Monday, February 14, 2011

സംസ്ഥാന ബഡ്ജറ്റില്‍ പത്തനംതിട്ട ജില്ലക്ക് കോടികളുടെ വികസന പദ്ധതി


sabarimala-ayyappa-temple-photos-4.jpg
ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ  ആദ്യ ഘട്ടം മകരത്തിനു മുന്‍പ്  നടപ്പിലാക്കും . പമ്പയില്‍ ആംബുലന്‍സു കള്‍ക്ക് പോകാനായി പ്രത്യക പാത. നിലയ്ക്കലിനെ ബേസ്  ക്യാമ്പ്‌ ആയി വികസിപ്പിക്കും 15000 ത്തിലധികം വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സൌകര്യം ഒരുക്കും . വലിയ നടപന്തലിനു രണ്ടാം നില പണിയും . സന്നിധാനത്തില്‍ നിന്നും ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവര്‍ക്ക് പമ്പയിലേക്ക് മടങ്ങാന്‍ പ്രത്യേക പാത . നൂറു കോടി രൂപയാണ് ഇതിനായി മാറ്റി വെച്ചിരിക്കുന്നത് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതുമായി  ബന്ധപെട്ടു രാജു എബ്രഹാം എം എല്‍ എ സര്‍ക്കാരിനു പ്രത്യക നിവേദനം നല്‍കിയിരുന്നു .

തിരുവല്ലയില്‍ ബൈപാസ് എം സി റോഡിനു സമാന്തര പാതയും
ജില്ലയിലെ ഗതാഗത സൌകര്യം മെച്ചപെടുത്തുന്നതിനായി കോടികളുടെ പദ്ധതിയാണ്  പ്രഖ്യാപിച്ചിരിക്കുന്നത് . നേരിട്ടും അല്ലാതെയും ജില്ലയില്‍ കൂടി കടന്നു പോകുന്ന റോഡുകളുടെ നവീകരണവും നടക്കുന്നതോടെ ഗതാഗത മേഘലയില്‍ മുന്നേറ്റത്തിനു വഴി ഒരുങ്ങും .
road.jpg
സംസ്ഥാന ഹൈവേ യുടെ പുനരുദ്ധാരണ പദ്ധതിയില്‍
SH7 തിരുവല്ല - കോഴഞ്ചേരി - കുമ്പഴ പാത 30 KM,
SH9 കോട്ടയം- കോഴഞ്ചേരി  22.06 KM,
SH12 അമ്പലപ്പുഴ -തിരുവല്ല 27 KM ,
SH37 അടൂര്‍ -ശാസ്തംകോട്ട- ചവറ 40 KM പാതക്കും തുക വകയിരുത്തി .
സംസ്ഥാനത്തൊട്ടാകെ 765 കോടി വകയിരുത്തിയിട്ടുള്ള ജില്ലാ റോഡുകളുടെ വികസനത്തിനുള്ള പദ്ധതിയില്‍  തിരുവല്ല- മല്ലപ്പള്ളി പാത (14.1 കി മി ) അടൂര്‍ - കൈപ്പട്ടൂര്‍ (12 കി മി ) എന്നിവയും ഉള്‍പ്പെടുന്നു . അടൂര്‍ - കൈപ്പട്ടൂര്‍  പാതയുടെ വികസനത്തിനുള്ള സര്‍വ്വേ പൂര്‍ത്തിയായി . നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായി , ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ  അടൂര്‍ - കൈപ്പട്ടൂര്‍ പാതയുടെ വീതി കൂട്ടിയുള്ള വികസനമാണു നടക്കുക .
തിരുവല്ല ബൈപസ്സിന്റെ നിര്‍മ്മാണം കെ എസ് ടി പി ഏറ്റെടുക്കും

art-manikandan-punnakkal-mural-painting_small.jpg
ആറന്മുള വാസ്തു വിദ്യ ഗുരുകുലത്തിന്റെ വികസനത്തിന്‌ ഒരു കോടി രൂപ .
ഗുരുകുലത്തിന്റെ വികസനത്തിനായി  ജനുവരിയില്‍ നാല് ഏക്കര്‍ സ്ഥലം കൈമാറിയിരുന്നു . ആറന്മ്മുളയില്‍ സഹകരണ അക്കാദമിയുടെ ഉടമസ്ഥതയില്‍ ഉള്ള നാലേക്കര്‍  വിട്ടുകൊടുക്കാന്‍ മന്ത്രി  ജി സുധാകരന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും സാംസ്‌കാരിക മന്ത്രി എം എ ബേബിയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ ത്വരിതപ്പെടുത്തുകയും ചെയ്തതോടെ ആണ് ഈ സ്ഥലം ലഭ്യമായത് . ആസ്ഥാനം മന്ദിരം , ചുവര്‍  ചിത്ര  പെയിന്റിംഗ്   ഇന്‍സ്ടിറ്റൂറ്റ് , റീജിയണല്‍ ഡിസൈന്‍ സെന്റര്‍ , നാഷണല്‍ ആര്‍ക്കിടെക്ചറല്‍
മ്യൂസിയം എന്നിവ ഉള്‍പ്പെടുത്തും.

