Thursday, May 5, 2011

ഈ ദൈന്യതയ്ക്ക് എന്ന് അറുതി


 

Posted on: 25-Apr-2011 11:42 PM DESHABIMANI
പത്തനംതിട്ട: "കണ്ണുകീറാത്ത കുഞ്ഞിനെയാണ് കടിഞ്ഞൂല്‍ പ്രസവം ഫൗസിയയ്ക്ക് നല്‍കിയത്. കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ആശുപത്രിയിലായിരുന്നു പ്രസവം. ദിവസങ്ങള്‍ക്കകമുള്ള ഓപ്പറേഷനിലും ഫലമുണ്ടായില്ല. തലച്ചോറിനും ബുദ്ധിക്കും തീരെ വളര്‍ച്ചയില്ല. കണ്ണ് കാണില്ല. ചെവി കേള്‍ക്കില്ല. കശുവണ്ടിയുടെ രൂപമാണ് തലയ്ക്ക്. പകല്‍ മുഴുവന്‍ ഉറക്കമാണ്. രാത്രി ഉറങ്ങില്ല. ഇരുട്ടത്ത് എന്തൊക്കെയോ ശബ്ദമുണ്ടാക്കി നടക്കും. മാസം ആയിരം രൂപയോളം ചെലവാകും"". കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ഗ്രാമത്തിലെ ഫൗസിയയുടെയും ഓട്ടോ ഡ്രൈവര്‍ ഷെരീഫിന്റെയും മകന്‍ ഫായിസിന്റെ അവസ്ഥയാണിത്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനത്തിലേതാണ് ഈ വാചകം. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദൈന്യത വിവരിക്കുന്ന 18 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. തടിച്ചതലയും മെലിഞ്ഞ തടിയുമായി എഴുന്നേറ്റ് നടക്കാന്‍ കഴിയാതെ അമ്മയുടെ കൈകള്‍ പിടിച്ച് വലിക്കുന്ന കുട്ടി, സ്കൂളിലെ ഡസ്കില്‍ വച്ച പുസ്തകത്തില്‍ കാല് കൊണ്ട് അക്ഷരമെഴുതുന്ന വിദ്യാര്‍ഥി. ദുരന്തം വിതയ്ക്കുന്ന കീടനാശിനി നിരോധിക്കാത്ത അധികാരികളുടെ കണ്ണ് തുറപ്പിക്കും ഈ ചിത്രങ്ങള്‍. നമുക്കൊപ്പം വളരേണ്ട ഒരു പ്രദേശത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന നിലപാടുകള്‍ക്കെതിരെ ജനമനസാക്ഷിയുണര്‍ത്തുന്ന ചിത്രങ്ങള്‍ വിവിധ വ്യക്തികളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരില്‍ നിന്നുമാണ് സംഘടിപ്പിച്ചത്. ടൗണ്‍ഹാളില്‍ രാവിലെ 11ഓടെ ആരംഭിച്ച ചിത്ര പ്രദര്‍ശനം കാണാന്‍ ഏറെപ്പേരെത്തി.

No comments:

Post a Comment