ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്
Friday, April 29, 2011
നമുക്ക് ഇത് അഭിമാന നിമിഷം
നമുക്ക് ഇത് അഭിമാന നിമിഷം
എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു
കേരള ജനതയുടെ വിജയം ഈ സമരത്തില്‍ പങ്കെടുത്ത എല്ലാ സഹോദരങ്ങളെയും ഇടതു നെഞ്ചോടു ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു.
കേരള ജനതയുടെ വിജയം ഈ സമരത്തില്‍ പങ്കെടുത്ത എല്ലാ സഹോദരങ്ങളെയും ഇടതു നെഞ്ചോടു ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു.
.പ്രതിഷേധത്തിന്റെ ചൂണ്ടുവിരല്‍ ഉയര്‍ത്തിയ
കേരളത്തിലെ ഇടതുപക്ഷത്തിന്റെ കൂടി വിജയമാണിത്.കുത്തകകളുടെ ലാഭക്കൊതിക്കായി ജനങ്ങളെ മറന്ന കേന്ദ്ര സര്‍ക്കാരിനു ഇത് തിരിച്ചടികളുടെ കാലം... ജനകീയ സമരം വിജയിച്ചു...
സമരസഖാക്കള്‍ക്ക് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍...
************************************
ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി
വലിയ വലിയ മാറ്റങ്ങള്‍.......
കേരളം കഴിഞ്ഞ ഒരാഴ്ചയായി കടന്നുപോയ ദിനങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഓര്‍മവരുന്നത് മഹാകവി വള്ളത്തോളിന്റെ ഒരു വരി ആണ് " കേരളം എന്ന് കേട്ടാലോ തിളക്കണം ചോര നരമുകളില്‍ ".
വി എസ് എന്ന നമ്മുടെ മുഖ്യമന്ത്രി നമ്മോടൊപ്പം നിന്ന് കാസര്‍ഗോഡ് ജനതയ്ക്ക് വേണ്ട ഉപവാസം നടത്തുകയും അത് ലോകത്തിലെ 43 രാജ്യങ്ങളിലെ പിന്തുണ ലഭിക്കുകയും ചെയ്ത കാര്യങ്ങളില്‍ ഓരോ മലയാളിക്കും അഭിമാനിയ്യ്ക്കാന്‍ ഉള്ള ഒരു പാട് കാര്യങ്ങളുണ്ട്....
എന്‍ഡോസള്‍ഫാന്‍ അനുകൂലമായി നമ്മുടെ കേന്ദ്ര സര്‍ക്കാരും കേരളത്തിലെ ഉമ്മന്‍ ചാണ്ടിം ചെന്നിത്തലയും എടുത്ത തീരുമാനങ്ങളും അതില്‍ കോണ്‍ഗ്രസ് ഇലെ വി എം സുധീരന്‍ ഒഴികെ ഉള്ള കോണ്‍ഗ്രസ് കാര്‍ ഉറച്ചു നിന്നത് ഒക്കെ നമ്മള്‍ കണ്ടതാണ്.........
ഒരു MLA പോലുമില്ലാത്ത B J P യും 90 അതികം MLA ഉള്ള LDF ഉം ഇതില്‍ മുക്യാണ് പിന്തുണയുമായി എത്തിയപ്പോള്‍ ഒരു പ്രത്യയ ശാസ്ത്രത്തിന്റെ പിന്തുണ പോലും അവകാശപ്പെടാനില്ലാത്തതും നെഹ്രുവിന്റെ കാലം മുതല്‍ ഇന്ത്യയ്ക്ക് അല്ലങ്കില്‍ ഇന്ത്യന്‍ ജനങ്ങളുടെ താല്പര്യത്തിനെതിരെ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് അവരുടെ പാരമ്പര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച്.....1947 ഇല്‍ മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് വിട്ടപ്പോള്‍ തന്നെ അത് ക്ഷയിച്ചു എന്ന് ഒരിക്കല്‍ കൂടി തെളിവായി എന്‍ഡോസള്‍ഫാന്‍ ഇഷ്യൂ......
എന്തിനും ഏതിനും പറന്നു വരുന്ന രാഹുല്‍ ഗാന്ധി എന്ന "അമുല്‍ ബേബി" ക്ക് ഇപ്പോള്‍ ഇതൊന്നും നോക്കണോ കേള്‍ക്കണോ പറ്റാത്ത അവസ്ഥയിലുമായി പോയി...... കാരണം പുള്ളിക്കാരന് യു ഡി എഫ് ഇലെ സ്ത്രീ പീഡനവും അഴിമതിയും ആയി വിഷയങ്ങളുമായി വന്ന പ്രശ്നങ്ങള്‍ പോലും തീര്‍പ്പാക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.......
എന്തൊക്കെ ആയാലും LDF പ്രഖ്യാപിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്മയ്ക്ക്....കോണ്‍ഗ്രെസ്സിന്റെ യും കേന്ദ്ര സര്‍ക്കാരിന്റെ യും പിന്തുണ ലഭിച്ചില്ലേലും നമ്മള്‍ക്ക് മറ്റു രാജ്യങ്ങളുടെ പിന്തുണ ലഭിച്ചതില്‍ ഓരോ കേരളീയനും ഇന്ത്യക്കാരനും അഭിമാനിയ്ക്കാം...............
Thursday, April 28, 2011
എന്‍ഡോ സള്‍ഫാന്‍ നിരോധിക്കണം
" മനുഷ്യര്‍ക്ക് ദോഷം വരുന്നതെന്തും അത് നിയമം ആണെങ്കില്‍ കൂടിയും മാറ്റണം . വായുവും വെള്ളവും മണ്ണും ആരുടേയും ഔദാര്യമല്ല. അത് പ്രകൃതിയില്‍ ഉള്ള എല്ലാ ജീവജാലങ്ങളുടെയും അവകാശമാണ് . അതിനെ മലിനമാക്കുന്ന എന്‍ഡോ സള്‍ഫാന്‍ പോലുള്ള എല്ലാ കീട നാശിനികളും നിരോധിക്കപ്പെടേണ്ടതാണ് "
http://dyfiptadc.blogspot.com/
മാമുക്കോയ , നടന്‍
ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ബ്ലോഗിനായി നല്‍കിയ സന്ദേശം http://dyfiptadc.blogspot.com/
Wednesday, April 27, 2011
" കില്ലര്‍ കീട നാശിനി " എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുക
ടി വി രാജേഷ് : ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി
ജീവ ജാലങ്ങളെയും പരിസ്ഥിതിയെയും അത്യന്തം വിനാശകരമായി ബാധിക്കുന്ന എന്‍ഡോ സള്‍ഫാന്‍ എന്ന മാരക കീട നാശിനി നിരോധിക്കണം എന്നു ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന പ്രക്ഷോഭം ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള ധാര്‍മ്മിക സമരമാണ് . ഒരു പ്രദേശത്തെ ജനങ്ങളുടെ ആകെ ആരോഗ്യത്തെ പൂര്‍ണ്ണമായും തകര്‍ത്തു ജീവച്ഛവങ്ങള്‍ ആക്കി മാറ്റിയ എന്‍ഡോ സള്‍ഫാനു വേണ്ടി വാദമുയര്‍ത്തുന്ന കേന്ദ്ര ഭരണാധികാരികള്‍ ആരുടെ പക്ഷത്ത് ? നൂറു കണക്കിനാളുകള്‍ അകാലത്തില്‍ മരിച്ചു വീഴുകയും ആയിരക്കണക്കിനാളുകള്‍ അതീവ മാരകമായ അസുഖം ബാധിച്ചു മരിച്ചു ജീവിക്കുകയും ചെയ്യുന്ന ഹൃദയഭേദകമായ കാഴ്ച കണ്ടിട്ടും ഈ " കില്ലര്‍ കീട നാശിനി " ക്കു വേണ്ടി കേന്ദ്ര ഭരണാധികാരികള്‍ കോര്‍പ്പറേറ്റുകളുടെ ലാഭക്കൊതിക്ക് മുന്‍പില്‍ സാഷ്ടാഗം മുട്ട് കുത്തുകയാണ് ചെയ്തത് .
എന്‍ഡോ സള്‍ഫാന്‍ ആദ്യമായി ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്ത അമേരിക്കയും 27 യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ 60 രാജ്യങ്ങള്‍ ആഗോള നിരോധനത്തെ ശക്തമായി അനുകൂലിച്ചിട്ട് പോലും അന്താരാഷ്ട്ര വേദികളില്‍ എന്‍ഡോ സള്‍ഫാനു വേണ്ടി ലോബിയിംഗ് നടത്തുന്ന നാണം കെട്ട കേന്ദ്ര ഭരണാധികാരികള്‍ ഈ രാജ്യത്തിന്റെ എല്ലാ ചൈതന്യവും നന്മയും കളഞ്ഞു കുളിക്കുകയാണ് ചെയ്തത്
ജൈവ പ്രകൃതി വിഷമയമാകാതിരിക്കാന്‍ ജനങ്ങള്‍ പുഴുക്കളെ പോലെ ചത്തു വീഴാതിരിക്കാന്‍ നാം സന്ധിയില്ലാ സമരം ഉയര്‍ത്തി കൊണ്ട് വന്നേ മതിയാകൂ . ഇന്ത്യയെന്നാല്‍ ശത കോടീശ്വരന്‍മ്മാര്‍ മാത്രം ഉള്ളതാണ് എന്ന് ധരിച്ചുവശായ കേന്ദ്ര ഭരണാധികാരികള്‍ക്കെതിരെ ഈ രാജ്യത്തിലെ ജനങ്ങളുടെ സംഘടിത ശക്തിയുടെ കരുത്ത് അറിയിക്കണം.
ദുരന്ത ബാധിതര്‍ക്കായി സഹായ ഹസ്തം നീട്ടാന്‍ വൈമനസ്യം പ്രകടിപ്പിക്കുന്നവര്‍ കോര്‍പ്പറേറ്റുകളുടെ ലാഭം പെരുപ്പിക്കാന്‍ കാണിക്കുന്ന അമിത വ്യഗ്രത കണ്ടില്ലെന്നു നടിക്കാന്‍ ദേശസ്നേഹി ആയ ഒരു പൗരന് എങ്ങനെ കഴിയും ? .
ഭീകരമായ ദുരിതം പേറുന്ന കാസര്‍കോട്ടെ ജനങ്ങള്‍ അവര്‍ ഒറ്റയ്ക്ക് അല്ല എന്നും അവരുടെ പിന്നില്‍ ലോക ജനതയാകെ ഉണ്ടെന്നും ലോകത്ത് ഒരു മനുഷ്യരുടെയും ജീവിതത്തിനു മേല്‍ കൈ വെയ്ക്കാന്‍ ഒരു കോര്‍പ്പറേറ്റു കഴുകന്‍ മ്മാരെയും അനുവദിക്കുകയില്ല എന്നും ഉറക്കെ.... ഉറക്കെ പ്രഖ്യാപിക്കാനും എല്ലാ ജീവ ജലങ്ങള്‍ക്കും ഒരു പോലെ അവകാശപ്പെട്ട മണ്ണും വിണ്ണും ജലാശയങ്ങളും വിഷമയമാകാതിരിക്കുന്നതിനും പ്രതിബദ്ധതയുള്ള മനുഷ്യരാകെ എല്ലാം മറന്നു ഒന്നിക്കേണ്ട സമയമാണിത് .
ആളുകള്‍ മാരക രോഗം പിടിപെട്ടു നട്ടം തിരിയുമ്പോഴും അകാലത്തില്‍ മരിച്ചു വീഴുമ്പോഴും ഇതൊന്നും കാണാതെയിരുന്നു " തെളിവില്ല ... തെളിവില്ല, തെളിവ് വേണം ..തെളിവ് വേണം " എന്ന് പറയുന്ന പ്രധാന മന്ത്രി ശ്രീ . മന്‍ മോഹന്‍ സിങ്ങിനോടും കേന്ദ്ര മന്ത്രിമാരോടും ഒന്നേ പറയാനുള്ളൂ ഞങ്ങള്‍വെറും മരക്കുറ്റികള്‍ അല്ല.
