Monday, February 14, 2011

ബാലകൃഷ്ണപ്പിള്ളയും മുഖപ്രസംഗങ്ങളും


കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു മുന്‍മന്ത്രി ജയിലില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്‌.കേരളത്തിലെ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്‌. മറ്റ് സംസ്ഥാനങ്ങളിലെ നേതക്കള്‍ അഴിമതിക്കേസില്‍പ്പെടുമ്പോള്‍ പോലും മുഖപ്രസംഗം എഴുതി അഴിമതിക്കെതിരെ കേരളീയരെ ഉല്‍ബുദ്ധരാക്കുന്നതില്‍ മനോരമയും മാതൃഭൂമിയും വഹിച്ച പങ്ക് ചില്ലറയല്ല.

എന്നാല്‍ പിള്ളയുടെ ജയില്‍ ശിക്ഷ ഉറപ്പാക്കിയിട്ട് 4 ദിവസം കഴിഞ്ഞെങ്കിലും മനോരമയോ മാതൃഭൂമിയോ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് ഈ ശിക്ഷ മാതൃകയാകണമെന്ന് പറഞ്ഞെങ്കിലും ഒരു മുഖപ്രസംഗം എഴുതാന്‍ തോന്നിയില്ല എന്നതാണ്‌ സത്യം. 11 ആം തിയതി മുതല്‍ പിള്ളയുടെ വിഷയം കേരളത്തില്‍ കത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് പക്ഷെ മനോരമയും മാതൃഭൂമിയും അവരുടെ മുഖപ്രസംഗങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്ന് നോക്കാം


11/02/2011

പത്താം തിയതിയാണ്‌ പിള്ളയെ ജയിലില്‍ അടക്കാനുള്ള വിധി വരുന്നത്.ആ സമയത്ത് കേരളത്തിലെ ന്യൂസ് ചാനലുകള്‍ തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം ലൈവ് ചെയ്യുകയായിരുന്നു. പക്ഷെ പിള്ളയുടെ ശിക്ഷാവാര്‍ത്ത അറിഞ്ഞ ഉടന്‍ ബജറ്റ് ലൈവ് നിര്‍ത്തി വച്ച് അവര്‍ പിള്ള വിഷയം കവര്‍ ചെയ്തു. എന്ന് മാത്രമല്ല അന്നത്തെ ദിവസം ബജറ്റും പിള്ള വിഷയവും ഒരേ പ്രാധാന്യത്തോടെ കൊടുക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നാല്‍ പിറ്റേന്ന് മുഖപ്രസംഗം എഴുതിയപ്പോള്‍ മനോരമയും മാതൃഭൂമിയും ബജറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. സാധാരണ രണ്ട് പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉണ്ടെങ്കില്‍ രണ്ട് തല്ലക്കെട്ടില്‍ മുഖപ്രസംഗം എഴുതുന്ന പതിവ് പോലും ഇവര്‍ ഉപേക്ഷിച്ചു.
മാതൃഭൂമി

മനോരമ




12/02/2011
ബജറ്റിന്‌ അതിന്റേതായ പ്രാധാന്യമുണ്ട് എന്ന് കരുതി നമുക്ക് വേണമെങ്കില്‍ ഒരു ദിവസം കാത്തിരിക്കാം എന്ന് വയ്ക്കുക. സ്വാഭാവികമായും പിറ്റേ ദിവസത്തെ പത്രത്തിലെങ്കിലും അഴിമതി വിരുദ്ധ മുഖപ്രസംഗം പ്രതീക്ഷിക്കാം. എന്നാല്‍ മാതൃഭൂമി വല്ലാര്‍പാടം പദ്ധതി ഉല്‍ഘാടനവുമയൈ ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തേപ്പറ്റിയും മനോരമ കേരള കൌമുദിക്ക് 100 വയസ് ആയതിനെപ്പറ്റിയുമാണ്‌ മുഖപ്രസംഗം എഴുതിയത്
മാതൃഭൂമി

മനോരമ
13/02/2011
ഞായറാഴ്ച മനോരമക്ക് മുഖപ്രസംഗം ഇല്ല. എന്നാല്‍ മാതൃഭൂമിക്ക് ഉണ്ട്. രണ്ട് ദിവസം കൊണ്ട് പിള്ള വിവാദം കെട്ടടങ്ങിയിട്ടുമില്ല എന്ന് മാത്രമല്ല പിള്ളക്ക് യുഡിഫ് കൊട്ടാരക്കരയില്‍ വലിയ സ്വീകരണമൊരുക്കി. അവിടെ വച്ച് കെ.സുധാകരന്‍ എംപി കോടതിക്കെതിരെ ആഞടിച്ചു ജഡ്‌ജിമാരെ രാഷ്ട്രിയക്കാരുടെ തിണ്ണ നിരങ്ങികളായി ആക്ഷേപിച്ചു. ഗണേശ് കുമാര്‍ വി.എസിനെ നികൃഷ്ട ജീവി എന്ന് വരെ വിളിച്ചു. മാതൃഭൂമിയാണ്‌ വി.എസിനെ ബില്‍ഡപ്പ് ചെയ്യാന്‍ ഏറ്റവും അധികം ശ്രമിച്ച പത്രം. വി.എസിന്റെ ക്രഡിറ്റില്‍ നേടിയ പിള്ളക്കെതിരെ ഉള്ള വിധിയില്‍ സ്വാഭാവികമായും മാതൃഭൂമി പഴയ പിന്‍തുണ നല്‍കാന്‍ ബാധ്യസ്ഥരാണ്‌. വിധിക്കെതിരെ പ്രസംഗിച്ച പിള്ളയും മകനും എംപിയുമൊക്കെ വി.എസിനെ അധിക്ഷെപിക്കുമ്പോള്‍ അത്ലെങ്കില്‍ വി.എസ് വഴി കോടതിയെ അധിക്ഷേപിക്കുമ്പോള്‍ മാതൃഭൂമി ഒരു മുഖപ്രസംഗം കാച്ചുമെന്ന് സ്വാഭാവികായി പ്രതീക്ഷിക്കാം. പക്ഷെ അതുണ്ടായില്ല . ഈജിപ്തിലെ മാറ്റത്തിന്‌ മുന്നില്‍ വി.എസ് നിഷ്പ്രഭനാകാനായിരുന്നു വി.എസിന്റെ വിധി



14/02/2011
ഈജിപ്തിലെ വിഷയങ്ങളെ മാതൃഭൂമിക്ക് മാത്രമല്ല മനോരമക്കും പ്രധാനമാണ്‌ ഞായറാഴ്ച മുഖപ്രസംഗം ഇല്ലാത്തതിന്റെ കേട് തിങ്കളാഴ്ച മനോരമ തീര്‍ത്തു. അവര്‍ ഈജിപ്ത് വിഷയം മുഖപ്രസംഗം എഴുതി. എന്നാല്‍ മാതൃഭൂമിക്ക് പറയാനുള്ളത് വികസന രംഗത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടതിനെപ്പറ്റി ആയിരുന്നു. കോടതിയെ അധിക്ഷേപിച്ച സുധാകരനെതിരെ കോടത് അലക്ഷ്യ നടപടികള്‍ വരുന്നതിനെപ്പറ്റിയോ ഏതാനും മാസം മുന്നെ കോടതിയെയും ജഡ്‌ജിമാരെയും പുകഴ്ത്തിപ്പറഞ്ഞ സുധാകാരന്‍ രാഷ്ട്രിയ ലാക്കോടെ ഇപ്പോള്‍ ജഡ്‌ജിമാരെപ്പറ്റി അധിക്ഷെപം ചൊരിയുന്നതിനെപ്പറ്റിയോ ഒന്നും മാതൃഭൂമിക്ക് മിണ്ടാട്ടമില്ല.


എന്തുകൊണ്ടായിരിക്കും അഴിമതി വിഷയവും കോടതി അലക്ഷ്യവും കേരളത്തിലെ 1.5 കോടിയോളം ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന മാതൃഭുമിക്കും മനോരമക്കും മുഖപ്രസംഗ വിഷയമാകാത്തത്? എല്ലാം വായനക്കാര്‍ക്ക് വിടുന്നു
 

പോസ്റ്റ്‌ എഴുതിയത് :  കിരണ്‍ തോമസ്
കിരണ്‍ തോമസ്‌ 1977 ഓഗസ്റ്റ്‌ 15 നു കണ്ണൂര്‍ ജില്ലയില്‍ ചെമ്പന്തൊട്ടിയില്‍ ജനനം. കണ്ണൂര്‍ മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം ജില്ലയില്‍ IT മേഖലയില്‍ ജോലി ചെയ്യുന്നു പിതാവ്‌ തോമ്പില്‍ തോമാച്ചന്‍ മാതാവ്‌ ലിസ്സി ഭാര്യ അനു മകള്‍ നിമിഷ
 

Saturday, February 12, 2011

അയ്യയ്യേ എന്തൊരു നാണക്കേട്‌ .............................

 

ഇത്രെയും വലിയ  പഠിത്തവും പത്രാസും കോട്ടും ഒക്കെ ഉള്ള പുലി ആയിട്ടാണോ അണ്ണാ വല്ല പറങ്കി ( പോര്‍ച്ചുഗീസ് ) അണ്ണന്മ്മാരും  യു എന്‍ സഭയില്‍ പ്രസംഗി ക്കാന്‍  കൊണ്ടുവന്ന  പ്രസംഗം എടുത്തു വെച്ച് വായിച്ചതു . വല്യ മോശം തന്നെ അണ്ണാ.

Thursday, February 10, 2011

ഇടമലയാര്‍


ഏറെ അഭിമാനത്തോടെ വീണ്ടും

isaac_147170a_jpg_1_147170e.jpg
സാമുഹ്യ ക്ഷേമത്തിന്  ഏറെ  ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റ്  ആണ്  ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ ചെലവ് ഇരട്ടിയായപ്പോഴും കമ്മി താഴ്ത്തി നിര്‍ത്തുന്നതില്‍ വിജയിച്ചു. 2001-06 കാലയളവില്‍ റവന്യു വരുമാനത്തിന്റെ 28.5 ശതമാനമായിരുന്ന റവന്യു കമ്മി 2006-11ല്‍ 15.5 ശതമാനമായി താഴ്ന്നു. ധനക്കമ്മിയും ഗണ്യമായി താഴ്ന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു ദിവസം പോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റിലായിട്ടില്ല . നാടിന്റെ സമഗ്ര പുരോഗതിക്കു സാധാരണക്കാരനെ മറക്കാതെ ഉള്ള ഒരു ബജറ്റ് .........
  • ശബരിമല വികസനം: ആദ്യഘട്ടത്തിന് 100 കോടി
  • കേബിള്‍ ടി.വി വരിസംഖ്യ കുറയും
  • ജൈവവളത്തിനും ചെങ്കല്ലിനും വില കുറയും
  • ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് 20 കോടി
  • പൂജാ സാധനങ്ങളുടെ വില കുറയും
  • നൈലോണ്‍ പ്ലാസ്റ്റിക് കയറുകളുടെ വില കുറയും
  • ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റീട്ടെയ്ല്‍ മാനോജ്‌മെന്റിന് 5 കോടി
  • ആരാധനാലയങ്ങളിലും സമീപത്തും വില്‍ക്കുന്ന പൂജാദ്രവ്യങ്ങള്‍ക്ക് നികുതിയില്ല
  • ആലപ്പുഴയിലും കോഴിക്കോടും കെ.ടി.ടി.സി ഹോട്ടലുകള്‍ക്ക് 5 കോടി
  • ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന് 1 കോടി
  • 50 ചെക്ക് ഡാമുകള്‍ നിര്‍മിക്കും
  • ഇരിങ്ങാലക്കുടയില്‍ കുടുംബക്കോടതി
  • രണ്ട് മദ്യ പരിശോധനാ ലാബുകള്‍ സ്ഥാപിക്കും
  • മെട്രോനഗരങ്ങളില്‍ കെ.എസ്.എഫ്.ഇ ശാഖകള്‍ ആരംഭിക്കും
  • പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
  • കോഴിക്കോട് നഗര വികസനത്തിന് 182 കോടി
  • ശിവഗിരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് 1 കോടി
  • രജിസ്‌ട്രേഷന്‍ വകുപ്പിലെ കമ്പ്യൂട്ടറൈസേഷന്‍ 4 കോടി
  • പോലീസിന് 32 കോടി
  • കൊച്ചി ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ 5 കോടി
  • കൊച്ചിയില്‍ ബസ് ടെര്‍മിനിലിന് 5 കോടി
  • ആരോഗ്യമേഖലയ്ക്ക് 252 കോടി
  • സഹകരണ മെഡിക്കല്‍ കോളേജുകള്‍ക്ക് 10 കോടി
  • കുടുംബശ്രീക്ക് 100 കോടി
  • തലസ്ഥാന നഗരവികസന പദ്ധതിക്ക് പത്തരക്കോടി
  • സഹകരണ മേഖലയ്ക്ക് 43 കോടി
  • ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ആദ്യഘട്ടം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും
  • കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി
  • കെ.എസ്.ഇ.ബി മീറ്റര്‍ വാടക ഒഴിവാക്കി
  • വിശപ്പില്ലാ നഗരം പദ്ധതിക്കായി 2 കോടി
  • ജപ്പാന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ 400 കോടി
  • 10 പുതിയ ഐ.ടി.ഐകള്‍
  • മെഡിക്കല്‍ കോളേജ് ജൂനിയര്‍ ഡോക്ടര്‍ സ്‌റ്റൈപ്പന്റ് 23000 രൂപയാക്കി
  • കുഷ്ടം, ക്യാന്‍സര്‍, ക്ഷയം എന്നിവയുടെ ചികിത്സയ്ക്ക് ധനസഹായം
  • കൊച്ചിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ 400 കോടി മുടക്കി എക്‌സിബിഷന്‍ സെന്റര്‍
  • ആലപ്പുഴയില്‍ ടി.വി തോമസ് സ്മാരക സഹകരണ ആസ്​പത്രി സ്ഥാപിക്കാന്‍ 1 കോടി
  • ചിത്രാഞ്ജലി സ്റ്റുഡിയോ വളപ്പില്‍ ഫിലിംഫെസ്റ്റുവലകള്‍ക്കും ഫിലിം സൊസൈറ്റികള്‍ക്കും 50 ലക്ഷം
  • അഹാഡ്‌സ് മാതൃകയില്‍ വയനാടിന് പ്രത്യേക പദ്ധതി
  • വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക ബസിനായി 6 കോടി
  • അടുത്ത ര്‍ഷം 1 കോടി സി,.എഫ് ലാമ്പുകള്‍ നല്‍കും
  • 50 കോളേജുകളില്‍ പുതിയ കോഴ്‌സുകള്‍
  • കാസര്‍കോട് കേന്ദ്രസര്‍കലാശാലയ്ക്ക് 220 കോടി
  • സര്‍വകലാശാലകളില്‍ മലയാളം വികസനത്തിന് 10 കോടി
  • ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് 22 കോടി
  • കലാമണ്ഡലത്തിന് 6 കോടി
  • എറണാകുളം ജില്ലയ്ക്ക് 202 കോടി
  • മലപ്പുറം പ്രസ് ക്ലബിന് 15 ലക്ഷം
  • പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 4000 രൂപയാക്കി
  • അനാഥാലയങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ്
  • മള്‍ട്ടിപ്ലക്‌സുകള്‍ക്ക് ആദ്യ 5 വര്‍ഷം വിനോദ നികുതി ഇളവ്
  • കലാ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ക്ക് 80 കോടി
  • ജലാശയങ്ങളുടേയും കുളങ്ങളുിടേയും വികസനത്തിന് 43 കോടി
  • റീജണല്‍ ക്യാന്‍സര്‍ സെന്റിന് 25 കോടി
  • മൊയിന്‍ കുട്ടി വൈദ്യര്‍ സ്്മാരക അവാര്‍ഡിന് 50 ലക്ഷം
  • ദേശീയ ഗെയിംസ് സ്‌റ്റേജഡിയം നവീകരണത്തിന് 120 കോടി
  • സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 12 കോടി
  • മേഴ്‌സിക്കുട്ടന്‍ അക്കാദമിക്ക് 25 ലക്ഷം
  • നീര്‍ത്തട വികസനത്തിന് 35 കോടി
  • വീട്ടുജോലിക്കാര്‍ക്ക് ക്ഷേമനിധി രൂപവത്ക്കരിക്കും
  • ദേശീയ ജലപാതാ വികസനത്തിന് 94 കോടി
  • റോഡ് വികസനത്തിന് 120 കോടിയുടെ കൊല്ലം പാക്കേജ്
  • 10 പുതിയ ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും
  • ഉന്നത വിദ്യാഭ്യാസത്തിന് 2296 കോടി വകയിരുകത്തും
  • വെറ്റിനറി, മെഡിക്കല്‍, കേന്ദ്ര സര്‍വകലാശാലകള്‍ക്കായി 30 കോടി
  • കാര്‍ഷിക സര്‍വകലാശാലയ്ക്കായി 45 കോടി
  • കൊച്ചി സര്‍കലാശാലയ്ക്കായി 12 കോടി
  • ജൈവകൃഷിക്ക് 5 കോടി
  • നാളികേര കൃഷിക്ക് 30 കോടി
  • കുട്ടനാട്ടില്‍ പുറംബണ്ട് നിര്‍മാണത്തിന് 75 കോടി
  • ഹരിത ഫണ്ടിലേക്ക് 100 കോടി കൂടി
  • വനം വകുപ്പിലെ മുഴുവന്‍ ഫീല്‍ഡ് സ്റ്റാഫിനും മൊബൈല്‍ ഫോണ്‍ നല്‍കും
  • വനിതാ വികസന വകുപ്പ് രൂപവത്ക്കരിക്കും
  • സ്ത്രീകള്‍ക്ക് രാത്രി താമസത്തിന് സൗകര്യം ഏര്‍പ്പെടുത്തും
  • ഇസ്‌ലാമിക് ബാങ്ക് അല്‍ബറാക് പ്രവര്‍ത്തന ക്ഷമമാക്കും
  • 40 വയസ് മുതലുള്ള അവിവാഹിതകള്‍ക്ക് പെന്‍ഷന്‍ അനുവദിക്കും
  • 142 കോടിയുടെ തൃശ്ശൂര്‍ പാക്കേജ്
  • നെല്ലിന്റെ സംഭരണവില 14 രൂപയാക്കും
  • മത്സ്യമേഖലയ്ക്കായി 80 കോടി
  • വനിതാ ക്ഷേമത്തിനായി 770 കോടി
  • എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി
  • കയര്‍മേഖലയ്ക്ക് 82 കോടി
  • രാത്രികാലങ്ങളില്‍ ട്രെയിനുകളില്‍ വനിതാ പോലീസിനെ നിയമിക്കും
  • പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് മൂത്രപ്പുര സ്ഥാപിക്കും
  • വിധവകള്‍ക്കും വിവാഹമോചിതരായവര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്താന്‍ ഒന്നര കോടി
  • പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യം
  • ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വിതരണത്തിന് 20 കോടി
  • കൊച്ചി മെട്രോയുടെ അനുബന്ധ ജോലികള്‍ക്ക് 156കോടി
  • ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാന്‍ പ്രത്യേക പദ്ധതി
  • മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസ ധനസഹായം 366 രൂപയാക്കി
  • കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്ക് 5 കോടി
  • ഖാദി വ്യവസായത്തിന് 9 കോടി
  • വിലക്കയറ്റം നിയന്ത്രിക്കാന്‍ 100 കോടി
  • വികലാംഗ പെന്‍ഷന്‍ 400 രൂപയാക്കി
  • മൈത്രി ഭവനവായ്പ പൂര്‍ണ്ണമായി എഴുതിത്തള്ളും
  • ബാര്‍ബര്‍മാരുടെ ക്ഷേമനിധിക്ക് 1 കോടി
  • കൈത്തറി കശുവണ്ടി മേഖലകള്‍ക്ക് 52 കോടി
  • റോഡ് വികസനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 528 കോടി
  • കൈത്തറി യൂണിഫോമാക്കുന്ന സ്‌കൂളുകള്‍ക്ക് സൗജന്യമായി തുണി
  • മാരക രോഗമുള്ള കുട്ടികളുടെ ചികിത്സക്കായി 6 കോടി
  • റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഉയര്‍ത്തി
  • സ്വകാര്യ ആസ്​പത്രികളിലെ നേഴ്‌സുമാര്‍ക്കും ജിവനക്കാര്‍ക്കും ക്ഷേമപദ്ധതി എര്‍പ്പെടുത്തും
  • കണ്‍സ്യൂമര്‍ ഫെഡിന് 50 കോടി
  • റേഷന്‍കടവഴി 300 രൂപയുടെ കിറ്റ് 150 രൂപയ്ക്ക് നല്‍കും
  • സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് സബ്‌സീഡി 75 കോടി
  • ആശ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സംസ്ഥാന വിഹിതം 300 രൂപയാക്കി
  • മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമനിധിക്ക് 10 കോടി
  • കേള്‍വി ശക്തിയില്ലാത്ത കുട്ടികളുടെ ഓപ്പേറേഷന് 2 കോടി
  • പാചകത്തൊഴിലാളികള്‍ക്കും ക്ഷേമനിധി
  • ആലപ്പുഴ മാസ്റ്റര്‍പ്ലാനിന് 10 കോടി
  • കൊടുങ്ങല്ലൂര്‍ പട്ടണം മ്യൂസിയത്തിന് 5 കോടി
  • അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിക്ക് 40 കോടി
  • കുട്ടികളുടെ ഹൃദയ വൃക്ക ചികിത്സകള്‍ക്ക് ധനസഹായം
  • 10 സംസ്ഥാന പാതകളുടെ വികസനത്തിന് 1920 കോടി
  • ദേശീയപാതാ വികസനം: നഷ്ടപരിഹാരത്തിന് 25 കോടി
  • 3000 റേഷന്‍കടകളെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഫ്രാഞ്ചൈസികളാക്കും
  • ഐ.ടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 102 കോടി
  • 20 കോടി മുടക്കി സീതാറാം മില്‍ നവീകരിക്കും
  • ടൂറിസത്തിന് 105 കോടി
  • ഓരോ നവജാത ശിശുവിനും 10,000 രൂപയുടെ ഇന്‍ഷുറന്‍സ്
  • ക്ഷേമ പെന്‍ഷന്‍ 300 ല്‍ നിന്ന് 400 രൂപയാക്കി
  • അംഗന്‍വാടി ടീച്ചര്‍മാര്‍ക്കുള്ള സംസ്ഥാന വിഹിതം 1000 രൂപയാക്കി
  • 40 ലക്ഷം കുടുംബങ്ങളെ ബി.പി.എല്‍ കുടുംബങ്ങളായി അംഗീകരിക്കും
  • കെല്‍ 20 ട്രാന്‍സ്‌ഫോര്‍മറുകള്‍ നിര്‍മിക്കും
  • പെരുമ്പാവൂരില്‍ ദേശീയ വൈജ്ഞാനിക കേന്ദ്രം നിര്‍മിക്കും
  • കെല്‍ട്രോണ്‍ നവീകരണത്തിന് 50 കോടി
  • പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് നവീകരിക്കും
  • കെ.എം.എം.എല്‍ കാമ്പസില്‍ മിനറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്
  • വിഴിഞ്ഞം പദ്ധതി രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തിന് 150 കോടി
  • സ്‌പൈസ് റൂട്ട് പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി
  • ആലപ്പുഴയിലും കോഴിക്കോട്ടും കെ.ടി.ഡി.സി ഹോട്ടലുകള്‍ക്ക് 5 കോടി
  • ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന് 1 കോടി
  • മ്യൂസിയങ്ങള്‍ക്ക് 1 കോടി
  • മലബാര്‍ സ്​പിന്നിംഗ് ആന്‍ഡ് വീവിങ്ങില്‍ 15 കോടിയുടെ നെയ്ത്തുശാല നിര്‍മിക്കും
  • കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കലിന് 15 കോടി
  • കിന്‍ഫ്ര പാര്‍ക്കുകള്‍ക്കായി 62 കോടി രൂപ അനുവദിക്കും
  • വാതകപൈപ്പ്‌ലൈനിന് 12 കോടി
  • 12 ജലവൈദ്യുത പദ്ധതികള്‍ക്കായി 141 കോടി
  • തെക്കുവടക്ക് പാതയുടെ സര്‍വെ നടത്തും
  • കണ്ണൂര്‍ വിമാനത്താവളം 2 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
  • തങ്കശ്ശേരി പോര്‍ട്ട് വികസനത്തിന് 160 കോടി
  • പൊന്നാനി പോര്‍ട്ടിന് 761 കോടി
  • കോഴിക്കോട് വിമാനത്താവളത്തിന് 25 കോടി
  • 250 കോടിയുടെ തിരുവനന്തപുരം പാക്കേജ്
  • കണ്ണൂര്‍ വിമാനത്താവളത്തിന് 10 കോടി
  • പലിശരഹിത സ്ഥാപനങ്ങളില്‍ നിന്ന് 40,000 കോടി സ്വരൂപിക്കും
  • രണ്ട് പുതിയ സംസ്ഥാന പാതകള്‍ക്ക് അനുമതി
  • 1000 കോടിയുടെ ബൈപ്പാസ് പാക്കേജ് നടപ്പിലാക്കും
  • പാറശ്ശാല - കൊല്ലം മലയോര പാത നിര്‍മിക്കും
  • 10 സംസ്ഥാന പാതകള്‍ വികസിപ്പിക്കും
  • റോഡ്ഫണ്ട് ബോര്‍ഡിന്റെ കീഴില്‍ പുതിയ സംവിധാനം
  • പൂവാര്‍-പൊന്നാനി തീരദേശ പാത നിര്‍മിക്കും
  • 36 ജില്ലാറോഡുകള്‍ രണ്ടു വരിപ്പാതയാക്കും
  • റോഡ്‌സ് ഫണ്ട് ബോര്‍ഡിനും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസിനും വായ്പയെടുക്കാന്‍ അനുവാദം നല്‍കും.