കണ്ണൂര്‍ : സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കെതിരായ പോരാട്ടം ദുര്‍ബലപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കാമെന്നതാണ് സി പി ഐ എം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശ മൂലധനം ഒരു കാരണവശാലും പാടില്ല എന്ന നിലപാടില്ല; വരുന്നതെല്ലാം പോരട്ടേ എന്നുമില്ല. അടിസ്ഥാന താല്‍പര്യങ്ങളും നയങ്ങളും ബലികൊടുക്കില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാനും വായ്പ എടുക്കുന്നതിനുള്ള ന്യായീകരണങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും കഴിയണം. സി പി ഐ എം പങ്കാളിത്തമുള്ള ഗവര്‍മെണ്ടുകള്‍ എങ്ങനെ നീങ്ങണമെന്നതിന് പാര്‍ടി കോണ്‍ഗ്രസ് തന്നെ നയപരമായ പ്രശ്നങ്ങള്‍ എന്ന രേഖ അംഗീകരിച്ചിട്ടുണ്ട്്. ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കാനും ഉല്‍പാദന ശേഷിയും ക്ഷമതയും വര്‍ധിപ്പിക്കാനും ചില മേഖലകളില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം സ്വീകരിക്കും. സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വായ്പ സ്വീകരിക്കും. ഫിനാന്‍സ് മൂലധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കും. എന്നാല്‍ ചില പ്രത്യേക മേഖലകളില്‍ ഒരു കാരണവശാലും വിദേശ സഹായം സ്വീകരിക്കില്ല. രാഷട്രീയ സാമ്പത്തിക പരമാധികാരത്തെ ബാധിക്കുന്ന മേഖലകള്‍ , കാര്‍ഷികം, ഭൂവിനിയോഗ നിയന്ത്രണം, വ്യാപാര നിയന്ത്രണം, രാസവളം, വിത്ത് തുടങ്ങിയവ ഇതില്‍പെടും. സി പി ഐ എം വിപ്ലവാനന്തരം വിഭാവനം ചെയ്യുന്ന ജനകീയ ജനാധിപത്യ ഗവര്‍മെണ്ടിന്റെ നയം സംബന്ധിച്ച് ഇക്കാര്യങ്ങള്‍ പാര്‍ടിപരിപാടിയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് സി പി ഐ എം പങ്കാളിത്തമുള്ള ഗവര്‍മെണ്ടുകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ സ്വാഭാവികമായും കരുതും. സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നവ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ ചെറുക്കുക, പല രീതികളിലുള്ള സാമ്രാജ്യത്വ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതിരിക്കുക, ഇതാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികള്‍ക്ക് ഫണ്ട് ഇല്ലാതെ ഗവര്‍മെണ്ടുകള്‍ വിഷമിക്കാറുണ്ട്്. അത്തരം സാഹചര്യങ്ങളില്‍ വിദേശസഹായം സ്വീകരിക്കാം എന്നു തന്നെയാണ് സി പി ഐ എം നിലപാട്. ഒപ്പം വ്യക്തമായ മാനദണ്ഡങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന താല്‍പര്യങ്ങള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായ യാതൊരു നിബന്ധനകളും വായ്പയുമായി ബന്ധപ്പെട്ട് അംഗീകരിക്കാനാവില്ല. ഘടനാപരമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പദ്ധതികള്‍ ഉള്‍കൊള്ളുന്ന വായ്പയും വാങ്ങരുത്. ചില പദ്ധതികള്‍ സ്വകാര്യവല്‍ക്കരണം, ജീവനക്കാരെ വെട്ടിക്കുറക്കല്‍ , സബ്സിഡി വെട്ടിക്കുറക്കല്‍ , ധനപരമായ നിബന്ധനകള്‍ തുടങ്ങിയ ഉള്‍കൊള്ളുന്നതായിരിക്കും. അത്തരം കാര്യങ്ങള്‍ അംഗീകരിക്കില്ല. സാമ്രാജ്യത്വ ഏജന്‍സികളും പാശ്ചാത്യ ധനസ്ഥാപനങ്ങളും ഗവര്‍മെണ്ടുകള്‍ക്ക് പലപ്പോഴും വായ്പ വാഗ്ദാനം ചെയ്യാറുണ്ട്. ഞെട്ടിപ്പിക്കുന്ന നിബന്ധനകളാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. ഗ്രീസില്‍ സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും നേരിടാന്‍ ഐഎംഎഫ് 11000 കോടി യൂറോ വായ്പ നല്‍കി. 1400 കോടി യൂറോയുടെ ചെലവുചുരുക്കല്‍ , 1400 കോടിയുടെ പുതിയ നികുതി, 5000 കോടിയുടെ സ്റ്റേറ്റ് ആസ്തി വിറ്റഴിക്കല്‍ തുടങ്ങിയ നിബന്ധനകള്‍ അംഗീകരിച്ചാണ് ഗ്രീസ് വായ്പ എടുത്തത്. ഇത്തരം നിബന്ധനകള്‍ക്ക് സിപിഐ എം പങ്കാളിത്തമുള്ള ഗവര്‍മെണ്ടുകള്‍ വഴങ്ങില്ലെന്ന് പിണറായി വ്യക്തമാക്കി.
ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്
Wednesday, August 31, 2011
Monday, August 29, 2011
എല്ലാ ഇന്ത്യക്കാരും ഈ സത്യം അറിഞ്ഞിരിക്കണം
എല്ലാ ഇന്ത്യക്കാരും ഈ സത്യം അറിഞ്ഞിരിക്കണം
ഇത് 1991 നവംബറില്‍ പുറത്തിറങ്ങിയ സ്വിസ് മാഗസീനായ Schweizer Illustriertein ലെ ഒരു ആര്‍ട്ടിക്കിളാണ്.
ആ സമയത്തുള്ള ചില സ്വിസ് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഈ ചിത്രം കാണിക്കുന്നത്.
അന്നത്തെ ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈന്‍, ഇന്തനേഷ്യന്‍ പ്രസിഡന്റ് സുഹാര്‍ത്തോ
തുടങ്ങിയവര്‍ക്കൊപ്പം സ്ഥാനം പിടിച്ചിരിക്കുന്ന മറ്റൊരു പ്രശസ്ത നേതാവ് നമ്മുടെ മുന്‍ പ്രധാനമന്ത്രി...
രാജീവ് ഗാന്ധിയാണ്. ഇദ്ദേഹത്തിന്റെ ഫോട്ടോയുടെ കീഴില്‍ എഴുതിയിരിക്കുന്ന
വിവരങ്ങളില്‍ ഒന്ന് കണ്ണോടിക്കുക. ''രാജീവ് ഗാന്ധി, ഇന്ത്യന്‍, സമ്പാദ്യം:
2.5 ബില്ല്യന്‍ സ്വിസ് ഫ്രാങ്ക് (13200 കോടി രൂപയ്ക്ക് തുല്യം. അതും 20 വര്‍ഷം മുമ്പ്!!!)
ആദരാഞ്ജലികള്‍
വെഞ്ഞാറം മൂട്ടില്‍ വെച്ച് നടന്ന അപകടത്തില്‍ സി പി ഐ എം പന്തളം ഏരിയ കമ്മിറ്റി അംഗ വും സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗവും ആയ സ : അജയന്‍ അന്തരിച്ചു.
