ഭഗത് സിംഗ് മുതല്‍ കയ്യൂര്‍ രക്തസാക്ഷികള്‍ വരെയുള്ള ഇന്ത്യന്‍ യൌവനം ബലി നല്‍കി നേടിയ സ്വാതന്ത്ര്യം , ഗാന്ധിജിയും പേരറിയാത്ത പതിനായിരങ്ങളും സമര്‍പ്പിത മനസ്സോടെ പൊരുതി നേടിയ സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണ മാക്കുവാന്‍ പുതിയ സമരങ്ങള്‍ അനിവാര്യമാണ് .
പട്ടിണിയും കടവും മരണത്തിലേക്കുള്ള വഴികാട്ടിയാകുന്ന ഒരു രാജ്യത്തു എങ്ങനെ ആണ് സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാവുക.
സ്വാതന്ത്ര്യം എന്നത് ആത്മഹത്യ ചെയ്യാനുള്ള സ്വാതന്ത്ര്യം ആണോ ?
കല്‍മാഡിയും രാജയും കനിമൊഴിയും തീഹാര്‍ ജയിലില്‍ അടക്കപ്പെട്ടതോടെ അഴിമതിയുടെ കാലം കഴിഞ്ഞു എന്ന് കരുതാമോ ?
ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാന മന്ത്രിയെ ഉള്‍പ്പെടുത്താന്‍ കൊണ്ഗ്രെസ്സ് മടിക്കുന്നത് എന്തിനു ?
അഴിമതിയുടെ ഗുണ ഭോക്താക്കള്‍ ആയ കൊര്‍പ്പരെട്ടു ഭീമന്മ്മാരെ തൊടാന്‍ പോലും സി ബി ഐ യ്ക്ക് കഴിയാത്തത് എന്ത് കൊണ്ട് ?
കള്ളപ്പണം കണ്ടുകെട്ടുന്നതിനുള്ള ആര്‍ജ്ജവം കൊണ്ഗ്രെസ്സ് സര്‍ക്കാരിനു എന്തുകൊണ്ടില്ല ?
കില്ലര്‍ കീട നാശിനി എന്‍ഡോ സള്‍ഫാന്‍ ന്യായീകരിക്കാന്‍ കൊണ്ഗ്രെസ്സ് സര്‍ക്കാര്‍ വെമ്പല്‍ കൊള്ളുന്നത് എന്തിനു ?
അഭ്യന്തര - വൈദേശിക കൊള്ളക്കാരില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ അണിചേരുക
അഴിമതി വീരന്മ്മാരെ തുറുങ്കില്‍ അടയ്ക്കുക .......................
കള്ളപ്പണം കണ്ടു കെട്ടുക ...............................................
ഓഗസ്റ്റ് 15 സേവ് ഇന്ത്യ റാലി വിജയിപ്പിക്കുക ടി. വി രാജേഷ്
No comments:
Post a Comment