Monday, January 3, 2011

ജനിതക മാറ്റം വരുത്തേണ്ട മാധ്യമപ്രവര്‍ത്തനം : രാജീവ്‌

കൃത്രിമ വിവാദങ്ങള്‍ വഴി വാര്‍ത്ത നിര്‍മിച്ചു വായനക്കാരെയും പ്രേക്ഷകരെയും നിലനിര്‍ത്താനുള്ള തത്രപ്പാട് ഒരു ഭാഗത്ത്‌. ഇതിന്റെ കൂടെ സ്വതസിദ്ധമായ ഇടതുപക്ഷ വിരോധവും പിന്നെ ശാസ്ത്രത്തെ കുറിച്ചുള്ള അജ്ഞത കൂടി ആയാല്‍ എന്തായിരിക്കും സ്ഥിതി? അതാണ് ഇന്ന് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ അവസ്ഥ. ജനിതക മാറ്റം വരുത്തിയ വിളകളെ കുറിച്ചുള്ള കൃത്രിമ വിവാദം ഒരു ഉദാഹരണം മാത്രം.
Manorama Screenshot
തിരുവനന്തപുരത്ത് നടക്കുന്ന കേരള പഠന കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച "ആഗോളവല്‍കരണ കാലത്തെ കൃഷി" എന്ന സിംബോസിയമാണ് രംഗം. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും കിസാന്‍ സഭ പ്രസിഡന്റുമായ എസ്.രാമചന്ദ്രന്‍ പിള്ള, ജനിതക മാറ്റം വരുത്തിയ വിളകള്‍ക്കും രാസകീടനാശിനികള്‍ക്കും അനുകൂലമായ നിലപാട് സ്വീകരിച്ചു എന്നും, മന്ത്രി മുല്ലക്കര രത്നാകരന്‍ അതിനെ എതിര്‍ത്ത് സംസാരിച്ചു എന്നുമാണ് റിപ്പോര്‍ട്ട്‌. സദസ്സിലെ ചര്‍ച്ച സി.പി.എം.- സി.പി.ഐ. തര്‍ക്കം എന്നതിലുപരി സി.പി.എമ്മിലെ ആഭ്യന്തര തര്‍ക്കത്തിലെ പുതിയൊരു അദ്ധ്യായമായി മാറുന്നു എന്നാണ് മാതൃഭുമിയുടെ വിലയിരുത്തല്‍. മനോരമയും കേരള കൌമുദിയും ഒട്ടും പിന്നിലല്ല.
എന്നാല്‍ സത്യത്തില്‍ സി. പി.എം. നിലപാട് മാറ്റുകയാണോ ചെയ്തത്? ഇന്ത്യയില്‍ ബി ടി ബ്രിന്ജാലിന്റെ വിപണനത്തെ ചെറുത്ത് തോല്‍പ്പിച്ചതില്‍ ഇടതുപക്ഷം മുഖ്യപങ്കാണ് വഹിച്ചത്. ഈ വിഷയത്തില്‍ സി.പി.എമ്മിന്റെയും കിസാന്‍ സഭയുടെയും നിലപാട് (ലിങ്ക് ) വ്യക്തമാണ്‌ - അതില്‍ ഒരു വ്യതിയാനവും (ലിങ്ക്) വന്നതായി കാണാനില്ല. പരിസ്ഥിതിയെയും ജനങ്ങളുടെ സുരക്ഷയും ഹനിക്കാത്ത തരത്തില്‍ മാത്രമേ പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗത്തില്‍ വരുത്താന്‍ പാടുള്ളൂ. ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതിയെ ഒന്നടങ്കം തള്ളി കളയുകയല്ല, മറിച്ചു ഈ രംഗത്തെ മുന്നേറ്റങ്ങളെ ഭക്ഷ്യ സുരക്ഷക്കും കര്‍ഷകരുടെയും ജനങ്ങളുടെയും അഭിവൃദ്ധിക്കു വേണ്ടി പ്രയോജനപ്പെടുത്തുക തന്നെ വേണം എന്നതാണ് നിലപാട്. ഇത് യാതൊരു വളച്ചു കെട്ടുമില്ലാതെ ലളിതമായ ഭാഷയില്‍ വ്യക്തമാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷക - ബഹുജന മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടാണ് മോണ്‍സാന്റോ പോലുള്ള ബഹുരാഷ്ട്ര കുത്തകകളെ ചെറുത്ത് തോല്‍പ്പിച്ചത്.
