Thursday, December 16, 2010

മദ്യാസക്തിക്കെതിരായ ജാഗ്രത ക്യാമ്പയിന്‍ - ഉത്ഘാടന ചിത്രങ്ങളിലൂടെ

സ്വാഗതം :- ഡി വൈ എഫ് ഐ ജില്ലാ   സെക്രട്ടറി സ: എന്‍ സജികുമാര്‍ 
ഉത്ഘാടനം :- ഡോ: ടി.എന്‍ സീമ എം.പി
ബ്ലോഗ്‌ ഉത്ഘാടനം : അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്
പ്രചാരണ പരിപാടി ഉത്ഘാടനം : ഫാ. ഐസ്സന്‍
മുഖ്യ പ്രഭാഷണം മുഹമ്മദ്‌ ഷാഫി മൌലവി 
ആശംസ : കെ .A\-´-tKm-]³

ആശംസ: പദ്മകുമാര്‍  ( എക്സ് എം എല്‍ എ)
 പ്രൌഡ ഗംഭീര   സദസ്സ് 

  

Saturday, December 11, 2010

മദ്യപാനാസക്തി - രോഗവും സാമൂഹ്യ വിപത്തും :: ഡോ: ജോസ് കോശി

 വര്‍ദ്ധിച്ചു വരുന്ന മദ്യപാനാസക്തി, കേരള സംസ്ഥാനത്ത് ഒരു സാമൂഹ്യ വിപത്തായി മാറികൊണ്ടിരിക്കുകയാണ് . പ്രത്യകിച്ചു യുവാക്കള്‍ക്കിടയില്‍ മദ്യത്തിന്റെ ഉപഭോഗം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനെ സംബന്ധിച്ച് ജനങ്ങള്‍ ബോധാവാന്മാരാകേണ്ടത് അത്യന്താപേക്ഷിതമാണ്‌.
 മദ്യപാന ശീലം ഒരു രോഗമായി കണക്കാക്കാവുന്നതാണ് . ഇതിനു പ്രധാനമായി 4 ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടാം  :
  • craving  :- മദ്യം കഴിക്കണമെന്ന അമിതാവേശം 
  • Lossing of Control :- മദ്യപാനം തുടങ്ങിയതിനു ശേഷം നിറുത്തുവാന്‍ സാധിക്കാതെ വരുന്ന അവസ്ഥ 
  • Physical Dependance :- മദ്യത്തിന്റെ ഉപയോഗം നിറുത്തിയാല്‍ ശാരീരികമായുണ്ടാകുന്ന അസ്വസ്ഥതകള്‍    ഉദാ:- ശര്‍ദ്ദി , തലകറക്കം , അമിത വിയര്‍പ്പു , വിറയല്‍, വെപ്രാളം,     ശന്നി കോട്ടല്‍ മുതലായവ ഇതിനെ withdrawal symptoms എന്നും    പറയും 
  • Tolerance :- ലഹരിക്ക്‌ വേണ്ടി കൂടുതലായി മദ്യം കഴിക്കേണ്ടി വരുന്ന അവസ്ഥ . പല യുവാക്കള്‍ക്കിടയിലും    കൂടുതല്‍ കഴിക്കുന്ന ആള്‍ ഒരു 'ഹീറോ' ആയി മാറാറുണ്ട് . പക്ഷെ ഇതു രോഗാവസ്ഥയിലെക്കുള്ള ചവിട്ടു പടിയാണ് അല്ലാതെ ഒരാളിന്റെ ' കപ്പാസിറ്റി' ആയി കരുതാന്‍ പാടില്ല 
       സാധാരണ മനുഷ്യന് ആവശ്യമായ ഭക്ഷണവും വെള്ളവും പോലെ തന്നെ , ഒരു മദ്യപാനിയെ സംബന്ധിച്ച് മദ്യം ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യം വരുമ്പോഴാണ് അതിനെ ഒരു രോഗമായി കണക്കാക്കുന്നത് .
      പാരമ്പര്യ ഘടകങ്ങള്‍ ഒരു വ്യക്തിയെ മദ്യപാനിയാക്കാന്‍ പ്രധാന പങ്കു വഹിക്കുന്നു പക്ഷെ ഇതിനു ഒരു മറുവശവും ഉണ്ട് . മദ്യ പാനികള്‍  ആയ മാതാപിതാക്കളുടെ മക്കള്‍ മദ്യപാനിയാകണമെന്നു നിര്‍ബന്ധമില്ല . എന്നാല്‍    പാരമ്പര്യ ഘടകമുള്ള ഒരു വ്യക്തി മദ്യപാനം തുടങ്ങാതിരിക്കുന്നതാണ് അഭികാമ്യം. 
      മദ്യപാനം മൂലം ശാരീരികമായി ഉണ്ടാകാവുന രോഗങ്ങളില്‍ പ്രധാനം കരള്‍ രോഗങ്ങള്‍ ആണ് . കരള്‍ വീക്കത്തില്‍ തുടങ്ങി , സിറോസിസ് മുതല്‍  ക്യാന്‍സര്‍ വരെ ആകാം . മദ്യപാനികള്‍ക്ക്  ഉദര സംബന്ധമായുണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്രധാന കാരണം  മദ്യപാനമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു .
         മദ്യപാനം മൂലം മാനസിക രോഗങ്ങളുമുണ്ടാകം Alcoholic Psychosis എന്ന അവസ്ഥ അവയില്‍ പ്രധാനം. വിഷാദം . ആത്മഹത്യാ പ്രവണത ,  ഉത്കണ്ഠ മുതലായ രോഗങ്ങളും ഇതോടൊപ്പം വരാം . മദ്യപാനി മദ്യത്തിനു അടിമപ്പെടുന്നതോട് കൂടി സാധാരണ ഭക്ഷണം കഴിക്കാത്തത് മൂലം ചില വിറ്റാമിനുകളുടെ അഭാവം ഉണ്ടാകാറുണ്ട് . അവരില്‍ Alcoholic Neuropathy    മുതലായ രോഗങ്ങള്‍ വരാം . ഇതു കൈകാലുകളുടെ നാഡികളെ  ബാധിക്കുന്ന രോഗമാണ് . 
        ശാരീരിക  മാനസിക രോഗങ്ങള്‍ക്ക് ഉപരിയായി കുടുംബങ്ങളിലും സമൂഹത്തിലും മദ്യം സൃഷ്ട്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ നിരവധി. വിവാഹ മോചനങ്ങള്‍, ആത്മഹത്യകള്‍ , ബലാത്സംഗങ്ങള്‍ , റോഡപകടങ്ങള്‍, സംഘടിത ആക്രമണങ്ങള്‍ മുതലായവയ്ക്ക് മദ്യപാന ശീലം ഒരു പ്രധാന വില്ലനാണ് .

