Thursday, August 25, 2011

പെന്‍ഷന്‍ പ്രായം വര്‍ധനക്കെതിരെ യുവജനങ്ങള്‍ ഒന്നിക്കുക

സംസ്ഥാന  സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും  പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനായി ഇക്കാര്യം  പഠിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതിനായി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി കൊണ്ട് രഹസ്യ ഉത്തരവ്  ധനകാര്യ വകുപ്പ് പുറത്തിറക്കി .
പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനായി ചുമതലപ്പെടുത്തിയ ഉപസമിതിയില്‍ ധനകാര്യം ,വ്യവസായം , വൈദ്യുതി , ഭക്ഷ്യ മന്ത്രി മാര്‍ ആണ് അംഗങ്ങള്‍
ഇതിന്റെ തുടര്‍ച്ച എന്നോണം ഓഗസ്റ്റ്‌ 31 നു അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും  കാലാവധി മാര്‍ച്ച്‌  31വരെ നീട്ടുന്നതിനായി പി എസ് സി  യോട് ശുപാര്‍ശ ചെയ്യാന്‍ , മന്ത്രിസഭ തീരുമാനിച്ചു .
റാങ്ക് ലിസ്റ്റ് കളുടെ കാലാവധി വര്‍ദ്ധിപ്പിക്കുകയല്ല മറിച്ച്   വകുപ്പുകള്‍ യഥാസമയം ഒഴിവുകള്‍ റിപ്പോര്‍ട്ട്  ചെയ്യുകയാണ്  സര്‍ക്കാര്‍ ചെയ്യേണ്ടത് .
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതോടെ  ഫലത്തില്‍ അപ്രഖ്യാപിത നിയമന നിരോധനം ആണ് സംഭവിക്കാന്‍ പോകുന്നത് .
സര്‍ക്കാര്‍ ജോലി എന്ന സ്വപ്നവുമായി കഴിയുന്ന ലക്ഷ കണക്കിനായ അഭ്യസ്തവിദ്യരോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളി ആയി വേണം ഇതിനെ കാണാന്‍ .
2012ല്‍ കേരളത്തില്‍ ഏറ്റവും അധികം സര്‍ക്കാര്‍ ജീവനക്കാര്‍   , ഏതാണ്ട് നാല്‍പ്പത്തി മൂവായിരത്തോളം പേര്‍ സര്‍വ്വീ സ്സില്‍ നിന്നും വിരമിക്കാനിരിക്കെ , പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനും റാങ്ക് ലിസ്റ്റ് കളുടെ കാലാവധി വര്‍ദ്ധിപ്പിക്കാനും  സര്‍ക്കാര്‍ എടുത്ത തീരുമാനം കേരളത്തിലെ യുവജനങ്ങളോടുള്ള   കടുത്ത അനീതിയാണ് .  യുവജനങ്ങളോട് തെല്ലെങ്കിലും പ്രതിബദ്ധത ഉള്ള സര്‍ക്കാര്‍ ഈ ഗൂഡ ശ്രമത്തില്‍ നിന്നും പിന്മാറണം . കേരള നിയമസഭയില്‍ റാങ്ക് ലിസ്റ്റു കളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ചും  പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും  ചോദ്യം ഞാന്‍ ഉന്നയിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്‌  പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി . കേരളത്തിലെ സാമൂഹ്യ യാഥാര്‍ത്ഥ്യം പരിശോധിക്കാതെയുള്ള
 സര്‍ക്കാരിന്റെ യുവജനങ്ങളോടുള്ള  ഈ നീക്കത്തിനെതിരെ  കേരളത്തിലെ എല്ലാ യുവജന സംഘടനകളും രംഗത്ത് വരണം , കൂടാതെ  മന്ത്രിസഭ ഉപസമിതി അടിയന്തിരമായി പിരിച്ചു വിടുന്നതിനുള്ള സര്‍ക്കാര്‍ എടുക്കണം . ഇതിനു തയാറായില്ല എങ്കില്‍ യുവ ജന സംഘടനകളെ എല്ലാം അണി നിരത്തി പ്രക്ഷോഭത്തിനു  ഡി വൈ എഫ് ഐ നേതൃത്വം നല്‍കും .
എല്ലാ യുവജനങ്ങളുടെയും പിന്തുണ ഈ വിഷയത്തില്‍ അഭ്യര്‍ത്ഥിക്കുന്നു ................

ടി വി  രാജേഷ്‌  എം എല്‍ എ
tvrajeshmla@gmail.com
mlatvrajesh@gmail.com

No comments:

Post a Comment