എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം കനക്കുന്നു. കേരളം ഒറ്റക്കെട്ടായി ഈ ആവശ്യത്തിനുപിന്നില്‍ അണിനിരക്കുകയാണ്. കേന്ദ്രമനുഷ്യാവകാശ കമീഷന്‍ ആവശ്യപ്പെട്ടിട്ടും മാരക കീടനാശിനി നിരോധിക്കാന്‍ കൂട്ടാക്കാത്ത കേന്ദ്രനിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്. സ്റ്റോക്ഹോം കണ്‍വെന്‍ഷനില്‍ നിരോധത്തിനു അനുകൂലമായി ഇന്ത്യ വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കാസര്‍കോട് നിന്നാംഭിച്ച സമരം ഇതനികം ലോക ശ്രദ്ധയിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. മനുഷ്യരാശിയുടെ നിലനില്‍പിന് വേണ്ടിയുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഇതിനെ ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് അവഹേളിക്കാനാണ് കേന്ദ്രഭരണാധികാരികളും എന്‍ഡോസള്‍ഫാന്‍ ലോബിയും ശ്രമിക്കുന്നത്. എന്നാല്‍ ദുരന്തം നേരിട്ട് അനുഭവിക്കുന്ന ജനതയുടെ ചെറുത്തുനില്‍പ്പ് ഒരിക്കലും പരാജയപ്പെടില്ലെന്ന പ്രഖ്യാപനമായി മാറുകയാണ് സമരത്തിലേക്ക് ഓരോദിവസവും കൂടുതല്‍ ജന വിഭാഗങ്ങള്‍ കടന്നുവരുന്നത്.
അയ്യായിരത്തോളം ആളുകളെ മാറാരോഗികളും ആയിരത്തോളം ആളുകളുടെ മരണത്തിനുമിടയാക്കിയ കീടനാശിനി നിരോധിക്കാന്‍ തയ്യാറാകാത്ത കേന്ദ്രനിലപാട് മനുഷ്യത്വരഹിതമാണ്. ഇതിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ മുഴുവനാളുകളും അണിനിരക്കണം.
No comments:
Post a Comment