       സമ്മിശ്ര  ചികിത്സ പദ്ധതികളിലൂടെ മദ്യാസക്തി ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതാണ്. കൌണ്സിലിംഗ് , ശാരീരിക ചികിത്സ എന്നിവ സമ്മിശ്രമായി ചേര്‍ത്ത് കുടുംബാംഗങ്ങളുടെ  സഹായത്തോടെ പല രോഗികളെയും രക്ഷിക്കാവുന്നതാണ് . പരസ്യങ്ങളില്‍ കാണുന്ന " പൊടി വിദ്യകള്‍ " ഒരു ചികിത്സാ മാര്‍ഗമല്ല . രോഗിയുടെ പൂര്‍ണ്ണ സഹകരണമുണ്ടെങ്കില്‍  മാത്രമേ   ചികിത്സ വിജയിക്കുകയുള്ളൂ .
മദ്യ വില്പനയിലൂടെ സര്‍ക്കാരിനു കാര്യമായ റവന്യൂ  വരുമാനം ലഭിക്കുമെങ്കിലും ജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ ഈ വിപത്തിനെ നേരിടാന്‍ വേണ്ട മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു




ഡോ: ജോസ് കോശി  , BSc , MA , PhD (Psy) പന്തളം കുരമ്പാല സ്വദേശി.  ന്യൂ യോര്‍ക്ക്‌ സിറ്റി ഹോസ്പിടല്‍ , വെല്ലൂര്‍ ഹോസ്പിടല്‍ എന്നിവിടങ്ങളില്‍ പരിശീലനം .   പന്തളം എന്‍ എസ് എസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിടല്‍ , പന്തളം അര്‍ച്ചന ഹോസ്പിടല്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട് ഇപ്പോള്‍  മുളക്കഴ സെഞ്ച്വറി ഹോസ്പിറ്റല്‍, ഓമല്ലൂര്‍ വേദ നഴ്സിംഗ് ഹോം എന്നിവിടങ്ങളില്‍  സേവനം അനുഷ്ടിക്കുന്നു 
ഇ-മെയില്‍ :- drjosekoshy@ gmail.com






Friday, December 10, 2010

Endosulfan: DYFI to carryout survey

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിശദമായ സര്‍വ്വേ എടുക്കുന്നതിനായി ഡി വൈ എഫ് ഐ തീരുമാനിച്ചു . ചില വലതു പക്ഷ ജന പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പേര് വിവരം ജില്ലാ പഞ്ചായത്ത് സെല്ലിലോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ നല്‍കിയിട്ടില്ല എന്നതിനാല്‍ ആണിത്. അതിനാല്‍ തന്നെ പല ദുരിത ബാധിതര്‍ക്കും സഹായം കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട് . അതിനാല്‍ ജനകീയ സിറ്റിംഗ് നടത്തുവാനാണ് ഡി വൈ എഫ് ഐ തീരുമാനം . എന്‍മകജെ, കുമ്പഡാജെ, ബദിയടുക്ക, ബെള്ളൂര്‍, കാറഡുക്ക, മുളിയാര്‍, പള്ളിക്കര, കോടോം-ബേളൂര്‍, പുല്ലൂര്‍-പെരിയ, പനത്തടി, കയ്യൂര്‍-ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ്‌ ഏറ്റവും കൂടുതല്‍ ദുരിതം . അനുഭവിക്കുന്നത്‌.

ഡി വൈ എഫ് ഐ സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചിത്ര പ്രദര്‍ശനം

Thursday, December 9, 2010

Tuesday, December 7, 2010

Ghutka. A Mouth full of Cancer.

പുകയില ഉത്പന്നങ്ങള്‍ പ്ലാസ്റ്റിക്‌ കവറുകളില്‍ ആക്കി വില്‍ക്കുന്നത് 2011 മാര്‍ച്ച്‌ മുതല്‍ നിരോധിച്ചു

പാന്‍ മസാല ഗുട്ക തുടങ്ങിയ പുകയില ഉത്പന്നങ്ങള്‍ പ്ലാസ്റ്റിക്‌ കവറുകളില്‍ ആക്കി വില്‍ക്കുന്നത് 2011 മാര്‍ച്ച്‌ മുതല്‍ നിരോധിച്ചു   കൊണ്ടു സുപ്രീം കോടതി ഉത്തരവായി . കൂടാതെ ഈ ഉത്പന്നങ്ങള്‍ പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതിനെ ക്കുറിച്ച് എട്ടഴ്ച്ചക്കകം സര്‍വ്വേ നടത്തി റിപ്പോര്‍ട്ട്‌ നല്‍കാനും കോടതി കേന്ദ്ര സര്‍ക്കാരിനോട്  ആവശ്യപെടുകയുണ്ടായി .


വിദ്യാര്‍ഥി കളിലും  യുവജനങ്ങളിലും വര്‍ധിച്ചു വരുന്ന പാന്‍ മസാല ഉപയോഗത്തിനെതിരെ യുള്ള ഈ വിധി സ്വാഗതാര്‍ഹമാണ്. കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്ന ഇത്തരം ഉത്പന്നങ്ങള്‍ ഒരു സാമൂഹിക വിപത്തായി കണ്ടു അവ ഉപേക്ഷിക്കാന്‍ ജനങ്ങള്‍ തയാറാകണം . അതോടിപ്പം ഇവയുടെ ഒഴിഞ്ഞ പ്ലാസ്റ്റിക്‌ കവറുകള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും വലുതാണ്. ഇതും കൂടി പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട് .  ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കോടതി വിധി പുകയില ഉത്പന്നങ്ങള്‍ പ്ലാസ്റ്റിക്‌ കവറുകളില്‍ ആക്കി വില്‍ക്കുന്നത് മാത്രമാണ് നിരോധിച്ചിരിക്കുന്നത് അത് മാത്രം പോരാ പുകയില ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കണം അതാണ് സാമൂഹ്യ നന്മയെ ക്കരുതി ചെയ്യേണ്ടത്
  



സ: ജി. ഭുവനേശ്വരന്‍

സ: ജി. ഭുവനേശ്വരന്‍  പന്തളം എന്‍ എസ് എസ് കോളേജില്‍ വെച്ചു 1977 ഡിസംബര്‍ ഏഴിന്  കെ എസ് യു ഗുണ്ടകളുടെ ആക്രമണത്തില്‍ കുത്തേറ്റു മരിച്ചു . സഹകരണ വകുപ്പ് മന്ത്രി സ: ജി സുധാകരന്റെ സഹോദരന്‍ ആണ് സ: ജി. ഭുവനേശ്വരന്‍ . സഖാവിന്റെ ജ്വലിക്കുന്ന സ്മരണകള്‍ ക്ക് മുന്നില്‍ ഒരുപിടി രക്ത പുഷ്പാഞ്ജലികള്‍

Saturday, December 4, 2010

85 ന്റെ നിറവില്‍ പി.ജി യുടെ മാസ്റ്റര്‍ പീസ്

ഇനിയെങ്കിലും ഈ പൊറോട്ടു നാടകം അവസാനിപ്പിക്കരുതോ ?