സഹജീവിയുടെ വേദനയും നൊമ്പരവും തിരിച്ചറിയുന്നവര്‍ സ്വന്തം വേദനയേക്കാള്‍ മറ്റുള്ളവരുടെ വേദനയില്‍ നീറുന്നവരാണ് .
ജനങ്ങളെ മറന്നു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ധിക്കാരത്തിന് എതിരെയുള്ള വിശുദ്ധ യുദ്ധത്തില്‍ നിലകൊള്ളുന്നത് ഭാവി തലമുറയ്ക്ക് കൂടി വേണ്ടിയാണ് .
ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ബ്ലോഗിന് വേണ്ടി സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് നല്‍കിയ ലേഖനം
Tuesday, April 26, 2011
BAN ENDOSULAFN
എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ പരിപാടിയില്‍ സ്വാഗതം : എന്‍ സജികുമാര്‍ , ജില്ല സെക്രട്ടറി
എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ പരിപാടിയില്‍ ഉത്ഘാടനം : സുജ സൂസന്‍ ജോര്‍ജ് ഒപ്പ് ശേഖരണം ഉത്ഘാടനം : അഡ്വ : അനന്ത ഗോപന്‍
സുജ സൂസന്‍ ജോര്‍ജ് ഒപ്പ് രേഖപ്പെടുത്തുന്നു
ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് : എന്‍ സജി കുമാര്‍ ജെനു മാത്യു തിരുവല്ല
ചിത്ര പ്രദര്‍ശനം
ചിത്ര പ്രദര്‍ശനം
ചിത്ര പ്രദര്‍ശനം
പേന വഴങ്ങി തുടങ്ങിയിട്ടില്ല എന്നാലും ഒരു കുഞ്ഞു പ്രതിഷേധം
പ്രതിഷേധാഗ്നി
അമ്മേ...... ഞാനും കൂടി
പോവല്ലേ ... ഞാനും കൂടി പ്രതിഷേധിക്കട്ടെ .........
ആദ്യം അമ്മയുടെ സാരി തുമ്പില്‍
ശക്തമായ പ്രതിഷേധം ..........
വിദ്യാര്‍ഥി കൂട്ടായ്മ
പുരോഹിതന്റെ പ്രതിഷേധം
ലോട്ടറി വില്കുന്ന സാധാരണക്കാരന്‍
Friday, April 22, 2011
ഉയരണം ജനകീയ കൂട്ടായ്മ :: അഡ്വ : മുഹമ്മദ് റിയാസ്
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം കനക്കുന്നു. കേരളം ഒറ്റക്കെട്ടായി ഈ ആവശ്യത്തിനുപിന്നില്‍ അണിനിരക്കുകയാണ്. കേന്ദ്രമനുഷ്യാവകാശ കമീഷന്‍ ആവശ്യപ്പെട്ടിട്ടും മാരക കീടനാശിനി നിരോധിക്കാന്‍ കൂട്ടാക്കാത്ത കേന്ദ്രനിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്. സ്റ്റോക്ഹോം കണ്‍വെന്‍ഷനില്‍ നിരോധത്തിനു അനുകൂലമായി ഇന്ത്യ വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കാസര്‍കോട് നിന്നാംഭിച്ച സമരം ഇതനികം ലോക ശ്രദ്ധയിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. മനുഷ്യരാശിയുടെ നിലനില്‍പിന് വേണ്ടിയുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഇതിനെ ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് അവഹേളിക്കാനാണ് കേന്ദ്രഭരണാധികാരികളും എന്‍ഡോസള്‍ഫാന്‍ ലോബിയും ശ്രമിക്കുന്നത്. എന്നാല്‍ ദുരന്തം നേരിട്ട് അനുഭവിക്കുന്ന ജനതയുടെ ചെറുത്തുനില്‍പ്പ് ഒരിക്കലും പരാജയപ്പെടില്ലെന്ന പ്രഖ്യാപനമായി മാറുകയാണ് സമരത്തിലേക്ക് ഓരോദിവസവും കൂടുതല്‍ ജന വിഭാഗങ്ങള്‍ കടന്നുവരുന്നത്.
