Saturday, July 30, 2011

ഡിവൈഎഫ്ഐ ജില്ലാ ജാഥകള്‍ ഇന്ന് തുടങ്ങും



പത്തനംതിട്ട: അഴിമതിക്കാരെ തുറുങ്കിലടയ്ക്കുക, കള്ളപ്പണം കണ്ടുകെട്ടുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ കാല്‍നട പ്രചാരണ ജാഥകള്‍ ഞായറാഴ്ച വൈകിട്ട് നാലിന് ആരംഭിക്കും. അഴിമതിക്കെതിരെ ആഗസത് 15ന് പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ റാലിക്ക് മുന്നോടിയായാണ് ജാഥകള്‍ . ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്‍ സജികുമാര്‍ ക്യാപ്ടനായ ജാഥ മല്ലപ്പള്ളിയിലെ ചുങ്കപ്പാറയില്‍ ആരംഭിച്ച് പത്തനംതിട്ട ഏരിയയിലെ നാരങ്ങാനത്ത് സമാപിക്കും. ജില്ലാ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് വി ആന്റണി ക്യാപ്ടനായ ജാഥ അടൂരില്‍ ആരംഭിച്ച് തിരുവല്ലയില്‍ സമാപിക്കും. മല്ലപ്പള്ളി ജാഥ 31ന് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. എം എസ് രാജേന്ദ്രന്‍ , സി ജി ദിനേശ്, എസ് വി സുബിന്‍ , വിജു രാധാകൃഷ്ണന്‍ (വൈസ് ക്യാപ്റ്റന്മാര്‍), പി ആര്‍ പ്രദീപ് (മാനേജര്‍) എന്നിവര്‍ ജാഥാംഗങ്ങളാണ്. ആഗസ്റ്റ് രണ്ടിന് റാന്നി, മൂന്നിന് കോന്നി, നാലിന് കൊടുമണ്‍ ഏരിയാകളില്‍ പര്യടനം പൂര്‍ത്തിയാക്കി നാരങ്ങാനത്ത് സമാപിക്കും. സമാപന സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അടൂര്‍ ജാഥ പഴകുളത്ത് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. ജി കൃഷ്ണകുമാര്‍ , രമ്യാ സുരേന്ദ്രന്‍ , ജെനു മാത്യു (വൈസ് ക്യാപ്റ്റന്മാര്‍), എസ് ഷിബു (മാനേജര്‍) എന്നിവര്‍ ജാഥാംഗങ്ങളാണ്്. ആഗസ്ത് ഒന്നിന് പന്തളം, രണ്ടിന് കോഴഞ്ചേരി, മൂന്നിന് ഇരവിപേരൂര്‍ ഏരിയകളില്‍ പര്യടനം നടത്തി നാലിന് തിരുവല്ലയില്‍ സമാപിക്കും. സമാപന സമ്മേനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം കെ എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. യുവജന ജാഥ വിജയമാക്കണമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് വി ആന്റണി, സെക്രട്ടറി എന്‍ സജികുമാര്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

No comments:

Post a Comment