ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്
Friday, April 29, 2011
നമുക്ക് ഇത് അഭിമാന നിമിഷം
നമുക്ക് ഇത് അഭിമാന നിമിഷം
എന്ഡോസള്ഫാന് നിരോധിച്ചു
കേരള ജനതയുടെ വിജയം ഈ സമരത്തില് പങ്കെടുത്ത എല്ലാ സഹോദരങ്ങളെയും ഇടതു നെഞ്ചോടു ചേര്ത്ത് അഭിവാദ്യം ചെയ്യുന്നു.
കേരള ജനതയുടെ വിജയം ഈ സമരത്തില് പങ്കെടുത്ത എല്ലാ സഹോദരങ്ങളെയും ഇടതു നെഞ്ചോടു ചേര്ത്ത് അഭിവാദ്യം ചെയ്യുന്നു.
.പ്രതിഷേധത്തിന്റെ ചൂണ്ടുവിരല് ഉയര്ത്തിയ
കേരളത്തിലെ ഇടതുപക്ഷത്തിന്റെ കൂടി വിജയമാണിത്.കുത്തകകളുടെ ലാഭക്കൊതിക്കായി ജനങ്ങളെ മറന്ന കേന്ദ്ര സര്ക്കാരിനു ഇത് തിരിച്ചടികളുടെ കാലം... ജനകീയ സമരം വിജയിച്ചു...
സമരസഖാക്കള്ക്ക് നൂറു ചുവപ്പന് അഭിവാദ്യങ്ങള്...
************************************
ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി
വലിയ വലിയ മാറ്റങ്ങള്.......
കേരളം കഴിഞ്ഞ ഒരാഴ്ചയായി കടന്നുപോയ ദിനങ്ങള് ഓര്ക്കുമ്പോള് ഓര്മവരുന്നത് മഹാകവി വള്ളത്തോളിന്റെ ഒരു വരി ആണ് " കേരളം എന്ന് കേട്ടാലോ തിളക്കണം ചോര നരമുകളില് ".
വി എസ് എന്ന നമ്മുടെ മുഖ്യമന്ത്രി നമ്മോടൊപ്പം നിന്ന് കാസര്ഗോഡ് ജനതയ്ക്ക് വേണ്ട ഉപവാസം നടത്തുകയും അത് ലോകത്തിലെ 43 രാജ്യങ്ങളിലെ പിന്തുണ ലഭിക്കുകയും ചെയ്ത കാര്യങ്ങളില് ഓരോ മലയാളിക്കും അഭിമാനിയ്യ്ക്കാന് ഉള്ള ഒരു പാട് കാര്യങ്ങളുണ്ട്....
എന്ഡോസള്ഫാന് അനുകൂലമായി നമ്മുടെ കേന്ദ്ര സര്ക്കാരും കേരളത്തിലെ ഉമ്മന് ചാണ്ടിം ചെന്നിത്തലയും എടുത്ത തീരുമാനങ്ങളും അതില് കോണ്ഗ്രസ് ഇലെ വി എം സുധീരന് ഒഴികെ ഉള്ള കോണ്ഗ്രസ് കാര് ഉറച്ചു നിന്നത് ഒക്കെ നമ്മള് കണ്ടതാണ്.........
ഒരു MLA പോലുമില്ലാത്ത B J P യും 90 അതികം MLA ഉള്ള LDF ഉം ഇതില് മുക്യാണ് പിന്തുണയുമായി എത്തിയപ്പോള് ഒരു പ്രത്യയ ശാസ്ത്രത്തിന്റെ പിന്തുണ പോലും അവകാശപ്പെടാനില്ലാത്തതും നെഹ്രുവിന്റെ കാലം മുതല് ഇന്ത്യയ്ക്ക് അല്ലങ്കില് ഇന്ത്യന് ജനങ്ങളുടെ താല്പര്യത്തിനെതിരെ പ്രവര്ത്തിച്ച കോണ്ഗ്രസ് അവരുടെ പാരമ്പര്യം ഒരിക്കല് കൂടി ആവര്ത്തിച്ച്.....1947 ഇല് മഹാത്മാ ഗാന്ധി കോണ്ഗ്രസ് വിട്ടപ്പോള് തന്നെ അത് ക്ഷയിച്ചു എന്ന് ഒരിക്കല് കൂടി തെളിവായി എന്ഡോസള്ഫാന് ഇഷ്യൂ......
എന്തിനും ഏതിനും പറന്നു വരുന്ന രാഹുല് ഗാന്ധി എന്ന "അമുല് ബേബി" ക്ക് ഇപ്പോള് ഇതൊന്നും നോക്കണോ കേള്ക്കണോ പറ്റാത്ത അവസ്ഥയിലുമായി പോയി...... കാരണം പുള്ളിക്കാരന് യു ഡി എഫ് ഇലെ സ്ത്രീ പീഡനവും അഴിമതിയും ആയി വിഷയങ്ങളുമായി വന്ന പ്രശ്നങ്ങള് പോലും തീര്പ്പാക്കാന് പറ്റാത്ത അവസ്ഥയിലാണ്.......
എന്തൊക്കെ ആയാലും LDF പ്രഖ്യാപിച്ച എന്ഡോസള്ഫാന് വിരുദ്ധ കൂട്ടായ്മയ്ക്ക്....കോണ്ഗ്രെസ്സിന്റെ യും കേന്ദ്ര സര്ക്കാരിന്റെ യും പിന്തുണ ലഭിച്ചില്ലേലും നമ്മള്ക്ക് മറ്റു രാജ്യങ്ങളുടെ പിന്തുണ ലഭിച്ചതില് ഓരോ കേരളീയനും ഇന്ത്യക്കാരനും അഭിമാനിയ്ക്കാം...............
Thursday, April 28, 2011
എന്ഡോ സള്ഫാന് നിരോധിക്കണം
" മനുഷ്യര്ക്ക് ദോഷം വരുന്നതെന്തും അത് നിയമം ആണെങ്കില് കൂടിയും മാറ്റണം . വായുവും വെള്ളവും മണ്ണും ആരുടേയും ഔദാര്യമല്ല. അത് പ്രകൃതിയില് ഉള്ള എല്ലാ ജീവജാലങ്ങളുടെയും അവകാശമാണ് . അതിനെ മലിനമാക്കുന്ന എന്ഡോ സള്ഫാന് പോലുള്ള എല്ലാ കീട നാശിനികളും നിരോധിക്കപ്പെടേണ്ടതാണ് "
http://dyfiptadc.blogspot.com/
മാമുക്കോയ , നടന്
ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ബ്ലോഗിനായി നല്കിയ സന്ദേശം http://dyfiptadc.blogspot.com/
Wednesday, April 27, 2011
" കില്ലര് കീട നാശിനി " എന്ഡോ സള്ഫാന് നിരോധിക്കുക
ടി വി രാജേഷ് : ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി
ജീവ ജാലങ്ങളെയും പരിസ്ഥിതിയെയും അത്യന്തം വിനാശകരമായി ബാധിക്കുന്ന എന്ഡോ സള്ഫാന് എന്ന മാരക കീട നാശിനി നിരോധിക്കണം എന്നു ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന പ്രക്ഷോഭം ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള ധാര്മ്മിക സമരമാണ് . ഒരു പ്രദേശത്തെ ജനങ്ങളുടെ ആകെ ആരോഗ്യത്തെ പൂര്ണ്ണമായും തകര്ത്തു ജീവച്ഛവങ്ങള് ആക്കി മാറ്റിയ എന്ഡോ സള്ഫാനു വേണ്ടി വാദമുയര്ത്തുന്ന കേന്ദ്ര ഭരണാധികാരികള് ആരുടെ പക്ഷത്ത് ? നൂറു കണക്കിനാളുകള് അകാലത്തില് മരിച്ചു വീഴുകയും ആയിരക്കണക്കിനാളുകള് അതീവ മാരകമായ അസുഖം ബാധിച്ചു മരിച്ചു ജീവിക്കുകയും ചെയ്യുന്ന ഹൃദയഭേദകമായ കാഴ്ച കണ്ടിട്ടും ഈ " കില്ലര് കീട നാശിനി " ക്കു വേണ്ടി കേന്ദ്ര ഭരണാധികാരികള് കോര്പ്പറേറ്റുകളുടെ ലാഭക്കൊതിക്ക് മുന്പില് സാഷ്ടാഗം മുട്ട് കുത്തുകയാണ് ചെയ്തത് .
