‍ തുടരുന്ന മൗനം അപലനീയമാണ് . പുതിയ അണകെട്ട് നിര്‍മ്മിച്ച് തമിഴ് നാടിനു ജലവും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷിതത്വവും ഉറപ്പുവരുത്തണം -ഇരുവരും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു
No comments:
Post a Comment