അയ്യായിരത്തോളം ആളുകളെ മാറാരോഗികളും ആയിരത്തോളം ആളുകളുടെ മരണത്തിനുമിടയാക്കിയ കീടനാശിനി നിരോധിക്കാന്‍ തയ്യാറാകാത്ത കേന്ദ്രനിലപാട് മനുഷ്യത്വരഹിതമാണ്. ഇതിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ മുഴുവനാളുകളും അണിനിരക്കണം.
Thursday, April 21, 2011
ഈ വ്യക്തിയെ കണ്ടില്ലെന്നു നടിക്കരുത്...
ഒരു പക്ഷെ നമ്മള് ഇതൊക്കെ മൈന്‍ഡ് ചെയ്തില്ലെന്ന് വരാം .....പക്ഷെ ക്യു നിന്ന് വോട്ട് ചെയ്യാന്‍ സമയം ഇല്ലാത്ത അത്രയും തിരക്ക് പിടിച്ച നടിയും അവരെ സപ്പോര്‍ട്ട് ചെയ്യുന്നവരും ഈ ക്യൂവില് നില്ക്കുന്ന വ്യക്തിയെ കണ്ടില്ലെന്നു നടിക്കരുതെന്ന് ഒരു അപേക്ഷയുണ്ട് ."He is the real model for us..Respect him for respect our nation and our rules.....Lesson for some of the "VIP"'s...
BAN ENDOSULAFN
ദുരന്തത്തിന്റെ ദൂരയാത്രകള്‍
കശുമാവിന്‍തോട്ടങ്ങളും ഇടയ്ക്കുള്ള വീടുകളും വിജനമായ പാറനപ്രദേശങ്ങളും കടന്ന് നീങ്ങവെയാണ് മുഹമ്മദ് റഫീഖിനെ (12) കാണുന്നത്. ക്രച്ചസില്‍ നടക്കുന്ന റഫീഖിന്റെ വീട് തൊട്ടടുത്താണ്.
റഫീഖിന്റെ കഥ ഇങ്ങനെ: ചെങ്ങളായി പഞ്ചായത്തിലെ പുണ്ടൂര്‍കോടിമൂല ഒരു പ്ലാന്റേഷന്‍ ഏരിയയാണ്. ഉമ്മ ഫാത്തിമത്ത് സുഹറ. ഉപ്പ കൂലിപ്പണിക്കാരനായ മൊയ്തീന്‍. മൊയ്തീന്റെ വീടാണ് പുണ്ടൂര്‍കോടിമൂലയിലുള്ളത്.
അഞ്ചാംക്ലാസു മുതലാണ് റഫീഖിന് കാലുവേദന തുടങ്ങിയത്. പിന്നീട് വലിഞ്ഞ് നടക്കാന്‍ തുടങ്ങി. കുറേക്കാലം ആശുപത്രിയില്‍ കിടന്നു. കാസര്‍കോട് ഡോ. രാജയുടെ കീഴില്‍ ഒരു ശസ്ത്രക്രിയയും കഴിഞ്ഞു. രോഗം എന്താണെന്നു മാത്രം വ്യക്തമായില്ല. ഒരു വര്‍ഷമായി കുട്ടി സ്‌കൂളില്‍ പോകുന്നില്ല.
വിഷംതീണ്ടിയ ഗ്രാമങ്ങളിലൂടെയുള്ള യാത്രകളില്‍ എത്രയോ നിഷ്‌കളങ്കരായ മനുഷ്യരെ കണ്ടുമുട്ടുന്നു. അവര്‍ കടന്നുപോകുന്ന ദുരന്തത്തെക്കുറിച്ചറിവില്ലാത്ത പാവങ്ങള്‍. ഈ യാത്രയില്‍ അത്തരക്കാരുടെ പട്ടികയിലേക്ക് കുറിച്ചിടാന്‍ ഒരു ബാലന്റെ പേരുകൂടി.'മുതലപ്പാറയിലെ ജീവിതം
ബോവിക്കാനത്തുള്ള മുതലപ്പാറ എസ്.ഇ.എസ്.ടി. കോളനിയിലാണ് സുജാതയുടെ വീട്. ജയന്തിയുടെ നാലു മക്കളില്‍ മൂത്തവള്‍. എഴുന്നേറ്റ് നില്ക്കാനോ നടക്കാനോ വയ്യ. കൂലിപ്പണി ചെയ്താണ് കുടുംബം പുലരുന്നത്.