എന്‍ഡോ സള്‍ഫാന്‍ ലോബിയുടെ വക്കീലായ സി ഡി മായിയെ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരെ ക്കുറിച്ച് പഠിക്കുന്നതിനുള്ള കമ്മിറ്റിയുടെ തലവനാക്കിയ നടപടി ആരുടെ കണ്ണില്‍ പൊടിയിടാന്‍ ആണ് . ഇനിയെങ്കിലും ഈ പൊറോട്ടു നാടകം അവസാനിപ്പിക്കരുതോ രമേശ്‌ സാറെ ? കാസര്‍ഗോഡ്  ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരമ്പരാഗതമായുണ്ടാകുന്ന ജനിതക രോഗമാണുള്ളതെന്നും എന്‍ഡോസള്‍ഫാനുമായി ഇതിന് ബന്ധമില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപട് ഇനിയെങ്കിലും തിരുത്തുമോ ?
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മാത്രമല്ല, ആണവകരാറിന്റെ കാര്യത്തിലും സര്‍ക്കാറിന്റെ രാജ്യത്തോടുള്ള ‘പ്രതിബദ്ധത’ പുറത്തു ചാടിയിരുന്നു. മനപൂര്‍വ്വം ആണവ ദുരന്തമുണ്ടായാല്‍ മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്നായിരുന്നു കരാറില്‍ എഴുതിച്ചേര്‍ത്തത്. അതായത് എന്ത് കൊടും ദുരന്തമുണ്ടായാലും അത് തങ്ങള്‍ മനപൂര്‍വ്വം ചെയ്തതല്ലെന്ന് പറഞ്ഞ് കമ്പനികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കുക. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് സ്വന്തം ജനതയെ ഒറ്റിക്കൊടുക്കുന്ന ഈ നിലപാടില്‍ നിന്ന് ഭാഗികമായെങ്കിലും സര്‍ക്കാര്‍ പിന്‍വാങ്ങിയത്.
ഭോപ്പാലിന്റെ ഇരകള്‍ ഇപ്പോഴും നീതിക്കായി കേഴുകയാണ്. അന്ന് വാറന്‍ ആന്‍ഡേഴ്‌സണെ രക്ഷപ്പെടാന്‍ അനുവദിച്ച ഭരണകൂടത്തിന്റെ പിന്‍മുറക്കാര്‍ തന്നെയാണ് ഇന്നും ദല്‍ഹിയിലിരിക്കുന്നത്. അവര്‍ക്ക് രാജ്യവും ഭരണവുമെന്നത് അധികാരത്തിനും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുമുള്ള  ഉപാധി മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സ്ഫടിക ചിത്രങ്ങള്‍

ആര്‍ . സന്തോഷ്‌ ബാബു  
അധ്യാപകന്‍ , നാടകകൃത്ത് 
ഡി വൈ എഫ് ഐ ചാരുംമൂട് ഏരിയ കമ്മിറ്റി ട്രഷറര്‍ 
*********************************************************** 

