ഡി വൈ എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്
Thursday, December 9, 2010
Tuesday, December 7, 2010
പുകയില ഉത്പന്നങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ ആക്കി വില്‍ക്കുന്നത് 2011 മാര്‍ച്ച് മുതല്‍ നിരോധിച്ചു
പാന്‍ മസാല ഗുട്ക തുടങ്ങിയ പുകയില ഉത്പന്നങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ ആക്കി വില്‍ക്കുന്നത് 2011 മാര്‍ച്ച് മുതല്‍ നിരോധിച്ചു കൊണ്ടു സുപ്രീം കോടതി ഉത്തരവായി . കൂടാതെ ഈ ഉത്പന്നങ്ങള്‍ പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതിനെ ക്കുറിച്ച് എട്ടഴ്ച്ചക്കകം സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് നല്‍കാനും കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപെടുകയുണ്ടായി .
വിദ്യാര്‍ഥി കളിലും യുവജനങ്ങളിലും വര്‍ധിച്ചു വരുന്ന പാന്‍ മസാല ഉപയോഗത്തിനെതിരെ യുള്ള ഈ വിധി സ്വാഗതാര്‍ഹമാണ്. കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്ന ഇത്തരം ഉത്പന്നങ്ങള്‍ ഒരു സാമൂഹിക വിപത്തായി കണ്ടു അവ ഉപേക്ഷിക്കാന്‍ ജനങ്ങള്‍ തയാറാകണം . അതോടിപ്പം ഇവയുടെ ഒഴിഞ്ഞ പ്ലാസ്റ്റിക് കവറുകള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും വലുതാണ്. ഇതും കൂടി പരിശോധിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട് . ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കോടതി വിധി പുകയില ഉത്പന്നങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ ആക്കി വില്‍ക്കുന്നത് മാത്രമാണ് നിരോധിച്ചിരിക്കുന്നത് അത് മാത്രം പോരാ പുകയില ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കണം അതാണ് സാമൂഹ്യ നന്മയെ ക്കരുതി ചെയ്യേണ്ടത്

സ: ജി. ഭുവനേശ്വരന്‍
സ: ജി. ഭുവനേശ്വരന്‍ പന്തളം എന്‍ എസ് എസ് കോളേജില്‍ വെച്ചു 1977 ഡിസംബര്‍ ഏഴിന് കെ എസ് യു ഗുണ്ടകളുടെ ആക്രമണത്തില്‍ കുത്തേറ്റു മരിച്ചു . സഹകരണ വകുപ്പ് മന്ത്രി സ: ജി സുധാകരന്റെ സഹോദരന്‍ ആണ് സ: ജി. ഭുവനേശ്വരന്‍ . സഖാവിന്റെ ജ്വലിക്കുന്ന സ്മരണകള്‍ ക്ക് മുന്നില്‍ ഒരുപിടി രക്ത പുഷ്പാഞ്ജലികള്‍
Sunday, December 5, 2010
Saturday, December 4, 2010
ഇനിയെങ്കിലും ഈ പൊറോട്ടു നാടകം അവസാനിപ്പിക്കരുതോ ?
എന്‍ഡോ സള്‍ഫാന്‍ ലോബിയുടെ വക്കീലായ സി ഡി മായിയെ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരെ ക്കുറിച്ച് പഠിക്കുന്നതിനുള്ള കമ്മിറ്റിയുടെ തലവനാക്കിയ നടപടി ആരുടെ കണ്ണില്‍ പൊടിയിടാന്‍ ആണ് . ഇനിയെങ്കിലും ഈ പൊറോട്ടു നാടകം അവസാനിപ്പിക്കരുതോ രമേശ് സാറെ ? കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരമ്പരാഗതമായുണ്ടാകുന്ന ജനിതക രോഗമാണുള്ളതെന്നും എന്‍ഡോസള്‍ഫാനുമായി ഇതിന് ബന്ധമില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപട് ഇനിയെങ്കിലും തിരുത്തുമോ ?
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മാത്രമല്ല, ആണവകരാറിന്റെ കാര്യത്തിലും സര്‍ക്കാറിന്റെ രാജ്യത്തോടുള്ള ‘പ്രതിബദ്ധത’ പുറത്തു ചാടിയിരുന്നു. മനപൂര്‍വ്വം ആണവ ദുരന്തമുണ്ടായാല്‍ മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്നായിരുന്നു കരാറില്‍ എഴുതിച്ചേര്‍ത്തത്. അതായത് എന്ത് കൊടും ദുരന്തമുണ്ടായാലും അത് തങ്ങള്‍ മനപൂര്‍വ്വം ചെയ്തതല്ലെന്ന് പറഞ്ഞ് കമ്പനികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കുക. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് സ്വന്തം ജനതയെ ഒറ്റിക്കൊടുക്കുന്ന ഈ നിലപാടില്‍ നിന്ന് ഭാഗികമായെങ്കിലും സര്‍ക്കാര്‍ പിന്‍വാങ്ങിയത്.
ഭോപ്പാലിന്റെ ഇരകള്‍ ഇപ്പോഴും നീതിക്കായി കേഴുകയാണ്. അന്ന് വാറന്‍ ആന്‍ഡേഴ്‌സണെ രക്ഷപ്പെടാന്‍ അനുവദിച്ച ഭരണകൂടത്തിന്റെ പിന്‍മുറക്കാര്‍ തന്നെയാണ് ഇന്നും ദല്‍ഹിയിലിരിക്കുന്നത്. അവര്‍ക്ക് രാജ്യവും ഭരണവുമെന്നത് അധികാരത്തിനും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുമുള്ള ഉപാധി മാത്രമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Subscribe to:
Posts (Atom)