Thursday, April 11, 2013

സുധീപ്ത ഗുപ്ത



ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ എസ്എഫ്ഐ നേതാവായ സുധീപ്ത ഗുപ്ത പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ക്രമസമാധാന തകര്‍ച്ചയുടെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും സമാധാനപരമായി അടിസ്ഥാന ജനാധിപത്യ അവകാശങ്ങള്‍പോലും നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും പിബി പറഞ്ഞു. സുധീപ്ത ഗുപ്തയെ കൊലപ്പെടുത്തിയതിനെ പിബി ശക്തമായി അപലപിച്ചു. സംസ്ഥാനത്ത് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐ നേതാവ് സുധീപ്തയും വിദ്യാര്‍ഥികളും പ്രതിഷേധിച്ചത്. പൊലീസിന്റെ അനുമതി വാങ്ങിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എന്നിട്ടും വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ്ചെയ്തു. കസ്റ്റഡിയിലിരിക്കെയാണ് സുധീപ്ത കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലീസ് നല്‍കുന്ന വിശദീകരണം വിശ്വസിക്കാനാകില്ല. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പി ബി ആവശ്യപ്പെട്ടു.

No comments:

Post a Comment