Monday, March 18, 2013

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം കോഴഞ്ചേരിയില്‍ നാളെ തുടങ്ങും


പത്തനംതിട്ട: ഡിവൈഎഫ്ഐ 11-ാമത് ജില്ലാ സമ്മേളനം കോഴഞ്ചേരിയില്‍ വെള്ളിയാഴ്ച തുടങ്ങും. വൈകിട്ട് പി ഗോവിന്ദപിള്ള നഗറില്‍ (പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ്) ദീപശിഖ-കൊടിമര- പതാക ജാഥകള്‍ എത്തും. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ എ പത്മകുമാര്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ശനിയാഴ്ച അനീഷ് രാജന്‍ നഗറില്‍ (മാര്‍ത്തോമ്മ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി ആര്‍ പ്രദീപ് അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിക്കും. വിവിധ വര്‍ഗ-ബഹുജന സംഘടനാ ഭാരവാഹികള്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. വൈകിട്ട് നാലിന് പൂര്‍വകാല നേതൃസംഗമം നടക്കും. ഞായറാഴ്ച പ്രതിനിധി സമ്മേളനം തുടരും. ചര്‍ച്ചയും മറുപടിയും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കും. 11ന് വൈകിട്ട് യുവജനറാലിയോടും പൊതുയോഗത്തോടും കൂടി സമ്മേളനം സമാപിക്കും. പി ഗോവിന്ദപിള്ള നഗറില്‍ പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാര്‍, പ്രസിഡന്റ് പി ആര്‍ പ്രദീപ്, സ്വാഗതസംഘം കണ്‍വീനര്‍ പി ബി സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment