Monday, January 3, 2011

കേരള പഠന കോണ്‍ഗ്രസ്

കേരള പഠന കോണ്‍ഗ്രസ്  കേരള വികസനത്തിനു് അടുത്ത പത്തു് വര്‍ഷക്കാലത്തേയ്ക്കുള്ള കര്‍മ്മ പരിപാടി മുന്നോട്ടു് വെച്ചിരിക്കുന്നു.

സര്‍ക്കാര്‍ സേവനങ്ങള്‍ ചുവപ്പു് നാടകളില്ലാതെ ജനങ്ങള്‍ക്കു് ലഭ്യമാക്കുന്നതിനായി ഭരണ പരിഷ്കാരം,
തര്‍ക്ക വിതര്‍തക്കങ്ങളിലൂടെ തടസപ്പെടാത്ത ടെണ്ടര്‍ നടപടികള്‍,
അധികാര വികേന്ദ്രീകരണം ഫലപ്രദമാക്കാന്‍ ഉദ്യോഗസ്ഥ പുനര്‍ വിന്യാസം,
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ആ സ്ഥാപനങ്ങള്‍ക്കു്,
വിവാദങ്ങള്‍ സൃഷ്ടിച്ചു് വികസനം തടയുന്നതിനു് പകരം നാടിനു് നേട്ടമുണ്ടാക്കുന്ന മാധ്യമങ്ങള്‍,
ഊര്‍ജ്ജിതമായ സാമൂഹ്യക്ഷേമനടപടികള്‍,
കുട്ടികളുടെ
ഉയര്‍ന്ന കായികക്ഷമത,
ഭക്ഷ്യസുരക്ഷ,
അടിസ്ഥാന സൌകര്യവികസനം,
കേന്ദ്ര സര്‍ക്കാരിന്റെ യാഥാസ്ഥിതിക ധനകാര്യ നടത്തിപ്പു് മൂലമുള്ള തടസ്സങ്ങള്‍ ഒഴിവാക്കി സംസ്ഥാന വിഭവസമാഹരണത്തിനു് പുതിയ മാര്‍ഗ്ഗങ്ങള്‍,
ഉല്പാദന വളര്‍ച്ച
കാര്‍ഷിക മേഖലയുടെ ഉണര്‍വ്വു
ആധുനിക വ്യവസായങ്ങളുടെ വ്യാപനത്തിലൂടെ തൊഴില്‍ സൃഷ്ടി,
മെച്ചപ്പെട്ട ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങള്‍,സാമ്രാജ്യത്വ അജണ്ട പ്രകാരമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കു് ബദലായി മേല്പറഞ്ഞ നടപടികളിലൂടെ കേരള ജനതയുടെ മുന്നേറ്റം.

No comments:

Post a Comment