ചില യു ഡി എഫ് നേതാക്കന്മ്മാര്‍ ആരോപിക്കുന്നത് എല്‍ ഡി എഫ് സര്‍ക്കാര്‍ സര്‍ക്കാരിന്റെ അവസാന കാലയളവില്‍ ആണ് രണ്ടു രൂപയുടെ അരി കൊണ്ട് വന്നത് എന്നാണ് . എന്താണ് ഇതിന്റെ വസ്തുത . എന്നാണ് ഈ പദ്ധതി തുടങ്ങിയത്
രണ്ടു രൂപയ്ക്ക് അരിയുടെ നാള്‍വഴി:
2007: പട്ടികജാതി/വര്‍ഗ, മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്
2009: പട്ടികജാതി/വര്‍ഗ, മല്‍സ്യത്തൊഴിലാളി (APL also), കര്‍ഷകത്തൊഴിലാളി, കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, പനമ്പ്, ഈറ്റ, മണ്‍പാത്ര, തഴപ്പായ, ഖാദി, തോട്ടം തൊഴിലാളികള്‍ക്കും, ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ 50 ദിവസമെങ്കിലും പണിയെടുത്തവര്‍ക്കും. പിന്നീട് എന്‍ഡോസള്‍ഫാന്‍ ബാധിതരെക്കൂടി പദ്ധതിക്കു കീഴില്‍ കൊണ്ടുവന്നു.
2010-ല്‍ ഈ കൂട്ടത്തില്‍ പരമ്പരാഗത ആഭരണ നിര്‍മാണ തൊഴിലാളികള്‍, ഓട്ടു കമ്പനി തൊഴിലാളികള്‍, ഓട്ടോമൊബൈല്‍ റിപ്പയറിങ് തൊഴിലാളികള്‍, സ്‌കൂള്‍ ശുചീകരണ പാചകത്തൊഴിലാളികള്‍, ഭാഗ്യക്കുറി മേഖലയിലെ തൊഴിലാളികള്‍, ഓട്ടോ തൊഴിലാളികള്‍, ഇ.പി.എഫ് പെന്‍ഷന്‍കാര്‍, നിര്‍മാണ തൊഴിലാളികള്‍, കള്ളുചെത്തു തൊഴിലാളികള്‍, വികലാംഗര്‍, പെട്രോള്‍ ബങ്കില്‍ പണിയെടുക്കുന്നവര്‍, ചുമട്ടു തൊഴിലാളികള്‍, മോട്ടോര്‍ തൊഴിലാളികള്‍, കരകൗശലരംഗത്തെ തൊഴിലാളികള്‍, കശുവണ്ടി തോട്ടം തൊഴിലാളികള്‍, തയ്യല്‍ത്തൊഴിലാളികള്‍, സര്‍ക്കാറിതര ഖാദി ജീവനക്കാര്‍, ക്ഷീരകര്‍ഷകര്‍, പെയിന്റിങ് തൊഴിലാളികള്‍, വൃദ്ധജനങ്ങള്‍, പേപ്പര്‍ വ്യവസായം (കൈത്തൊഴില്‍), മദ്രസ അധ്യാപകര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവരെയും ഉള്‍പ്പെടുത്തി. ഇതോടെ 40 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതി ആനുകൂല്യം ലഭിച്ചു.
ഇതൊക്കെ കഴിഞ്ഞിട്ടാണ് 2011 ഫെബ്രുവരി മുതല്‍ പദ്ധതി A.P.L. വിഭാഗത്തിലെ 30 ലക്ഷം കുടുംബങ്ങള്‍ക്കും കൂടി വ്യാപിപ്പിച്ചത്.
No comments:
Post a Comment