ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്
Thursday, April 11, 2013
സുധീപ്ത ഗുപ്ത
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ എസ്എഫ്ഐ നേതാവായ സുധീപ്ത ഗുപ്ത പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ക്രമസമാധാന തകര്‍ച്ചയുടെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും സമാധാനപരമായി അടിസ്ഥാന ജനാധിപത്യ അവകാശങ്ങള്‍പോലും നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും പിബി പറഞ്ഞു. സുധീപ്ത ഗുപ്തയെ കൊലപ്പെടുത്തിയതിനെ പിബി ശക്തമായി അപലപിച്ചു. സംസ്ഥാനത്ത് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐ നേതാവ് സുധീപ്തയും വിദ്യാര്‍ഥികളും പ്രതിഷേധിച്ചത്. പൊലീസിന്റെ അനുമതി വാങ്ങിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എന്നിട്ടും വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ്ചെയ്തു. കസ്റ്റഡിയിലിരിക്കെയാണ് സുധീപ്ത കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലീസ് നല്‍കുന്ന വിശദീകരണം വിശ്വസിക്കാനാകില്ല. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പി ബി ആവശ്യപ്പെട്ടു.
Tuesday, March 26, 2013
ഭഗത്സിങ് രക്തസാക്ഷി ദിനം ആചരിച്ചു
Posted on: 23-Mar-2013 11:54 PM
പത്തനംതിട്ട: ജില്ലയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഭഗത്സിങ്ങിന്റെ 83-ാം രക്തസാക്ഷി ദിനം ആചരിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററില്‍ അനുസ്മരണ യോഗം ജില്ലാ പ്രസിഡന്റ് പി ആര്‍ പ്രദീപ് ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം എ റിബിന്‍ഷാ, എന്‍ സജികുമാര്‍, ബി അരുണ്‍ ദാസ്, ബഞ്ചമിന്‍ ജോസ് ജേക്കബ്, ആര്‍ ശ്യാമ, അഭിലാഷ് വിശ്വനാഥ്, വി ആര്‍ ജോണ്‍സണ്‍, എ ഷഫീഖ് എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭഗത് സിങ് രക്തസാക്ഷി ദിനം സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിച്ചു. "അധിനിവേശത്തെ ചെറുക്കുക, നാടിനെ വിറ്റുതുലക്കുന്നവര്‍ക്കെതിരെ പൊരുതുക" എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ആചരണം. ഇഎംഎസ് ഹാളില്‍ അനുസ്മരണയോഗം എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം എം എ റിബിന്‍ഷ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍ ശ്യാമ അധ്യക്ഷയായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എന്‍ സജികുമാര്‍, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ഷാനു സലീം, ജയകൃഷ്ണന്‍, സജിത് പി ആനന്ദ്, നൈജില്‍ കെ ജോണ്‍ എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ബഞ്ചമിന്‍ ജോസ് ജേക്കബ് സ്വാഗതവും പത്തനംതിട്ട ഏരിയ പ്രസിഡന്റ് ഫിലിപ്പ് തോമസ് നന്ദിയും പറഞ്ഞു.
കടമ്മനിട്ട കവിതാമത്സരം
Posted on: 25-Mar-2013 01:39 PM
തിരുവല്ല: തിരുവല്ലയില്‍ നടക്കുന്ന കടമ്മനിട്ട സ്മൃതി സദസിന്റെ ഭാഗമായി ഏപ്രില്‍ ആറിന് രാവിലെ 9.30ന് തിരുവല്ല ഡയറ്റില്‍ സ്കൂള്‍ -കോളേജ് വിദ്യാര്‍ഥികള്‍ക്കായി കടമ്മനിട്ട കവിതകളുടെ കാവ്യാലാപന മല്‍സരം നടത്തും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ 9495329484 എന്ന ഫോണ്‍ നമ്പരില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം
Monday, March 18, 2013
ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി
ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സഖാവ് റോഷന്‍ റോയി മാത്യുവിന് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍.
എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ്,സെക്രട്ടറി,സംസ്ഥാന ജോയ്ന്റ് സെക്രട്ടറി,കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സഖാവ് നിലവില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.ഐ.എം. റാന്നി താലൂക്ക് കമ്മിറ്റി അംഗവുമാണ്.
Subscribe to:
Posts (Atom)
.jpg)







