Sunday, May 22, 2011

മന്ത്രിസഭയാകുംമുമ്പ് സമരം നടത്തേണ്ട സ്ഥിതി: പിണറായി



തിരു: പൂര്‍ണ മന്ത്രിസഭ അധികാരമേല്‍ക്കും മുമ്പ് അഴിമതിക്കെതിരെ സമരം നേരിടേണ്ടി വന്ന ആദ്യ മുഖ്യമന്ത്രിയെന്ന ബഹുമതി ഉമ്മന്‍ചാണ്ടിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു സര്‍ക്കാരും ചെയ്യാന്‍ പാടില്ലാത്ത അധാര്‍മിക നടപടികളാണ് ഈ സര്‍ക്കാരിന്റേത്. നിയമവാഴ്ചയോടുള്ള ഈ വെല്ലുവിളിക്ക് നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രി തന്നെയാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകതയെന്നും പിണറായി പറഞ്ഞു. നിയുക്ത മന്ത്രി അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസ് അട്ടിമറിക്കാനായി പുനരന്വേഷ്വണത്തിന് ഉത്തരവിട്ടതില്‍ പ്രതിഷേധിച്ച് വിജിലന്‍സ് ഡയറക്ടറേറ്റിലേക്ക് ഡിവൈഎഫ്ഐ സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. അടൂര്‍ പ്രകാശിനെതിരായ കേസ് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്ന് അദ്ദേഹം പോലും അവകാശപ്പെടില്ല. പ്രകാശിന്റെ അടുത്ത സഹപ്രവര്‍ത്തകനും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന എന്‍ കെ അബ്ദുറഹ്മാന്‍ തന്നെയാണ് പരാതി ഉന്നയിച്ചത്. റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കുന്നതില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് നടത്തിയതെന്ന് അബ്ദുറഹ്മാന്റെ വെളിപ്പെടുത്തലോടെയാണ് വ്യക്തമായത്. ടൈറ്റാനിയം സ്പോഞ്ച് കേസില്‍ 256 കോടി രൂപയുടെ അഴിമതി നടത്താന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നിര്‍ബന്ധിച്ചെന്നു പറഞ്ഞതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രനെ കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ പുറത്താക്കിയതുപോലെ അന്ന് എന്‍ കെ അബ്ദുറഹ്മാനെയും പുറത്താക്കിയിരുന്നു. കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന് അബ്ദുറഹ്മാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അതിന് കോണ്‍ഗ്രസ് നേതൃത്വം വച്ച ഉപാധിയാണ് അടൂര്‍ പ്രകാശിനെതിരായ ആക്ഷേപം പിന്‍വലിക്കണമെന്നത്. അബ്ദുറഹ്മാന്‍ അങ്ങനെയെടുത്ത ഒരു നിലപാടിന്റെ പേരില്‍ , അന്ന് വിജിലന്‍സിനു ലഭിച്ച നിയമോപദേശം ഒരുതരത്തിലും പുനരന്വേഷണം ആവശ്യമില്ലെന്നാണ്. ഇപ്പോള്‍ പുനരന്വേഷണം എങ്ങനെ വന്നു. അത് അടൂര്‍ പ്രകാശിനെ മന്ത്രിയാക്കാന്‍ എടുത്ത നടപടി മാത്രമാണ്. അതിന് വിജിലന്‍സ് ഡയറക്ടറില്‍ സമ്മര്‍ദം ചെലുത്തി. ഇങ്ങനെയൊരു അധഃപതനം വേണമോ എന്ന് വിജിലന്‍സ് ഡയറക്ടര്‍ ആലോചിക്കണമായിരുന്നു. ഇത്തരം വഴിവിട്ട നടപടികള്‍ക്കെതിരെ കടുത്ത ജാഗ്രത പുലര്‍ത്തണം. കൂടുതല്‍ ശക്തമായ പ്രക്ഷോഭം ആവശ്യമെങ്കില്‍ അതിനു തയ്യാറെടുക്കാനും പിണറായി ആഹ്വാനം ചെയ്തു.

