Wednesday, April 27, 2011


" കില്ലര്‍ കീട നാശിനി " എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുക 
ടി വി രാജേഷ്‌  : ഡി വൈ എഫ് ഐ  സംസ്ഥാന സെക്രട്ടറി
   ജീവ ജാലങ്ങളെയും പരിസ്ഥിതിയെയും അത്യന്തം വിനാശകരമായി ബാധിക്കുന്ന എന്‍ഡോ സള്‍ഫാന്‍ എന്ന മാരക കീട നാശിനി നിരോധിക്കണം എന്നു ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന പ്രക്ഷോഭം ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള ധാര്‍മ്മിക സമരമാണ് .
  രു പ്രദേശത്തെ ജനങ്ങളുടെ ആകെ ആരോഗ്യത്തെ പൂര്‍ണ്ണമായും തകര്‍ത്തു ജീവച്ഛവങ്ങള്‍ ആക്കി മാറ്റിയ എന്‍ഡോ സള്‍ഫാനു വേണ്ടി വാദമുയര്‍ത്തുന്ന  കേന്ദ്ര ഭരണാധികാരികള്‍ ആരുടെ പക്ഷത്ത്  ? നൂറു  കണക്കിനാളുകള്‍  അകാലത്തില്‍ മരിച്ചു വീഴുകയും ആയിരക്കണക്കിനാളുകള്‍ അതീവ മാരകമായ അസുഖം ബാധിച്ചു മരിച്ചു ജീവിക്കുകയും ചെയ്യുന്ന ഹൃദയഭേദകമായ  കാഴ്ച കണ്ടിട്ടും ഈ " കില്ലര്‍ കീട നാശിനി " ക്കു വേണ്ടി  കേന്ദ്ര ഭരണാധികാരികള്‍ കോര്‍പ്പറേറ്റുകളുടെ  ലാഭക്കൊതിക്ക് മുന്‍പില്‍ സാഷ്ടാഗം  മുട്ട് കുത്തുകയാണ് ചെയ്തത് .
എന്‍ഡോ സള്‍ഫാന്‍ ആദ്യമായി ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്ത അമേരിക്കയും 27 യൂറോപ്യന്‍ രാജ്യങ്ങളും  ഉള്‍പ്പെടെ 60 രാജ്യങ്ങള്‍ ആഗോള നിരോധനത്തെ ശക്തമായി അനുകൂലിച്ചിട്ട്‌  പോലും അന്താരാഷ്ട്ര വേദികളില്‍ എന്‍ഡോ സള്‍ഫാനു വേണ്ടി  ലോബിയിംഗ് നടത്തുന്ന നാണം കെട്ട കേന്ദ്ര ഭരണാധികാരികള്‍ ഈ രാജ്യത്തിന്റെ എല്ലാ ചൈതന്യവും നന്മയും കളഞ്ഞു കുളിക്കുകയാണ് ചെയ്തത്

  ജൈവ പ്രകൃതി വിഷമയമാകാതിരിക്കാന്‍   ജനങ്ങള്‍ പുഴുക്കളെ പോലെ ചത്തു വീഴാതിരിക്കാന്‍ നാം സന്ധിയില്ലാ  സമരം ഉയര്‍ത്തി കൊണ്ട് വന്നേ മതിയാകൂ . ഇന്ത്യയെന്നാല്‍ ശത കോടീശ്വരന്‍മ്മാര്‍ മാത്രം ഉള്ളതാണ് എന്ന് ധരിച്ചുവശായ  കേന്ദ്ര ഭരണാധികാരികള്‍ക്കെതിരെ ഈ രാജ്യത്തിലെ ജനങ്ങളുടെ സംഘടിത ശക്തിയുടെ കരുത്ത് അറിയിക്കണം.

  ദുരന്ത ബാധിതര്‍ക്കായി സഹായ ഹസ്തം നീട്ടാന്‍ വൈമനസ്യം  പ്രകടിപ്പിക്കുന്നവര്‍ കോര്‍പ്പറേറ്റുകളുടെ  ലാഭം പെരുപ്പിക്കാന്‍ കാണിക്കുന്ന അമിത വ്യഗ്രത കണ്ടില്ലെന്നു നടിക്കാന്‍ ദേശസ്നേഹി  ആയ ഒരു  പൗരന്  എങ്ങനെ കഴിയും ? .

   ഭീകരമായ ദുരിതം പേറുന്ന കാസര്‍കോട്ടെ   ജനങ്ങള്‍ അവര്‍ ഒറ്റയ്ക്ക് അല്ല എന്നും അവരുടെ പിന്നില്‍ ലോക ജനതയാകെ ഉണ്ടെന്നും ലോകത്ത് ഒരു മനുഷ്യരുടെയും ജീവിതത്തിനു മേല്‍ കൈ വെയ്ക്കാന്‍ ഒരു കോര്‍പ്പറേറ്റു കഴുകന്‍ മ്മാരെയും അനുവദിക്കുകയില്ല എന്നും ഉറക്കെ.... ഉറക്കെ പ്രഖ്യാപിക്കാനും എല്ലാ ജീവ ജലങ്ങള്‍ക്കും ഒരു പോലെ അവകാശപ്പെട്ട മണ്ണും വിണ്ണും ജലാശയങ്ങളും വിഷമയമാകാതിരിക്കുന്നതിനും പ്രതിബദ്ധതയുള്ള മനുഷ്യരാകെ എല്ലാം മറന്നു ഒന്നിക്കേണ്ട സമയമാണിത് . 
    ളുകള്‍ മാരക രോഗം പിടിപെട്ടു നട്ടം തിരിയുമ്പോഴും  അകാലത്തില്‍ മരിച്ചു വീഴുമ്പോഴും ഇതൊന്നും കാണാതെയിരുന്നു  " തെളിവില്ല ... തെളിവില്ല, തെളിവ് വേണം ..തെളിവ് വേണം  "  എന്ന് പറയുന്ന പ്രധാന മന്ത്രി ശ്രീ . മന്‍ മോഹന്‍ സിങ്ങിനോടും കേന്ദ്ര മന്ത്രിമാരോടും ഒന്നേ പറയാനുള്ളൂ ഞങ്ങള്‍വെറും മരക്കുറ്റികള്‍ അല്ല.
  ഹജീവിയുടെ വേദനയും നൊമ്പരവും തിരിച്ചറിയുന്നവര്‍ സ്വന്തം വേദനയേക്കാള്‍  മറ്റുള്ളവരുടെ വേദനയില്‍ നീറുന്നവരാണ് .
 ജനങ്ങളെ മറന്നു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ  ധിക്കാരത്തിന് എതിരെയുള്ള  വിശുദ്ധ യുദ്ധത്തില്‍ നിലകൊള്ളുന്നത്  ഭാവി തലമുറയ്ക്ക് കൂടി വേണ്ടിയാണ് .

ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ബ്ലോഗിന് വേണ്ടി സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്‌  നല്‍കിയ ലേഖനം

No comments:

Post a Comment