ആദരാഞ്ജലികള്‍
വെണ്‍പാല മാക്സിസത്തില്‍ അടിയുറച്ച വിപ്ലവകാരി
തിരുവല്ല: "1948ല്‍ എസ്ബി കോളേജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഗ്രൗണ്ടിന് സമീപമുള്ള മരത്തണലില്‍ ഒരു സൃഹൃത്ത് പുസ്തകം വായിക്കുന്നു. അങ്ങോട്ടേക്ക് ചെന്നപ്പോള്‍ പെട്ടെന്ന് പുസ്തകംമാറ്റി. അസഹിഷ്ണുത തോന്നിയ ഞാന്‍ അത് ബലമായി പിടിച്ചുവാങ്ങി. പുറത്ത് പറയരുതെന്ന് പറഞ്ഞ് എന്നോട് കേണപേക്ഷിച്ചു. ഇല്ലെന്ന് പറഞ്ഞ് ആ പുസ്തകം വാങ്ങി എന്റെ ബുക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചു. വീട്ടിലെത്തി അതു തുറന്ന് നോക്കി. പുറംതാളില്‍ ഒരു സ്ത്രീ ഉയര്‍ത്തിപിടിച്ച അരിവാളിന്റെയും പുരുഷന്‍ ഉയര്‍ത്തിപ്പിടിച്ച ചുറ്റികയുടെയും ചിത്രം. നിരോധിക്കപ്പെട്ട പുസ്തകമായിരുന്നു അത്. മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളായിരുന്നു അതില്‍ . ഇഎംഎസ്, രണദിവെ, സുന്ദരയ്യ എന്നിവരുടെ ലേഖനങ്ങള്‍ . അതില്‍ ഇഎംഎസ് എഴുതിയ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഒരു കടത്തുവഞ്ചി എന്ന ലേഖനം എന്നെ ചിന്തിപ്പിച്ചു. ഒരു പുതിയ ചിന്താമണ്ഡലത്തിലേക്കെന്റെ വഴിതുറന്നത് ഈ ലേഖനമാണ്...." ഞാനങ്ങനെ കമ്മ്യുണിസ്റ്റായി. വെണ്‍പാലയുടെ ഓര്‍മ്മകുറിപ്പുകളിലാണ് ഈ പരാമര്‍ശം. ചെറുപ്പത്തില്‍ ഈശ്വര ഭക്തനായിരുന്ന ഞാന്‍ മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വായിച്ചതോടെ അതുവരെ പുലര്‍ത്തിപോന്ന ചിന്തകളുടെ എതിര്‍ ദിശയിലേക്ക് യാത്ര തുടങ്ങി... പിന്നെ പാര്‍ടിപ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ തുടങ്ങി. ആ യാത്രയില്‍ എന്നും തൊഴിലാളികള്‍ക്കും ദരിദ്രര്‍ക്കുമൊപ്പം ചേര്‍ന്ന് മധ്യതിരുവിതാംകൂറില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ വ്യാപൃതനായി. വിദ്യാര്‍ഥി-യുവജന സംഘടനാ പ്രവര്‍ത്തകനായും അധ്യാപകനായും സേവനം അനുഷ്ടിക്കുമ്പോള്‍ നിരവധി തവണ പൊലീസ് മര്‍ദ്ദനത്തിനും ജയില്‍ വാസത്തിനും ഇരയായി. 1952ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായി. പാര്‍ടിയുടെ വെണ്‍പാല സെല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ആ വര്‍ഷം തന്നെ തിരുവല്ല ടൗണ്‍ മേഖലാ ഓര്‍ഗനൈസറായി. 53ല്‍ ടൗണ്‍ എല്‍ഒസി സെക്രട്ടറിയായി. 55ല്‍ തിരുവല്ല താലൂക്ക് കമ്മറ്റി അംഗമായി. പാര്‍ടി പിളര്‍പ്പിന് ശേഷം സിപിഐ എം തിരുവല്ല താലൂക്ക് കമ്മറ്റി അംഗമായിരുന്ന വെണ്‍പാല 1981ല്‍ തിരുവല്ല താലൂക്ക് സെക്രട്ടറിയായി. ആലപ്പുഴ ജില്ലാ കമ്മറ്റി അംഗമായിരുന്നു. 1982ല്‍ പത്തനംതിട്ട ജില്ലാ കമ്മറ്റി രൂപീകരിച്ചപ്പോള്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. 85ല്‍ സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു. 1993 വരെ സംസ്ഥാന കമ്മറ്റി അംഗവും 1997 വരെ പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവുമായിരുന്നു. 6 പാര്‍ടി കോണ്‍ഗ്രസുകളില്‍ പങ്കെടുത്തു. 1979 മുതല്‍ 95 വരെ രണ്ടു തവണ കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ടിച്ചു. സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം, കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ സംസ്ഥാന എക്സിക്യുട്ടീവ് അംഗം, റൂറല്‍ എംപ്ലോയ്മെന്റ് എക്സിക്യുട്ടീവ് കമ്മിറ്റിയംഗം, മധ്യതിരുവിതാംകൂര്‍ കരിമ്പ് കര്‍ഷക സംഘം സ്ഥാപക സെക്രട്ടറി, കെപിടിയു ആലപ്പുഴ ജില്ലാ സെക്രട്ടറി, കെഎസ്വൈഎഫ് തിരുവല്ല താലൂക്ക് സെക്രട്ടറി, എഫ്എസ്ഇടിഒ ആദ്യ താലൂക്ക് പ്രസിഡന്റ്, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ താലൂക്ക് സെക്രട്ടറി, ലോക സമാധാന കമ്മിറ്റിയുടെ ആദ്യ താലൂക്ക് സെക്രട്ടറി, ചെത്തുതൊഴിലാളി യൂണിയന്‍ തിരുവല്ല താലൂക്ക് സെക്രട്ടറി, എന്‍എംആര്‍ യൂണിയന്‍ താലൂക്ക് സെക്രട്ടറി, നെയ്ത്ത് തൊഴിലാളി യൂണിയന്‍ ആദ്യ താലൂക്ക് പ്രസിഡന്റ്, മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ ആദ്യ താലൂക്ക് പ്രസിഡന്റ്, പിആര്‍എഫ് ഫാം വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്റ,് തിരുവല്ല ഗുവേര തീയറ്റേഴ്സ് പ്രസിഡന്റ്, കുറ്റൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ പിടിഎ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973ല്‍ അധ്യാപക സമരത്തില്‍ പങ്കെടുത്തതിന് മാവേലിക്കര ജയിലിലും, 74ല്‍ റെയില്‍വേ സമരത്തില്‍ പങ്കെടുത്തതിന് പത്തനംതിട്ട സബ്ജയിലിലും, 76ല്‍ അടിയന്തരാവസ്ഥ സമയത്ത് മാവേലിക്കര സബ്ജയിലിലുമായി മൂന്നു തവണ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.
Thursday, August 25, 2011
പെന്‍ഷന്‍ പ്രായം വര്‍ധനക്കെതിരെ യുവജനങ്ങള്‍ ഒന്നിക്കുക
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനായി ഇക്കാര്യം പഠിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതിനായി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി കൊണ്ട് രഹസ്യ ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി .
പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനായി ചുമതലപ്പെടുത്തിയ ഉപസമിതിയില്‍ ധനകാര്യം ,വ്യവസായം , വൈദ്യുതി , ഭക്ഷ്യ മന്ത്രി മാര്‍ ആണ് അംഗങ്ങള്‍
ഇതിന്റെ തുടര്‍ച്ച എന്നോണം ഓഗസ്റ്റ് 31 നു അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി മാര്‍ച്ച് 31വരെ നീട്ടുന്നതിനായി പി എസ് സി യോട് ശുപാര്‍ശ ചെയ്യാന്‍ , മന്ത്രിസഭ തീരുമാനിച്ചു .
റാങ്ക് ലിസ്റ്റ് കളുടെ കാലാവധി വര്‍ദ്ധിപ്പിക്കുകയല്ല മറിച്ച് വകുപ്പുകള്‍ യഥാസമയം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത് .
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതോടെ ഫലത്തില്‍ അപ്രഖ്യാപിത നിയമന നിരോധനം ആണ് സംഭവിക്കാന്‍ പോകുന്നത് .
സര്‍ക്കാര്‍ ജോലി എന്ന സ്വപ്നവുമായി കഴിയുന്ന ലക്ഷ കണക്കിനായ അഭ്യസ്തവിദ്യരോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളി ആയി വേണം ഇതിനെ കാണാന്‍ .
2012ല്‍ കേരളത്തില്‍ ഏറ്റവും അധികം സര്‍ക്കാര്‍ ജീവനക്കാര്‍ , ഏതാണ്ട് നാല്‍പ്പത്തി മൂവായിരത്തോളം പേര്‍ സര്‍വ്വീ സ്സില്‍ നിന്നും വിരമിക്കാനിരിക്കെ , പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനും റാങ്ക് ലിസ്റ്റ് കളുടെ കാലാവധി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ എടുത്ത തീരുമാനം കേരളത്തിലെ യുവജനങ്ങളോടുള്ള കടുത്ത അനീതിയാണ് . യുവജനങ്ങളോട് തെല്ലെങ്കിലും പ്രതിബദ്ധത ഉള്ള സര്‍ക്കാര്‍ ഈ ഗൂഡ ശ്രമത്തില്‍ നിന്നും പിന്മാറണം . കേരള നിയമസഭയില്‍ റാങ്ക് ലിസ്റ്റു കളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ചും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചും ചോദ്യം ഞാന്‍ ഉന്നയിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി . കേരളത്തിലെ സാമൂഹ്യ യാഥാര്‍ത്ഥ്യം പരിശോധിക്കാതെയുള്ള
സര്‍ക്കാരിന്റെ യുവജനങ്ങളോടുള്ള ഈ നീക്കത്തിനെതിരെ കേരളത്തിലെ എല്ലാ യുവജന സംഘടനകളും രംഗത്ത് വരണം , കൂടാതെ മന്ത്രിസഭ ഉപസമിതി അടിയന്തിരമായി പിരിച്ചു വിടുന്നതിനുള്ള സര്‍ക്കാര്‍ എടുക്കണം . ഇതിനു തയാറായില്ല എങ്കില്‍ യുവ ജന സംഘടനകളെ എല്ലാം അണി നിരത്തി പ്രക്ഷോഭത്തിനു ഡി വൈ എഫ് ഐ നേതൃത്വം നല്‍കും .
എല്ലാ യുവജനങ്ങളുടെയും പിന്തുണ ഈ വിഷയത്തില്‍ അഭ്യര്‍ത്ഥിക്കുന്നു ................
ടി വി രാജേഷ് എം എല്‍ എ
tvrajeshmla@gmail.com
mlatvrajesh@gmail.com

Sunday, August 21, 2011
ജന്‍ലോക്പാല്‍ ബില്‍; വിക്കിപീഡിയയിലെ ലേഖനത്തിന്റെ മലയാള പരിഭാഷ
'പൌരന്മാരുടെ ഓംബുട്സ്മാന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജന്‍ലോക്പാല്‍ ബില്‍ ഇന്ത്യയില്‍ അഴിമതിക്കെതിരെ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന് ന ഒരു നിയമമാണ്. ഇന്ത്യന്‍ ഗവണ്‍മെന്റ് കൊണ്ടുവന്ന ലോക്പാല്‍ ബില്ലിന്റെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി അഴിമതി വിരുദ്ധ പ്രവര്‍ത്തകരാണ് ഈ ബില്‍ മുന്നോട്ട് കൊണ്ടുവന്നിരിക്കുന്നത്. സന്നദ്ധ സംഘടനകളിലൂടെയും എന്‍.ജി.ഓ-കളിലൂടെയും മറ്റും സാധാരണ ജനങ്ങളില്‍ നിന്ന് സ്വീകരിച്ച അഭിപ്രായങ്ങള്‍ ഈ മെച്ചപ്പെടുത്തലുകള്‍ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നു എന്ന് സൂചിപ്പിക്കാനായാണ് ബില്ലിന്റെ പേരിനു മുന്നില്‍ 'ജന്‍' എന്ന് ചേര്‍ത്തിരിക്കുന്നത്.
ജനങ്ങളുടെ രക്ഷകന്‍ എന്നര്‍ത്ഥം വരുന്ന സംസ്കൃത പദമാണ് 'ലോക്പാല്‍'.
ഫലപ്രദമായി അഴിമതിയെ തടയുവാനും ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും അഴിമതി പുറത്തുകൊണ്ടുവരുന്നവരെ (whistle-blowers) സംരക്ഷിക്കാനുമാണ് 'ജന്‍ ലോക്പാല്‍ ബില്‍' ലക്ഷ്യമിടുന്നത്. ഒരു നിയമമാക്കി മാറുകയാണെങ്കില്‍ ഇന്ത്യയിലെ ഇലക്ഷന്‍ കമ്മീഷന് തുല്യമായ ഒരു സ്വതന്ത്രഓംബുട്സ്മാന്‍ ബോഡി ആയി 'ലോക്പാല്‍' പ്രവര്‍ത്തിക്കും. രാഷ്ട്രീക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും എതിരെ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ പരാതികള്‍ സ്വീകരിക്കാനും അതിന്മേല്‍ അന്വേഷണം നടത്താനും ലോക്പാലിനു അധികാരം ഉണ്ടായിരിക്കും. 1968 -ല്‍ കൊണ്ടുവന്ന ഈ ബില്‍ നാല് ദശകങ്ങള്‍ക്കിപ്പുറവും ഒരു നിയമമായി മാറുന്നതില്‍ പരാജയപ്പെടുകയായിരുന്നു.
2011 -ല്‍ ഈ ബില്‍ പാസ്സാക്കണം എന്നാവശ്യപ്പെട്ടു ഗാന്ധിയന്‍ അവകാശ പ്രവര്‍ത്തകന്‍ ആയ അണ്ണാ ഹസാരെ മരണം വരെ നിരാഹാരം അനുഷ്ടിക്കുമെന്നു പ്രഖ്യാപിച്ചു സത്യാഗ്രഹം ആരംഭിച്ചു. ആയിരക്കണക്കിന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ ഈ സമരത്തിന് ലഭിക്കുകയുണ്ടായി.ഹസാരെയുടെ നാല് ദിവസത്തെ നിരാഹാര സമരത്തിന് ശേഷം ഈ ബില്‍ പാര്‍ലമെണ്ടിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചു.
