Saturday, February 26, 2011

സംസ്ഥാനം മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടു രൂപാ നിരക്കില്‍ അരി


പ്രതിമാസം 10 കിലോ അരിയും രണ്ടു കിലോ ഗോതമ്പുമാണ് 14,235 റേഷന്‍കടകളിലൂടെ വിതരണം ചെയ്യുക. 70 ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രതിമാസം 27 കോടിയുടെ അധിക ബാധ്യതയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

25000 രൂപയില്‍ കൂടുതല്‍ മാസവരുമാനമോ അഞ്ചേക്കറില്‍ കൂടുതല്‍ സ്ഥലമോഉള്ളവര്‍ക്ക് ഈ ആനുകൂല്യമില്ല. രണ്ടുലക്ഷത്തില്‍ താഴെ കാര്‍ഡുടമകളേ ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടൂ.

ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ മറവില്‍ പൊതുവിതരണ ശൃംഖലയില്‍നിന്ന് കൂടുതല്‍ പേരെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനം മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടു രൂപാ നിരക്കില്‍ അരി നല്‍കുന്നത്.

40 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടുരൂപാ നിരക്കില്‍ ഇപ്പോള്‍ അരി വിതരണംചെയ്യുന്നുണ്ട്. കേന്ദ്രം 6.20 രൂപയ്ക്ക് നല്‍കുന്ന ബിപിഎല്‍ അരി രണ്ടു രൂപയ്ക്ക് വിതരണം ചെയ്യുമ്പോള്‍ കിലോയ്ക്ക് 4.20 രൂപ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്നു. എപിഎല്‍ കുടുംബങ്ങള്‍ക്കായി 8.90 രൂപയ്ക്ക് കിട്ടുന്ന അരിയും 6.70 രൂപയ്ക്ക് തരുന്ന ഗോതമ്പും രണ്ടു രൂപാ നിരക്കില്‍ ജനങ്ങളിലെത്തിക്കാന്‍ യഥാക്രമം 6.90 രൂപയും 4.70 രൂപയും സബ്സിഡി നല്‍കുന്നു.

മുഴുവന്‍ കുടുംബങ്ങളിലേക്കും രണ്ടു രൂപയുടെ അരി എത്തുന്നത് സംസ്ഥാനത്തെ വിലക്കയറ്റം തടയുന്നതില്‍ നിര്‍ണായകമാകും. രണ്ടു രൂപാ അരി പദ്ധതി ദുരുപയോഗിക്കപ്പെടാതിരിക്കാ
ന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കും.

വികസന സന്ദേശ യാത്ര

  • എല്ലാവര്‍ക്കും വീട് 
  • എല്ലാവര്‍ക്കും ഭക്ഷണം 
  • സാമൂഹ്യ സുരക്ഷ 
  • സമഗ്ര വികസനം
  • വികസന തുടര്‍ച്ച
  • ഭരണ സ്ഥിരത  
സ: കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വികസന സന്ദേശ യാത്രയുടെ ചിത്രങ്ങളിലേക്ക്

സ: എം കെ പ്രേമ ചന്ദ്രന്‍
 സ : മുല്ലക്കര രത്നാകരന്‍ 
പതിനായിരങ്ങള്‍ നെഞ്ചോട്‌  ചേര്‍ത്ത സ്വീകരണം 
പതിനായിരങ്ങള്‍ നെഞ്ചോട്‌  ചേര്‍ത്ത സ്വീകരണം 
പതിനായിരങ്ങള്‍ നെഞ്ചോട്‌  ചേര്‍ത്ത സ്വീകരണം 
പതിനായിരങ്ങള്‍ നെഞ്ചോട്‌  ചേര്‍ത്ത സ്വീകരണം 


ജോസ് തെറ്റയില്‍ , മന്ത്രി 
സ: കോടിയേരി ബാലകൃഷ്ണന്‍, അഡ്വ : സനല്‍ കുമാര്‍
സ: കോടിയേരി ബാലകൃഷ്ണന്‍, സ: റോയ് ഫിലിപ്പ് 
സ: കോടിയേരി ബാലകൃഷ്ണന്‍
സ്നേഹാദരവുകള്‍ ഏറ്റു വാങ്ങി , ജനനായകന്‍
സ: കോടിയേരി ബാലകൃഷ്ണന്‍, സ : ഉണ്ണികൃഷ്ണ പിള്ള ( ex MLA ), അഡ്വ : അനന്ത ഗോപന്‍ 

ലാല്‍ സലാം , സഖാക്കളേ ...................

ചിത്രങ്ങള്‍ : prasobh.adoor@gmail.com / aralipoovukal.blogspot.com



ഡി വൈ എഫ് ഐ വിളംബര ബൈക്ക് റാലി

സ കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജാഥയുടെ മുന്നോടി ആയി ഡി വൈ എഫ് ഐ അടൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വിളംബര ബൈക്ക് റാലി 

Sunday, February 20, 2011

ഇന്‍ഫോപാര്‍ക്ക്: മൂന്ന് വര്‍ഷത്തിനകം ഒരു ലക്ഷം തൊഴിലവസരം-വി.എസ്.



കൊച്ചി:
അടുത്ത മൂന്ന് വര്‍ഷത്തിനകം കൊച്ചി ഇന്‍ഫോപാര്‍ക്കില്‍  ഒരു
ലക്ഷം  തൊഴിലവസരങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍
പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് ഒന്നാംഘട്ട വികസനത്തിന്റെ ഭാഗമായി 51 ലക്ഷം
ചതുരശ്രയടി കെട്ടിടങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം
വ്യക്തമാക്കി. കൊച്ചി ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ട വികസനത്തിന്റെ ശിലാസ്ഥാപന
ചടങ്ങ് ഫോണിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എറണാകുളത്ത്
തന്നെയുണ്ടായിരുന്നെങ്കിലും രക്തസമ്മര്‍ദ്ദം കൂടിയതുകാരണം
മുഖ്യമന്ത്രിക്ക് ഉദ്ഘാടനവേദിയിലേക്ക് എത്താനായില്ല. തുടര്‍ന്നാണ് ഉദ്ഘാടനം
ചെയ്തതായി ഫോണിലൂടെ പ്രഖ്യാപിക്കാനും പ്രസംഗം ഫോണ്‍ വഴി തന്നെ ഉദ്ഘാടന
വേദിയില്‍ കേള്‍പ്പിക്കാനും തീരുമാനിച്ചത്. മുന്‍ സര്‍ക്കാര്‍
സ്മാര്‍ട്ട്‌സിറ്റിയുടെ പേരില്‍ കൈമാറാനിരുന്ന ഇന്‍ഫോപാര്‍ക്ക്
കേന്ദ്രീകരിച്ച് സ്വപ്നസമാനമായ വികസന പദ്ധതികള്‍ നടപ്പാക്കാനായതില്‍
അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ സര്‍ക്കാരിന്റെ
കാലയളവിലുണ്ടാക്കിയ കരാറിലെ എല്ലാ പോരായ്മകളും പരിഹരിച്ചു കൊണ്ടാണ് ഈ
സര്‍ക്കാര്‍ സ്മാര്‍ട്ട്‌സിറ്റി നടപ്പാക്കുന്നത്. പദ്ധതി വൈകിയതിനെ
കുറിച്ച് ആക്ഷേപമുന്നയിക്കുന്നവരോട് പറയാനുള്ള മറുപടി ഇത് മാത്രമാണ്.
ജില്ലയില്‍ മറ്റ് ഐ.ടി. പാര്‍ക്കുകള്‍ പാടില്ല, വെറും 33000 തൊഴിലിന് പകരം
100 ഏക്കര്‍ ഭൂമി, കരാര്‍ ലംഘിച്ചാലും വസ്തു തിരിച്ചെടുക്കാന്‍
വ്യവസ്ഥയില്ലായ്മ എന്നിങ്ങനെ ഒട്ടേറെ പോരായ്മകള്‍ മുന്‍ സര്‍ക്കാരിന്റെ
കാലത്തെ കരാറില്‍ ഉണ്ടായിരുന്നു.
2009-10 സാമ്പത്തിക വര്‍ഷം ദേശീയ
ഐ.ടി. കയറ്റുമതി വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനം മാത്രമായിരുന്നപ്പോള്‍
ഇന്‍ഫോപാര്‍ക്കിന്റെ വളര്‍ച്ച 30 ശതമാനമായിരുന്നു. 72 ലേറെ ഐ. ടി.
കമ്പനികള്‍ ഇപ്പോള്‍ ഇന്‍ഫോപാര്‍ക്കിലുണ്ട്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി
160 ഏക്കറിലാണ് 2500 കോടി രൂപയുടെ വികസനം. ഒരുലക്ഷം തൊഴിലവസരങ്ങളുണ്ടാകും.
ഇന്‍ഫോപാര്‍ക്കിനൊപ്പം
തിരുവനന്തപുരത്തെ ടെക്‌നോ പാര്‍ക്കിലും രണ്ടാം ഘട്ട വികസനം നടക്കുകയാണ്.
70 ഏക്കറിലാണിത്. ഇതിനോട് ചേര്‍ന്ന് 428 ഏക്കറിലാണ് ടെക്‌നോസിറ്റി വിഭാവനം
ചെയ്തിരിക്കുന്നത്. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് ,ഐ. ടി അക്കാദമി
എന്നിവയും താമസിയാതെ യാഥാര്‍ത്ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍ഫോപാര്‍ക്ക്
രണ്ടാംഘട്ടം മാസ്റ്റര്‍ പ്ലാനിന്റെ രൂപരേഖയും ചടങ്ങില്‍ പ്രകാശനം
ചെയ്തു.മാസ്റ്റര്‍ പ്ലാന്‍ ഡെവലപ്പേഴ്‌സ് ആയ അമേരിക്കയിലെ കാനന്‍ ഡിസൈന്‍
തയ്യാറാക്കിയ രൂപരേഖ മന്ത്രി ശര്‍മ്മയാണ് പ്രകാശനം ചെയ്തത്.