1992
   എന്റെ സുഹൃത്ത്‌ രാജേഷിനൊപ്പം   തൈക്കാട്  പൊതു ശ്മശാനത്തില്‍ ഇരിക്കുകയാണ് . പച്ചോലയില്‍   മെടഞ്ഞ മേലാപ്പിനു കീഴില്‍ കത്തിയമരുന്ന ഒന്നിലധികം ചിതകള്‍ ഉണ്ട്  . ലഹരിക്കായി  തെറുപ്പ്‌ ബീഡിയും റമ്മുംമുണ്ട്. തല പെരുത്തപ്പോള്‍ അവന്‍ 'പശി' എന്ന അവന്റെ കവിത ചൊല്ലി. ഞാന്‍ 'പരേതം' എന്ന ചെറിയ ഒരു കഥയും പറഞ്ഞു . അങ്ങനെ ഏറെ നാള്‍ ഞങ്ങളവിടെ സന്ധ്യകളില്‍ ഇരുന്നിട്ടുണ്ട് .ഭയവും സങ്കടവും നിറഞ്ഞ ഹൃദയങ്ങള്‍ ചിതകള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്‌ . ഒന്നും പറയാതെ , മേല്‍ വിലാസം വാങ്ങാതെ ഒരു ദിവസം ഞാന്‍ അവനെ വിട്ടു പോന്നു.   
    18  വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും എന്റെ മറ്റൊരു സുഹൃത്ത്‌  അഡ്വ : ഷിജുവും കൂടി തൈക്കാട്  പൊതു ശ്മശാനത്തിനു എതിര്‍ വശത്തുള്ള കോളനിയില്‍   രാത്രിയില്‍ അവനെ തിരക്കി  എത്തുന്നു . ആധുനികവത്ക്കരിച്ച വൈദ്യുതി ശ്മശാനത്തിന്റെ പടികള്‍ക്കു താഴെ ഞങ്ങള്‍ നിന്നു. തെരുവിലെ കടകളില്‍ അവനെക്കുറിച്ചു തിരക്കി . അവസാനം ഒരാള്‍ പറഞ്ഞത് ഞാന്‍ ഞെട്ടലോടെ കേട്ട് നിന്നു. " നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ ഇപ്പോള്‍ ആ മാര്‍ക്കറ്റിലെ കടത്തിണ്ണയില്‍ എവിടെങ്കിലും കാണും . വിളിക്കാതിരിക്കുന്നതാണ് നല്ലത്.ആളിപ്പോള്‍ നല്ല വയലന്റ്   ആയിരിക്കും . അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . നല്ല വിദ്യാഭ്യാസമുള്ള പയ്യന്‍ ആയിരുന്നു . തന്ത വെള്ളമാ, തള്ളയും പെങ്ങളും പിഴച്ചു പോയി . അവന്‍ കല്യാണവും കഴിച്ചു പക്ഷെ കള്ളും കഞ്ചാവും കഴിച്ചു നടന്നത് കൊണ്ടു അവളും കുഞ്ഞും അവനെ ഉപേക്ഷിച്ചു പോയി"  പിന്നീടുള്ള നിമിഷം ഹൃദയഭേദകമയിരുന്നു . വിജനമായ മാര്‍ക്കറ്റിലെ കനത്ത ഇരുട്ടിലേക്ക് ഞങ്ങള്‍ കയറി " രാജേഷേ ... രാജേഷേ ..." ഞാന്‍ ഉറക്കെ വിളിച്ചു , ഒരു മൂളല്‍ കേട്ടു " എടാ ഇതു ഞങ്ങളാടാ വാസ്പിയിലെ ( VASPI  Institute  of  English ) നിന്റെ സുഹൃത്തുക്കള്‍    സന്തോഷും ഷിജുവും ആണ് . ഇരുട്ടില്‍ നിന്നു ഒരു മുഖം തെളിഞ്ഞു വന്നു . പല്ലുകള്‍ കൊഴിഞ്ഞു, നരച്ച  താടി രോമങ്ങളും,  കുഴികളില്‍ താഴ് ന്നു  പോയ   കണ്ണുകളുമായി അവന്‍ പകയോടെ ഞങ്ങളെ നോക്കി .പടു വൃദ്ധനെപ്പോലെ ആ 38 വയസ്സുകാരന്‍ . ഉയരത്തില്‍ നില്‍ക്കുന്ന അവന്റെ മൂക്ക് മാത്രം തിരിച്ചറിയാനുള്ള ഒരു അടയാളമായി ശേഷിച്ചിരുന്നു . പെട്ടന്നവന്‍ അട്ടഹസിച്ചു . എനിക്ക് പേടി തോന്നി . പക്ഷെ മനസ്സിലായോ എന്നറിയും മുമ്പ് തന്നെ അവന്‍ ഞങ്ങളെ ഇരുവരേയും കെട്ടിപ്പുണര്‍ന്നു .ഭ്രാന്തമായി പിറുപിറുത്തു . പിന്നെ നിശബ്ദനായി അവന്‍ ഇരുട്ടില്‍ മറഞ്ഞു . പുറത്തു നിന്നു ആരോ ടോര്‍ച് തെളിച്ചുകൊണ്ട്‌ പറഞ്ഞു " നിങ്ങളിങ്ങു പോരെ അവന്‍ പെട്ടന്ന്  വയലെന്റായി ആക്രമിക്കും . കള്ളിനൊപ്പം കഞ്ചാവ് പിടിച്ചിട്ടുണ്ടങ്കില്‍ പിന്നെ പിടിച്ചാ കിട്ടത്തുമില്ല "പുറത്തേക്കിറങ്ങാന്‍ തിരിയുമ്പോള്‍ ഇരുട്ടില്‍ നിന്നും അവന്റെ തേങ്ങല്‍ കേട്ടു ഉള്ളു പാളി പ്പോയി. .
    സുഹൃത്തുക്കളോടൊപ്പമുള്ള ഇഷ്ടസന്ധ്യകളില്‍ ബാറിലെ സീറോ വോള്‍ട്ട് വെളിച്ചത്തിന് കീഴില്‍ ഒരാള്‍ മനസ്സ് തുറക്കുന്നുണ്ട് . മൗനം അകത്തേക്ക് തുറക്കാനുള്ള വാതില്‍ ആണെങ്കില്‍ , അതെ മൗനമാണ് വാതില്‍ തുറന്നു പുറത്തേക്കിറങ്ങുന്നതു . ആശയങ്ങളുടെതായ ഒരു ലോകം മാത്രമല്ല തുറന്നു വെയ്ക്കുന്നത് . സ്വെന്തം സ്വകാര്യതകള്‍ പോലും അറിയാതെ വിളമ്പി കൊടുക്കുന്നുണ്ട് . പിന്നീട് അതൊരു ബൂമറാങ്ങായി  തിരിച്ചെത്തുമെന്ന് ഒരു പക്ഷെ അയാള്‍ അറിയുന്നില്ല . പ്രലോഭനങ്ങളുടെ  ആ സന്ധിയെക്കുറിച്ചോര്‍ത്തു, ആ ദുര്‍ഭഗനിമിഷത്തെക്കുറിച്ച്   ഓര്‍ത്ത്  ഖേദിക്കുമ്പോഴേക്കും അയാള്‍ക്ക് ജീവിതം കൈവിട്ടു പോകുന്നു . ഗ്ലാസിലെ ഐസ്   ക്യുബുകളില്‍  നുരഞ്ഞു പൊന്തി ഉടയുന്ന ചെറിയ കുമിളകള്‍ പോലെ അയാള്‍ അനാരോഗ്യത്താല്‍ തകര്‍ന്നു പോകുന്നു. കുടുംബം ശിഥിലമാകുന്നു . മദ്യപാന  രാത്രികളുടെ ബാക്കിപത്രത്തില്‍ രാജേഷ്‌  എന്നെ  പഠിപ്പിച്ചത് ഈ വലിയ തിരിച്ചറിവായിരുന്നോ ?

Thursday, December 2, 2010


അനശ്വര രക്തസാക്ഷി സ: വയ്യാറ്റു പുഴ   അനിലിന്റെ   27 - മത്  രക്തസാക്ഷി ദിനമാണ് ഡിസംബര്‍ 3 വെള്ളിയാഴ്ച . വയ്യാറ്റുപുഴ വി കെ എന്‍ എം ഹയര്‍ സെക്കന്ററി സ്കൂളിലെ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ഥി യും എസ് എഫ് ഐ യൂണിറ്റു കമ്മിറ്റി അംഗവും ആയിരിക്കെ ആണ്  ഡിസംബര്‍  മൂന്നിന് അച്ഛനോടുള്ള പക തീര്‍ക്കാന്‍ വന്ന ആര്‍ എസ് എസ് കാപാലികര്‍ അനിലിനെ ക്രൂരമായി കൊലപ്പെടുത്തിയത് .
സഖാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഒരു പിടി രക്ത പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു

Wednesday, December 1, 2010

ആശ്വാസ ഹസ്തവുമായി ഇടതു സര്‍ക്കാര്‍ .


എന്‍ഡോസള്‍ഫാന്‍ മൂലം ദുരിത ബാധിതരായി വീട്ടില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ ആയിരം രൂപയില്‍ നിന്നു രണ്ടായിരം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭാ സഭ തീരുമാനിച്ചു രോഗികള്‍ ആയ മറ്റുള്ളവര്‍ക്ക് ആയിരം രൂപ വീതം പെന്‍ഷന്‍ നല്‍കും . സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലെ സാമൂഹ്യ സുരക്ഷ  മിഷന്‍ മുഖേനയാണ് തുക നല്‍കുക . ദുരിത ബാധിതര്‍ക്ക് സൌജന്യ റേഷനും നല്‍കും.

മദ്യസക്തിക്കെതിരെ കൂട്ടായ പ്രവര്‍ത്തനം കൂടിയേ തീരു എന്നും മുഖ്യമന്ത്രി വി . എസ് അച്യുതാനന്ദന്‍

ഡോ: വൈ എസ് മോഹന്‍ കുമാറുമായി ജയകേരളം ടീം 2005 ല്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും ഏതാനും ഭാഗം

ഡോ: വൈ എസ്   മോഹന്‍ കുമാറുമായി ജയകേരളം ടീം 2005 ല്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും ഏതാനും ഭാഗം )
?:- പാദരെ ഗ്രാമത്തില്‍ കണ്ടുവരുന്ന പാരിസ്ഥിക പ്രശ്നങ്ങള്‍ ,രോഗങ്ങള്‍
ജനിതക വൈകല്യങ്ങള്‍ എന്നിവ എന്റൊസല്‍ഫാന്‍ തുടര്‍ച്ചയായി തളിച്ചതുകൊണ്ട്
ഉണ്ടായതാണെന്ന് പറയാന്‍ കാരണം ?
ഇത്തരം പ്രശ്നങ്ങള്‍ ഏറിയോ കുറഞ്ഞോ മറ്റു പല സ്ഥലങ്ങളിലും കണ്ടു വരുന്നുണ്ടല്ലോ ?

മറു : മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ്   കഴിഞ്ഞ ഞാന്‍ 1982 മുതലാണ്‌ പ്രാക്ടീസ് ആരംഭിച്ചത് . കുന്നും, മലയും കാടും നിറഞ്ഞ ഈ പ്രദേശം ,അന്ന് ഇന്നത്തെ തിനേക്കാള്‍ പിന്നോക്കമായിരുന്നു .പ്രാക്ടീസ് തുടങ്ങിയതോടെ നിരവധി രോഗികളെയും ,അവരുടെ
കുടുംബാംഗങ്ങളെയും പരിചയപ്പെടാന്‍ ഇടവന്നു . ഈ പരിചയപ്പെടലിലൂടെയാണ് ചില പ്രത്യേക കാര്യങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് .എനിക്ക് പരിചയമുള്ള മറ്റു സ്ഥലങ്ങളെയപേക്ഷിച്ച് Abnormal ആയ രോഗമുള്ളവര്‍ ഇവിടെ കൂടുതലാണ് .എന്ന കാര്യമാണ് ഞാന്‍ ശ്രദ്ധിച്ചത് . വ്യക്തമായി പറഞ്ഞാല്‍ ന്യൂറോളജിക്കല്‍ പ്രശ്നങ്ങളും ,മാനസിക ആസ്വാസ്ഥ്യങ്ങളും,ക്യാന്‍സറും അംഗവൈകല്യങ്ങളും ഒരു കുടുംബത്തില്‍ തന്നെ രണ്ടും മൂന്നും പേരെ ബാധിച്ചതായി കാണാന്‍ കഴിഞ്ഞു . ഏകദേശം 4 കിലോമീറ്റര്‍  റേഡിയസ്സിനുള്ളിലുള്ള ഒരു പ്രദേശത്താണ് ഇത്തരം അനുഭവങ്ങള്‍ എന്ന് ഓര്‍ക്കേണ്ടതുണ്ടു .
ഏതായാലും ഞാന്‍ ഈ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുവാനും,കഴിയുന്നത്ര കുറിച്ചു വെക്കാനും തുടങ്ങി .ജനങ്ങള്‍ വ്ശ്വസിച്ചത് ഇതൊക്കെ അവരുടെ പ്രാദേശികമായ ജഡധാരിയുടെ (ഒരു ശിവദൈവം )ശാപം മൂലം സംഭവിക്കുന്നതാണ് എന്നായിരുന്നു. 1990 ല്‍ എന്റെ ശ്രദ്ധയില്‍ പ്പെട്ട കാര്യങ്ങള്‍വിശദീകരിച്ചുകൊണ്ടു പ്രസിദ്ധനായ ഒരു സൈക്യാട്രിസ്റ്റിന്ന് ഞാന്‍ ഒരു കത്തെഴുതി .എന്റെ തന്നെ സംശയനിവാരണത്തിന്നു വേണ്ടിയായിരുന്നു.അങ്ങിനെ ചെയ്തത്.
പക്ഷെ എനിക്ക് യാതൊരു മറുപടിയും കിട്ടിയില്ല .1996 ല്കേരള മെഡിക്കല്‍ ജേര്‍ണലിന്ന് ഞാന്‍
ഒരു കത്തയച്ചു.അതു പ്രസിദ്ധീകരിച്ചുവന്നു ഞാനതില്‍ പറഞ്ഞത് ഇവിടുത്തെ വെള്ളത്തില്‍ റേഡിയേഷന്‍ ഉണ്ടാക്കുന്ന എന്തോ വസ്തു അടങ്ങിയതിനാല്‍ അത് തലച്ചോറിനെ മാരകമായി ബാധിക്കുന്നതാവാം രോഗങ്ങളുടെ കാരണം എന്നാണു. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക താല്പര്യമെടുക്കാന്‍ കഴിയുന്ന വിഷയമാണിതെന്നും ഞാനതില്‍ സൂചിപ്പിച്ചു. അക്കാലത്തൊന്നും എന്റോസള്‍ഫാനുമായി ബന്ധിച്ച് പ്രശ്നം പഠിക്കാന്‍ ഞാന്‍ തുടങ്ങിയിരുന്നില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണല്ലോ .ഇതിനിടയില്‍ സാമൂഹ്യ താല്പര്യമുള്ള പലരും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഒരുകൂട്ടം ചെറുപ്പക്കാര്‍ ,എന്റോസള്‍ഫാന്‍ തളിക്കാന്‍ തുടങ്ങുന്നതിന്നു മുമ്പ് ഇവിടെ ഇഷ്ടം പോലെ തേനീച്ചകളും ,തേന്‍ കൂടുകളും ഉണ്ടായിരുന്നുവെന്നും ,ഇപ്പോള്‍ അവക്കെല്ലാം നാശം സംഭവിച്ചു എന്നും അതിന്റെ കാരണം എന്റോസള്‍ഫാനാണെന്നും വാദിച്ചു കൊണ്ടു രംഗത്തു വന്നു.
അതുകൊണ്ടു തേനീച്ചകളെ വംശഹത്യ ചെയ്യുന്ന എന്റോസള്‍ഫാന്‍ തളിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. അങ്ങിനെ അവര്‍ സ്പ്രേ ചെയ്യാന്‍ വരുന്ന ഹെലിക്കോപ്പ്ടര്‍ തടയാന്‍ പോയി .അവിടെ വെച്ച് തര്‍ക്കം നടക്കുകയും ,തേനീച്ചകളുടെ കാര്യം ശുദ്ധ വിഡ്ഡിത്തമാണെന്നും  ,ആരോഗ്യകരമായ പ്രശ്നങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ നോക്കാമെന്നും സ്പ്രേ ചെയ്യാന്‍ വന്നവര്‍ പറയുകയും ചെയ്തു. ഏതായാലും പോലീസിനെ ഉപയോഗിച്ചാണ് ഈ ചെറുപ്പക്കാരെ നീക്കം ചെയ്തത്. ഈ സംഭവത്തിന്ന് ശേഷം നാട്ടുകാരില്‍ ചിലര്‍ എന്നെ സമീപിച്ച് ആരോഗ്യപ്രശ്നങ്ങളും എന്റോസള്‍ഫാനും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ചു പഠിച്ചാല്‍ ഉപകാരമായിരിക്കുമെന്നു പറഞ്ഞു.
ഇടക്കാലത്ത് ഈ ദിശയില്‍ പലപ്പോഴും ഞാനും ആലോചിച്ച് നോക്കിയിരുന്നെങ്കിലും ,നാട്ടുകാരുടെ ഈ വരവോടുകൂടിയാണ് ഞാന്‍ ഗൗരവമായ പഠനം തുടങ്ങിയത്. അങ്ങിനെ ഞാന്‍ കിട്ടാവുന്ന സ്റ്റഡിമെറ്റീരിയല്‍സ് പ്രസിദ്ധീകരണങ്ങളില്‍ നിന്നും  ഇന്റെര്‍നെറ്റില്‍ നിന്നും മറ്റും ശേഖരിച്ച് ഇവിടുത്തെ അനുഭവങ്ങളുമായി ബന്ധി പ്പിച്ച് മനസ്സിലാക്കാന്‍ തു ടങ്ങി .പെട്ടെന്ന് എനിക്കൊരു കാര്യം മനസ്സിലായി , ഒരു കീടനാശിനിയുമായി ബന്ധപ്പെട്ടു മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രത്യേകതയുള്ളാദ്യത്തെ അനുഭവമാണ് പാദ് രെയിലേതെന്ന്. അതായത് തുടര്‍ച്ചയായി 25 വര്‍ഷം ഒരു കീടനാശിനി ഒരേസ്ഥലത്ത് തളിച്ച അനുഭവം ഇതിന്ന് മുന്‍പ് എവിടേയും  ഉണ്ടായിട്ടില്ല.എന്നുതന്നെ പറയാം .അതിനാല്‍ മനുഷ്യരാശിയുടെ നന്മക്കുതകുന്ന പഠനങ്ങള്‍ നടത്താനും ,തീരുമാനങ്ങള്‍ കൈക്കൊള്ളാനും കഴിയുന്ന ഒരു പശ്ചാത്തലവും സാഹചര്യവുമാണ് എന്റോസള്‍ഫാന്‍ ആക്രമണപ്രയോഗത്തിന്റെ ബലിയാടാകുക വഴി ഈ ഗ്രാമം ലോകത്തിന്റെ മുമ്പാകെ തുറന്നു വെച്ചിരിക്കുന്നത്.
മനുഷ്യൻ ഇതര ജീവജാലങ്ങൾ,സസ്യലതാതികൾ ,പരിസ്ഥിതി എന്നിവ ഒരു കീട നാശിനി സൃഷ്ടിക്കുന്ന പ്രത്യാഘാത ങ്ങളുടേതായ ഈ അനുഭവ പാഠങ്ങൾ ,എല്ലാതരം കീടനാശിനികൾക്ക്മെതിരായ പോരാട്ടത്തിനുള്ള വസ്തു നിഷ്ടമായ അറിവാണ്.