തുടര്‍ന്ന് അഞ്ച് ക്യാബിനറ്റ് മന്ത്രിമാരുടെയും ഹസാരെ ഉള്‍പ്പടെ അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരുടെയും ഒരു കമ്മിറ്റി സര്‍ക്കാരിന്റെ ലോക്പാലിനെയും ജന്‍ ലോക്പാലിനെയും ചേര്‍ത്ത് ഒരു കരടുബില്‍ തയ്യാറാക്കുന്നതിനായി ശ്രമിച്ചെങ്കിലും പരാജയപെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ അവരുടെ ലോക്പാല്‍ ബില്‍ മാത്രം പാര്‍ലമെന്റില്‍ അവതിരിപ്പിച്ചു. എന്നാല്‍ ഇതു ദുര്‍ബലമാണ് എന്ന് ആരോപിച്ചു ജന്‍ ലോക്പാല്‍ പ്രവര്‍ത്തകര്‍ ഈ ബില്ലിനെ എതിര്‍ത്തു.
ഹിന്ദിയിലും ഇന്ഗ്ലീഷിലും ജന്‍ലോക്പാല്‍ ബില്‍ ഇവിടെ ലഭ്യമാണ്. (www.indiaagainstcorruption.org )

ലോക്പാല്‍ ബില്ലിന്റെ പശ്ചാത്തലം
ശാന്തിഭൂഷണ്‍ 1968 -ല്‍ ഈ നിയമം കൊണ്ടുവരുകയും തുടര്‍ന്ന് 1969 -ല്‍ ഈ നിയമം നാലാം ലോകസഭ പാസാക്കുകയും ചെയ്തു. പക്ഷെ ഉപരിസഭയായ രാജ്യസഭയില്‍ ഈ ബില്‍ പസ്സായില്ല. 1971, 1977, 1985, 1989, 1996, 1998, 2001, 2005, 2008 എന്നീ വര്‍ഷങ്ങളില്‍ ഈ ബില്ലിന്റെ പുതുക്കിയ രൂപങ്ങള്‍ വീണ്ടും അവതരിപ്പിക്കപ്പെട്ടെങ്കിലും അവയൊന്നും പാസ്സായില്ല. സന്തോഷ് ഹെഗ്ടെ, ശാന്തി ഭൂഷന്‍, അണ്ണ ഹസാരെ, ആനന്ദ് കേജ്രിവാള്‍, പ്രശാന്ത് ഭൂഷന്‍ എന്നിവര്‍ ചേര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘവും സര്‍ക്കാര്‍ പ്രതിനിധികളും തമ്മിലുള്ള മുന്‍പ് സൂചിപ്പിച് അഭിപ്രായ വ്യത്യാസത്തെടുര്‍ന്നു ഈ ബില്ലിന് വേണ്ടിയുള്ള ആവശ്യങ്ങള്‍ വീണ്ടും ശക്തമായി.
ഇപ്പോഴത്തെ നിയമങ്ങള്‍ തീരെ ദുര്‍ബ്ബലവും, വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും, അഴിമതിയെ നേരിടാന്‍ അപര്യാപ്തവുമാണെന്നു ജന്‍ലോക്പാല്‍ ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നു. എന്നാല്‍ ഈ ബില്ലിന്റെ വിമര്‍ശകര്‍ ഈ ബില്‍ നിലവിലുള്ള ഭരണപരമായ സ്ഥാപനങ്ങളെ മറികടക്കുന്നതിന് ശ്രമിക്കുന്നു എന്നും വിപുലമായ അധികാരങ്ങളുള്ള അമിതശക്തിയുള്ള ഒരു സ്ഥാപനം ജനാധിപത്യത്തിന്റെ ഭാവിക്ക് അപകടകരമാണ് എന്നും വാദിക്കുന്നു.

മുന്നോട്ട് വെക്കപ്പെട്ടിട്ടുള്ള ബില്ലിന്റെ പ്രധാന സവിശേഷതകള്‍
1 ) ലോക്പാല്‍ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു അഴിമതിവിരുദ്ധസ്ഥാപനം കൊണ്ടുവരുക. സംസ്ഥാനങ്ങളിലെ ലോകായുക്ത ഈ ലോക്പാലിനെ സഹായിക്കും.
2 ) സുപ്രീം കോടതിയും ക്യാബിനറ്റ് സെക്രട്ടേറിയേറ്റിനെയും പോലെ ക്യാബിനറ്റ് സെക്രട്ടറിയും ഇലക്ഷന്‍ കമ്മീഷനും ലോക്പാലിനു മേല്‍നോട്ടം വഹിക്കും. ഇതുവഴി ഇതു സര്‍ക്കാരില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രം ആവുകയും ഇതിന്റെ അന്വേഷണങ്ങള്‍ മന്ത്രിതലത്തില്‍ നിന്നുള്ള ഇടപെടലുകളില്‍ നിന്ന് മോചിതമാവുകയും ചെയ്യും.
3 ) ഇതിലെ അംഗങ്ങളെ ജട്ജുമാരും, സംശുദ്ധരായ ഐ.എ.എസ് ഓഫീസര്‍മാരും, പൌരന്മാരും, ഭരണഘടനാ സ്ഥാപനങ്ങളും ചേര്‍ന്ന് സുതാര്യമായ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കും.
4 ) തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരെ ഇന്റര്‍വ്യൂ ചെയ്യും. ഈ ഇന്റര്‍വ്യൂ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് പരസ്യപ്പെടുത്തുകയും ചെയ്യും.
5 ) എല്ലാ മാസവും ലോകായുക്ത അതു അന്വേഷിക്കുന്ന കേസുകളുടെ ലിസ്റ്റും, ഓരോന്നിന്റെയും സംക്ഷിത രൂപവും, ഓരോന്നിനും എടുത്തോ എടുക്കാന്‍ പോകുന്നതോ ആയ നടപടികളും അതിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതോടൊപ്പം തൊട്ടു മുന്നത്തെ മാസം ലഭിച്ച കേസുകളുടെ ലിസ്റ്റും അതില്‍ നടപടിയെടുക്കാന്‍ ശേഷിക്കുന്ന കേസുകളുടെ ലിസ്റ്റും പ്രസിദ്ധീകരിക്കും.
6 ) അഴിമതി മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം ശിക്ഷ നടപ്പാക്കുന്ന വേളയില്‍ അഴിമതി കാട്ടിയ ആളില്‍ നിന്നും ഈടാക്കും.

7 ) ഒരു പൗരന്‍ ആവശ്യമുള്ള നടപടി വേണ്ട സമയത്ത് സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് ഉണ്ടായില്ല എങ്കില്‍ അതിന്റെ ഉത്തരവാദികളില്‍ പിഴ ഈടാക്കുകയും അങ്ങനെ ലഭിച്ച തുക പരാതിക്കാരന് നല്‍കുകയും ചെയ്യും.
8 ) ലോക്പാലിലെ ഏതു ഓഫീസര്‍ക്ക് എതിരെയുമുള്ള പരാതി മേലുള്ള അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തി ആക്കുകയും പരാതി ശരിയെന്നു കണ്ടാല്‍ കുറ്റക്കാരനെ രണ്ട് മാസത്തിനുള്ളില്‍ പുറത്താക്കുകയും ചെയ്യും.
10 ) ഇപ്പോഴുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങള്‍ (സി.വി.സി, വിജിലന്‍സ്, സി.ബി.ഐ-യുടെ അഴിമതി വിരുദ്ധ ശാഖ എന്നിവ) ലോക്പാലില്‍ ലയിപ്പിക്കും. ഏത് രാഷ്ട്രീയക്കാരനോ, ഉദ്യോഗസ്ഥനോ, ജട്ജിനോ എതിരായ പരാതി സ്വതന്ത്രമായി അന്വേഷിക്കാനും അവരെ പ്രോസിക്ക്യൂട്ട് ചെയ്യാനും ഉള്ള ശക്തിയും അധികാരവും ലോക്പാലിനു ഉണ്ടാവും.
11 ) അഴിമതിക്കേസുകള്‍ ഏജന്‍സിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നവര്‍ക്ക് (വിസില്‍ ബ്ലോവേഴ്സിന്) പൂര്‍ണ്ണ സംരക്ഷണം നല്‍കും.
സര്‍ക്കാരിന്റെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കരടുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍
ഗ : സര്‍ക്കാരിന്റെ കരടു ബില്‍
ജ : ജന്‍ലോക്പാല്‍ ബില്‍
ഒന്ന്) ഗ: ലോക്പാലിനു സ്വന്തം നിലയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കഴിയില്ല. ലോകസഭാ സ്പീക്കറോ രാജ്യസഭാ ചെയര്‍മാനോ ഫോര്‍വേഡ് ചെയ്യുന്ന പരാതികള്‍ അന്വേഷിക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയൂ.

ജ: ലോക്പാലിനു സ്വന്തം നിലയില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ കഴിയും.
രണ്ട്) ഗ: ഒരു അന്വേഷണ സമിതിക്ക് പരാതികള്‍ ഫോര്‍വേഡ് ചെയ്യുന്ന ഉപദേശക സമിതി എന്നതായിരിക്കും ലോക്പാലിന്റെ റോള്‍.
ജ: കുട്ടക്കാരെനെന്നു കാണുന്ന ആരുടെ മേലും പ്രോസിക്യൂഷന്‍ നടപടി എടുക്കാന്‍ ലോക്പാലിനു അധികാരം ഉണ്ടായിരിക്കും.
മൂന്ന്) ഗ: പോലീസ് അധികാരങ്ങളോ, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ ക്രിമിനല്‍ കേസിലെ അന്വേഷണവുമായി മുന്നോട്ടു പോകാനോ ലോക്പാലിനു കഴിയില്ല.
ജ:പോലീസ് അധികാരങ്ങളും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരവും ലോക്പാലിനു ഉണ്ടാകും.
നാല്) ഗ: സി.ബി.ഐ-യും ലോക്പാലും തമ്മില്‍ ബന്ധം ഉണ്ടാവില്ല.
ജ:ലോക്പാലും സി.ബി.ഐ-യുടെ അഴിമതി വിരുദ്ധ ശാഖയും ഒറ്റ സ്വതന്ത്രബോഡി ആയിരിക്കും.
അഞ്ച്) ഗ: അഴിമതിക്കുള്ള കുറഞ്ഞ ശിക്ഷ ആറു മാസവും കൂടിയ ശിക്ഷ ഏഴു വര്‍ഷവും ആയിരിക്കും.
ജ: കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷവും കൂടിയ ശിക്ഷ ജീവപര്യന്തവും ആയിരിക്കും.
വ്യത്യാസങ്ങള്‍ വിശദമായി:
പ്രധാനമന്ത്രി:
ജ: ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ അന്വേഷിക്കാന്‍ കഴിയും.
ഗ: പ്രധാനമന്ത്രിയെപ്പറ്റി ലോക്പാലിനു അന്വേഷിക്കാന്‍ കഴിയില്ല.
ജ്യുഡീഷ്യറി:
ജ: ലോക്പാല്‍ പരിധിയില്‍ വരും. എന്നാല്‍ ഉന്നത പദവിയിലുള്ളവരെക്കുറിച്ച് ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ മാത്രമേ അന്വേഷിക്കാവൂ.
ഗ: ജ്യുഡീഷ്യറി ഒഴിവാക്കപ്പെട്ടിരിക്കുന്നു. ജ്യുഡീഷ്യറിക്കായി 'ജ്യുഡീഷ്യല്‍ അക്കൌന്ടബിലിട്ടി ബില്‍' പാസ്സാക്കും.
എം.പിമാര്‍:
ജ: ഏഴു അംഗങ്ങളുള്ള ലോക്പാല്‍ ബെഞ്ചിന്റെ അനുവാദത്തോടെ അന്വേഷിക്കാന്‍ കഴിയും.
ഗ: അന്വേഷിക്കാം. പക്ഷെ അവരുടെ പാര്‍ലമെന്റിനുള്ളിലെ പ്രവൃത്തികള്‍, വോടിംഗ് പോലുള്ളവ, അന്വേഷിക്കാന്‍ കഴിയില്ല.
ഉദ്യോഗസ്ഥവൃന്ദം
ജ: എല്ലാ പോതുസേവകരും ഉള്‍പ്പെടും.
ഗ: ഗ്രൂപ്പ് എ ഓഫീസര്‍മാര്‍ മാത്രമേ ഉള്പ്പെടൂ.
സി.ബി.ഐ
ജ: ലോക്പാലിനോട് ലയിപ്പിക്കും.
ഗ:സ്വതന്ത്ര ഏജന്‍സി ആയി തുടരും.
ലോക്പാല്‍ അംഗങ്ങളെയും ചെയര്‍മാനെയും നീക്കം ചെയ്യല്‍:
ജ:ഏതു വ്യക്തിക്കും പരാതിയുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയും. സുപ്രീം കോടതി പിരിച്ചു വിടാനുള്ള ശുപാര്‍ശ പ്രസിടന്റിനു നല്‍കണം.
ഗ: വ്യക്തി പരാതി പ്രസിടന്റിനു പരാതി നല്‍കണം. അദ്ദേഹം സുപ്രീം കോടതിക്ക് അതു റെഫര്‍ ചെയ്യും.
ലോക്പാല്‍ സ്ടാഫിനെയും ഓഫീസര്‍മാരെയും നീക്കം ചെയ്യല്‍:
ജ: വിരമിച്ച ഉദ്യോഗസ്ഥരും, ജട്ജുമാരും, പൊതുസമൂഹ പ്രതിനിധികളും ഉള്‍പ്പെട്ട സ്വതന്ത്ര സമിതി ഓരോ സംസ്ഥാനത്തും രൂപീകരിക്കും. അവര്‍ ഈ പരാതികള്‍ അന്വേഷിക്കും.
ഗ: ലോക്പാല്‍ സ്വന്തമായി അന്വേഷിക്കും.
