Sunday, February 19, 2012

ഡിവൈഎഫ്ഐ ജില്ലാ ജാഥ

പത്തനംതിട്ട: നിയമന നിരോധനത്തിനെതിരെയും പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനുമെതിരെ 23ന് ഡിവൈഎഫ്ഐ നടത്തുന്ന മിനിസിവില്‍ സ്റ്റേഷന്‍ വളയലിന്റെ പ്രചാരണാര്‍ഥമുള്ള ജില്ലാ ജാഥകള്‍ ഞായറാഴ്ച സമാപിക്കും. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാര്‍ നയിക്കുന്ന ജാഥ അടൂരില്‍ കടമ്പനാടും പ്രസിഡന്റ് പി ആര്‍ പ്രദീപ് നയിക്കുന്ന ജാഥ പത്തനംതിട്ടയിലും സമാപിക്കും. ഇരു ജാഥകളെയും നാട് ആവേശത്തോടെ വരവേറ്റു. കൃഷ്ണകുമാര്‍ നയിച്ച ജാഥ ശനിയാഴ്ച ഇരവിപേരൂര്‍ , തിരുവല്ല ഏരിയകളില്‍ പര്യടനം നടത്തി. രാവിലെ പുറമറ്റത്തുനിന്ന് ആരംഭിച്ച് നന്നൂര്‍ , കുറ്റൂര്‍ , തിരുവല്ല ടൗണ്‍ , പെരിങ്ങര, പൊടിയാടി, പുളിക്കീഴ്, നിരണം എന്നിവിടങ്ങളില്‍ പര്യടനം നടത്തി പരുമലയില്‍ സമാപിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ വൈസ് ക്യാപ്ടന്‍ ജനു മാത്യു, അഡ്വ. എസ് രാജീവ്, ബിനില്‍കുമാര്‍ , പി രാജേഷ്, ഷിജു പി കുരുവിള, പി ബി അഭിലാഷ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ആര്‍ സനല്‍കുമാര്‍ , ഏരിയാ സെക്രട്ടറി കെ ഐ കൊച്ചീപ്പന്‍മാപ്പിള, ഫ്രാന്‍സിസ് വി ആന്റണി, കെ ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജാഥ ഞായറാഴ്ച പന്തളം ഏരിയയിലെ കുളനടയില്‍നിന്ന് ആരംഭിച്ച് അടൂരില്‍ പര്യടനം നടത്തും. പ്രദീപ് നയിക്കുന്ന ജാഥ ശനിയാഴ്ച കൊടുമണ്‍ , കോന്നി ഏരിയകളില്‍ പര്യടനം നടത്തി. ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ജാഥയെ പലയിടങ്ങളിലും വരവേറ്റത്. കൊടുമണ്ണില്‍നിന്നെത്തിയ ജാഥ കോന്നി, പൂങ്കാവ്, വെട്ടൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം തണ്ണിത്തോട്ടില്‍ സമാപിച്ചു. സമാപന സമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. റജി സഖറിയ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പ്രശാന്ത് അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി എന്‍ എസ് ഭാസി, ശ്യാംലാല്‍ , എം എസ് രാജേന്ദ്രന്‍ , കെ യു ജനീഷ്കുമാര്‍ ,ടി കെ ജിജി, എന്‍ ലാലാജി, ആര്‍ രാജേന്ദ്രന്‍ , കെ എം മോഹനന്‍ നായര്‍ , ടി രാജേഷ് കുമാര്‍ , കെ ആര്‍ ജയന്‍ , സന്തോഷ് കുഴിവിള എന്നിവര്‍ സംസാരിച്ചു. വിവിധ യോഗങ്ങളില്‍ ക്യാപ്ടന്‍ പ്രദീപിനുപുറമെ ജാഥാ മാനേജര്‍ സി ജി ദിനേശ്, വൈസ് ക്യാപ്ടന്‍ റോഷന്‍ റോയി മാത്യു, അംഗങ്ങളായ വിജു രാധാകൃഷ്ണന്‍ , പേരൂര്‍ സുനില്‍ , പി ബി സതീഷ്കുമാര്‍ , എസ് രാജേഷ് എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ചത്തെ പര്യടന പരിപാടി ചെന്നീര്‍ക്കരയില്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എന്‍ സജികുമാര്‍ ഉദ്ഘാടനം ചെയ്യും. ഇലവുംതിട്ട, കിടങ്ങന്നൂര്‍ , കോഴഞ്ചേരി, വലിയകുളം, ഇലന്തൂര്‍ , പ്രക്കാനം, ഓമല്ലൂര്‍ , മൈലപ്ര, കുമ്പഴ എന്നീകേന്ദ്രങ്ങളില്‍ പര്യടനം നടത്തി പത്തനംതിട്ടയില്‍ സമാപിക്കും. സമാപന സമ്മേളനം സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥ് ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment