Posted on: 11-Mar-2013 01:15 AM
കോഴഞ്ചേരി (അനീഷ് രാജന്‍ നഗര്‍): ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തി ആറന്മുളയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച വിമാനത്താവളത്തിന് അനുമതി നല്‍കരുതെന്ന് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഭൂമാഫിയയെ സംരക്ഷിക്കാനും സഹായിക്കാനും യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍ വില്ലേജുകളിലെ നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ്. യാഥാര്‍ഥ്യ ബോധമില്ലാത്ത അനുമതികള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം പുനഃപരിശോധിച്ച് ആറന്മുളയിലെ ബഹുജനങ്ങള്‍ നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇന്‍ഷുറന്‍സ്, പുത്തന്‍ തലമുറ ബാങ്കുകള്‍, ഐടി, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഐടി അധിഷ്ഠിത തൊഴിലിടങ്ങളിലെ ചൂഷണം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രണ്ടാം ദിവസമായ ഞായറാഴ്ച പ്രതിനിധി സമ്മേളനം തുടര്‍ന്നു. ചര്‍ച്ചയ്ക്ക് ജി കൃഷ്ണകുമാറും, കെ എസ് സുനില്‍കുമാറും മറുപടി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, ജോയിന്റ് സെക്രട്ടറി എ എം ഷംഷീര്‍ എന്നിവരും സംസാരിച്ചു.
No comments:
Post a Comment