Saturday, May 14, 2011

CARTOON

പെട്രോളിന്  വീണ്ടും 5 രൂപ കൂട്ടി 
ഇത്തരം ജനദ്രോഹ പരമായ നടപടികള്‍ അല്ലാതെ കാങ്ക്രസ്സുകാരില്‍ നിന്നും കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍

TINTU MON


പെട്രോള്‍ വര്‍ധിപ്പിച്ചതില്‍ ശക്തമായി പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ


തിരു: പെട്രോള്‍വില വര്‍ധിപ്പിച്ചതില്‍ ശക്തമായി പ്രതിഷേധിക്കാന്‍ ഡിവൈഎഫ്ഐ ആഹ്വാനംചെയ്തു. പെട്രോളിന് അഞ്ചുരൂപ വര്‍ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. കോണ്‍ഗ്രസിന്റെ കോര്‍പറേറ്റ് പ്രീണനനയം രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും. എണ്ണക്കമ്പനി മുതലാളിമാരുടെ കീശനിറയ്ക്കാന്‍ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും ദുരിതക്കയത്തിലേക്ക് വലിച്ചെറിയുകയാണ് കേന്ദ്രസര്‍ക്കാര്‍ . ജനങ്ങള്‍ വിലക്കയറ്റംമൂലമുണ്ടായ വറുതിയില്‍ ശ്വാസംമുട്ടുമ്പോള്‍ കോര്‍പറേറ്റ് തമ്പുരാക്കാന്മാരുടെ അടിമകളെപ്പോലെ പെരുമാറുന്ന കോണ്‍ഗ്രസ് ഭരണാധികാരികള്‍ നാടിന് അപമാനമാണെന്നും ടി വി രാജേഷ് പ്രസ്താവനയില്‍ പറഞ്ഞു.

CARTOON


Friday, May 13, 2011

tvr


സി.പി.എം ഏറ്റവും വലിയ ഒറ്റക്കക്ഷി

പൊതുവേ കേരള ജനതയ്ക്ക് ഭരണ പക്ഷത്തെ എതിര്‍ക്കുന്ന ഒരു പ്രവണതയാണ് ഉണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുമ്പോള്‍ ഭരണപക്ഷത്തോടുള്ള എതിര്‍പ്പ് വളരെ കുറവാണ്. ലഭിച്ച വോട്ടുകളുടെ ശതമാനം നോക്കുമ്പോള്‍ എതിര്‍ മുന്നണിയുമായി ഭരച്ച മുന്നണി ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായ മറ്റൊരുകാര്യം ജയിച്ച പാര്‍ട്ടികളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി സി.പി.എം ആണെന്നുള്ളത് വളരെ ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യമാണ്,..നേട്ടമാണ്. കേരള ചരിത്രത്തില്‍ ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് വിജയം ഭരിച്ച പാര്‍ട്ടിക്കുണ്ടായിട്ടില്ല...

കേരള നിയമസഭാ ഇലക്ഷന്‍ 2011

കേരള നിയമസഭാ ഇലക്ഷന്‍ 2011 : വിശദമായ റിസള്‍ട്ട് വിവരം (Pdf). മണ്ഡലങ്ങള്‍, സ്ഥാനാര്‍ഥികള്‍, ലഭിച്ച വോട്ടുകള്‍ എന്ന രീതിയില്‍.
വിവരങ്ങള്‍ക്ക് കടപ്പാട് : NIC വെബ്സൈറ്റ്.
താഴെയുള്ള ലിങ്കില്‍ ക്ലിക്കി ഡൌണ്‍ലോഡ് ചെയ്യാം....:-)
http://goo.gl/zXpWp

Thursday, May 5, 2011

പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടുന്നു , പ്രതിഷേധിക്കുക


ഈ ദൈന്യതയ്ക്ക് എന്ന് അറുതി


 

Posted on: 25-Apr-2011 11:42 PM DESHABIMANI
പത്തനംതിട്ട: "കണ്ണുകീറാത്ത കുഞ്ഞിനെയാണ് കടിഞ്ഞൂല്‍ പ്രസവം ഫൗസിയയ്ക്ക് നല്‍കിയത്. കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ആശുപത്രിയിലായിരുന്നു പ്രസവം. ദിവസങ്ങള്‍ക്കകമുള്ള ഓപ്പറേഷനിലും ഫലമുണ്ടായില്ല. തലച്ചോറിനും ബുദ്ധിക്കും തീരെ വളര്‍ച്ചയില്ല. കണ്ണ് കാണില്ല. ചെവി കേള്‍ക്കില്ല. കശുവണ്ടിയുടെ രൂപമാണ് തലയ്ക്ക്. പകല്‍ മുഴുവന്‍ ഉറക്കമാണ്. രാത്രി ഉറങ്ങില്ല. ഇരുട്ടത്ത് എന്തൊക്കെയോ ശബ്ദമുണ്ടാക്കി നടക്കും. മാസം ആയിരം രൂപയോളം ചെലവാകും"". കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ഗ്രാമത്തിലെ ഫൗസിയയുടെയും ഓട്ടോ ഡ്രൈവര്‍ ഷെരീഫിന്റെയും മകന്‍ ഫായിസിന്റെ അവസ്ഥയാണിത്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനത്തിലേതാണ് ഈ വാചകം. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദൈന്യത വിവരിക്കുന്ന 18 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. തടിച്ചതലയും മെലിഞ്ഞ തടിയുമായി എഴുന്നേറ്റ് നടക്കാന്‍ കഴിയാതെ അമ്മയുടെ കൈകള്‍ പിടിച്ച് വലിക്കുന്ന കുട്ടി, സ്കൂളിലെ ഡസ്കില്‍ വച്ച പുസ്തകത്തില്‍ കാല് കൊണ്ട് അക്ഷരമെഴുതുന്ന വിദ്യാര്‍ഥി. ദുരന്തം വിതയ്ക്കുന്ന കീടനാശിനി നിരോധിക്കാത്ത അധികാരികളുടെ കണ്ണ് തുറപ്പിക്കും ഈ ചിത്രങ്ങള്‍. നമുക്കൊപ്പം വളരേണ്ട ഒരു പ്രദേശത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന നിലപാടുകള്‍ക്കെതിരെ ജനമനസാക്ഷിയുണര്‍ത്തുന്ന ചിത്രങ്ങള്‍ വിവിധ വ്യക്തികളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരില്‍ നിന്നുമാണ് സംഘടിപ്പിച്ചത്. ടൗണ്‍ഹാളില്‍ രാവിലെ 11ഓടെ ആരംഭിച്ച ചിത്ര പ്രദര്‍ശനം കാണാന്‍ ഏറെപ്പേരെത്തി.