kerala_paadam_01.jpg

IMG_4848.jpg

സംഭരണ വിലയും നെല്‍ക്കര്‍ഷകരുടെ സന്തോഷവും ഇരട്ടിയായി നെല്ലിനു സംഭരണ വില ഉയര്‍ത്തിയതിനാല്‍ കര്‍ഷകരുടെ സന്തോഷം ഇരട്ടിയായി. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കൃഷി ഉപേക്ഷിച്ച കര്‍ഷകരെ പാടങ്ങളിലേക്ക് തിരിച്ചു കൊണ്ട് വന്നത് എല്‍ ഡി എഫ് സര്‍ക്കാരാണ് . യു ഡി എഫിന്റെ കാലത്ത് കിലോക്ക് ഏഴ് രൂപയില്‍ കിടന്ന നെല്ല് വില പടിപടിയായി ഉയര്‍ത്തി പതിനാല് രൂപയാക്കി. പ്രതികൂല സാഹചര്യങ്ങളില്‍ വിത്തും വളവും സൌജന്യ നിരക്കില്‍; നല്‍കി . കാലവര്‍ഷ കെടുതിയില്‍    കൃഷി നശിച്ചവര്‍ക്ക് വിത്തും വളവും സൌജന്യമായി നല്‍കി .

30234_206593.jpg
ജില്ലയാകെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിലേക്ക്

അടൂരിലെ  കിന്‍ഫ്ര ഭക്ഷ്യ പാര്‍ക്കിനു രണ്ടു കോടി
Pilgrims_protest.jpg

KSRTC 11.jpg
കെ എസ്  ആര്‍ ടി സി ജില്ലയില്‍ പുതിയ സര്‍വ്വീസുകള്‍ തുടങ്ങും,   റാന്നിയില്‍  ഓപ്പറെറ്റിംഗ്  സെന്റര്‍ ആരംഭിക്കും  ഈ  ഓപ്പറെറ്റിംഗ്  സെന്റര്‍ വരുന്നതോടു കൂടി മലയോര പ്രദേശത്തിന്റെ യാത്ര ദുരിതത്തിന് അറുതിയാകും .

3898698469_1d281311b3.jpg
ആറന്മ്മുള ഉതൃട്ടാതി ജലോത്സവത്തിന്റെ  സഹായം രണ്ടു ലക്ഷമായി ഉയര്‍ത്തി

 ജില്ലയില്‍ കെ എസ് എഫ്   ഇ പുതുതായി മൂന്നു ശാഖകള്‍ കൂടി ആരംഭിക്കുന്നു , കലഞ്ഞൂര്‍ , ഇരവിപേരൂര്‍ , വടശ്ശേരിക്കര എന്നിവടിങ്ങളില്‍ ആണിത് 
എം ജി സര്‍വ്വകലാശാലക്ക്  പതിനഞ്ചു കോടി രൂപയുടെ ധന സഹായം .


ജില്ലാ ആയുര്‍ വേദ ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചു. ജില്ലയിലെ താലൂക്ക് ആശുപത്രികള്‍ക്കായി വികസന ഫണ്ട്‌ . സാമുഹ്യ ക്ഷേമത്തിന്  ഏറെ  ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റ്  ആണ്  ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ ചെലവ് ഇരട്ടിയായപ്പോഴും കമ്മി താഴ്ത്തി നിര്‍ത്തുന്നതില്‍ വിജയിച്ചു. 2001-06 കാലയളവില്‍ റവന്യു വരുമാനത്തിന്റെ 28.5 ശതമാനമായിരുന്ന റവന്യു കമ്മി 2006-11ല്‍ 15.5 ശതമാനമായി താഴ്ന്നു. ധനക്കമ്മിയും ഗണ്യമായി താഴ്ന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു ദിവസം പോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായിട്ടില്ല . നാടിന്റെ സമഗ്ര പുരോഗതിക്കു സാധാരണക്കാരനെ മറക്കാതെ ഉള്ള ഒരു ബജറ്റ് .........

അഭിവാദ്യങ്ങളോടെ


ജി പി പ്രശോഭ് കൃഷ്ണന്‍
ഡി എ കെ എഫ് പത്തനംതിട്ട
9847899196
aralipoovukal.blogspot.com

No comments:

Post a Comment