ഏക്കറുകളോളം പരന്നുകിടക്കുന്ന കുന്നിന്‍പുറമാണ് മുതലപ്പാറ. കണ്ണെത്താദൂരം പരന്നുകിടക്കുന്ന മഞ്ഞപ്പുല്ലുകൊണ്ട് മൂടിയ പാറപ്രദേശം. പട്ടികജാതിയില്‍പ്പെടുന്ന മൊകേരറാണ് കോളനിയിലെ അന്തേവാസികള്‍. കോളനി സ്ഥാപിച്ചിട്ട് 75 വര്‍ഷമായി. അത്രതന്നെ പ്രായമുണ്ട് കോളനിയിലെ പൊതുകിണറിനും.
''മരുന്നു തളിക്കുന്ന സമയത്ത് ഓലകൊണ്ട് മൂടിവെക്കും. എന്നിട്ട് എന്ത് കാര്യം?'' സുജാതയെ നോക്കി ഇളയച്ഛന്‍ ഐത്തപ്പന്‍ പറയുന്നു.
സുജാതയ്ക്ക് സര്‍ക്കാറില്‍നിന്ന് ആകെ കിട്ടുന്നത് വികലാംഗ പെന്‍ഷന്‍ മാത്രം.'
പൂത്തുമ്പി
മുഹമ്മദ് ഫായിസിന്റെ വീട്ടിനു മുന്നിലെ റോഡ് മുറിച്ചുകടന്നാല്‍ മുത്താടുക്കം അങ്കണവാടിയായി. അങ്കണവാടിയില്‍ പാറിനടക്കുന്ന പൂമ്പാറ്റകള്‍ക്കിടയില്‍ ആരെയും ആകര്‍ഷിക്കുന്ന ഓമനത്തമുള്ള മുഖമാണ് ഷഹാനയുടേത്. പഠനം അങ്കണവാടിയിലാണെങ്കിലും വയസ്സ് 8 ആയി. ശരീരത്തിന് ഒരു കൊച്ചുകുഞ്ഞിന്റെ പ്രകൃതം. എന്തു ചോദിച്ചാലും ഉത്തരം കുസൃതിയുള്ള ചിരി മാത്രം. കൂടുതല്‍ ചോദിച്ചാല്‍ അവള്‍ക്കുമാത്രം അറിയുന്ന ഭാഷയില്‍ മറുപടിതരും. ഫായിസിന്റെ വീടിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള അബ്ദുള്ളയുടെയും ബീബിയുടെയും അഞ്ചു മക്കളില്‍ ഇളയവളാണ് ഷഹാന.
ഷഹാനയെക്കുറിച്ച് അമ്മ പറയുന്നു: ''ഒരു സ്ഥലത്തും ഓള് അടങ്ങിയിരിക്കില്ല. വീട്ടിലെന്തെങ്കിലും വെച്ചാല്‍, മറ്റ് കുട്ടികളുടെ പുസ്തകമോ പെന്‍സിലോ, അവള്‍ക്കിഷ്ടമുള്ളതെന്തും ഒളിപ്പിച്ചുവെക്കും. അല്ലെങ്കില്‍ പുറത്തുകളയും. സ്‌കൂളില്‍ ഉച്ചവരെ അടങ്ങിയിരിക്കും. ഉച്ചയ്ക്കുശേഷം ഇരിക്കില്ല. കുപ്പായമിട്ടുകൊടുത്താല്‍ ഊരിക്കളയും. പ്രാഥമിക കാര്യങ്ങള്‍ക്കുപോലും പരസഹായം വേണം. പറഞ്ഞാല്‍ ഒന്നും അനുസരിക്കില്ല. മറുപടിയുമുണ്ടാകില്ല.'' ബീബി ഭാഗ്യവതിയാണ്. കാരണം ഷഹാന ആകെ വിളിക്കുന്നത് 'ഉമ്മ' എന്നു മാത്രമാണ്. അതിനുപോലും ഭാഗ്യമില്ലാത്ത നിര്‍ഭാഗ്യവതികളായ അമ്മമാരുടെ നാട്ടില്‍ ഭാഗ്യവതി.
ഷഹാനയ്ക്ക് സര്‍ക്കാറില്‍നിന്ന് കിട്ടുന്നത് മാസംതോറുമുള്ള വികലാംഗപെന്‍ഷന്‍ മാത്രം.'
ഷഹാനയുടെ അയല്‍വീട്ടിലെ കുട്ടിയാണ് അബു ഷാമില്‍. ഷഹാനയുടെ കളിക്കൂട്ടുകാരന്‍. ടിപ്പര്‍ലോറി ഡ്രൈവറായ മുഹമ്മദ്കുഞ്ഞിയുടെയും താഹിറയുടെയും രണ്ടു കുട്ടികളില്‍ മൂത്തവന്‍.
ജനിക്കുമ്പോഴേ ഷാമില്‍ ഹൃദ്‌രോഗിയായിരുന്നു. മൂന്നാമത്തെ വയസ്സില്‍ നാട്ടുകാരുടെ സഹായത്തോടെ ലക്ഷങ്ങള്‍ മുടക്കി ഒരു ഓപ്പറേഷന്‍ കഴിഞ്ഞു. മൂന്നുലക്ഷത്തോളം രൂപ ചെലവുവരുന്ന ഒരു ശസ്ത്രക്രിയകൂടി ഷാമിലിനു നടത്തണം. മിടുക്കനായ ഷാമില്‍ അങ്കണവാടിയില്‍ പഠിക്കുന്നു. നടക്കാനും ഓടാനും വിഷമമാണ്. എങ്കിലും ആരെയും മോഹിപ്പിക്കുന്ന പെരിയയിലെ മഞ്ഞപ്പുല്‍വിരിച്ച മൈതാനം അവന്റെ കാലുകള്‍ക്ക് ചിറകുനല്കും. ഷഹാനയുടെ കൂടെ അവനും പാറിനടക്കും. പ്രാര്‍ഥനയോടെ നോക്കിനില്ക്കാനേ നിര്‍ധനരായ ഈ ദമ്പതിമാര്‍ക്ക് പറ്റൂ.
പാട്ടുവറ്റിയ വാനമ്പാടി
മുളിയില്‍ പഞ്ചായത്തിലെ ബോവിക്കാനത്ത് മല്ലംപള്ളിക്ക് സമീപമുള്ള പ്ലാന്റേഷന്‍ ഏരിയയിലെ പാരമ്പര്യവൈദ്യനായ അബ്ദുള്‍ റഹ്മാന്റെ മൂത്ത മകളാണ് ഫാത്തിമ. അഞ്ചാമത്തെ വയസ്സില്‍ കുട്ടിക്ക് ഒരു പനി വന്നു. കേള്‍വിയും മിണ്ടാട്ടവും ഇല്ലാതായി. കുറേക്കാലം ബോധമില്ലാതെ കിടപ്പിലായിരുന്നു. ഇന്ന് പരസഹായമില്ലാതെ എഴുന്നേറ്റുനില്‍ക്കാനോ പ്രാഥമിക കാര്യങ്ങള്‍ ചെയ്യാനോ വയ്യ. ''ചെറുപ്പത്തില്‍ ചുറുചുറുക്കുള്ള കുട്ടിയായിരുന്നു അവള്‍. നന്നായി പാടും.'' ഉമ്മ ഫാത്തിമ ഓര്‍ക്കുന്നു.
ജുമാനയുടെ ചുണ്ടില്‍ ഇന്ന് പാട്ടില്ല. ഉമിനീരൊഴുകുന്ന വായില്‍നിന്ന് വരുന്നത് ആര്‍ക്കും മനസ്സിലാകാത്ത ചില അപസ്വരങ്ങള്‍.
എന്‍ഡോ സള്‍ഫാന്‍ വിരുദ്ധ കൂട്ടായ്മയില്‍ നമുക്കും അണിചേരാം ....
https://www.facebook.com/#!/
Subscribe to:
Posts (Atom)