Friday, March 23, 2012

യുവജനമാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്; 8 പേര്‍ക്ക് പരിക്ക്



Posted on: 23-Mar-2012 12:03 AM
പത്തനംതിട്ട: പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയ്ക്കെതിരെ സമരം നടത്തിയ ഡിവൈഎഫ്ഐ നേതാക്കളെ തല്ലിച്ചതച്ച പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിന് നേരെ ലാത്തിയടി. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ അടൂരിലും കോന്നിയിലുമാണ് പൊലീസ് അതിക്രമം. പൊലീസ് ലാത്തിയടിയില്‍ ജില്ലയില്‍ എട്ട് പേര്‍ക്ക് പരിേ ക്കറ്റു. അടൂര്‍ എഇ ഓഫീസിലേക്ക് നടന്ന മാര്‍ച്ചിന്നേരെ നടത്തിയ ലാത്തിച്ചാര്‍ജില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാറടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കോന്നിയിലെ ലാത്തിച്ചാര്‍ജില്‍ മുന്ന് പേര്‍ക്കാണ് പരിക്കേറ്റത്. അടൂരിലെ ലാത്തിച്ചാര്‍ജില്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ ശ്രീനി, മുഹമ്മദ് അനസ്, ബിജു, അടൂര്‍ മേഖല ജോയിന്റ് സെക്രട്ടറി ബാബു എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് എഇ ഓഫീസിന് സമീപം എത്തിയപ്പോഴുണ്ടായ ഉന്തിലും തള്ളിനുമിടയിലാണ് പൊലീസ് ലാത്തി ഉപയോഗിച്ച് പ്രവര്‍ത്തകരുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. ലാത്തികൊണ്ട് പ്രവര്‍ത്തകരുടെ വയറ്റിലും നെഞ്ചത്തും പൊലീസ് കുത്തി. മാര്‍ച്ചിനെ നേരിടാന്‍ ഡിവൈഎസ്പി അനില്‍ദാസ്, സിഐ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. മാര്‍ച്ച് എത്തിയപ്പോള്‍തന്നെ പൊലീസ് വടംകെട്ടി തടയുകയായിരുന്നു. തുടര്‍ന്നാണ് ഉന്തും തള്ളും ഉണ്ടായത്. ഉടനെ പൊലീസ് കണ്ണില്‍ കണ്ടവരെയെല്ലാം ഭീകരമായി ലാത്തികൊണ്ട് തലയ്ക്കടിച്ചു. ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാറിന്റെ നെഞ്ചത്ത് ഇടിച്ചു. ശ്രീനി, മുഹമ്മദ് അനസ്, ബാബു, ബിജു എന്നിവരുടെ തലയ്ക്കാണ് പരിക്ക്. തുടര്‍ന്ന് മാര്‍ച്ച് ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഡ്വ. എസ് കൃഷ്ണകുമാര്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം റോയിഫിലിപ്പ്, ഡിവൈഎഫ്ഐ നേതാക്കളായ ആര്‍ അജീഷ്കുമാര്‍ , കെ മഹേഷ്കുമാര്‍ , വികാസ് ടി നായര്‍ , വി വേണു എന്നിവര്‍ സംസാരിച്ചു. പൊലീസ് ലാത്തിയടിയില്‍ പ്രതിഷേധിച്ച് പിന്നീട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. ഉന്തിലും തള്ളിനുമിടയില്‍ എസ്ഐ മാരായ ശ്രീകുമാറിനും ജയകുമാറിനും പരിക്കേറ്റു. ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. കോന്നി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കോന്നി സബ് ട്രഷറി മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് ജില്ലാ എക്സിക്യുട്ടീവ് അംഗം അഡ്വ. പേരൂര്‍ സുനില്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ആര്‍ ജയന്‍ , ട്രഷറര്‍ ടി രാജേഷ്കുമാര്‍ , പ്രസിഡന്റ് സന്തോഷ് കുഴിവിള, എസ് ബിജു, വര്‍ഗീസ് ബേബി, ഷിജു, സലിത്ത്, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. ഏരിയ ട്രഷറര്‍ ടി രാജേഷ്കുമാര്‍ , ഏരിയ കമ്മിറ്റിയംഗങ്ങളായ വര്‍ഗീസ് ബേബി, ഷിജു എന്നിവര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ മിനിസിവില്‍ സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ആര്‍ പ്രദീപ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഏരിയ പ്രസിഡന്റ് സംഗേഷ് ജി നായര്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി സന്‍ജു, ടി ജി ബിജു എന്നിവര്‍ സംസാരിച്ചു. തിരുവല്ല ഏരിയാ കമ്മിറ്റി ആഭിമുഖ്യത്തില്‍ നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ച് സംസ്ഥാന കമ്മിറ്റിയംഗം ജനു മാത്യു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി എന്‍ രാജേഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എം മനു, എസ്എഫ്ഐ ഏരിയാ സെക്രട്ടറി ശ്യാം ഗോപി, സതീഷ് വിജയന്‍ , വിശാഖ് വിജയന്‍ , എം ഷിജു, ബിനു കുര്യന്‍ , അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കോഴഞ്ചേരി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ ആറന്മുള മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ പ്രതിഷേധ പ്രകടനവും പിക്കറ്റിങ്ങും നടന്നു. പിക്കറ്റിങ് ഏരിയ സെക്രട്ടറി പി ബി സതീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വിനോദ് അധ്യക്ഷനായി. ആറന്മുള ഐക്കര ജങ്ഷനില്‍നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ സിവില്‍ സ്റ്റേഷന് 50 മീറ്റര്‍ അകലെയുള്ള ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പില്‍ പൊലീസ് തടഞ്ഞു. പന്തളം സബ് ട്രഷറിയിലേക്ക് നടത്തിയ മാര്‍ച്ച് ട്രഷറിക്ക് മുമ്പില്‍ പൊലീസ് തടഞ്ഞു. പൊലീസ് പ്രവര്‍ത്തകരെ തള്ളിമാറ്റാന്‍ ശ്രമിച്ചത് ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് നടന്ന യോഗം സി രാഗേഷ് ഉദ്ഘാടനംചെയ്തു. അബ്ദുളള അധ്യക്ഷനായി. അനൂപ്, സായിറാം പുഷ്പന്‍ , അജിത്, ജയശങ്കര്‍ , മണിക്കുട്ടന്‍ , മനു, ദിപിന്‍ , രഘു എന്നിവര്‍ സംസാരിച്ചു. റാന്നി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി മനോജ് ചരളേല്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ താലൂക്ക് പ്രസിഡന്റ് പി ബി ബിജു അധ്യക്ഷനായി. റോഷന്‍ റോയിമാത്യു, പി ആര്‍ പ്രസാദ്, അനീഷ് ചുങ്കപ്പാറ, ജിന്‍സ് ജോസഫ്, ബെഞ്ചമിന്‍ ജോസ് ജേക്കബ് എന്നിവര്‍ സംസാരിച്ചു. മല്ലപ്പള്ളി: ഡിവൈഎഫ്ഐ മല്ലപ്പള്ളി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ കരിദിനം ആചരിച്ചു. മല്ലപ്പള്ളി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷനിലെ കൊടിമരത്തില്‍ കരിങ്കൊടി ഉയര്‍ത്തി. മാര്‍ച്ച് ജില്ലാ ജോയിന്റ് സെക്രട്ടറി എസ് വി സുബിന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ് രാജേഷ്കുമാര്‍ അധ്യക്ഷനായി. ഇ കെ അജി, സി കെ മോഹനന്‍ നായര്‍ , കെ കെ സുകുമാരന്‍ , അജി കല്ലുപുര, നവാസ്ഖാന്‍ , എസ് സതീഷ്കുമാര്‍ , ടി അജിത്, അന്‍സില്‍ , സുജിത്ത് പെരുമ്പാറ, ബൈജു നാരായണന്‍ , രാജേഷ് പുതുശേരി എന്നിവര്‍ സംസാരിച്ചു. കൊടുമണ്‍ ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ ഏനാദിമംഗലം വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ ഏരിയ സെക്രട്ടറി എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. ആര്‍ ബി രാജീവ്കുമാര്‍ അധ്യക്ഷനായി. ജി സനന്ദന്‍ ഉണ്ണിത്താന്‍ , വസന്തകുമാരി, അനീഷ്കുമാര്‍ , രാജ്കുമാര്‍ , എം മനോജ്, അജിത്, സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment