Tuesday, June 28, 2011

കേരള ഗവര്‍ണ്ണര്‍ ആര്‍ എസ് ഗവായി യുടെ കാലാവധി പൂര്‍ത്തിയായിട്ടും പുതിയ ഗവര്‍ണ്ണരുടെ  കാര്യത്തില്‍ തീരുമാനം ആയിട്ടില്ല 2006 ല്‍ ബീഹാര്‍ ഗവര്‍ണ്ണര്‍ ആയി നിയമിതനായ  ശ്രീ മാന്‍ ആര്‍ എസ് ഗവായി എന്ന ദേഹം 2008 ല്‍ ആണ്  കേരളത്തിന്റെ ഗവര്‍ണ്ണര്‍ ആയി ഇവിടെ എത്തുന്നത്‌ . ജൂണ്‍ 25 നു ഗവര്‍ണ്ണര്‍ സ്ഥാനത്ത്  അഞ്ചു വര്‍ഷം പൂര്‍ത്തി ആയി . ചുരുക്കത്തില്‍ ഭരിക്കാന്‍ കഷ്ടി ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരും അതിനെ കാത്തു സൂക്ഷിക്കാന്‍  കാലാവധി കഴിഞ്ഞ ഗവര്‍ണ്ണറും. ചുരുക്കത്തില്‍  ചക്കിക്കൊത്ത ചങ്കരന്‍ 

Monday, June 27, 2011

യുവജന രോഷമിരമ്പി


പത്തനംതിട്ട: പാചക വാതക സിലിണ്ടറിന് 50 രൂപ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ജില്ലയിലെമ്പാടും യുവജന പ്രതിഷേധം ആഞ്ഞടിച്ചു. ഏരിയ കേന്ദ്രങ്ങളില്‍ പ്രതിഷധ പ്രകടനങ്ങളും യോഗങ്ങളും ചേര്‍ന്നു. അടൂരില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനവും യോഗവും നടന്നു. പ്രകടനത്തിന് ശേഷം പ്രവര്‍ത്തകര്‍ എം സി റോഡ് ഉപരോധിച്ചു. പ്രതിഷേധ യോഗം ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ സജികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ജി കൃഷ്ണകുമാര്‍ , എസ് ഷിബു, കെ വിശ്വഭരന്‍ , കെ മഹേഷ് കുമാര്‍ , വികാസ് ടി നായര്‍ , കെ വിനോദ്, അയൂബ് കുഴിവിള, പ്രേംനാഥ്, മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തിരുവല്ലയില്‍ നടന്ന പ്രതിഷേധ യോഗം ബിനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സി എന്‍ രാജേഷ്, സതീഷ് വിജയന്‍ , മധുകുമാര്‍ , രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൊടുമണ്ണില്‍ ഏഴംകുളത്ത് നടന്ന പരിപാടി അഡ്വ. ആര്‍ ബി രാജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എസ് രാജേഷ്, രാജ്കുമാര്‍ , സി മധു, സജീവ്, കെ സാബു, മുജീബ് എന്നിവര്‍ സംസാരിച്ചു. പന്തളത്ത് നടന്ന യോഗം ഏരിയ സെക്രട്ടറി പി ബി സതീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. രഞ്ചിത്ത് ചാക്കോ, സതീഷ്ബാബു, വി എന്‍ മനോജ്, സധീഷ് എന്നിവര്‍ സംസാരിച്ചു. റാന്നിയില്‍ യോഗം ഏരിയ സെക്രട്ടറി റോഷന്‍ റോയി മാത്യു ഉദ്ഘാടനം ചെയ്തു. അനു ടി ശാമുവേല്‍ , പി എസ് ജോസ്, രാജീവ് രവീന്ദ്രന്‍ , ബിജി ഇ തോമസ് എന്നിവര്‍ സംസാരിച്ചു. കോന്നിയില്‍ ഏരിയ പ്രസിഡന്റ് അഡ്വ. സുനില്‍ പേരൂര്‍ ഉദ്ഘടനം ചെയ്തു. രാജേഷ് കുമാര്‍ , കെ ജി ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. വി. കോട്ടയത്തും പ്രമാടത്തും പ്രകടനം നടന്നു. പത്തനംതിട്ട നഗരത്തില്‍ പ്രകടനവും യോഗവും നടത്തി. യോഗം ജില്ലാ സെക്രട്ടറി എന്‍ സജികുമാര്‍ ഉദ്ഘടാനം ചെയ്തു. മേഖല സെക്രട്ടറി പി കെ അനീഷ് അധ്യക്ഷനായി. ഷിയാസ്ഖാന്‍ , ആര്‍ സാബു, ടി ജി ബിജു, ഫിറോസ്ഖാന്‍ , ജുബിന്‍ പി േജോര്‍ജ് എന്നിവര്‍ സംസാരിച്ചു. മലയാലപ്പുഴ വില്ലേജ് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡിവൈഎഫ്ഐ കോന്നി ഏരിയ ജോയിന്റ് സെക്രട്ടറി അഡ്വ. ബി അരുണ്‍ദാസ് ഉദ്ഘാടനം ചെയ്തു. എസ് ബിജു അധ്യക്ഷനായി.  അശ്വനികുമാര്‍ , ടി പി ബാലന്‍ എന്നിവര്‍ സംസാരിച്ചു

march


Saturday, June 4, 2011

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം



ഒരു  തൈ നടുമ്പോള്‍ 
ഒരു തണല്‍ നടുന്നു !

നടു നിവര്‍ക്കാനൊരു
കുളുര്‍ നിഴല്‍ നടുന്നു

പകലുറക്കത്തിനൊരു
മലര്‍ വിരി നടുന്നു 

മണ്ണിലും വിണ്ണിന്റെ 
മാറിലെച്ചാന്ത്തൊ-
ട്ടഞ്ജനമിടുന്നു.  

ഒരു വസന്തത്തിനു 
വളര്‍പന്തല്‍ കെട്ടുവാന്‍ 
ഒരു കാല്‍ നടുന്നു. 

ആയിരം പാത്രത്തി-
ലാത്മഗന്ധം പകര്‍ -
ന്നാടുമൃതുകന്യയുടെ 
യാര്‍ദ്രത നടുന്നു .

തളിരായുമിലയായും-
മിത്തല്‍ വിരിയുമഴകായു-
മിവിടെ നിറമേളകള്‍  
മിഴികളില്‍ നടുന്നു. 

ശാരികപ്പെണ്ണിന്നു 
താണിരുന്നാടാനൊ-
രൂഞ്ഞാല്‍  നടുന്നു .

കിളിമകള്‍ പ്പെ ണ്ണി ന്റെ 
തേന്‍ കുടം വെയ്ക്കാനൊ -
രുറിയും  നടുന്നു .

അണ്ണാറക്കണ്ണനും
പൊന്നോണമുണ്ണുന്ന 
പുകിലുകള്‍ നടുന്നു .

കൊതിയൂറി നില്‍ക്കുന്ന 
കുസൃതി ക്കുരുന്നിന്റെ 
കൈ നിറയെ മടി നിറയെ 
മധുരം നടുന്നു .

ഒരു കുടം നീരുമായ് 
ഓടുന്ന മുകിലിനും 
ഒളിച്ചുപോം കാറ്റിനും 
ഒന്നിച്ചിറങ്ങാന്‍ 
ഒതുക്കുകള്‍ നടുന്നു .

കട്ടു മതിയാവാത്ത 
കാട്ടിലെ കള്ളനും 
നാട്ടിലെ കള്ളനും 
നടുവഴിയിലെത്തവേ 
വാനോളമുയരത്തില്‍ 
വാവല്‍ക്കരിങ്കൊടികള്‍ 
കാട്ടുവാന്‍ വീറെഴും
കൈയുകള്‍ നടുന്നു .

ഒരു  തൈ നടുമ്പോള്‍ 
പല തൈ നടുന്നു !
പല തൈ നടുന്നു 
പല  തണല്‍ നടുന്നു !
                                               ഒ.എന്‍.വി 

നമ്മുടെ ഭാവിക്ക് വേണ്ടി മാത്രമല്ല വരും തലമുറകള്‍ക്ക് വേണ്ടിയും ഈ ഭൂമിയെ , പ്രകൃതിയെ കാത്തു സംരക്ഷിക്കേണ്ട കടമ നമുക്കുണ്ട് . വരൂ ....... നമ്മുക്കൊന്നായി...... ഒരുമിച്ചു .........ഇതില്‍ അണി ചേരാം.



വിതരണത്തിനായി എത്തിയ തൈകള്‍