Sunday, May 1, 2011

ആദരാഞ്ജലികള്‍


എച്ച്ഐഎല്ലിലേക്ക് 4ന് യുവജനമാര്‍ച്ച്


കണ്ണൂര്‍ : ആഗോള നിരോധനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് (എച്ച്ഐഎല്‍) എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നാലിന് ഏലൂരിലെ എച്ച്ഐഎല്ലിലേക്ക് മാര്‍ച്ച് നടത്തും. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സയും രോഗബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസവും ഏറ്റെടുക്കുന്നതിന്് 8,9 തിയതികളില്‍ ഡിവൈഎഫ്ഐ സഹായനിധി സമാഹരിക്കുമെന്നും സംസ്ഥാനസെക്രട്ടറി ടി വി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടുദിവസം സംസ്ഥാന വ്യാപകമായി യുവജന സ്ക്വാഡുകള്‍ ഗൃഹസന്ദര്‍ശനം നടത്തി ഹുണ്ടികപ്പിരിവ് നടത്തും. സ്റ്റോക്ഹോം കണ്‍വന്‍ഷന്‍ ചേരുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ ചരടുവലി നടത്തിയ കേന്ദ്രസര്‍ക്കാര്‍ നിരുപാധികം മാപ്പുപറയണം. ഒരു രാഷ്ട്രീയ പാര്‍ടിയും നിരോധനത്തെ എതിര്‍ക്കാതിരുന്നിട്ടും ജനവികാരം മാനിക്കാത്ത കേരളത്തിലെ കേന്ദ്രമന്ത്രിമാരും തെറ്റ് ഏറ്റുപറയണം. ഇളവുകള്‍ക്കായല്ല, സമ്പൂര്‍ണ നിരോധനത്തിനാണ് ഇന്ത്യ നിലപാട് എടുക്കേണ്ടത്. നിരോധന വ്യവസ്ഥകളില്‍ വെള്ളംചേര്‍ക്കാനുള്ള ശ്രമം ഇനിയുമുണ്ടാകും. അതുകൊണ്ട് അടിയന്തര പ്രാധാന്യത്തോടെ നിരോധനം പ്രാബല്യത്തില്‍ കൊണ്ടുവരണം. എന്‍ഡോസള്‍ഫാനെതിരായ പൊതുതാല്‍പര്യഹര്‍ജിയില്‍ കക്ഷിചേരാനുള്ള യൂത്ത്കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ തീരുമാനം വൈകിയുദിച്ച വിവേകമാണെങ്കിലും സ്വാഗതാര്‍ഹമാണ്. നിരോധനം പൂര്‍ണമാകുന്നതുവരെ ഡിവൈഎഫ്ഐ നിയമ പോരാട്ടം തുടരും. എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരില്‍നിന്നും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള കുറ്റക്കാരില്‍നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യത്തിനാണ് ഇനി ഊന്നല്‍ നല്‍കുക. ദുരിതബാധിതര്‍ക്ക് പെന്‍ഷന്‍ , ചികിത്സ തുടങ്ങിയവയില്‍ സമഗ്ര പാക്കേജ് ഉണ്ടാകണം. കാസര്‍കോട് ഇവര്‍ക്ക് പ്രത്യേക ആശുപത്രിയും സ്കൂളും ആരംഭിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം എ എന്‍ ഷംസീറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു