Saturday, December 11, 2010

മദ്യപാനാസക്തി - രോഗവും സാമൂഹ്യ വിപത്തും :: ഡോ: ജോസ് കോശി

 വര്‍ദ്ധിച്ചു വരുന്ന മദ്യപാനാസക്തി, കേരള സംസ്ഥാനത്ത് ഒരു സാമൂഹ്യ വിപത്തായി മാറികൊണ്ടിരിക്കുകയാണ് . പ്രത്യകിച്ചു യുവാക്കള്‍ക്കിടയില്‍ മദ്യത്തിന്റെ ഉപഭോഗം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനെ സംബന്ധിച്ച് ജനങ്ങള്‍ ബോധാവാന്മാരാകേണ്ടത് അത്യന്താപേക്ഷിതമാണ്‌.
 മദ്യപാന ശീലം ഒരു രോഗമായി കണക്കാക്കാവുന്നതാണ് . ഇതിനു പ്രധാനമായി 4 ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടാം  :
  • craving  :- മദ്യം കഴിക്കണമെന്ന അമിതാവേശം 
  • Lossing of Control :- മദ്യപാനം തുടങ്ങിയതിനു ശേഷം നിറുത്തുവാന്‍ സാധിക്കാതെ വരുന്ന അവസ്ഥ 
  • Physical Dependance :- മദ്യത്തിന്റെ ഉപയോഗം നിറുത്തിയാല്‍ ശാരീരികമായുണ്ടാകുന്ന അസ്വസ്ഥതകള്‍    ഉദാ:- ശര്‍ദ്ദി , തലകറക്കം , അമിത വിയര്‍പ്പു , വിറയല്‍, വെപ്രാളം,     ശന്നി കോട്ടല്‍ മുതലായവ ഇതിനെ withdrawal symptoms എന്നും    പറയും 
  • Tolerance :- ലഹരിക്ക്‌ വേണ്ടി കൂടുതലായി മദ്യം കഴിക്കേണ്ടി വരുന്ന അവസ്ഥ . പല യുവാക്കള്‍ക്കിടയിലും    കൂടുതല്‍ കഴിക്കുന്ന ആള്‍ ഒരു 'ഹീറോ' ആയി മാറാറുണ്ട് . പക്ഷെ ഇതു രോഗാവസ്ഥയിലെക്കുള്ള ചവിട്ടു പടിയാണ് അല്ലാതെ ഒരാളിന്റെ ' കപ്പാസിറ്റി' ആയി കരുതാന്‍ പാടില്ല 
       സാധാരണ മനുഷ്യന് ആവശ്യമായ ഭക്ഷണവും വെള്ളവും പോലെ തന്നെ , ഒരു മദ്യപാനിയെ സംബന്ധിച്ച് മദ്യം ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യം വരുമ്പോഴാണ് അതിനെ ഒരു രോഗമായി കണക്കാക്കുന്നത് .
      പാരമ്പര്യ ഘടകങ്ങള്‍ ഒരു വ്യക്തിയെ മദ്യപാനിയാക്കാന്‍ പ്രധാന പങ്കു വഹിക്കുന്നു പക്ഷെ ഇതിനു ഒരു മറുവശവും ഉണ്ട് . മദ്യ പാനികള്‍  ആയ മാതാപിതാക്കളുടെ മക്കള്‍ മദ്യപാനിയാകണമെന്നു നിര്‍ബന്ധമില്ല . എന്നാല്‍    പാരമ്പര്യ ഘടകമുള്ള ഒരു വ്യക്തി മദ്യപാനം തുടങ്ങാതിരിക്കുന്നതാണ് അഭികാമ്യം. 
      മദ്യപാനം മൂലം ശാരീരികമായി ഉണ്ടാകാവുന രോഗങ്ങളില്‍ പ്രധാനം കരള്‍ രോഗങ്ങള്‍ ആണ് . കരള്‍ വീക്കത്തില്‍ തുടങ്ങി , സിറോസിസ് മുതല്‍  ക്യാന്‍സര്‍ വരെ ആകാം . മദ്യപാനികള്‍ക്ക്  ഉദര സംബന്ധമായുണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്രധാന കാരണം  മദ്യപാനമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു .
         മദ്യപാനം മൂലം മാനസിക രോഗങ്ങളുമുണ്ടാകം Alcoholic Psychosis എന്ന അവസ്ഥ അവയില്‍ പ്രധാനം. വിഷാദം . ആത്മഹത്യാ പ്രവണത ,  ഉത്കണ്ഠ മുതലായ രോഗങ്ങളും ഇതോടൊപ്പം വരാം . മദ്യപാനി മദ്യത്തിനു അടിമപ്പെടുന്നതോട് കൂടി സാധാരണ ഭക്ഷണം കഴിക്കാത്തത് മൂലം ചില വിറ്റാമിനുകളുടെ അഭാവം ഉണ്ടാകാറുണ്ട് . അവരില്‍ Alcoholic Neuropathy    മുതലായ രോഗങ്ങള്‍ വരാം . ഇതു കൈകാലുകളുടെ നാഡികളെ  ബാധിക്കുന്ന രോഗമാണ് . 
        ശാരീരിക  മാനസിക രോഗങ്ങള്‍ക്ക് ഉപരിയായി കുടുംബങ്ങളിലും സമൂഹത്തിലും മദ്യം സൃഷ്ട്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ നിരവധി. വിവാഹ മോചനങ്ങള്‍, ആത്മഹത്യകള്‍ , ബലാത്സംഗങ്ങള്‍ , റോഡപകടങ്ങള്‍, സംഘടിത ആക്രമണങ്ങള്‍ മുതലായവയ്ക്ക് മദ്യപാന ശീലം ഒരു പ്രധാന വില്ലനാണ് .

       സമ്മിശ്ര  ചികിത്സ പദ്ധതികളിലൂടെ മദ്യാസക്തി ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതാണ്. കൌണ്സിലിംഗ് , ശാരീരിക ചികിത്സ എന്നിവ സമ്മിശ്രമായി ചേര്‍ത്ത് കുടുംബാംഗങ്ങളുടെ  സഹായത്തോടെ പല രോഗികളെയും രക്ഷിക്കാവുന്നതാണ് . പരസ്യങ്ങളില്‍ കാണുന്ന " പൊടി വിദ്യകള്‍ " ഒരു ചികിത്സാ മാര്‍ഗമല്ല . രോഗിയുടെ പൂര്‍ണ്ണ സഹകരണമുണ്ടെങ്കില്‍  മാത്രമേ   ചികിത്സ വിജയിക്കുകയുള്ളൂ .
മദ്യ വില്പനയിലൂടെ സര്‍ക്കാരിനു കാര്യമായ റവന്യൂ  വരുമാനം ലഭിക്കുമെങ്കിലും ജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ ഈ വിപത്തിനെ നേരിടാന്‍ വേണ്ട മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
ഡോ: ജോസ് കോശി  , BSc , MA , PhD (Psy) പന്തളം കുരമ്പാല സ്വദേശി.  ന്യൂ യോര്‍ക്ക്‌ സിറ്റി ഹോസ്പിടല്‍ , വെല്ലൂര്‍ ഹോസ്പിടല്‍ എന്നിവിടങ്ങളില്‍ പരിശീലനം .   പന്തളം എന്‍ എസ് എസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിടല്‍ , പന്തളം അര്‍ച്ചന ഹോസ്പിടല്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട് ഇപ്പോള്‍  മുളക്കഴ സെഞ്ച്വറി ഹോസ്പിറ്റല്‍, ഓമല്ലൂര്‍ വേദ നഴ്സിംഗ് ഹോം എന്നിവിടങ്ങളില്‍  സേവനം അനുഷ്ടിക്കുന്നു 
ഇ-മെയില്‍ :- drjosekoshy@ gmail.com


No comments:

Post a Comment