ലോകായുക്ത:
ജ: ലോകായുക്തയും മറ്റു പ്രാദേശിക അഴിമതി വിരുദ്ധ എജെന്സികളും അതുപോലെ തുടരും.
ഗ: എല്ലാ സംസ്ഥാന അഴിമതി വിരുദ്ധ എജെന്സികളും അടച്ചു പൂട്ടും. ചുമതലകള്‍ കേന്ദ്രീകരിച്ച് ലോക്പാല്‍ ഏറ്റെടുക്കും.
വിസില്‍ ബ്ലോവേഴ്സിനുള്ള സംരക്ഷണം:
ജ:സംരക്ഷണം നല്‍കും.
ഗ: സംരക്ഷണം നല്‍കില്ല.
അഴിമതിക്കുള്ള ശിക്ഷ:
ജ: ലോക്പാലിനു നേരിട്ട് ശിക്ഷ കൊടുക്കുകയോ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയോ ചെയ്യാം. ജോലിയില്‍ നിന്ന് പുറത്താക്കല്‍, ജയില്‍ ശിക്ഷ, അഴിമതിക്ക് കാരണക്കാരായവരില്‍ നിന്ന് പിഴ ഈടാക്കല്‍ എന്നിവ ലോക്പാലിനു നേരിട്ട് നല്‍കാം.
ഗ:ലോക്പാലിനു നേരിട്ട് ശിക്ഷ നല്‍കാന്‍ കഴിയില്ല. പകരം കോടതിയുടെ ശ്രദ്ധയില്‍ പെടുത്താം. ശിക്ഷ ഇന്നുള്ള നിയമങ്ങള്‍ അനുസരിച്ച് ആയിരിക്കും.
അന്വേഷണ അധികാരങ്ങള്‍:
ജ: ഫോണ്‍ ചോര്‍ത്തല്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കല്‍ എന്നിവയ്ക്ക് അധികാരം ഉണ്ട്. സ്വന്തമായി അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കാം. അലക്ഷ്യത്തിന് വിധികള്‍ പുറപ്പെടുവിക്കാന്‍ കഴിയില്ല.
ഗ:ഫോണ്‍ ചോര്‍ത്തല്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കല്‍, സ്വന്തമായി അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കല്‍ എന്നിവയ്ക്ക് അധികാരം ഇല്ല. അലക്ഷ്യത്തിന് വിധികള്‍ പുറപ്പെടുവിക്കാനും ശിക്ഷിക്കാനും കഴിയും.
തെറ്റായതും ഗൌരവമില്ലാത്തതും അനാവശ്യവുമായ പരാതികള്‍:
ജ: ഇത്തരത്തിലുള്ള പരാതികള്‍ക്ക് (ലോക്പാലിനെതിരെ ഇത്തരത്തിലുള്ള പരാതികളും ഇതില്‍ പെടും) ലോക്പാലിനു ഒരു ലക്ഷം വരെ പിഴ ഈടാക്കാം.
ഗ: ഇത്തരത്തിലുള്ള പരാതികള്‍ കോടതി കൈകാര്യം ചെയ്യും. ഇരുപത്തയ്യായിരം മുതല്‍ രണ്ട് ലക്ഷം വരെ പിഴ ഈടാക്കാം.
അന്വേഷണ പരിധി:
ജ: എല്ലാ അഴിമതിയും അന്വേഷിക്കാം.
ഗ: ഉന്നത തലത്തിലുള്ള അഴിമതി മാത്രം അന്വേഷിക്കാം.
ജന്‍ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള പ്രചരണം
2010 -ല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കരടു ബില്ലിന്റെ ആദ്യ പതിപ്പ് അഴിമതിയെ തടയാന്‍ അപര്യാപ്തം എന്ന് വിശേഷിപ്പിച്ചു കൊണ്ട് അഴിമതി വിരുദ്ധ പ്രവര്‍ത്തകരായ പൊതു സമൂഹ പ്രതിനിധികള്‍ തള്ളുകയുണ്ടായി. ഈ പ്രവര്‍ത്തകര്‍ 'ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍' എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും പൌരന്മാരുടെതായ ഒരു ലോക്പാല്‍ ബില്ലിന് രൂപം നല്‍കുകയും ചെയ്തു. ഇതിനു പിന്നീട് 'ജന്‍ലോക്പാല്‍ ബില്‍' എന്ന് പേര് നല്‍കി. ബില്ലിന്റെ പ്രചാരണത്തിനായി പബ്ലിക് അവയര്‍നെസ്സ് പ്രോഗ്രാമ്മുകളും പ്രതിഷേധ മാര്‍ച്ചുകളും നടത്തി. 2011 ഏപ്രില്‍ അഞ്ചിന് അണ്ണാ ഹസാരെ ജന്‍ലോക്പാല്‍ ബില്‍ പാസ്സാക്കുന്നതിനായി അനിശ്ചിത കാല നിരാഹാരം ആരംഭിച്ചതോടെ ബില്ലിനുള്ള ജനപിന്തുണ വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി.
ഹസാരയെ ഈ അനിശ്ചിത കാല നിരാഹാരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസ് പേഴ്സണല്‍, നിയമ മന്ത്രാലയങ്ങളോട് സാമൂഹ്യ പ്രവര്‍ത്തകരുടെ കാഴ്ചപ്പാടുകള്‍ എങ്ങനെയാണ് ഈ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ദേശീയ ഉപദേശക സമിതി ഏപ്രില്‍ അഞ്ചിന് കേന്ദ്ര സര്‍ക്കാരിന്റെ കരട് ലോക്പാല്‍ ബില്‍ തള്ളി. ബില്ലിന് മേലിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര മാനവ ശേഷി വകുപ്പുമന്ത്രി കപില്‍ സിബല്‍ സാമൂഹ്യ പ്രവര്‍ത്തകരായ സ്വാമി അഗ്നിവേശിനേയും ആനന്ദ് കേജ്രിവാളിനെയും ഏപ്രില്‍ ഏഴിന് കണ്ടു. എന്നാല്‍ ഈ ചര്‍ച്ച ഫലം കണ്ടില്ല.
സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിരസിച്ചതില്‍ പ്രതിഷേധിച്ചു ഏപ്രില്‍ 13 മുതല്‍ ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭം നടത്താന്‍ ഏപ്രില്‍ 7 -ന് അണ്ണ ഹസാരെ ആഹ്വാനം ചെയ്തു. പിന്തുണയുമായി ആറ് കോടി എസ്.എം.എസ്സുകള്‍ ലഭിച്ചതായും കൂടാതെ ഇന്റര്‍നെറ്റില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നതായും ഹസാരെ അവകാശപ്പെട്ടു. സമരത്തിന് ലഭിച്ച പിന്തുണ കൂടുതലും രാഷ്ട്രീയച്ചുവ ഇല്ലാത്തതായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവേ ഈ പ്രക്ഷോഭത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. സമൂഹത്തില്‍ നിന്നുയര്‍ന്നു വന്ന സമ്മര്‍ദ്ദം മൂലം സര്‍ക്കാര്‍ ഏതാണ്ട് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതിനെത്തുടര്‍ന്നു 98 മരിക്കൂനു ശേഷം ഏപ്രില്‍ 9 -ന് ഹസാരെ നിരാഹാരസമരം അവസാനിപ്പിച്ചു. ആഗസ്റ്റ് പതിനഞ്ചിന് മുന്‍പ് ബില്‍ പാര്‍ലമെന്റ് പാസാക്കിയില്ലെങ്കില്‍ പതിനാറു മുതല്‍ വീണ്ടും നിരാഹാര സമരം ആരംഭിക്കുമെന്ന് ഹസാരെ പ്രഖ്യാപിച്ചു. സമരത്തെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ഒരു ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ സമ്മതം മൂളി.
