ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്
Saturday, October 6, 2012
മദ്യാസക്തിക്കെതിരെ മാനവ ജാഗ്രത
സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന മഹാ വിപത്തുകളില്‍ ഒന്നാണ് മദ്യം.ഇന്ന് കുടുംബ കലഹങ്ങളും സമൂഹത്തില്‍ കുറ്റ കൃത്യങ്ങളും വര്‍ദ്ധിക്കുന്നതിനുള്ള മുഖ്യ കാരണങ്ങളില്‍ ഒന്ന് മദ്യപാനമാണ് . സ്‌കൂള്‍ , കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യുവതലമുറ മദ
്യത്തിനു അടിപ്പെടുകയാണ് . യുവാക്കളുടെ കര്‍മ്മശേഷിയും ഊര്‍ജ്വസ്വലതയും നഷ്ട്ടപെടുത്തി തീരാ രോഗികള്‍ ആക്കി മാറ്റുന്ന മദ്യത്തിനെതിരെ സര്‍ക്കാര്‍ കര്‍ശന നിലപാട് എടുക്കണം . നമ്മുടെ പുതു തലമുറയെ ലഹരി വിമുക്തമാക്കാന്‍ ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിക്കണം . മദ്യപാനത്തില്‍ ഒന്നാം സ്ഥാനത്ത് കേരളം ആണ് എന്നത് സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല . ഓരോ വിശേഷ ദിവസവും കുടിക്കുന്ന മദ്യത്തിന്റെ അളവ് അമ്പരപ്പിക്കുന്നതാണ് . ഇതിനെതിരെ ശക്തമായ ബോധവല്ക്കരണം നടത്തേണ്ടത് ആവശ്യമാണ്, ആയതിനാല്‍ ഈ സാമൂഹിക വിപത്തില്‍ നിന്നും മോചനം നേടാന്‍ , ആരോഗ്യമുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ , കുടുംബങ്ങളിലെ സഹോദരിമാരുടെ കണ്ണീരിനു അറുതി വരുത്താന്‍ , ഒരു നല്ല കുടുംബ അന്തരീക്ഷം പുലര്‍ത്താന്‍ വരൂ നമുക്ക് അണി ചേരാം ..........
മദ്യാസക്തിക്കെതിരെ ഒറ്റക്കെട്ടായി പൊരുതാം .......
ഈ നാടിനു വേണ്ടി ............നമുക്കൊന്നിക്കാം
മദ്യാസക്തിക്കെതിരെ മാനവ ജാഗ്രത
Subscribe to:
Posts (Atom)