ഇത്രയും ദീർഘമായി ഒരു പ്രദേശത്തെ വിദേയമാക്കുക വഴി ലഭ്യമായ അറിവുകളും അനുഭവങ്ങളും
കീടനാശിനി പക്ഷക്കാരുടെ എല്ലാ വാദഗതികളുടേയും മുനയൊടിക്കാൻ പര്യാപ്തമാണ്.
പാദ് രെയുടെ അപൂർവ്വത ,അടുത്തയിടെ അമേരിക്കൻ പ്രസിദ്ധീകരണമായ Helth Perspectiveസമ്മതിച്ചിരിക്കയാണ്..This is the first study of endosulfans impact on humanbeings in the wholworld. എന്നാണവർ പറഞ്ഞത്.
?:-എങ്ങിനെയാണ് കൂടുതൽ ഉയർന്ന അന്യേഷണ ഏജൻസികളേയും മറ്റും ഇടപെടലുകളിലേക്ക് താങ്കൾ നടത്തിയ പഠനങ്ങൾ എത്തിപ്പെട്ടത്? മറു:- FIPPAT,NIOH,അച്ചുതൻ കമ്മിറ്റി തുടങ്ങിയ പ്രമുഖരായ ചില ഏജൻസികൾ പഠനങ്ങൾ നടത്തിയിട്ടുണ്ടു.വിവാദമായ Dubey കമ്മിറ്റി FIPPAT,NIOH എന്നിവയിലൂടെ എന്നിവയുടെ റിപ്പോർട്ടുകളേയാണ് ആശ്രയിച്ചത്. മൊത്തത്തിൽ FIPPAT,Dubyകമ്മിറ്റി നല്കിയ അനുഭവങ്ങൾ നാം ശ്സ്ത്രജ്ഞരെന്നും ബുദ്ധിജീവികളെന്നും വിശ്വസിക്കുന്നവർ എങ്ങിനൊയോക്കെ നിക്ഷിപ്ത
താല്പ്പര്യങ്ങൾക്ക് വിധേയരാവുന്നു വെന്നും അവരുടെ നിഗമനങ്ങൾ എങ്ങിനെ ജനവിരുദ്ധമാവുന്നു എന്നും ആത്മാർത്ഥമായ അന്യേഷണങ്ങളെ എങ്ങിന്നെയൊക്കെ നിക്ഷിപ്ത താല്പ്പര്യക്കാർ ആക്രമിക്കുന്നുവെന്നുമുള്ള നല്ല ഉദാഹരണങ്ങളാണ്.
ഇക്കാര്യങ്ങൾ വ്യാപകമായി അറിയുന്നതിനാൽ വിശദീകരിക്കേണ്ട ആവശ്യമില്ല .വ്യാപകമായ ശ്രദ്ധപിടിച്ചെടുക്കുന്നതിലേക്ക് എന്റോ സൾഫാൻ പ്രശ്നം വളർന്നതിന്നു പിന്നിൽ മനുഷ്യ സ്നേഹികളും പരിസ്ഥിതി വാദികളുമായ അനവധി വ്യക്തികളുടേയും , ചില പ്രാദേശിക സഘടനകളുടേയും നിരന്തരമായ ശ്രമങ്ങളും സഹനങ്ങളും ഉണ്ട് . എന്റെ അന്യേഷണങ്ങൾ ഒരു ഉൾനാടൻ മലയോരഗ്രാമത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടർ നടത്താൻ ബാധ്യസ്ഥനായ മുൻ
ധാരണയില്ലാത്ത അനുഭവ നിരീക്ഷണങ്ങളിലൂടെ വികസിച്ചു വന്നവയാണ്. ഞാൻ തുടർന്ന് ചെയ്തത് രോഗങ്ങളെ സംബന്ധിക്കുന്ന സ്ഥിതി വിവരങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കി മാധ്യമങ്ങൾക്കു നല്കുകയാണ്.. ഇത്തരമൊരു വിവരം പുറത്തു വന്നതോടെ കമ്പനിയുടെ ആൾക്കാർ പ്രതികരിച്ചത്“Wested intrest and environmentel terrorisam are bihint this proppagandaഎന്നാണ്. പിന്നെ സ്റ്റാർ ടിവി ക്കാർപ്രശ്നത്തെക്കുറിച്ച് ഒരു വിശകലന പരിപാടി സം പ്രേക്ഷണം ചെയ്തു. അവർ പ്രശ്നം Down to Earthന്റെ MDയായ അനിൽ അഗർവാളിന്റെ ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം ഇതിൽ പ്രത്യേകതാല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങിനെ Down to Earth Star TV വഴി ഞാനവരുമായും ഈ പ്രദേശവുമായും ബന്ധപ്പെട്ടു.ലാബ് പരീക്ഷണങ്ങളുടെ ബാധ്യത സ്വയം ഏറ്റെടു ക്കുകയാണെന്ന് അനിൽ അഗർവാൾ വ്യക്തമാക്കി. ഏകദേശം 6 ലക്ഷം രൂപ ചിലവ് വരുന്ന ഒരു കാര്യമാണിത് .ഡൽ ഹിയിൽ നിന്ന് 2പേർ വന്ന് 5 ദിവസം താമസിച്ച് പഠിക്കുകയാണ് ചെയ്തത്.ഇതേ സമയത്ത് തന്നെയാണ് പരിഷത്തിന്റെ അന്യേഷണവും നടക്കുന്നത് Down to Earth ന്റെ പഠനം വളരെ ശാസ്ത്രീയവും വസ്തുനിഷ്ടവുമായ അനവധി നിഗമനങ്ങൾ മുന്നോട്ട് വെച്ചു. പക്ഷേ കമ്പനിയും ഗവണ്മേന്റും അവരെ അവഗണിക്കുകയാണ് ചെയ്തത്. അതായത് ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു പ്രശ്നമായി മാറിയതും ഇപ്പോൾ എന്റോസൾഫാൻ തളിക്കുന്നത് നിർത്തിവെക്കാൻ പൊലൂഷൻ കണ്ട്‘റോൾ ബോർഡ് നിർബന്ധമായതും ജനങ്ങളും അവരുടെ കൂടെ നില്ക്കുന്നവരും നടത്തിയ ചെറുത്തു നില്പ്പിന്റേയും
ഫലമായി തന്നെയാണ്.National Human Right Commission സ്വമേധയാ കേസെടുക്കാൻ
തയാറായത്.
?:-ജനങ്ങൾ താങ്കളേപോലുള്ള വ്യക്തികൾ NIOH തുടങ്ങിയവർ നടത്തിയ പഠനങ്ങൾക്ക് എതിരേയാണല്ലോ ദുബെ കമ്മിറ്റി നിലകൊണ്ടത്...?ശരിക്ക്
ഇത് സമരത്തെ എങ്ങിനെയാണ് ബാധിക്കുന്നത്?

മറു:-ദുബെ കമ്മിറ്റി NIOH ന്റെ പഠനങ്ങളെ ശാസ്ത്രീയരീതി അവലംബിച്ചുള്ളതല്ലെന്നും അവരുടെ
നിഗമനങ്ങളൊന്നും തന്നെ എന്റോസൾഫാനെ പ്രതിസ്ഥാനത്ത് നിർത്താൻ പര്യാപ്തമല്ലെന്നും പറഞ്ഞു കൊണ്ടു നിസ്സാരമാക്കി തള്ളുകയാണ് ചെയ്തത്. അങ്ങിനെ അവർ വ്യക്തമായും കമ്പനിയുടെ പക്ഷത്ത് നിലകൊണ്ടു .ഈ കമ്മിറ്റിയുടെ ചെയർമാനായ ദുബെ തന്നെയാണ് ആകാശം വഴി തളിക്കൽ നിർദ്ദേശിച്ച വ്യക്തി . കമ്മിറ്റിയിലെ 4പേരിൽ 2പേർ കമ്പനിയുടെ ഒഫീഷൽസ് തന്നെയാണ്.മറ്റുരണ്ടുപേർ അവരുടെ ശാസ്ത്രീയ നിർദ്ദേശകരും 5ആ മത്തെ ആൾ ദുബെ .അടുത്ത 2 പേർ ഡോക്റ്റർമാർ -എന്നുവെച്ചാൽ എപ്പോഴും കമ്പനിക്ക് ഈ കമ്മിറ്റിയെ നിയന്ത്രിക്കാൻ കഴിയുമെന്നർത്ഥം- പിന്നെ അവരിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതിന്ന് എന്ത് അർത്ഥമാണുള്ളത്.?വാസ്ഥവത്തിൽ ഈകമ്മിറ്റി സീരിയസ്സായ യാതൊരു പഠനവും
നടത്തിയിട്ടില്ല . ഒരു പ്രാവശ്യം അവരിവിടെ വന്നപ്പോൾ ജനങ്ങൾ ബഹിഷ്കരിക്കുകയാണാ് ചെയ്തത്. അടുത്ത തവണ ആരേയും അറിയിക്കാതെയാണ് അവർ വന്നത് .അതും ജനങ്ങൾ കണ്ടുപിടിക്കുകയും ബഹിഷ്കരിക്കുകയും ചെയ്തു .അതായത് ജനങ്ങൾ തുടക്കം മുതലേ ശരിയായ രീതിയിലാണ് ചിന്തിച്ചത് എന്നർത്ഥം . അതിനാൽ ദുബെ കമ്മിറ്റിക്ക് സമരത്തെ വഴി തെറ്റിക്കുവാനോ ,ഇല്ലാതാക്കുവാനോ കഴിയില്ലെന്ന് വ്യക്തം. പിന്നെ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്.
ജനങ്ങളുടെ പേരിൽ ,ജനങ്ങൾക്ക് വേണ്ടി അവതരിപ്പിക്കപ്പെടുന്ന എന്തിലൂടേയും എങ്ങിനെ
ചതിയുടെ ആധിപത്യം പുലർത്തുന്നു എന്നും ,പോസിറ്റീവായേക്കവുന്ന എന്തിനേയും
എങ്ങിനെ ജനവിരുദ്ധമാകാമെന്നും ദുബെ കമ്മിറ്റി നല്കിയ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
ക്ളാസിക്കലായ അർത്ഥത്തിലുള്ള ശാസ്ത്രജ്ഞരും വിദഗ്ദരും എന്നത് ഒരു മിഥ്യയാണെന്നും.
എന്റെ പേരിൽ മാന നഷ്ടത്തിന്ന് നല്കിയ രണ്ടു കേസുകൾ നിലവിലുണ്ട്. ഒന്ന് കമ്പനി
അസോസിയേഷൻ നല്കിയതും രണ്ട് ബോംബെ അസോസിയേഷൻ നല്കിയതും . ഇതൊക്കെ ഒരു
പ്രവർത്തനത്തിന്നിടയിൽ സ്വാഭാവികമാണ്. ഇപ്പോൾ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു റിവ്യൂ കമ്മിറ്റി നിലവിൽ വന്നിട്ടുണ്ട് .അവർ ഇതിനകം രണ്ട് സിറ്റിംഗ് നടത്തിക്കഴിഞ്ഞു. ഏതായാലും പ്രശ്നം നിർണ്ണായകമായ ഒരു വഴിത്തിരിവിൽ എത്തി നില്ക്കുകയാണ്.
?:-കീടനാശിനിയുടെ ഉപയോഗത്തേക്കുറിച്ച് മൊത്തത്തിൽ താങ്കൾക്ക് പറയാൻ കഴിയുന്ന അഭിപ്രായമെന്താണ്? മറു:-aereal spray നിർത്തിവെച്ച് രണ്ടു വർഷം കഴിയുമ്പോഴേക്ക് ഇവിടെ നിന്ന് അപ്രത്യക്ഷമായ പക്ഷികളൊക്കെ തിരിച്ചു വന്നിരിക്കുന്നു. തേനീച്ചകളും തേൻ കൂടുകളും വീണ്ടും കാണാൻ തുടങ്ങിയിരിക്കുന്നു കഴിഞ്ഞവർഷം ഏകദേശം ബംബർ എന്നു പറയാവുന്ന വിളവുകളുണ്ടായി. ഇതൊക്കെ സൂചിപ്പിക്കുന്നത് എന്താണ്?  കീടനാശിനി വിളവു വർദ്ധിപ്പിക്കുന്നു എന്ന വാദം തന്നെ തെറ്റാണ് എന്നീ നിഗമനങ്ങൾക്കെങ്കിലും നമ്മെ ഈ അനുഭവം പ്രേരിപ്പിക്കുന്നു. പിന്നെ ഭൂമിയിൽ കാണുന്ന ജീവികളെയെല്ലാം മിത്ര കീടങ്ങൾ ശത്രു കീടങ്ങൾ എന്നിങ്ങനെ വേർതിരിച്ച് കൊന്നൊടുക്കുവാനും ജീവിക്കാനനുവദിക്കാനുമൊക്കെ മനുഷ്യന് എന്തധികാരമാണുള്ളത്.