പ്രധാനമായി പിന്തുണച്ചവരും എതിര്‍ത്തവരും

ശ്രീ ശ്രീ രവിശങ്കര്‍, ബാബാ രാംദേവ് തുടങ്ങിയ ആത്മീയ നേതാക്കളും ബി.ജെ.പിയുടെ അജിത് സിംഗ് മന്‍പ്രീത് സിംഗ് ബാദല്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഈ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചവരില്‍ പ്രമുഖരാണ്. ഇതുകൂടാതെ ബോളീവുഡിടില്‍ നിന്നുള്ള അനവധി നടന്മാര്‍, സംവിധായകര്‍, സംഗീതജ്ഞര്‍ എന്നിവര്‍ ഈ ബില്ലിന് പിന്തുണയുമായി രംഗത്ത് വന്നു.
കേന്ദ്രമന്ത്രി കപില്‍ സിബല്‍, മറ്റു കോണ്ഗ്രസ് നേതാക്കള്‍, മമത ബാനര്‍ജി, അകാലി ദാല്‍ നേതാവ് പ്രകാശ് സിംഗ് ബദല്‍, ബാല്‍ താക്കറേ, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജഗ്ദിഷ് ശരണ്‍ വര്‍മ്മ എന്നിവരാണ് ഈ ബില്ലിനെ എതിര്‍ത്തവരില്‍ പ്രമുഖര്‍. ബി.ജെ.പി ആദ്യം ഈ ബില്ലിനെ പിന്തുണച്ചിരുന്നെങ്കിലും പിന്നീട് 'പൊതു സമൂഹം പാര്‍ലമെന്റിന് നിയമനിര്‍മ്മാനത്തിന് ഉള്ള അവകാശത്തില്‍ മേല്‍ക്കൈ നേടുമോ' എന്ന കോണ്ഗ്രസ്സിന്റെ ആശങ്ക പങ്ക് വെച്ചു.
ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി
ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി
Member | Qualifications and status |
---|---|
Pranab Mukherjee | Finance Minister, Co-Chairman |
Shanti Bhushan | Former Minister of Law and Justice, Co-Chairman |
P. Chidambaram | Minister of Home Affairs |
Veerappa Moily | Minister of Corporate Affairs |
Kapil Sibal | Minister for Communications and Information Technology |
Salman Khursid | Minister of Law |
Anna Hazare | Social Activist |
Prashant Bhushan | Lawyer |
N. Santosh Hegde | Former Lokayukta (Karnataka) and |
Arvind Kejriwal | RTI Activist. |
ഡ്രാഫ്റ്റ് കമ്മിറ്റി രൂപീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ ബി.ജെ.പി, ബി.ജെ.ഡി, ടി.ഡി.പി, അണ്ണാ ഡി.എം.കെ, സി.പി.ഐ (എം), ആര്‍.ജെ.ഡി, ജെ.ഡി.(യു), എസ്.പി എന്നിങ്ങനെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വിമര്‍ശിച്ചു. ബില്ലില്‍ ഒരു സമവായത്തില്‍ എത്താന്‍ സമിതി പരാജയപ്പെടുകയും സര്‍ക്കാര്‍ സ്വന്തം രീതിയില്‍ കരട് 2011 ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ കൊണ്ട് വരികയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ആഗസ്റ്റ് പതിനാറു മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് അണ്ണ ഹസാരെ പ്രഖ്യാപിച്ചു. എന്നാല്‍ അന്ന് രാവിലെ ഡല്‍ഹി പോലീസ് ഹസാരയെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. ഹസാരെ ജയിലില്‍ വെച്ചു സത്യാഗ്രഹം ആരംഭിച്ചു. എന്നാല്‍ സമൂഹത്തിന്റെ എല്ലാ കോണുകളിലും നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായതിനെതുടര്‍ന്നു രണ്ട് ദിവസത്തിന് ശേഷം ഹസാരയെ മോചിപ്പിച്ചു. പിന്നീട് ഹസാരെ രാംലീല മൈതാനിയില്‍ നിരാഹാരം ആരംഭിച്ചു. നിരാഹാരം ഇപ്പോള്‍ ആറാം ദിവസത്തിലേയ്ക്ക് കടക്കുന്നു,
ബില്ലിനെക്കുറിച്ചുള്ള പ്രധാന വിമര്‍ശനങ്ങള്‍
ഈ ബില്ലിനെക്കുറിച്ചുള്ള ഒരു വലിയ വിമര്‍ശനം അഴിമതിയെ നേരിടുന്ന കാര്യത്തില്‍ ഈ ബില്‍ തീര്‍ത്തും നിഷ്കളങ്കമായ അല്ലെങ്കില്‍ തീര്‍ത്തും ലളിതമായ പ്രായോഗികമല്ലാത്ത ഒന്നാണ് എന്നതാണ്. ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ പ്രസിഡന്റ് ആയ പ്രതാപ് ഭാനു മേഹ്ത ഈ ബില്ലിനെ വിശേഷിപ്പിച്ചത് 'ഏറ്റവും നല്ല അവസ്ഥയില്‍ തീരെ നിഷ്കളങ്കവും എന്നാല്‍ ഏറ്റവും മോശം അവസ്ഥയില്‍ പ്രാധിനിത്യ ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഒന്ന് എന്നാണ്. കേന്ദ്ര മന്ത്രി കപില്‍ സിബല്‍ ലോക്പാല്‍ എന്ന ആശയത്തെ ഉത്തരാവാദിത്വമില്ലാത്തതും ക്രൂരവും ജനാധിപത്യവിരുദ്ധവുമായ ഒന്ന് എന്നാണ് വിശേഷിപ്പിച്ചത്.
എന്നാല്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണ് എന്ന വാദത്തെ ബില്ലിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആനന്ദ് കേജ്രിവാള്‍ തള്ളിക്കളയുന്നു. അദ്ദേഹം പറയുന്നത് ലോക്പാല്‍ അഴിമതിയെക്കുറിച്ച് അന്വേഷിച്ചു ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കുകയെ ഉള്ളൂ എന്നും അതില്‍ വാദം നടത്തി ശിക്ഷ വിധിക്കേണ്ടത് കോടതികളാണ് എന്നുമാണ്. സമാനസ്വഭാവമുള്ള വേറെയും സ്ഥാപനങ്ങള്‍ നിലവിലുണ്ട്. കൂടാതെ ബില്ലില്‍ സുപ്രീം കോടതിയ്ക്ക് ലോക്പാലിനെ പിരിച്ചു വിടാനുള്ള അധികാരം നല്‍കുന്ന വ്യവസ്ഥകളും ഉണ്ട്.
