എന്‍ഡോ സള്‍ഫാന്‍ ലോബിയുടെ വക്കീലായ സി ഡി മായിയെ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരെ ക്കുറിച്ച് പഠിക്കുന്നതിനുള്ള കമ്മിറ്റിയുടെ തലവനാക്കിയ നടപടി ആരുടെ കണ്ണില്‍ പൊടിയിടാന്‍ ആണ് . ഇനിയെങ്കിലും ഈ പൊറോട്ടു നാടകം അവസാനിപ്പിക്കരുതോ രമേശ് സാറെ ? കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരമ്പരാഗതമായുണ്ടാകുന്ന ജനിതക രോഗമാണുള്ളതെന്നും എന്‍ഡോസള്‍ഫാനുമായി ഇതിന് ബന്ധമില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപട് ഇനിയെങ്കിലും തിരുത്തുമോ ?
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മാത്രമല്ല, ആണവകരാറിന്റെ കാര്യത്തിലും സര്‍ക്കാറിന്റെ രാജ്യത്തോടുള്ള ‘പ്രതിബദ്ധത’ പുറത്തു ചാടിയിരുന്നു. മനപൂര്‍വ്വം ആണവ ദുരന്തമുണ്ടായാല്‍ മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്നായിരുന്നു കരാറില്‍ എഴുതിച്ചേര്‍ത്തത്. അതായത് എന്ത് കൊടും ദുരന്തമുണ്ടായാലും അത് തങ്ങള്‍ മനപൂര്‍വ്വം ചെയ്തതല്ലെന്ന് പറഞ്ഞ് കമ്പനികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കുക. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് സ്വന്തം ജനതയെ ഒറ്റിക്കൊടുക്കുന്ന ഈ നിലപാടില്‍ നിന്ന് ഭാഗികമായെങ്കിലും സര്‍ക്കാര്‍ പിന്‍വാങ്ങിയത്.
ഭോപ്പാലിന്റെ ഇരകള്‍ ഇപ്പോഴും നീതിക്കായി കേഴുകയാണ്. അന്ന് വാറന്‍ ആന്‍ഡേഴ്‌സണെ രക്ഷപ്പെടാന്‍ അനുവദിച്ച ഭരണകൂടത്തിന്റെ പിന്‍മുറക്കാര്‍ തന്നെയാണ് ഇന്നും ദല്‍ഹിയിലിരിക്കുന്നത്. അവര്‍ക്ക് രാജ്യവും ഭരണവുമെന്നത് അധികാരത്തിനും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുമുള്ള ഉപാധി മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
No comments:
Post a Comment