പ്രകൃതിയുടെ പദ്ധതിയിൽ ഒന്നും അനാവശ്യമല്ലെന്ന് ഓർമ്മവേണം ജീവജാലങ്ങളുടെ ധർമ്മത്തെ കുറിച്ച് അന്തിമമായ അറിവ് നാം കൈവരിച്ചിട്ടില്ല . പരാഗണം നടത്താൻ പാറ്റയും ശലഭങ്ങളുമൊക്കെ വേണമെന്ന് ശാസ്ത്രം പറയും പക്ഷെ ഏതെങ്കിലും പ്രാണി ഇളംകായിലെ നീർ കുടിക്കുന്നത് കണ്ടാൽ ഉടൻ അവ കൊന്നൊടുക്കപ്പെടേണ്ട ജീവിയായി . യഥാർത്ഥത്തിൽ ജീവിതത്തിന്റെ ആധാരം തന്നെ കൃഷിയായിരുന്ന കാലത്ത് കീടാക്രമണങ്ങളേക്കുറിച്ച് ഇത്ര
പേടിയുണ്ടായിരുന്നു എന്നതിന്ന് തെളിവൊന്നുമില്ല . എന്തെങ്കിലും കീടപ്രശ്നങ്ങൾ ഉണ്ടായാൽ അതു പരിഹരിക്കാനുള്ള നാട്ടറിവും കർഷകർക്ക് ഉണ്ടായിരുന്നു. പരിസ്ഥിതിയുടെ നിയമങ്ങൾ തന്നെയാണ് അന്നു ഉപയോഗിച്ചത്. -വാസ്തവത്തിൽ വ്യാപകമായി കാടും മറ്റും വെട്ടിനശിപ്പിക്കുകയും നഗരങ്ങൾ പെരുകുകയും പ്രകൃതി ദത്തമായ നീർച്ചാലുകളും ,നീർകെട്ടുകളും നശിപ്പിക്കപ്പെടുകയും ചെയ്തപ്പോഴാണ് കീടങ്ങൾ എന്നു പറയുന്ന ജീവജാലങ്ങൾ കൂട്ടായി
കൃഷിയിടത്തിലേക്ക് പ്രവേശിച്ചത് എന്നു തോനുന്നു. സ്വന്തം ആവാസവ്യവസ്ഥ ആക്രമിക്കപ്പെടുമ്പോൾ നടക്കുന്ന പ്രാണരക്ഷാർത്ഥമുള്ള ഒരു തരം പാലായനം തന്നെയാണത്.
ഇവിടെതന്നെ പ്ലാന്റേഷനുകളിൽ എന്റോസൾഫാൻ തളിച്ചപ്പോൾ അതിലെ കീടങ്ങൾ താഴ്വരയിലേയും ,സൾഫാൻ തളിക്കാത്ത മറ്റു പ്രദേശങ്ങളിലേയും കൃഷികളിലേക്കും സസ്യ ലതാതികളിലേക്കും കുടിയേറിയതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കാര്യമിതായിരിക്കാം .കാടുനശിപ്പിച്ചു .കീടങ്ങൾ കൃഷിയിടങ്ങളിൽ വന്നു.അതേസമയം വ്യവസായികൾ കീടനാശിനികൾ ഉല്പാദിപ്പിച്ചു-അതു വിറ്റഴിക്കാൻ അവർ കീടങ്ങൾക്കെതിരെ പ്രചണ്ഡമായ പ്രചാരണം നടത്തി-
ഇക്കാര്യങ്ങളെല്ലാം ചെയ്തത് ഒരേ ശക്തികളാണല്ലോ . പണക്കൊതിയന്മാരായവരും അധികാരം കയ്യാളുന്നവരുമായ ശക്തികൾ . ഏതായാലും ലോകത്താകെ കീടനാശിനിയുടെ ഉപയോഗം എന്നന്നേക്കുമായി നിർത്തി വെക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അതില്ലാതെ തന്നെ കൃഷിചെയ്യാനുള്ള നൂതനവും ,പരമ്പരാഗതവുമായ അനവധി മാർഗ്ഗങ്ങളും ആശയങ്ങളും മനുഷ്യ രാശിയുടെ മുൻപാകെയുണ്ട്. മിക്കതും പരീക്ഷിച്ച് വിജയിച്ചതുമാണ് ഈ കാഴ്ചപ്പാടോടേയുള്ള പോരാട്ടവുമായി ഈ സമരത്തെ ബന്ധിപ്പിക്കേണ്ടതുണ്ട്. 
article taken from
http://i.suhrthu.com/profiles/blogs/2669796:BlogPost:230564 
എന്‍ഡോ സള്‍ഫാന്‍ ഉത്പാദനം നിര്‍ത്തി വെയ്ക്കണം  എന്നു അവശ്യപ്പെട്ടുകൊണ്ട്   എച്ച്.ഐ.എല്ലി ലേക്ക്  ഡി വൈ എഫ്  ഐ സംഘടിപ്പിച്ച മാര്‍ച്ച്‌    ഡി വൈ എഫ്  ഐ  സംസ്ഥാന സെക്രട്ടറി ടി. വി രാജേഷ്‌  പ്രതിഷേധ ബാനറില്‍ ഒപ്പിട്ടു   ‌ ഉത്ഘാടനം  ചെയ്യുന്നു