ഈ വിശദീകരണങ്ങള്‍ ഉണ്ടെങ്കിലും ലോക്പാലിന്റെ വിമര്‍ശകര്‍ പറയുന്നത് ലോക്പാലിന്റെ യഥാര്‍ഥ ജുഡീഷ്യല്‍ അധികാരങ്ങള്‍ അതിന്റെ അന്വേഷണ അധികാരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവ്യക്തം ആണ് എന്നാണ്. ലോക്പാലിലെ അംഗങ്ങളും അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരും പോലീസുകാര്‍ ആയിരിക്കണമെന്ന് ബില്‍ ആവശ്യപ്പെടുന്നു. ബില്ലിനെ പിന്തുണയ്ക്കുന്നവരില്‍ ചിലരെങ്കിലും ലോക്പാലിനു ജുഡീഷ്യല്‍ അധികാരങ്ങള്‍ ഉണ്ട് എന്നത് നിഷേധിച്ചിട്ടുണ്ട് എങ്കിലും സര്‍ക്കാരും ചില വിമര്‍ശകരും അതിനു അര്‍ദ്ധ-ജുഡീഷ്യല്‍ അധികാരങ്ങള്‍ ഉള്ളതായി കരുതുന്നു.
ബില്ലില്‍ പറയുന്ന പ്രകാരം കോടതിയലക്ഷ്യത്തിന് ഒരു ഹൈകോടതിക്ക് ഉള്ള അധികാരങ്ങള്‍ ലോക്പാലിനുണ്ടാവും. കൂടാതെ ലോകപാലിന്റെ ഒരു നടപടിയെയോ തീരുമാനത്തേയോ കോടതില്‍ പോലും ചോദ്യം ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ബില്ലില്‍ വിചാരണ എങ്ങനെയായിരിക്കുമെന്ന് വ്യക്തത ഇല്ലാത്ത അവസരത്തില്‍ തന്നെ പ്രത്യേക കോടതികളും ജഡ്ജുമാരും ലോക്പാലിനു ആവശ്യമായി വരും. കൂടാതെ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുകയും വേണം. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ജുഡീഷ്യല്‍ മേല്നോട്ടമില്ലാത്ത, ഭരണഘടനയ്ക്ക് പുറത്തുള്ള, അന്വേഷണ-ജുഡീഷ്യല്‍ അധികാരങ്ങളുള്ള സാധാരണ കോടതിയില്‍ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത ഒരു സ്ഥാപനമായി മാറും ലോക്പാല്‍.
ഒരു പ്രധാന തര്‍ക്കവിഷയം ജുഡീഷ്യറിയേയും ഇന്ത്യന്‍ പ്രധാനമന്ത്രിയേയും ലോക്പാലിനു പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുമോ എന്നുള്ളതാണ്. ജോയിന്റ് പാനലില്‍ അന്നയുടെ നോമിനിയും പാനലിന്റെ കോ-ചെയര്‍മാനുമായ ജസ്റ്റിസ് വര്‍മ്മ പറയുന്നത് പ്രധാനമന്ത്രിയെയും ഉയര്‍ന്ന തലത്തിലെ ജുഡീഷ്യറിയേയും ലോക്പാലിനു കീഴില്‍ കൊണ്ട് വരുന്നതിന് ഭരണഘടനയില്‍ തന്നെ തടസ്സങ്ങള്‍ ഉണ്ട് എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇതു ഭരണഘടനയുടെ അടിസ്ഥാന രൂപത്തെത്തന്നെ അട്ടിമറിക്കും. മാഗ്സസെ അവാര്‍ഡ് ജേതാവ് അരുണ റോയുടെ അഭിപ്രായത്തില്‍ 'ഭരണ സംവിധാനത്തിന് നെടുകെയും കുറുകെയും അധികാരപരിധി നല്‍കുന്നത് വളരെക്കൂടുതല്‍ അധികാരങ്ങള്‍ ഒരു പ്രത്യേക സ്ഥാപനത്തിന് ലഭിക്കുന്നതിനു ഇടയാക്കും. കൂടാതെ അമിതമായ ജോലിഭാരം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ദുഷ്കരമാക്കും.'
Saturday, August 20, 2011
Friday, August 19, 2011
സ : എം കെ പാന് ഥെ
ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനത്തിനും വിശിഷ്യാ ഇടതു പക്ഷ പ്രസ്ഥാനത്തിനും ഒരു തീരാ നഷ്ട്ടമാണ് സ : എം കെ പാന് ഥെയുടെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നത് . ഏഴ് പതിറ്റാണ്ടിലേറെ ക്കാലം നീണ്ടു നിന്ന ത്യാഗസുരഭിലവും സംശുദ്ധവുമായ ഒരു പൊതു ജീവിതത്തിനുടമ ആയിരുന്നു അദ്ദേഹം .
സങ്കീര്‍ണ്ണമായ സൈദ്ധാന്തിക വിഷയങ്ങള്‍ പോലും ഏതൊരു സാധാരണക്കാരനും മനസ്സില്‍ ആകുന്ന ഭാഷയില്‍ അവതരിപ്പിക്കുവാനുള്ള കഴിവ് ഏറെ അപാരമാണ് .
നിരന്തരമായ പോരാട്ടത്തിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത തൊഴിലവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കപ്പെടുന്ന നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ ഐക്യ നിര കെട്ടിപ്പടുക്കുന്നതില്‍ സ: പാന് ഥെ വഹിച്ച പങ്കു നിസ്തുലമാണ് .
ഏതൊരു പൊതു പ്രവര്‍ത്തകനും മാതൃക ആക്കുവാന്‍ കഴിയുന്ന അനുപമമായ ജീവിത ശൈലിക്ക് ഉടമ ആയിരുന്നു സ : എം കെ പാന് ഥെ
https://www.facebook.com/profile.php?id=100002656603381
Thursday, August 18, 2011
സ :കൃഷ്‌ണപിള്ള
" മതത്തിന് വേണ്ടി പുരോഹിതര്‍ അടികൂടട്ടെ
ചോറിനു വേണ്ടി തൊഴിലാളികള്‍ പൊരുതട്ടെ "
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ
സ്ഥാപകനേതാക്കളിലൊരാളായ സ.കൃഷ്‌ണപിള്ള
1948 ആഗസ്റ്റ് 19 ന് നമ്മെ വിട്ടുപിരിഞ്ഞു.
1937 ല്‍ കോഴിക്കോട്ട് രൂപീകരിച്ച ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി യൂണിറ്റിന്റെ
സെക്രട്ടറി സഖാവായിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ
സ്ഥാപക സെക്രട്ടറിയുമായിരുന്നു. ഒളിവ് ജീവിതത്തിനിടെ പാമ്പുകടിയേറ്റായിരുന്നു
സഖാവിന്‍െറ മരണം. അതുല്യമായ സംഘടന ശേഷിയും ഉറച്ച കമ്യൂണിസ്റ്റ് ബോധവും
സന്നദ്ധതയും മനുഷ്യസ്‌നേഹവും ധീരതയും സമ്മേളിച്ച അതുല്യ വ്യക്തിത്വമായിരുന്നു സ :കൃഷ്‌ണപിള്ളയുടേത്
സഖാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം രക്ത പുഷ്പാഞ്ജലികള്‍
Saturday, August 6, 2011
Subscribe to:
Posts (Atom)