ജനിതക സാങ്കേതിക വിദ്യ എന്ന് വേണ്ട ശാസ്ത്രത്തെ ഒരു "മൊത്തം കച്ചവടമായി" മൂലധനത്തിന് തീറെഴുതി കൊടുക്കാന്‍ ഇടതുപക്ഷം മാത്രമല്ല ശാസ്ത്രജ്ഞരും (ലിങ്ക് ) തയ്യാറല്ല. മെയ്‌ 15, 2010 എകനോമിക്‌ ആന്‍ഡ്‌ പൊളിറ്റിക്കല്‍ വീക്ലിയില്‍ പ്രസിദ്ധീകരിച്ച സത്യജിത് രഥ്, പ്രബിര്‍ പുരകയ്സ്ത എന്നിവര്‍ രചിച്ച ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കുന്നു:
The Bt brinjal1 debate has appeared in the public eye as an ideological disagreement between two opposing camps; the anti- and pro-genetically modified (GM) crops. There is no denying that the vitriol of the debate is in part due to ideological differences. What is missing in the debate is the awareness that the o­pposition to Bt brinjal falls into two distinct categories, and that conflating those two is a grievous error in determining public policy.
Anti-GM groups have sought to brand GM technologies as intrinsically harmful and to identify GM exclusively with rapacious multinational corporations (MNCs). This brings ideologically distinct groups together in an uneasy and ill-fitting unity, in which left-oriented progressive movements find themselves in an awkward alliance with nativist and anti-modern opinion. The pro-GM argument has p­ortrayed GM technology with a patronising air of triumphalism without reference to the MNC ownership of GM technologies. This has made the Indian scientific c­ommunity sound like a handmaiden of global agribusiness.
ഒരു വശത്ത് പട്ടിണിയും മറു വശത്ത് കര്‍ഷക ആത്മഹത്യകളും പെരുകുന്ന ഈ കാലഘട്ടത്തില്‍ ശാസ്ത്രവും ജനപക്ഷത്തിന് വേണ്ടി പ്രയോഗിക്കേണ്ട ഒരു ആയുധം തന്നെ. ശാസ്ത്രത്തില്‍ അന്ധമായ വിശ്വാസപ്രമാണങ്ങള്‍ക്ക് സ്ഥാനമില്ല - പോസ്റ്റ്‌-സ്ട്രക്ച്ചരലിസ്റ്റ് / പോസ്റ്റ്‌-കോളോണിയല്‍ ചിന്താധാരകളില്‍ നിന്ന് ശക്തി ആര്‍ജിക്കുന്ന "വിശ്വാസങ്ങള്‍" ആണെങ്കില്‍ കൂടി. ഇക്കാര്യം ആര് പറഞ്ഞാലും അതെങ്ങനെ വാര്‍ത്തയാകും വിവാദമാകും? വായനക്കാരുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഇത്തരം മാധ്യമ പ്രവര്‍ത്തനത്തെ രക്ഷപ്പെടുത്താന്‍ ഒരു "ജനിതക" മാറ്റത്തിനു പോലും സാധിക്കുമെന്ന് തോന്നുന്നില്ല.

2 comments:

  1. Actually it is a planned operation of medias to hide imporance of kerala padana congress,mathrubhumi ,manorama etc. play their gosipp politics ..........,ethicless journalism...

    ReplyDelete
  2. അഭിപ്രായങ്ങള്‍ക്ക് നന്ദി

    ReplyDelete