എന്ഡോ സള്ഫാന് ആദ്യമായി ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്ത അമേരിക്കയും 27 യൂറോപ്യന് രാജ്യങ്ങളും ഉള്പ്പെടെ 60 രാജ്യങ്ങള് ആഗോള നിരോധനത്തെ ശക്തമായി അനുകൂലിച്ചിട്ട് പോലും അന്താരാഷ്ട്ര വേദികളില് എന്ഡോ സള്ഫാനു വേണ്ടി ലോബിയിംഗ് നടത്തുന്ന നാണം കെട്ട കേന്ദ്ര ഭരണാധികാരികള് ഈ രാജ്യത്തിന്റെ എല്ലാ ചൈതന്യവും നന്മയും കളഞ്ഞു കുളിക്കുകയാണ് ചെയ്തത്
ജൈവ പ്രകൃതി വിഷമയമാകാതിരിക്കാന് ജനങ്ങള് പുഴുക്കളെ പോലെ ചത്തു വീഴാതിരിക്കാന് നാം സന്ധിയില്ലാ സമരം ഉയര്ത്തി കൊണ്ട് വന്നേ മതിയാകൂ . ഇന്ത്യയെന്നാല് ശത കോടീശ്വരന്മ്മാര് മാത്രം ഉള്ളതാണ് എന്ന് ധരിച്ചുവശായ കേന്ദ്ര ഭരണാധികാരികള്ക്കെതിരെ ഈ രാജ്യത്തിലെ ജനങ്ങളുടെ സംഘടിത ശക്തിയുടെ കരുത്ത് അറിയിക്കണം.
ദുരന്ത ബാധിതര്ക്കായി സഹായ ഹസ്തം നീട്ടാന് വൈമനസ്യം പ്രകടിപ്പിക്കുന്നവര് കോര്പ്പറേറ്റുകളുടെ ലാഭം പെരുപ്പിക്കാന് കാണിക്കുന്ന അമിത വ്യഗ്രത കണ്ടില്ലെന്നു നടിക്കാന് ദേശസ്നേഹി ആയ ഒരു പൗരന് എങ്ങനെ കഴിയും ? .
ഭീകരമായ ദുരിതം പേറുന്ന കാസര്കോട്ടെ ജനങ്ങള് അവര് ഒറ്റയ്ക്ക് അല്ല എന്നും അവരുടെ പിന്നില് ലോക ജനതയാകെ ഉണ്ടെന്നും ലോകത്ത് ഒരു മനുഷ്യരുടെയും ജീവിതത്തിനു മേല് കൈ വെയ്ക്കാന് ഒരു കോര്പ്പറേറ്റു കഴുകന് മ്മാരെയും അനുവദിക്കുകയില്ല എന്നും ഉറക്കെ.... ഉറക്കെ പ്രഖ്യാപിക്കാനും എല്ലാ ജീവ ജലങ്ങള്ക്കും ഒരു പോലെ അവകാശപ്പെട്ട മണ്ണും വിണ്ണും ജലാശയങ്ങളും വിഷമയമാകാതിരിക്കുന്നതിനും പ്രതിബദ്ധതയുള്ള മനുഷ്യരാകെ എല്ലാം മറന്നു ഒന്നിക്കേണ്ട സമയമാണിത് .
ആളുകള് മാരക രോഗം പിടിപെട്ടു നട്ടം തിരിയുമ്പോഴും അകാലത്തില് മരിച്ചു വീഴുമ്പോഴും ഇതൊന്നും കാണാതെയിരുന്നു " തെളിവില്ല ... തെളിവില്ല, തെളിവ് വേണം ..തെളിവ് വേണം " എന്ന് പറയുന്ന പ്രധാന മന്ത്രി ശ്രീ . മന് മോഹന് സിങ്ങിനോടും കേന്ദ്ര മന്ത്രിമാരോടും ഒന്നേ പറയാനുള്ളൂ ഞങ്ങള്വെറും മരക്കുറ്റികള് അല്ല.
സഹജീവിയുടെ വേദനയും നൊമ്പരവും തിരിച്ചറിയുന്നവര് സ്വന്തം വേദനയേക്കാള് മറ്റുള്ളവരുടെ വേദനയില് നീറുന്നവരാണ് .
ജനങ്ങളെ മറന്നു കൊണ്ടുള്ള കേന്ദ്ര സര്ക്കാരിന്റെ ധിക്കാരത്തിന് എതിരെയുള്ള വിശുദ്ധ യുദ്ധത്തില് നിലകൊള്ളുന്നത് ഭാവി തലമുറയ്ക്ക് കൂടി വേണ്ടിയാണ് .
ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ബ്ലോഗിന് വേണ്ടി സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് നല്കിയ ലേഖനം
Subscribe to:
Posts (Atom)




