ശാസ്ത്രവളര്‍ച്ചയെ തൊഴിലാളിവര്‍ഗം ഒരുഘട്ടത്തിലും എതിര്‍ത്തിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജനിതകവിത്ത് വിവാദവുമായി ബന്ധപ്പെട്ടാണ് പിണറായി ഇങ്ങിനെ പറഞ്ഞത്. കേരള പഠന കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ടി വഴുതന ഉപയോഗിക്കുന്ന പ്രശ്‌നം ഇവിടെ ഉയര്‍ന്നുവന്നിട്ടില്ല. ബി.ടി വഴുതനയുടെ പാരിസ്ഥിതിക പ്രത്യാഘാതം പഠനവിധേയമാക്കണമെന്ന് പിണറായി പറഞ്ഞു. പഠിച്ച് വ്യക്തത വരുത്താതെ ഉപയോഗിക്കാന്‍ കഴിയില്ല. ബി.ടി വഴുതനയുടെ ഉപയോഗത്തെ എസ്.രാമചന്ദ്രന്‍പിള്ള ന്യായീകരിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.
ശാസ്ത്ര ഗവേഷണ നേട്ടങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമായി വിട്ടുകൊടുക്കരുത്. എന്നാല്‍ ഗവേഷണത്തിന്റെ കവാടം പൂര്‍ണമായും കൊട്ടിയടക്കരുതെന്ന് പിണറായി
ശാസ്ത്ര ഗവേഷണ നേട്ടങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമായി വിട്ടുകൊടുക്കരുത്. എന്നാല്‍ ഗവേഷണത്തിന്റെ കവാടം പൂര്‍ണമായും കൊട്ടിയടക്കരുതെന്ന് പിണറായി
No comments:
Post a Comment